വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 38
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • കഷ്ടതയി​ലാ​യി​രി​ക്കുന്ന, പശ്ചാത്ത​പി​ക്കുന്ന ഒരാളു​ടെ പ്രാർഥന

        • ‘ആകെ കഷ്ടതയി​ലാ​യി​രി​ക്കു​ന്നു, നിരാ​ശയോ​ടെ തല കുമ്പിട്ട്‌ ഇരിക്കു​ന്നു’ (6)

        • തനിക്കാ​യി കാത്തി​രി​ക്കു​ന്ന​വ​രു​ടെ അപേക്ഷ യഹോവ കേൾക്കു​ന്നു (15)

        • “എന്റെ പാപം എന്നെ വിഷമി​പ്പി​ച്ചി​രു​ന്നു” (18)

സങ്കീർത്തനം 38:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓർമ ഉണർത്താൻ.”

സങ്കീർത്തനം 38:1

ഒത്തുവാക്യങ്ങള്‍

  • +യിര 10:24

സങ്കീർത്തനം 38:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:4

സങ്കീർത്തനം 38:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:2; 41:4; 51:8

സങ്കീർത്തനം 38:4

ഒത്തുവാക്യങ്ങള്‍

  • +എസ്ര 9:6; സങ്ക 40:12

സങ്കീർത്തനം 38:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ അര ചുട്ടു​പൊ​ള്ളു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:3

സങ്കീർത്തനം 38:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അലറുന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    8/22/1994, പേ. 25

സങ്കീർത്തനം 38:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:7

സങ്കീർത്തനം 38:12

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:7; സങ്ക 62:4

സങ്കീർത്തനം 38:13

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:11
  • +സങ്ക 39:2, 9

സങ്കീർത്തനം 38:15

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:12; സങ്ക 123:2
  • +സങ്ക 138:3

സങ്കീർത്തനം 38:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:2

സങ്കീർത്തനം 38:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:5
  • +സങ്ക 51:3

സങ്കീർത്തനം 38:19

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജീവനു​ള്ള​വ​രും.”

  • *

    മറ്റൊരു സാധ്യത “എന്നാൽ ഒരു കാരണ​വു​മി​ല്ലാ​തെ ധാരാളം പേർ എന്റെ ശത്രു​ക്ക​ളാ​യി​രി​ക്കു​ന്നു.”

സങ്കീർത്തനം 38:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:11; 35:22

സങ്കീർത്തനം 38:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1; 62:2; യശ 12:2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 38:1യിര 10:24
സങ്കീ. 38:2സങ്ക 32:4
സങ്കീ. 38:3സങ്ക 6:2; 41:4; 51:8
സങ്കീ. 38:4എസ്ര 9:6; സങ്ക 40:12
സങ്കീ. 38:7സങ്ക 38:3
സങ്കീ. 38:10സങ്ക 6:7
സങ്കീ. 38:122ശമു 16:7; സങ്ക 62:4
സങ്കീ. 38:132ശമു 16:11
സങ്കീ. 38:13സങ്ക 39:2, 9
സങ്കീ. 38:152ശമു 16:12; സങ്ക 123:2
സങ്കീ. 38:15സങ്ക 138:3
സങ്കീ. 38:17സങ്ക 77:2
സങ്കീ. 38:18സങ്ക 32:5
സങ്കീ. 38:18സങ്ക 51:3
സങ്കീ. 38:21സങ്ക 22:11; 35:22
സങ്കീ. 38:22സങ്ക 27:1; 62:2; യശ 12:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 38:1-22

സങ്കീർത്ത​നം

ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

38 യഹോവേ, അങ്ങയുടെ കോപ​ത്തിൽ എന്നെ ശാസി​ക്ക​രു​തേ;

അങ്ങയുടെ ക്രോ​ധ​ത്തിൽ എന്നെ തിരു​ത്ത​രു​തേ.+

 2 കാരണം, അങ്ങയുടെ അമ്പുകൾ എന്റെ ഉള്ളി​ലേക്കു തുളച്ചി​റ​ങ്ങി​യി​രി​ക്കു​ന്നു;

അങ്ങയുടെ കൈക്കീ​ഴിൽ ഞാൻ ഞെരി​ഞ്ഞ​മ​രു​ന്നു.+

 3 അങ്ങയുടെ ഉഗ്ര​കോ​പം നിമിത്തം ഞാൻ അടിമു​ടി രോഗ​ബാ​ധി​ത​നാ​യി​രി​ക്കു​ന്നു.

എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കു​ള്ളിൽ ഒരു സ്വസ്ഥത​യു​മില്ല.+

 4 കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു;+

അത്‌ എനിക്കു താങ്ങാ​നാ​കാത്ത കനത്ത ഭാരമാ​ണ്‌.

 5 എന്റെ വിഡ്‌ഢി​ത്തം കാരണം

എന്റെ വ്രണങ്ങൾ പഴുത്ത്‌ നാറുന്നു.

 6 ആകെ കഷ്ടതയി​ലാ​യി​രി​ക്കുന്ന ഞാൻ നിരാ​ശ​യോ​ടെ തല കുമ്പിട്ട്‌ ഇരിക്കു​ന്നു;

ദിവസം മുഴുവൻ ഞാൻ സങ്കട​പ്പെട്ട്‌ അങ്ങുമി​ങ്ങും നടക്കുന്നു.

 7 എന്റെ ഉള്ളു കത്തുന്നു;*

ഞാൻ അടിമു​ടി രോഗ​ബാ​ധി​ത​നാണ്‌.+

 8 ഞാൻ ആകെ മരവി​ച്ചി​രി​ക്കു​ന്നു; ഞാൻ പാടേ തകർന്നു​പോ​യി;

ഹൃദയ​വേ​ദ​ന​യാൽ ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.*

 9 യഹോവേ, എന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം തിരു​മു​മ്പി​ലു​ണ്ട​ല്ലോ;

എന്റെ നെടു​വീർപ്പ്‌ അങ്ങയിൽനി​ന്ന്‌ മറഞ്ഞി​രി​ക്കു​ന്നില്ല.

10 എന്റെ നെഞ്ചി​ടി​ക്കു​ന്നു; എനിക്കു ശക്തിയി​ല്ലാ​താ​യി;

എന്റെ കണ്ണിന്റെ പ്രകാശം മങ്ങിയി​രി​ക്കു​ന്നു.+

11 എന്റെ രോഗം നിമിത്തം എന്റെ സ്‌നേ​ഹി​ത​രും കൂട്ടാ​ളി​ക​ളും എന്നെ ഒഴിവാ​ക്കു​ന്നു;

എന്റെ അടുത്ത പരിച​യ​ക്കാർ എന്നോട്‌ അകലം പാലി​ക്കു​ന്നു.

12 എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നവർ എനിക്കാ​യി കെണി വെക്കുന്നു;

എന്നെ ദ്രോ​ഹി​ക്കാൻ നോക്കു​ന്നവർ നാശ​ത്തെ​പ്പറ്റി സംസാ​രി​ക്കു​ന്നു;+

അവർ ദിവസം മുഴുവൻ അടക്കം പറയു​ന്നതു വഞ്ചനയാ​ണ്‌.

13 ഞാൻ പക്ഷേ, ബധിര​നെ​പ്പോ​ലെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ന്നു;+

മൂക​നെ​പ്പോ​ലെ വായ്‌ തുറക്കാ​തി​രി​ക്കു​ന്നു.+

14 ഞാൻ കേൾവിശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു;

എന്റെ നാവിന്‌ എതിർവാ​ദം പറയാൻ ഒന്നുമില്ല.

15 യഹോവേ, ഞാൻ അങ്ങയ്‌ക്കാ​യി കാത്തി​രു​ന്നു;+

എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എനിക്ക്‌ ഉത്തര​മേകി.+

16 ഞാൻ പറഞ്ഞു: “അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്ക​രു​തേ;

എന്റെ കാൽ വഴുതി​യാൽ അവർ എന്നോട്‌ അഹങ്കാരം കാണി​ക്ക​രു​തേ.”

17 ഞാൻ കുഴഞ്ഞു​വീ​ഴാ​റാ​യി​രു​ന്നു;

വേദന എന്നെ വിട്ടു​മാ​റി​യതേ ഇല്ല.+

18 ഞാൻ എന്റെ തെറ്റ്‌ ഏറ്റുപ​റഞ്ഞു;+

എന്റെ പാപം എന്നെ വിഷമി​പ്പി​ച്ചി​രു​ന്നു.+

19 എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്‌;*

കാരണ​മി​ല്ലാ​തെ എന്നെ വെറു​ക്കു​ന്നവർ അനവധി​യാ​യി​രി​ക്കു​ന്നു.

20 നന്മയ്‌ക്കു പകരം തിന്മയാ​ണ്‌ അവർ എന്നോടു ചെയ്‌തത്‌;

നന്മ ചെയ്യാൻ ശ്രമി​ച്ച​തി​ന്റെ പേരിൽ അവർ എന്നെ എതിർത്തു.

21 യഹോവേ, എന്നെ ഉപേക്ഷി​ക്ക​രു​തേ.

ദൈവമേ, എന്നിൽനി​ന്ന്‌ അകന്നു​നിൽക്ക​രു​തേ.+

22 എന്റെ രക്ഷയായ യഹോവേ,

എന്നെ സഹായി​ക്കാൻ വേഗം വരേണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക