വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ദാവീദ്‌ ശലോ​മോ​നു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു (1-9)

      • ദാവീദ്‌ മരിക്കു​ന്നു; ശലോ​മോൻ രാജാ​വാ​കു​ന്നു (10-12)

      • അദോ​നി​യ​യു​ടെ തന്ത്രം സ്വന്തം മരണത്തി​നു കാരണ​മാ​കു​ന്നു (13-25)

      • അബ്യാ​ഥാ​രി​നെ നാടു​ക​ട​ത്തു​ന്നു; യോവാ​ബി​നെ കൊല്ലു​ന്നു (26-35)

      • ശിമെ​യി​യെ കൊല്ലു​ന്നു (36-46)

1 രാജാക്കന്മാർ 2:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഞാൻ മുഴു​ഭൂ​മി​യു​ടെ​യും വഴിക്കു പോകു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +ആവ 31:6; യോശ 1:6; 1രാജ 3:7; 1ദിന 28:20

1 രാജാക്കന്മാർ 2:3

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “വിവേ​ക​ത്തോ​ടെ പ്രവർത്തി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 17:18-20; സഭ 12:13

1 രാജാക്കന്മാർ 2:4

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “ദേഹി” കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 6:5; 2രാജ 20:3; 23:3; 2ദിന 17:3; മത്ത 22:37
  • +2ശമു 7:12, 16; 1രാജ 8:25; 1ദിന 17:11; സങ്ക 132:11, 12

1 രാജാക്കന്മാർ 2:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:27, 30
  • +2ശമു 17:25; 20:10; 1ദിന 2:17
  • +സംഖ 35:33; 2ശമു 3:28

1 രാജാക്കന്മാർ 2:6

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:29; 1രാജ 2:31-34

1 രാജാക്കന്മാർ 2:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 19:31
  • +2ശമു 15:14
  • +2ശമു 17:27-29

1 രാജാക്കന്മാർ 2:8

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:24
  • +2ശമു 16:5-7
  • +2ശമു 19:23

1 രാജാക്കന്മാർ 2:9

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 22:28
  • +1രാജ 2:44, 46

1 രാജാക്കന്മാർ 2:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 5:7; 1ദിന 11:7; 29:26, 27; പ്രവൃ 2:29

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 284-285

1 രാജാക്കന്മാർ 2:11

ഒത്തുവാക്യങ്ങള്‍

  • +1ദിന 12:23
  • +2ശമു 5:4, 5

1 രാജാക്കന്മാർ 2:12

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8, 12; 1ദിന 29:23; 2ദിന 1:1; സങ്ക 89:36, 37; 132:12

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 284-285

1 രാജാക്കന്മാർ 2:15

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:5, 25
  • +1ദിന 22:9

1 രാജാക്കന്മാർ 2:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:1, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2005, പേ. 29

1 രാജാക്കന്മാർ 2:22

ഒത്തുവാക്യങ്ങള്‍

  • +1ദിന 3:1, 2, 5
  • +2ശമു 16:21
  • +2ശമു 8:16; 1രാജ 1:7

1 രാജാക്കന്മാർ 2:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രാജവം​ശം.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:9, 10
  • +2ശമു 7:11; 1ദിന 17:10
  • +1രാജ 1:51, 52

1 രാജാക്കന്മാർ 2:25

ഒത്തുവാക്യങ്ങള്‍

  • +2ശമു 8:18; 1രാജ 1:8; 1ദിന 27:5

1 രാജാക്കന്മാർ 2:26

ഒത്തുവാക്യങ്ങള്‍

  • +1ശമു 22:20; 1രാജ 1:7
  • +യോശ 21:8, 18; യിര 1:1
  • +1ശമു 23:6; 2ശമു 15:24; 1ദിന 15:11, 12
  • +1ശമു 22:22, 23

1 രാജാക്കന്മാർ 2:27

ഒത്തുവാക്യങ്ങള്‍

  • +യോശ 18:1
  • +1ശമു 2:31; 3:12

1 രാജാക്കന്മാർ 2:28

ഒത്തുവാക്യങ്ങള്‍

  • +1ദിന 21:29
  • +2ശമു 18:14
  • +1രാജ 1:7

1 രാജാക്കന്മാർ 2:31

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:6; പുറ 21:14; സംഖ 35:33; ആവ 19:13; 1രാജ 2:5

1 രാജാക്കന്മാർ 2:32

ഒത്തുവാക്യങ്ങള്‍

  • +2ശമു 2:8
  • +2ശമു 3:26, 27
  • +2ശമു 17:25; 20:10

1 രാജാക്കന്മാർ 2:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വംശജ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 3:29

1 രാജാക്കന്മാർ 2:34

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

1 രാജാക്കന്മാർ 2:35

ഒത്തുവാക്യങ്ങള്‍

  • +1ദിന 11:24; 27:5
  • +1ശമു 2:35; 1ദിന 6:50, 53; 12:28; 16:37, 39; 24:3

1 രാജാക്കന്മാർ 2:36

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:8

1 രാജാക്കന്മാർ 2:37

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:23; 2രാജ 23:6; യോഹ 18:1

1 രാജാക്കന്മാർ 2:39

ഒത്തുവാക്യങ്ങള്‍

  • +1ശമു 21:10; 27:2

1 രാജാക്കന്മാർ 2:42

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:38

1 രാജാക്കന്മാർ 2:44

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:5, 13
  • +സങ്ക 7:16; സുഭ 5:22

1 രാജാക്കന്മാർ 2:45

ഒത്തുവാക്യങ്ങള്‍

  • +സങ്ക 21:6; 72:17

1 രാജാക്കന്മാർ 2:46

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:8, 9
  • +2ദിന 1:1; സുഭ 16:12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 2:2ആവ 31:6; യോശ 1:6; 1രാജ 3:7; 1ദിന 28:20
1 രാജാ. 2:3ആവ 17:18-20; സഭ 12:13
1 രാജാ. 2:4ആവ 6:5; 2രാജ 20:3; 23:3; 2ദിന 17:3; മത്ത 22:37
1 രാജാ. 2:42ശമു 7:12, 16; 1രാജ 8:25; 1ദിന 17:11; സങ്ക 132:11, 12
1 രാജാ. 2:52ശമു 3:27, 30
1 രാജാ. 2:52ശമു 17:25; 20:10; 1ദിന 2:17
1 രാജാ. 2:5സംഖ 35:33; 2ശമു 3:28
1 രാജാ. 2:62ശമു 3:29; 1രാജ 2:31-34
1 രാജാ. 2:72ശമു 19:31
1 രാജാ. 2:72ശമു 15:14
1 രാജാ. 2:72ശമു 17:27-29
1 രാജാ. 2:82ശമു 17:24
1 രാജാ. 2:82ശമു 16:5-7
1 രാജാ. 2:82ശമു 19:23
1 രാജാ. 2:9പുറ 22:28
1 രാജാ. 2:91രാജ 2:44, 46
1 രാജാ. 2:102ശമു 5:7; 1ദിന 11:7; 29:26, 27; പ്രവൃ 2:29
1 രാജാ. 2:111ദിന 12:23
1 രാജാ. 2:112ശമു 5:4, 5
1 രാജാ. 2:122ശമു 7:8, 12; 1ദിന 29:23; 2ദിന 1:1; സങ്ക 89:36, 37; 132:12
1 രാജാ. 2:151രാജ 1:5, 25
1 രാജാ. 2:151ദിന 22:9
1 രാജാ. 2:171രാജ 1:1, 3
1 രാജാ. 2:221ദിന 3:1, 2, 5
1 രാജാ. 2:222ശമു 16:21
1 രാജാ. 2:222ശമു 8:16; 1രാജ 1:7
1 രാജാ. 2:241ദിന 22:9, 10
1 രാജാ. 2:242ശമു 7:11; 1ദിന 17:10
1 രാജാ. 2:241രാജ 1:51, 52
1 രാജാ. 2:252ശമു 8:18; 1രാജ 1:8; 1ദിന 27:5
1 രാജാ. 2:261ശമു 22:20; 1രാജ 1:7
1 രാജാ. 2:26യോശ 21:8, 18; യിര 1:1
1 രാജാ. 2:261ശമു 23:6; 2ശമു 15:24; 1ദിന 15:11, 12
1 രാജാ. 2:261ശമു 22:22, 23
1 രാജാ. 2:27യോശ 18:1
1 രാജാ. 2:271ശമു 2:31; 3:12
1 രാജാ. 2:281ദിന 21:29
1 രാജാ. 2:282ശമു 18:14
1 രാജാ. 2:281രാജ 1:7
1 രാജാ. 2:31ഉൽ 9:6; പുറ 21:14; സംഖ 35:33; ആവ 19:13; 1രാജ 2:5
1 രാജാ. 2:322ശമു 2:8
1 രാജാ. 2:322ശമു 3:26, 27
1 രാജാ. 2:322ശമു 17:25; 20:10
1 രാജാ. 2:332ശമു 3:29
1 രാജാ. 2:351ദിന 11:24; 27:5
1 രാജാ. 2:351ശമു 2:35; 1ദിന 6:50, 53; 12:28; 16:37, 39; 24:3
1 രാജാ. 2:361രാജ 2:8
1 രാജാ. 2:372ശമു 15:23; 2രാജ 23:6; യോഹ 18:1
1 രാജാ. 2:391ശമു 21:10; 27:2
1 രാജാ. 2:421രാജ 2:38
1 രാജാ. 2:442ശമു 16:5, 13
1 രാജാ. 2:44സങ്ക 7:16; സുഭ 5:22
1 രാജാ. 2:45സങ്ക 21:6; 72:17
1 രാജാ. 2:461രാജ 2:8, 9
1 രാജാ. 2:462ദിന 1:1; സുഭ 16:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 2:1-46

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

2 മരണസ​മയം അടുത്ത​പ്പോൾ ദാവീദ്‌ തന്റെ മകൻ ശലോ​മോന്‌ ഈ നിർദേ​ശങ്ങൾ നൽകി: 2 “ഞാൻ ഇതാ, മരിക്കാ​റാ​യി​രി​ക്കു​ന്നു.* നീ ഉറപ്പും ധൈര്യ​വും ഉള്ളവനാ​യി​രി​ക്കുക.+ 3 നിന്റെ ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും മോശ​യു​ടെ നിയമത്തിൽ* എഴുതി​യി​രി​ക്കുന്ന ദൈവ​നി​യ​മങ്ങൾ, കല്‌പ​നകൾ, ന്യായ​ത്തീർപ്പു​കൾ, ഓർമി​പ്പി​ക്ക​ലു​കൾ എന്നിവ അതേപടി അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നീ നിന്റെ ദൈവ​മായ യഹോ​വ​യോ​ടുള്ള കടമ നിറ​വേ​റ്റണം.+ അപ്പോൾ, എന്തു ചെയ്‌താ​ലും എവി​ടേക്കു തിരി​ഞ്ഞാ​ലും നീ വിജയം വരിക്കും.* 4 മാത്രമല്ല, എന്നെക്കു​റി​ച്ചുള്ള വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​ക​യും ചെയ്യും. അതായത്‌, ‘നിന്റെ മക്കൾ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴുദേഹിയോടും* കൂടെ എന്റെ മുമ്പാകെ വിശ്വ​സ്‌ത​മാ​യി നടന്ന്‌+ ശ്രദ്ധാ​പൂർവം ജീവി​ച്ചാൽ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ + എന്ന വാഗ്‌ദാ​നം.

5 “സെരൂ​യ​യു​ടെ മകനായ യോവാ​ബ്‌ എന്നോടു ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ നിനക്കു നന്നായി അറിയാ​മ​ല്ലോ. യോവാ​ബ്‌ ഇസ്രാ​യേ​ലി​ലെ രണ്ടു സൈന്യാ​ധി​പ​ന്മാ​രെ, നേരിന്റെ മകനായ അബ്‌നേരിനെയും+ യേഥെ​രി​ന്റെ മകനായ അമാസ​യെ​യും,+ കൊന്ന്‌ സമാധാ​ന​കാ​ലത്ത്‌ രക്തം ചൊരി​ഞ്ഞു.+ അയാൾ ആ രക്തം തന്റെ അരപ്പട്ട​യി​ലും ചെരി​പ്പി​ലും വീഴ്‌ത്തി. 6 നീ ജ്ഞാനപൂർവം പ്രവർത്തി​ക്കണം. അയാളു​ടെ നരച്ച തല സമാധാ​ന​ത്തോ​ടെ ശവക്കുഴിയിൽ* ഇറങ്ങാൻ അനുവ​ദി​ക്ക​രുത്‌.+

7 “എന്നാൽ ഗിലെ​യാ​ദ്യ​നായ ബർസില്ലായിയുടെ+ ആൺമക്ക​ളോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കണം. നിന്റെ മേശയിൽനി​ന്ന്‌ ഭക്ഷിക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ അവരെ​യും ഉൾപ്പെ​ടു​ത്തണം. കാരണം ഞാൻ നിന്റെ സഹോ​ദ​ര​നായ അബ്‌ശാ​ലോ​മി​ന്റെ അടുത്തു​നിന്ന്‌ ഓടിപ്പോയപ്പോൾ+ അവർ എനിക്കു സഹായ​വും പിന്തുണയും+ തന്നു.

8 “ബഹൂരീ​മിൽനി​ന്നുള്ള, ബന്യാ​മീ​ന്യ​നായ ഗേരയു​ടെ മകൻ ശിമെയി ഇവിടെ അടുത്ത്‌ താമസി​ക്കു​ന്നു​ണ്ട​ല്ലോ. ഞാൻ മഹനയീമിലേക്കു+ പോകു​മ്പോൾ കടുത്ത ശാപവാ​ക്കു​കൾ പറഞ്ഞു​കൊണ്ട്‌ എന്നെ ശപിച്ച​വ​നാണ്‌ അയാൾ.+ എന്നാൽ യോർദാ​ന്‌ അരി​കെ​വെച്ച്‌ എന്നെ എതി​രേൽക്കാൻ വന്നപ്പോൾ, ‘ഞാൻ നിന്നെ വാളു​കൊണ്ട്‌ കൊല്ലില്ല’ എന്ന്‌ യഹോ​വ​യു​ടെ നാമത്തിൽ ഞാൻ അയാ​ളോ​ടു സത്യം ചെയ്‌തു.+ 9 പക്ഷേ അയാളെ ശിക്ഷി​ക്കാ​തെ വിടരു​ത്‌.+ നീ ജ്ഞാനി​യാണ്‌; അയാളെ എന്തു ചെയ്യണ​മെന്നു നിനക്ക്‌ അറിയാം. അയാളു​ടെ നരച്ച തലയെ രക്തത്തോ​ടു​കൂ​ടെ നീ ശവക്കുഴിയിൽ* ഇറക്കണം.”+

10 പിന്നീട്‌ ദാവീദ്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അദ്ദേഹത്തെ ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ 11 ദാവീദ്‌ 40 വർഷം ഇസ്രാ​യേ​ലി​നെ ഭരിച്ചു; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശ​ലേ​മി​ലും.+

12 ശലോമോൻ അപ്പനായ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്നു. കാല​ക്ര​മ​ത്തിൽ ശലോ​മോ​ന്റെ രാജാ​ധി​കാ​രം സുസ്ഥി​ര​മാ​യി​ത്തീർന്നു.+

13 ഇതിനിടെ ഹഗ്ഗീത്തി​ന്റെ മകൻ അദോ​നിയ ശലോ​മോ​ന്റെ അമ്മ ബത്ത്‌-ശേബയെ സമീപി​ച്ചു. ബത്ത്‌-ശേബ അദോ​നി​യ​യോട്‌, “നിന്റെ വരവ്‌ സമാധാ​ന​ത്തി​നാ​ണോ” എന്നു ചോദി​ച്ചു. “അതെ, സമാധാ​ന​ത്തി​നു​തന്നെ” എന്ന്‌ അദോ​നിയ പറഞ്ഞു. 14 “എനിക്ക്‌ ഒരു കാര്യം പറയാ​നുണ്ട്‌” എന്ന്‌ അയാൾ പറഞ്ഞ​പ്പോൾ “പറഞ്ഞു​കൊ​ള്ളൂ” എന്നു ബത്ത്‌-ശേബ പറഞ്ഞു. 15 അയാൾ പറഞ്ഞു: “രാജാ​ധി​കാ​രം എനിക്കു കിട്ടേ​ണ്ട​താ​യി​രു​ന്നെന്ന്‌ അറിയാ​മ​ല്ലോ. ഞാൻ രാജാ​വാ​കു​മെ​ന്നാണ്‌ ഇസ്രാ​യേൽ മുഴുവൻ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌.+ പക്ഷേ രാജാ​ധി​കാ​രം എന്നിൽനി​ന്ന്‌ മാറി​പ്പോ​യി എന്റെ സഹോ​ദ​രനു ചെന്നു​ചേർന്നു; യഹോ​വ​യാണ്‌ അതു ശലോ​മോ​നു കൊടു​ത്തത്‌.+ 16 എന്നാൽ ഒരു കാര്യം മാത്രം ഞാൻ അപേക്ഷി​ച്ചു​കൊ​ള്ളട്ടെ; ദയവു​ചെ​യ്‌ത്‌ അതു തള്ളിക്ക​ള​യ​രു​തേ.” അപ്പോൾ, “പറഞ്ഞു​കൊ​ള്ളൂ” എന്നു ബത്ത്‌-ശേബ പറഞ്ഞു. 17 അദോനിയ പറഞ്ഞു: “ദയവു​ചെ​യ്‌ത്‌, ശൂനേം​കാ​രി​യായ അബീശഗിനെ+ എനിക്കു ഭാര്യ​യാ​യി തരാൻ ശലോ​മോൻ രാജാ​വി​നോട്‌ അപേക്ഷി​ക്കണം. അമ്മയുടെ വാക്കു ശലോ​മോൻ തള്ളിക്ക​ള​യില്ല.” 18 ബത്ത്‌-ശേബ അദോ​നി​യ​യോ​ടു പറഞ്ഞു: “ശരി, ഞാൻ നിനക്കു​വേണ്ടി രാജാ​വി​നോ​ടു സംസാ​രി​ക്കാം.”

19 അങ്ങനെ അദോ​നി​യ​യ്‌ക്കു​വേണ്ടി സംസാ​രി​ക്കാൻ ബത്ത്‌-ശേബ ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ ചെന്നു. ഉടനെ രാജാവ്‌ എഴു​ന്നേറ്റ്‌ ബത്ത്‌-ശേബയെ സ്വീക​രി​ക്കു​ക​യും കുമ്പിട്ട്‌ നമസ്‌ക​രി​ക്കു​ക​യും ചെയ്‌തു. പിന്നെ സിംഹാ​സ​ന​ത്തിൽ ഇരുന്നി​ട്ട്‌ രാജമാ​താ​വിന്‌ ഇരിക്കാൻ ഒരു സിംഹാ​സനം ക്രമീ​ക​രി​ച്ചു. ബത്ത്‌-ശേബ രാജാ​വി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു. 20 എന്നിട്ട്‌ പറഞ്ഞു: “എനിക്ക്‌ ഒരു ചെറിയ കാര്യം നിന്നോ​ടു പറയാ​നുണ്ട്‌; നീ അതു തള്ളിക്ക​ള​യ​രുത്‌.” രാജാവ്‌ പറഞ്ഞു: “പറയൂ അമ്മേ, അമ്മയുടെ അപേക്ഷ ഞാൻ തള്ളിക്ക​ള​യില്ല.” 21 ബത്ത്‌-ശേബ പറഞ്ഞു: “ശൂനേം​കാ​രി​യായ അബീശ​ഗി​നെ നിന്റെ ചേട്ടനായ അദോ​നി​യ​യ്‌ക്കു ഭാര്യ​യാ​യി കൊടു​ക്കണം.” 22 അപ്പോൾ ശലോ​മോൻ രാജാവ്‌ അമ്മയോ​ടു പറഞ്ഞു: “ശൂനേം​കാ​രി​യായ അബീശ​ഗി​നെ മാത്രം അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കു​ന്നത്‌ എന്താണ്‌? അദോ​നിയ എന്റെ ചേട്ടനല്ലേ,+ രാജാ​ധി​കാ​രം​കൂ​ടെ അദോ​നി​യ​യ്‌ക്കു​വേണ്ടി ചോദി​ക്കാ​മാ​യി​രു​ന്നി​ല്ലേ?+ അബ്യാ​ഥാർ പുരോ​ഹി​ത​നും സെരൂ​യ​യു​ടെ മകൻ യോവാബും+ അയാളു​ടെ പക്ഷത്തു​ണ്ട​ല്ലോ.”

23 അപ്പോൾ ശലോ​മോൻ രാജാവ്‌ യഹോ​വ​യു​ടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്‌തു: “സ്വന്തം ജീവൻ കളയാനല്ല അദോ​നിയ ഈ അപേക്ഷ നടത്തി​യ​തെ​ങ്കിൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ. 24 എന്നെ എന്റെ അപ്പനായ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തി അതു സുസ്ഥി​ര​മാ​യി സ്ഥാപിക്കുകയും+ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എനിക്ക്‌ ഒരു ഭവനം* പണിയുകയും+ ചെയ്‌ത യഹോ​വ​യാ​ണെ, ഇന്നുതന്നെ അദോ​നിയ മരിക്കും.”+ 25 ഉടനെ ശലോ​മോൻ രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അയച്ചു. അയാൾ ചെന്ന്‌ അദോ​നി​യയെ കൊന്നു​ക​ളഞ്ഞു.

26 പുരോഹിതനായ അബ്യാഥാരിനോടു+ രാജാവ്‌ പറഞ്ഞു: “അനാഥോത്തിലെ+ നിങ്ങളു​ടെ സ്ഥലത്തേക്കു പൊയ്‌ക്കൊ​ള്ളുക! വാസ്‌ത​വ​ത്തിൽ നിങ്ങൾ മരണ​യോ​ഗ്യ​നാണ്‌. എന്നാൽ നിങ്ങൾ എന്റെ അപ്പനായ ദാവീ​ദി​ന്റെ മുമ്പാകെ പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ പെട്ടകം ചുമന്നതുകൊണ്ടും+ എന്റെ അപ്പന്റെ എല്ലാ കഷ്ടങ്ങളി​ലും അദ്ദേഹ​ത്തി​ന്റെ​കൂ​ടെ നിന്നതുകൊണ്ടും+ ഇന്നു ഞാൻ നിങ്ങളെ കൊല്ലു​ന്നില്ല.” 27 അങ്ങനെ, യഹോ​വ​യു​ടെ പുരോ​ഹി​തൻ എന്ന സ്ഥാനത്തു​നിന്ന്‌ ശലോ​മോൻ അബ്യാ​ഥാ​രി​നെ മാറ്റി. ശീലോയിൽവെച്ച്‌+ ഏലിയു​ടെ ഭവനത്തിന്‌+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറ​വേറി.

28 ഈ വാർത്ത യോവാ​ബ്‌ അറിഞ്ഞ​പ്പോൾ അയാൾ യഹോ​വ​യു​ടെ കൂടാരത്തിലേക്ക്‌+ ഓടി​ച്ചെന്ന്‌ യാഗപീ​ഠ​ത്തി​ന്റെ കൊമ്പു​ക​ളിൽ പിടിച്ചു. യോവാ​ബ്‌ അബ്‌ശാ​ലോ​മി​ന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും+ അദോ​നി​യയെ പിന്തു​ണ​ച്ചി​രു​ന്നു.+ 29 “യോവാ​ബ്‌ യഹോ​വ​യു​ടെ കൂടാ​ര​ത്തി​ലേക്ക്‌ ഓടി​ച്ചെന്ന്‌ അവിടെ യാഗപീ​ഠ​ത്തിന്‌ അരികെ നിൽക്കു​ന്നു” എന്നു ശലോ​മോൻ രാജാ​വിന്‌ അറിവു​കി​ട്ടി. അപ്പോൾ ശലോ​മോൻ യഹോ​യാ​ദ​യു​ടെ മകൻ ബനയ​യോ​ടു പറഞ്ഞു: “പോയി അയാളെ കൊന്നു​ക​ള​യുക!” 30 അങ്ങനെ ബനയ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ ചെന്ന്‌ യോവാ​ബി​നോട്‌, “‘പുറത്ത്‌ വാ!’ എന്നു രാജാവ്‌ കല്‌പി​ക്കു​ന്നു” എന്നു പറഞ്ഞു. എന്നാൽ യോവാ​ബ്‌ പറഞ്ഞു: “ഇല്ല, ഞാൻ ഇവി​ടെ​വെച്ച്‌ മരിക്കും.” ബനയ രാജാ​വി​ന്റെ അടുത്ത്‌ മടങ്ങി​ച്ചെന്ന്‌, “യോവാ​ബ്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌, ഇതാണ്‌ അയാളു​ടെ മറുപടി” എന്ന്‌ അറിയി​ച്ചു. 31 അപ്പോൾ രാജാവ്‌ ബനയ​യോ​ടു പറഞ്ഞു: “അയാൾ പറഞ്ഞതു​പോ​ലെ​തന്നെ ചെയ്യുക. അയാളെ കൊന്ന്‌ കുഴി​ച്ചു​മൂ​ടുക! യോവാ​ബ്‌ ഒരു കാരണ​വു​മി​ല്ലാ​തെ ചൊരിഞ്ഞ രക്തം+ അങ്ങനെ എന്നിൽനി​ന്നും എന്റെ പിതൃഭവനത്തിൽനിന്നും* നീക്കി​ക്ക​ള​യുക. 32 യഹോവ യോവാ​ബി​ന്റെ രക്തം അയാളു​ടെ തലമേൽത്തന്നെ വരുത്തും. കാരണം അയാ​ളെ​ക്കാൾ നീതി​മാ​ന്മാ​രും മികച്ച​വ​രും ആയ രണ്ടു പേരെ—ഇസ്രാ​യേ​ലി​ന്റെ സൈന്യാ​ധി​പ​നായ,+ നേരിന്റെ മകൻ അബ്‌നേരിനെയും+ യഹൂദ​യു​ടെ സൈന്യാ​ധി​പ​നായ, യേഥെ​രി​ന്റെ മകൻ അമാസയെയും+—എന്റെ അപ്പനായ ദാവീദ്‌ അറിയാ​തെ അയാൾ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു. 33 അവരുടെ രക്തം എന്നും യോവാ​ബി​ന്റെ തലമേ​ലും അയാളു​ടെ സന്തതികളുടെ* തലമേ​ലും ഇരിക്കട്ടെ.+ എന്നാൽ ദാവീ​ദി​നും സന്തതി​കൾക്കും ദാവീ​ദി​ന്റെ ഭവനത്തി​നും ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​നും യഹോ​വ​യിൽനിന്ന്‌ എന്നു​മെ​ന്നേ​ക്കും സമാധാ​നം ഉണ്ടാകട്ടെ.” 34 അങ്ങനെ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെന്ന്‌ യോവാ​ബി​നെ വെട്ടി​ക്കൊ​ന്നു. അയാളെ വിജനഭൂമിയിലുള്ള* അയാളു​ടെ ഭവനത്തി​ന്‌ അടുത്ത്‌ അടക്കം ചെയ്‌തു. 35 രാജാവ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയയെ+ അടുത്ത സൈന്യാ​ധി​പ​നാ​യി നിയമി​ച്ചു. അബ്യാ​ഥാ​രി​ന്റെ സ്ഥാനത്ത്‌ സാദോ​ക്ക്‌ പുരോഹിതനെയും+ നിയമി​ച്ചു.

36 പിന്നെ രാജാവ്‌ ശിമെയിയെ+ വരുത്തി അയാ​ളോ​ടു പറഞ്ഞു: “യരുശ​ലേ​മിൽ ഒരു വീടു പണിത്‌ അവിടെ താമസി​ക്കുക. അവി​ടെ​നിന്ന്‌ മറ്റൊരു സ്ഥലത്തേ​ക്കും പോക​രുത്‌. 37 അവിടം വിട്ട്‌ കി​ദ്രോൻ താഴ്‌വര+ കടക്കുന്ന ദിവസം നീ മരിക്കു​മെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും.” 38 ശിമെയി രാജാ​വി​നോ​ടു പറഞ്ഞു: “അങ്ങ്‌ പറഞ്ഞതു ന്യായ​മാണ്‌. എന്റെ യജമാ​ന​നായ രാജാവ്‌ പറഞ്ഞതു​പോ​ലെ അടിയൻ ചെയ്‌തു​കൊ​ള്ളാം.” അങ്ങനെ കുറെ കാലം ശിമെയി യരുശ​ലേ​മിൽ താമസി​ച്ചു.

39 പക്ഷേ മൂന്നു വർഷം കഴിഞ്ഞ​പ്പോൾ ശിമെ​യി​യു​ടെ രണ്ട്‌ അടിമകൾ ഗത്തിലെ രാജാ​വായ, മാഖയു​ടെ മകൻ ആഖീശിന്റെ+ അടു​ത്തേക്ക്‌ ഓടി​പ്പോ​യി. “അടിമകൾ ഗത്തിലു​ണ്ട്‌” എന്ന്‌ അറിഞ്ഞ​പ്പോൾ 40 ശിമെയി ഉടനെ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ അടിമ​കളെ തിരഞ്ഞ്‌ ആഖീശി​ന്റെ അടുത്ത്‌ ഗത്തി​ലേക്കു പോയി. ശിമെയി അടിമ​ക​ളു​മാ​യി ഗത്തിൽനി​ന്ന്‌ മടങ്ങി​വ​ന്ന​പ്പോൾ, 41 “ശിമെയി യരുശ​ലേ​മി​നു പുറത്ത്‌ ഗത്തിൽ പോയി മടങ്ങി​വ​ന്നി​രി​ക്കു​ന്നു” എന്നു ശലോ​മോ​നു വിവരം കിട്ടി. 42 അപ്പോൾ രാജാവ്‌ ശിമെ​യി​യെ വരുത്തി അയാ​ളോ​ടു പറഞ്ഞു: “‘നീ ഇവിടം വിട്ട്‌ മറ്റ്‌ എവി​ടേ​ക്കെ​ങ്കി​ലും പോകുന്ന ദിവസം നീ മരിക്കു​മെന്ന്‌ അറിഞ്ഞു​കൊ​ള്ളുക’ എന്നു ഞാൻ നിനക്കു മുന്നറി​യി​പ്പു നൽകു​ക​യും യഹോ​വ​യു​ടെ നാമത്തിൽ നിന്നെ​ക്കൊണ്ട്‌ സത്യം ചെയ്യി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തല്ലേ? അപ്പോൾ നീ എന്നോട്‌, ‘അങ്ങ്‌ പറഞ്ഞതു ന്യായ​മാണ്‌; ഞാൻ അത്‌ അനുസ​രി​ച്ചു​കൊ​ള്ളാം’+ എന്നു പറയു​ക​യും ചെയ്‌തു. 43 പിന്നെ എന്തു​കൊ​ണ്ടാ​ണു നീ യഹോ​വ​യോ​ടു ചെയ്‌ത സത്യം പാലി​ക്കാ​തി​രു​ന്നത്‌? എന്തു​കൊണ്ട്‌ ഞാൻ നിനക്കു നൽകിയ കല്‌പന അനുസ​രി​ച്ചില്ല?” 44 രാജാവ്‌ തുടർന്നു: “നീ എന്റെ അപ്പനായ ദാവീ​ദി​നോ​ടു ചെയ്‌ത ദ്രോഹം മുഴുവൻ+ നിനക്കു നന്നായി അറിയാ​മ​ല്ലോ. അതെല്ലാം യഹോവ നിന്റെ തലമേൽത്തന്നെ വരുത്തും.+ 45 എന്നാൽ ശലോ​മോൻ രാജാവ്‌ അനുഗൃ​ഹീ​ത​നാ​യി​രി​ക്കും;+ ദാവീ​ദി​ന്റെ സിംഹാ​സനം യഹോ​വ​യു​ടെ മുമ്പാകെ എന്നും സുസ്ഥി​ര​മാ​യി​രി​ക്കും.” 46 അങ്ങനെ രാജാ​വി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെന്ന്‌ അയാളെ കൊന്നു​ക​ളഞ്ഞു.+

അങ്ങനെ രാജ്യം ശലോ​മോ​ന്റെ കൈക​ളിൽ ഭദ്രമാ​യി​ത്തീർന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക