വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • പെസഹ ഏർപ്പെ​ടു​ത്തു​ന്നു (1-28)

        • കട്ടിള​ക്കാ​ലിൽ രക്തം തളിക്കണം (7)

      • 10-ാം ബാധ: ആദ്യജാ​ത​ന്മാർ കൊല്ലപ്പെ​ടു​ന്നു (29-32)

      • ഈജി​പ്‌തിൽനി​ന്നുള്ള പുറപ്പാ​ട്‌ (33-42)

        • 430 വർഷം പൂർത്തി​യാ​കു​ന്നു (40, 41)

      • പെസഹ ആചരി​ക്കു​ന്ന​തി​നുള്ള നിർദേ​ശങ്ങൾ (43-51)

പുറപ്പാട്‌ 12:2

ഒത്തുവാക്യങ്ങള്‍

  • +പുറ 13:4; 23:15; സംഖ 28:16; ആവ 16:1

പുറപ്പാട്‌ 12:3

ഒത്തുവാക്യങ്ങള്‍

  • +യോഹ 1:29; 1കൊ 5:7; വെളി 5:6

പുറപ്പാട്‌ 12:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവൻ.”

പുറപ്പാട്‌ 12:5

ഒത്തുവാക്യങ്ങള്‍

  • +ലേവ 22:18-20; ആവ 17:1; 1പത്ര 1:19

പുറപ്പാട്‌ 12:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 28:16
  • +പുറ 12:18; ലേവ 23:5; ആവ 16:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 22

    12/15/2013, പേ. 17-19

    2/1/1991, പേ. 24

പുറപ്പാട്‌ 12:7

ഒത്തുവാക്യങ്ങള്‍

  • +1കൊ 5:7; എബ്ര 11:28

പുറപ്പാട്‌ 12:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 16:6, 7
  • +പുറ 13:3; 34:25; ആവ 16:3; 1കൊ 5:8
  • +സംഖ 9:11

പുറപ്പാട്‌ 12:10

ഒത്തുവാക്യങ്ങള്‍

  • +ലേവ 7:15; 22:29, 30; ആവ 16:4

പുറപ്പാട്‌ 12:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അര മുറു​ക്കി​യും.”

പുറപ്പാട്‌ 12:12

ഒത്തുവാക്യങ്ങള്‍

  • +പുറ 11:4, 5; 12:29
  • +സംഖ 33:4

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2020, പേ. 5

പുറപ്പാട്‌ 12:13

ഒത്തുവാക്യങ്ങള്‍

  • +പുറ 8:22; 9:4, 26; 10:23; 11:7

പുറപ്പാട്‌ 12:14

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

പുറപ്പാട്‌ 12:15

ഒത്തുവാക്യങ്ങള്‍

  • +പുറ 23:15; ലേവ 23:6

പുറപ്പാട്‌ 12:16

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:8

പുറപ്പാട്‌ 12:17

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സൈന്യ​ങ്ങളെ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:6; ലൂക്ക 22:1; 1കൊ 5:8

പുറപ്പാട്‌ 12:18

ഒത്തുവാക്യങ്ങള്‍

  • +ലേവ 23:5, 6

പുറപ്പാട്‌ 12:19

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:14
  • +ആവ 16:3; 1കൊ 5:7

പുറപ്പാട്‌ 12:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2007, പേ. 31

പുറപ്പാട്‌ 12:21

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ചെമ്മരി​യാ​ടിന്റെ​യോ കോലാ​ടിന്റെ​യോ കുട്ടിയെ.

ഒത്തുവാക്യങ്ങള്‍

  • +പുറ 3:16; സംഖ 11:16

പുറപ്പാട്‌ 12:23

ഒത്തുവാക്യങ്ങള്‍

  • +എബ്ര 11:28

പുറപ്പാട്‌ 12:24

ഒത്തുവാക്യങ്ങള്‍

  • +ആവ 16:3

പുറപ്പാട്‌ 12:25

ഒത്തുവാക്യങ്ങള്‍

  • +യോശ 5:10

പുറപ്പാട്‌ 12:26

ഒത്തുവാക്യങ്ങള്‍

  • +പുറ 13:3, 8; ആവ 6:6, 7

പുറപ്പാട്‌ 12:28

ഒത്തുവാക്യങ്ങള്‍

  • +എബ്ര 11:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1995, പേ. 12

പുറപ്പാട്‌ 12:29

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജലസം​ഭ​ര​ണി​ഗൃ​ഹ​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:4; സങ്ക 78:51; 105:36
  • +ഉൽ 15:14; പുറ 11:4, 5; സംഖ 3:13; സങ്ക 135:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 25-26

പുറപ്പാട്‌ 12:30

ഒത്തുവാക്യങ്ങള്‍

  • +പുറ 11:6

പുറപ്പാട്‌ 12:31

ഒത്തുവാക്യങ്ങള്‍

  • +പുറ 10:28, 29
  • +പുറ 3:19, 20; 6:1; 10:8-11; സങ്ക 105:38

പുറപ്പാട്‌ 12:32

ഒത്തുവാക്യങ്ങള്‍

  • +പുറ 10:26

പുറപ്പാട്‌ 12:33

ഒത്തുവാക്യങ്ങള്‍

  • +പുറ 12:11
  • +പുറ 10:7

പുറപ്പാട്‌ 12:34

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മേലാ​ട​യിൽ.”

പുറപ്പാട്‌ 12:35

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:14; പുറ 3:21; 11:2; സങ്ക 105:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1999, പേ. 30

പുറപ്പാട്‌ 12:36

ഒത്തുവാക്യങ്ങള്‍

  • +പുറ 3:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 26

    11/1/1999, പേ. 30

    12/1/1994, പേ. 13

പുറപ്പാട്‌ 12:37

ഒത്തുവാക്യങ്ങള്‍

  • +ഉൽ 47:11; പുറ 1:11
  • +സംഖ 33:5
  • +ഉൽ 12:1, 2; 15:1, 5; 46:2, 3; പുറ 1:7; സംഖ 2:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1990, പേ. 13-14

പുറപ്പാട്‌ 12:38

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ഈജി​പ്‌തു​കാർ ഉൾപ്പെടെ ഇസ്രായേ​ല്യ​ര​ല്ലാ​ത്ത​വ​രു​ടെ ഒരു സമ്മി​ശ്ര​പു​രു​ഷാ​രം.

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2023, പേ. 30-31

    വീക്ഷാഗോപുരം,

    11/15/2014, പേ. 20

    7/15/1992, പേ. 8

    5/1/1990, പേ. 13-14

    8/1/1986, പേ. 22, 24

പുറപ്പാട്‌ 12:39

ഒത്തുവാക്യങ്ങള്‍

  • +പുറ 12:31

പുറപ്പാട്‌ 12:40

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:2, 3; 47:27; പ്രവൃ 13:17
  • +ഗല 3:17

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    5/8/2005, പേ. 30

    വീക്ഷാഗോപുരം,

    3/15/2004, പേ. 26

    ‘നിശ്വസ്‌തം’, പേ. 295

പുറപ്പാട്‌ 12:41

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സൈന്യ​ങ്ങൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2016, പേ. 14-15

    ‘നിശ്വസ്‌തം’, പേ. 295

പുറപ്പാട്‌ 12:42

ഒത്തുവാക്യങ്ങള്‍

  • +ആവ 16:1

പുറപ്പാട്‌ 12:43

ഒത്തുവാക്യങ്ങള്‍

  • +ലേവ 22:10

പുറപ്പാട്‌ 12:44

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 17:12, 23

പുറപ്പാട്‌ 12:46

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:12; സങ്ക 34:19, 20; യോഹ 19:33, 36

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 24

പുറപ്പാട്‌ 12:48

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:14

പുറപ്പാട്‌ 12:49

ഒത്തുവാക്യങ്ങള്‍

  • +ലേവ 24:22; സംഖ 15:16

പുറപ്പാട്‌ 12:50

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1995, പേ. 12

പുറപ്പാട്‌ 12:51

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സൈന്യ​ങ്ങളെ​യും.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1990, പേ. 13-14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 12:2പുറ 13:4; 23:15; സംഖ 28:16; ആവ 16:1
പുറ. 12:3യോഹ 1:29; 1കൊ 5:7; വെളി 5:6
പുറ. 12:5ലേവ 22:18-20; ആവ 17:1; 1പത്ര 1:19
പുറ. 12:6സംഖ 28:16
പുറ. 12:6പുറ 12:18; ലേവ 23:5; ആവ 16:6
പുറ. 12:71കൊ 5:7; എബ്ര 11:28
പുറ. 12:8ആവ 16:6, 7
പുറ. 12:8പുറ 13:3; 34:25; ആവ 16:3; 1കൊ 5:8
പുറ. 12:8സംഖ 9:11
പുറ. 12:10ലേവ 7:15; 22:29, 30; ആവ 16:4
പുറ. 12:12പുറ 11:4, 5; 12:29
പുറ. 12:12സംഖ 33:4
പുറ. 12:13പുറ 8:22; 9:4, 26; 10:23; 11:7
പുറ. 12:15പുറ 23:15; ലേവ 23:6
പുറ. 12:16ലേവ 23:8
പുറ. 12:17ലേവ 23:6; ലൂക്ക 22:1; 1കൊ 5:8
പുറ. 12:18ലേവ 23:5, 6
പുറ. 12:19സംഖ 9:14
പുറ. 12:19ആവ 16:3; 1കൊ 5:7
പുറ. 12:21പുറ 3:16; സംഖ 11:16
പുറ. 12:23എബ്ര 11:28
പുറ. 12:24ആവ 16:3
പുറ. 12:25യോശ 5:10
പുറ. 12:26പുറ 13:3, 8; ആവ 6:6, 7
പുറ. 12:28എബ്ര 11:28
പുറ. 12:29സംഖ 33:4; സങ്ക 78:51; 105:36
പുറ. 12:29ഉൽ 15:14; പുറ 11:4, 5; സംഖ 3:13; സങ്ക 135:8
പുറ. 12:30പുറ 11:6
പുറ. 12:31പുറ 10:28, 29
പുറ. 12:31പുറ 3:19, 20; 6:1; 10:8-11; സങ്ക 105:38
പുറ. 12:32പുറ 10:26
പുറ. 12:33പുറ 12:11
പുറ. 12:33പുറ 10:7
പുറ. 12:35ഉൽ 15:14; പുറ 3:21; 11:2; സങ്ക 105:37
പുറ. 12:36പുറ 3:22
പുറ. 12:37ഉൽ 47:11; പുറ 1:11
പുറ. 12:37സംഖ 33:5
പുറ. 12:37ഉൽ 12:1, 2; 15:1, 5; 46:2, 3; പുറ 1:7; സംഖ 2:32
പുറ. 12:38സംഖ 11:4
പുറ. 12:39പുറ 12:31
പുറ. 12:40ഉൽ 46:2, 3; 47:27; പ്രവൃ 13:17
പുറ. 12:40ഗല 3:17
പുറ. 12:42ആവ 16:1
പുറ. 12:43ലേവ 22:10
പുറ. 12:44ഉൽ 17:12, 23
പുറ. 12:46സംഖ 9:12; സങ്ക 34:19, 20; യോഹ 19:33, 36
പുറ. 12:48സംഖ 9:14
പുറ. 12:49ലേവ 24:22; സംഖ 15:16
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 49
  • 50
  • 51
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 12:1-51

പുറപ്പാട്‌

12 യഹോവ ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ മോശയോ​ടും അഹരോനോ​ടും പറഞ്ഞു: 2 “ഈ മാസം നിങ്ങൾക്കു മാസങ്ങ​ളിൽ ആദ്യ​ത്തേ​താ​യി വർഷത്തി​ലെ ഒന്നാം മാസമാ​യി​രി​ക്കും.+ 3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തി​ന്‌ ഒരു ആട്‌+ എന്ന കണക്കിൽ ഓരോ​രു​ത്ത​രും സ്വന്തം പിതൃ​ഭ​വ​ന​ത്തി​നുവേണ്ടി ഓരോ ആടിനെ എടുക്കണം. 4 എന്നാൽ ആ ആടിനെ തിന്നു​തീർക്കാൻ വേണ്ടത്ര ആളുകൾ വീട്ടി​ലില്ലെ​ങ്കിൽ, അവർ* ഏറ്റവും അടുത്തുള്ള അയൽക്കാ​രെ വീട്ടി​ലേക്കു വിളിച്ച്‌ ആളുക​ളു​ടെ എണ്ണമനു​സ​രിച്ച്‌ അതിനെ വീതി​ക്കണം. ഓരോ​രു​ത്ത​രും എത്ര​ത്തോ​ളം കഴിക്കു​മെന്നു കണക്കാക്കി വേണം അതു നിർണ​യി​ക്കാൻ. 5 നീ എടുക്കുന്ന ആടു ന്യൂന​ത​യി​ല്ലാത്ത,+ ഒരു വയസ്സുള്ള ആണായി​രി​ക്കണം. അതു ചെമ്മരി​യാ​ടോ കോലാ​ടോ ആകാം. 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാ​ലി​ക്കണം. അന്നു സന്ധ്യക്ക്‌*+ ഇസ്രാ​യേൽസഭ മുഴു​വ​നും ആടിനെ അറുക്കണം. 7 അതിന്റെ രക്തം കുറച്ച്‌ എടുത്ത്‌ അവർ ആടിനെ ഭക്ഷിക്കുന്ന വീടിന്റെ രണ്ടു കട്ടിള​ക്കാ​ലി​ലും വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും തളിക്കണം.+

8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെ​ടുത്ത്‌ പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്‌പു​ചീ​ര​യുടെ​യും കൂടെ കഴിക്കണം.+ 9 അതിൽ ഒട്ടും പച്ചയ്‌ക്കോ പുഴു​ങ്ങി​യോ തിന്നരു​ത്‌. തലയും കണങ്കാ​ലു​ക​ളും ആന്തരാ​വ​യ​വ​ങ്ങ​ളും സഹിതം അതു തീയിൽ ചുട്ടെ​ടു​ക്കണം. 10 അതിൽ ഒട്ടും രാവിലെ​വരെ സൂക്ഷി​ച്ചുവെ​ക്ക​രുത്‌. അഥവാ കുറ​ച്ചെ​ങ്കി​ലും രാവിലെ​വരെ ശേഷി​ച്ചി​ട്ടുണ്ടെ​ങ്കിൽ അതു കത്തിച്ചു​ക​ള​യണം.+ 11 നിങ്ങൾ അതു കഴി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാണ്‌: അരപ്പട്ട കെട്ടിയും* കാലിൽ ചെരി​പ്പി​ട്ടും വടി കൈയിൽ പിടി​ച്ചും കൊണ്ട്‌ ധൃതി​യിൽ നിങ്ങൾ അതു കഴിക്കണം. ഇത്‌ യഹോ​വ​യു​ടെ പെസഹ​യാണ്‌. 12 അന്നു രാത്രി ഞാൻ ഈജി​പ്‌ത്‌ ദേശത്തു​കൂ​ടി കടന്നുപോ​യി ഈജി​പ്‌തി​ലെ എല്ലാ ആദ്യസ​ന്താ​നത്തെ​യും—മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലു​കളെ—പ്രഹരി​ക്കും.+ ഈജി​പ്‌തി​ലെ എല്ലാ ദൈവ​ങ്ങ​ളുടെ​യും മേൽ ഞാൻ ന്യായ​വി​ധി നടപ്പാ​ക്കും.+ ഞാൻ യഹോ​വ​യാണ്‌. 13 നിങ്ങളുടെ വീടു​ക​ളിന്മേ​ലുള്ള രക്തം നിങ്ങളെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മാ​യി ഉതകും. ഞാൻ ആ രക്തം കണ്ട്‌ നിങ്ങളെ ഒഴിവാ​ക്കി കടന്നുപോ​കും. ഞാൻ ഈജി​പ്‌ത്‌ ദേശത്തെ പ്രഹരി​ക്കുമ്പോൾ നിങ്ങളു​ടെ മേൽ ബാധ വരുക​യോ ബാധ നിങ്ങളെ കൊല്ലു​ക​യോ ഇല്ല.+

14 “‘ആ ദിവസം നിങ്ങൾക്ക്‌ ഒരു സ്‌മാ​ര​ക​മാ​യി​രി​ക്കും. തലമു​റ​ക​ളി​ലു​ട​നീ​ളം യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവമാ​യി നിങ്ങൾ അത്‌ ആഘോ​ഷി​ക്കണം. ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമമായി* കണ്ട്‌ നിങ്ങൾ അത്‌ ആഘോ​ഷി​ക്കുക. 15 ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴി​ക്കേ​ണ്ട​താണ്‌.+ ഒന്നാം ദിവസം​തന്നെ നിങ്ങൾ വീടു​ക​ളിൽനിന്ന്‌ പുളിച്ച മാവ്‌ നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസം​മു​തൽ ഏഴാം ദിവസം​വരെ ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ അയാളെ ഇസ്രായേ​ല്യ​രു​ടെ ഇടയിൽ വെച്ചേ​ക്ക​രുത്‌. 16 ഒന്നാം ദിവസം നിങ്ങൾ ഒരു വിശു​ദ്ധ​സമ്മേ​ളനം നടത്തണം. ഏഴാം ദിവസം മറ്റൊരു വിശു​ദ്ധ​സമ്മേ​ള​ന​വും നടത്തണം. ഈ ദിവസ​ങ്ങ​ളിൽ ഒരു പണിയും ചെയ്യരു​ത്‌.+ ഓരോ​രു​ത്തർക്കും കഴിക്കാൻവേണ്ട ആഹാരം മാത്രം നിങ്ങൾക്കു പാകം ചെയ്യാം.

17 “‘നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോ​ഷി​ക്കണം.+ കാരണം ആ ദിവസ​മാ​ണു ഞാൻ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളു​ടെ വലിയ ജനസമൂഹത്തെ* വിടു​വി​ക്കാൻപോ​കു​ന്നത്‌. ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി കണ്ട്‌ തലമു​റ​ക​ളി​ലു​ട​നീ​ളം നിങ്ങൾ ആ ദിവസം ആചരി​ക്കണം. 18 ഒന്നാം മാസം 14-ാം ദിവസം വൈകു​ന്നേരം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം. ആ മാസം 21-ാം ദിവസം വൈകുന്നേ​രം​വരെ ഇങ്ങനെ ചെയ്യണം.+ 19 ഏഴു ദിവസ​ത്തേക്കു നിങ്ങളു​ടെ വീടു​ക​ളിൽ പുളിച്ച മാവ്‌ കാണരു​ത്‌. കാരണം ആരെങ്കി​ലും പുളി​പ്പി​ച്ചതു തിന്നാൽ, അവൻ വിദേ​ശി​യോ സ്വദേ​ശി​യോ ആകട്ടെ,+ അയാളെ ഇസ്രായേൽസ​മൂ​ഹ​ത്തി​ന്റെ ഇടയിൽ വെച്ചേ​ക്ക​രുത്‌.+ 20 പുളിപ്പിച്ചത്‌ ഒന്നും നിങ്ങൾ തിന്നരു​ത്‌. നിങ്ങളുടെയെ​ല്ലാം വീടു​ക​ളിൽ നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം തിന്നണം.’”

21 മോശ വേഗം എല്ലാ ഇസ്രായേൽമൂ​പ്പ​ന്മാരെ​യും വിളിച്ചുവരുത്തി+ അവരോ​ടു പറഞ്ഞു: “പോയി നിങ്ങളു​ടെ ഓരോ കുടും​ബ​ത്തി​നുംവേണ്ടി ഇളം​പ്രാ​യ​ത്തി​ലുള്ള മൃഗത്തെ* തിര​ഞ്ഞെ​ടുത്ത്‌ പെസഹാ​ബ​ലി​യാ​യി അറുക്കുക. 22 പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട്‌ ഈസോ​പ്പുചെടി എടുത്ത്‌ പാത്ര​ത്തി​ലുള്ള രക്തത്തിൽ മുക്കി വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും അടിക്കണം. രാവിലെ​വരെ നിങ്ങളിൽ ആരും വീടിനു പുറത്ത്‌ ഇറങ്ങു​ക​യു​മ​രുത്‌. 23 ഈജിപ്‌തുകാരെ ദണ്ഡിപ്പി​ക്കാൻ യഹോവ കടന്നുപോ​കുമ്പോൾ വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും രക്തം കണ്ട്‌ ദൈവം നിങ്ങളു​ടെ വാതിൽ ഒഴിവാ​ക്കി കടന്നുപോ​കും. മരണബാധ നിങ്ങളു​ടെ വീടു​ക​ളിൽ പ്രവേ​ശി​ക്കാൻ യഹോവ അനുവ​ദി​ക്കില്ല.+

24 “നിങ്ങൾക്കും നിങ്ങളു​ടെ പുത്ര​ന്മാർക്കും ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി കണക്കാക്കി ഇതു നിങ്ങൾ ആചരി​ക്കണം.+ 25 നിങ്ങൾക്കു തരു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ എത്തിയ​ശേഷം നിങ്ങൾ ഈ ആചരണം മുടങ്ങാ​തെ നടത്തണം.+ 26 ‘ഈ ആചരണ​ത്തി​ന്റെ അർഥം എന്താണ്‌’ എന്നു മക്കൾ+ ചോദി​ക്കുമ്പോൾ 27 നിങ്ങൾ പറയണം: ‘ഈജി​പ്‌തു​കാ​രു​ടെ മേൽ ബാധ വരുത്തി​യപ്പോൾ ഈജി​പ്‌തി​ലുള്ള ഇസ്രായേ​ല്യ​രു​ടെ വീടുകൾ ഒഴിവാ​ക്കി കടന്നു​പോയ യഹോ​വ​യ്‌ക്കുള്ള പെസഹാ​ബ​ലി​യാണ്‌ ഇത്‌. നമ്മുടെ വീടുകൾ ദൈവം അന്നു ബാധയിൽനി​ന്ന്‌ ഒഴിവാ​ക്കി.’”

അപ്പോൾ ജനം താണു​വ​ണങ്ങി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 28 പിന്നെ ഇസ്രായേ​ല്യർ പോയി യഹോവ മോശയോ​ടും അഹരോനോ​ടും കല്‌പി​ച്ച​തുപോലെ​തന്നെ ചെയ്‌തു.+ അവർ അങ്ങനെ​തന്നെ ചെയ്‌തു.

29 അർധരാത്രിയായപ്പോൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ മൂത്ത മകൻമു​തൽ തടവറയിൽ* കിടക്കു​ന്ന​വന്റെ മൂത്ത മകൻവരെ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെയെ​ല്ലാം യഹോവ സംഹരി​ച്ചു.+ മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​കളെ​യും ഒന്നൊ​ഴി​യാ​തെ ദൈവം കൊന്നു.+ 30 ആ രാത്രി, ഫറവോ​നും എല്ലാ ദാസരും മറ്റെല്ലാ ഈജി​പ്‌തു​കാ​രും ഉണർന്നെ​ഴുന്നേറ്റു. ഈജി​പ്‌തു​കാ​രു​ടെ ഇടയിൽ വലി​യൊ​രു നിലവി​ളി​യു​ണ്ടാ​യി. കാരണം മരണം നടക്കാത്ത ഒറ്റ വീടുപോ​ലു​മു​ണ്ടാ​യി​രു​ന്നില്ല.+ 31 ഉടനെ, രാത്രി​യിൽത്തന്നെ, ഫറവോൻ മോശയെ​യും അഹരോനെ​യും വിളിച്ചുവരുത്തി+ ഇങ്ങനെ പറഞ്ഞു: “പോകൂ! എത്രയും വേഗം നിങ്ങളും നിങ്ങളു​ടെ ഇസ്രാ​യേൽ ജനവും എഴു​ന്നേറ്റ്‌ എന്റെ ജനത്തിന്റെ ഇടയിൽനി​ന്ന്‌ പോകൂ. നിങ്ങൾ പറഞ്ഞതുപോലെ​തന്നെ, പോയി യഹോ​വയെ സേവി​ച്ചുകൊ​ള്ളൂ.+ 32 നിങ്ങൾ ആവശ്യപ്പെ​ട്ട​തുപോ​ലെ നിങ്ങളു​ടെ ആടുമാ​ടു​കളെ​യും കൊണ്ടുപോ​കൂ.+ എന്നാൽ എന്നെ അനു​ഗ്ര​ഹി​ച്ചിട്ട്‌ വേണം പോകാൻ.”

33 എത്രയും പെട്ടെന്നു+ ദേശം വിട്ട്‌ പോകാൻ ഈജി​പ്‌തു​കാർ ജനത്തെ നിർബ​ന്ധി​ച്ചു. “കാരണം,” അവർ പറഞ്ഞു: “ഞങ്ങൾ എല്ലാവ​രും ചത്തതുപോലെ​യാ​യി!”+ 34 അതുകൊണ്ട്‌ ജനം, മാവ്‌ പുളി​ക്കാൻ വെക്കാതെ, കുഴയ്‌ക്കുന്ന പാത്രങ്ങൾ സഹിതം അതു തുണിയിൽ* പൊതി​ഞ്ഞ്‌ തോളിലെ​ടു​ത്തു. 35 മോശ പറഞ്ഞി​രു​ന്ന​തുപോ​ലെ ഇസ്രായേ​ല്യർ ചെയ്‌തു, അവർ സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള ഉരുപ്പ​ടി​ക​ളും വസ്‌ത്ര​ങ്ങ​ളും ഈജി​പ്‌തു​കാരോ​ടു ചോദി​ച്ചു​വാ​ങ്ങി.+ 36 ഈജിപ്‌തുകാർക്ക്‌ ഇസ്രാ​യേൽ ജനത്തോ​ടു പ്രീതി തോന്നാൻ യഹോവ ഇടയാ​ക്കി​യ​തുകൊണ്ട്‌ അവർ ചോദി​ച്ചതെ​ല്ലാം ഈജി​പ്‌തു​കാർ കൊടു​ത്തു. അങ്ങനെ അവർ ഈജി​പ്‌തു​കാ​രെ കൊള്ള​യ​ടി​ച്ചു.+

37 ഇസ്രായേല്യർ രമെസേസിൽനിന്ന്‌+ സുക്കോത്തിലേക്കു+ യാത്ര പുറ​പ്പെട്ടു. കാൽന​ട​ക്കാ​രാ​യി ഏതാണ്ട്‌ 6,00,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു; കുട്ടികൾ വേറെ​യും.+ 38 ഒരു വലിയ സമ്മിശ്രപുരുഷാരവും*+ അവരുടെ​കൂ​ടെ പോയി. കൂടാതെ, ആടുമാ​ടു​കൾ ഉൾപ്പെടെ വലി​യൊ​രു കൂട്ടം മൃഗങ്ങ​ളും അവർക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 39 അവർ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വന്ന കുഴച്ച മാവു​കൊ​ണ്ട്‌ പുളി​പ്പി​ല്ലാത്ത അപ്പം വട്ടത്തിൽ ചുട്ടെ​ടു​ത്തു. ഈജി​പ്‌തിൽനിന്ന്‌ പെട്ടെന്ന്‌ ഓടി​ച്ചു​വി​ട്ട​തുകൊണ്ട്‌ അവർ മാവ്‌ പുളി​പ്പി​ച്ചി​ല്ലാ​യി​രു​ന്നു; മറ്റു ഭക്ഷണസാ​ധ​നങ്ങൾ ഒന്നും കൈയിൽ കരുതാ​നും അവർക്കു സമയം കിട്ടി​യില്ല.+

40 ഈജിപ്‌ത്‌ വിട്ടുപോന്നപ്പോഴേക്കും+ ഇസ്രായേ​ല്യർ 430 വർഷം+ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രു​ന്നു. 41 ഈ 430 വർഷം പൂർത്തി​യായ അന്നുതന്നെ യഹോ​വ​യു​ടെ ജനം* മുഴു​വ​നും ഈജി​പ്‌ത്‌ വിട്ടു. 42 ഈജിപ്‌ത്‌ ദേശത്തു​നിന്ന്‌ യഹോവ അവരെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌ ആഘോ​ഷി​ക്കേണ്ട രാത്രി​യാണ്‌ ഇത്‌. ഇസ്രായേ​ല്യരെ​ല്ലാം തലമു​റ​കളോ​ളം ഈ രാത്രി യഹോ​വ​യ്‌ക്ക്‌ ആചരി​ക്കണം.+

43 യഹോവ മോശയോ​ടും അഹരോനോ​ടും പറഞ്ഞു: “പെസഹ​യു​ടെ നിയമം ഇതാണ്‌: വിദേ​ശി​കൾ ആരും അതിൽനി​ന്ന്‌ കഴിക്ക​രുത്‌.+ 44 പണം കൊടു​ത്ത്‌ വാങ്ങിയ അടിമ ആർക്കെ​ങ്കി​ലു​മുണ്ടെ​ങ്കിൽ നീ അയാളു​ടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+ അങ്ങനെ ചെയ്‌താൽ മാത്രമേ അയാൾ അതിൽനി​ന്ന്‌ കഴിക്കാ​വൂ. 45 കുടിയേറ്റക്കാരനും കൂലി​പ്പ​ണി​ക്കു വന്നവനും അതിൽനി​ന്ന്‌ കഴിക്ക​രുത്‌. 46 അതിനെ ഒറ്റ വീട്ടിൽവെ​ച്ചു​തന്നെ ഭക്ഷിക്കണം. അതിന്റെ ഇറച്ചി ഒട്ടും നീ വീടിന്റെ വെളി​യിലേക്കു കൊണ്ടുപോ​ക​രുത്‌. അതിന്റെ അസ്ഥി​യൊ​ന്നും ഒടിക്കു​ക​യു​മ​രുത്‌.+ 47 ഇസ്രായേൽസമൂഹം മുഴു​വ​നും ഇത്‌ ആഘോ​ഷി​ക്കണം. 48 നിന്റെകൂടെ താമസി​ക്കുന്ന ഏതെങ്കി​ലും വിദേശി യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കാൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ അയാൾക്കുള്ള ആണി​ന്റെയെ​ല്ലാം അഗ്രചർമം പരി​ച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക്‌ അത്‌ ആഘോ​ഷി​ക്കാ​നാ​കൂ; അയാൾ ഒരു സ്വദേ​ശിയെപ്പോലെ​യാ​കും. എന്നാൽ അഗ്രചർമം പരി​ച്ഛേദന ചെയ്യാത്ത ഒരാളും അതിൽനി​ന്ന്‌ കഴിക്ക​രുത്‌.+ 49 സ്വദേശിക്കും നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന വിദേ​ശി​ക്കും ഒരേ നിയമമായിരിക്കും+ ബാധക​മാ​കുക.”

50 അങ്ങനെ യഹോവ മോശയോ​ടും അഹരോനോ​ടും കല്‌പി​ച്ച​തുപോലെ​തന്നെ എല്ലാ ഇസ്രായേ​ല്യ​രും ചെയ്‌തു. അവർ അങ്ങനെ​തന്നെ ചെയ്‌തു. 51 ഇതേ ദിവസം​തന്നെ യഹോവ ഇസ്രായേ​ല്യരെ​യും അവരുടെ വലിയ ജനസമൂഹത്തെയും* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക