വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജൂലൈ പേ. 2-7
  • ഗിബെയോന്യരിൽനിന്ന്‌ പഠിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗിബെയോന്യരിൽനിന്ന്‌ പഠിക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • താഴ്‌മ​യും വിശ്വാ​സ​വും ഉള്ളവരാ​യി​രി​ക്കുക
  • അനീതി നേരി​ടു​മ്പോൾ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ക
  • സത്യാ​രാ​ധ​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക
  • ബുദ്ധിയുള്ള ഗിബെയോന്യർ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ഗിബെയോന്യരെക്കുറിച്ചുള്ള വിവരണത്തിൽനിന്ന്‌ പഠിക്കാനാകുന്നത്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യോശുവയും ഗിബെയോന്യരും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • വായനക്കാരിൽനിന്നുള്ള ചോദ്യ​ങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജൂലൈ പേ. 2-7

2026 സെപ്‌റ്റം​ബർ 7-13

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

ഗിബെ​യോ​ന്യ​രിൽനിന്ന്‌ പഠിക്കുക

‘ഗിബെ​യോൻനി​വാ​സി​കൾ ഇസ്രാ​യേ​ലു​മാ​യി സമാധാ​ന​ത്തി​ലാ​യി അവരോ​ടൊ​പ്പം കഴിഞ്ഞു.’—യോശു. 10:1.

ഉദ്ദേശ്യം

ഗിബെ​യോ​ന്യ​രിൽനി​ന്നും യഹോവ അവരോട്‌ ഇടപെട്ട വിധത്തിൽനി​ന്നും എന്തു പഠിക്കാ​മെന്നു നോക്കും.

1-2. ഗിബെ​യോ​ന്യ​രെ​ക്കു​റിച്ച്‌ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

വർഷം ബി.സി. 1473. ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേശം പിടി​ച്ച​ട​ക്കി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാണ്‌. യരീ​ഹൊ​യ്‌ക്കും ഹായി പട്ടണത്തി​നും എതിരെ അവർ വലിയ വിജയം നേടി​യതേ ഉള്ളൂ. എന്നാൽ അപ്രതീ​ക്ഷി​ത​മായ ഒരു കാര്യം സംഭവി​ക്കു​ന്നു: ദൂര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണെന്ന്‌ അവകാ​ശ​പ്പെട്ട്‌ ഒരു കൂട്ടം ആളുകൾ ദൈവ​ജ​ന​വു​മാ​യി സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കാൻ വരുന്നു.

2 അവർ ഗിബെ​യോ​ന്യ​രാ​യി​രു​ന്നു. ഗിബെ​യോ​ന്യ​രെ​ക്കു​റിച്ച്‌ ബൈബി​ളിൽ ആദ്യം പരാമർശി​ക്കു​ന്നത്‌ ഈ ഭാഗത്താണ്‌. എന്നാൽ പിന്നീ​ടും ബൈബി​ളിൽ അവരെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ആ ഭാഗങ്ങ​ളെ​ല്ലാം നോക്കു​മ്പോൾ തുടർന്നുള്ള നൂറ്റാ​ണ്ടു​ക​ളിൽ ഗിബെ​യോ​ന്യർ ഇസ്രാ​യേ​ല്യ​രു​മാ​യി അടുത്ത്‌ ഇടപഴ​കി​യി​രു​ന്നെന്ന്‌ വ്യക്തമാണ്‌. ഗിബെ​യോ​ന്യ​രിൽനിന്ന്‌ നമുക്ക്‌ ഒരുപാട്‌ കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. അതു​പോ​ലെ യഹോവ അവരോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ യഹോ​വ​യു​ടെ ചില നല്ല ഗുണങ്ങ​ളും മനസ്സി​ലാ​ക്കാ​നാ​കും.

താഴ്‌മ​യും വിശ്വാ​സ​വും ഉള്ളവരാ​യി​രി​ക്കുക

3. (എ) ആരായി​രു​ന്നു ഗിബെ​യോ​ന്യർ? (ബി) ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ അവർ ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌?

3 ഇസ്രാ​യേ​ല്യർ കനാൻദേശം പിടി​ച്ച​ട​ക്കി​ത്തു​ട​ങ്ങിയ സമയത്ത്‌, ഗിബെ​യോ​ന്യർ താമസി​ച്ചി​രു​ന്നത്‌ കോട്ട​മ​തി​ലുള്ള നഗരമായ ഗിബെ​യോ​നിൽ ആയിരു​ന്നു. ഇസ്രാ​യേ​ല്യ​രെ​ക്കാൾ “സംഖ്യാ​ബ​ല​വും ശക്തിയും ഉള്ള” ഏഴ്‌ കനാന്യ​ജ​ന​ത​ക​ളിൽ ഒന്നായ ഹിവ്യ​രു​ടെ ഭാഗമാ​യി​രു​ന്നു ഗിബെ​യോ​ന്യർ. (ആവ. 7:1) അതു​കൊ​ണ്ടു​തന്നെ ഗിബെ​യോ​ന്യ​രെ​ല്ലാം യുദ്ധവീ​ര​ന്മാ​രാ​യി​രു​ന്നു. (യോശു. 10:2) എന്നാൽ മറ്റ്‌ കനാന്യ​ജ​ന​ത​ക​ളെ​പ്പോ​ലെ ആയിരു​ന്നില്ല ഗിബെ​യോ​ന്യർ. ഇസ്രാ​യേ​ല്യ​രെ എതിർക്കു​ന്നത്‌ മണ്ടത്തര​മാ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. യഹോവ ഇസ്രാ​യേ​ല്യർക്കു​വേണ്ടി പോരാ​ടു​ന്നത്‌ അവർ കണ്ടു. കനാന്യ​രെ ആ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യു​മെന്ന്‌ യഹോവ അവർക്ക്‌ വാക്കു​കൊ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും ഗിബെ​യോ​ന്യർക്ക്‌ അറിയാ​മാ​യി​രു​ന്നു. (പുറ. 34:11; യോശു. 9:24) അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ യരീ​ഹൊ​യും ഹായി​യും പിടി​ച്ച​ട​ക്കി​ക്ക​ഴി​ഞ്ഞ​പ്പോൾ ഗിബെ​യോ​ന്യർ ഒരു കൂട്ടം ആളുകളെa ഗിൽഗാ​ലിൽ ആയിരുന്ന യോശു​വ​യു​ടെ അടു​ത്തേക്ക്‌ അയച്ചു. ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​ന​ത്തി​ലാ​കുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.

4. (എ) യോശുവ 9:8-13 വരെ കാണു​ന്ന​തു​പോ​ലെ ഇസ്രാ​യേ​ല്യ​രു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കാൻ ഗിബെ​യോ​ന്യർ എന്തു നുണയാണ്‌ പറഞ്ഞത്‌? (ചിത്ര​വും കാണുക.) (ബി) അവർ പറഞ്ഞത്‌ നുണയാ​ണെന്ന്‌ തെളി​ഞ്ഞ​പ്പോൾ ഇസ്രാ​യേ​ല്യർ എന്താണ്‌ ചെയ്‌തത്‌?

4 യോശുവ 9:8-13 വായി​ക്കുക. തങ്ങൾ ദൂര​ദേ​ശ​ത്തു​നി​ന്നാണ്‌ വരുന്ന​തെന്ന്‌ ഗിബെ​യോ​ന്യർ യോശു​വ​യോട്‌ നുണ പറഞ്ഞു. ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ന്റെ സൈന്യ​ത്തെ​യും അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രായ സീഹോ​നെ​യും ഓഗി​നെ​യും തോൽപ്പി​ച്ച​തി​നു പിന്നിൽ യഹോ​വ​യു​ടെ കൈ ആണെന്നും ഗിബെ​യോ​ന്യർ അംഗീ​ക​രി​ച്ചു. എന്നാൽ അവർ ബുദ്ധി​പൂർവം യരീ​ഹൊ​യ്‌ക്കും ഹായി​ക്കും സംഭവിച്ച കാര്യം മറച്ചു​വെച്ചു. അതു പറഞ്ഞാൽ അവർ “ദൂരെ​യുള്ള ഒരു ദേശത്തു​നിന്ന്‌” ആണ്‌ വന്നതെന്ന അവകാ​ശ​വാ​ദം പൊളി​യു​മാ​യി​രു​ന്നു. കാരണം ഈയിടെ നടന്ന ആ സംഭവങ്ങൾ, ആ സമയം​കൊണ്ട്‌ ദൂര​ദേ​ശത്ത്‌ എത്താൻ ഒരു സാധ്യ​ത​യും ഇല്ലായി​രു​ന്നു. യോശു​വ​യും ഇസ്രാ​യേൽപു​രു​ഷ​ന്മാ​രും ഗിബെ​യോ​ന്യർ പറഞ്ഞ കാര്യങ്ങൾ വിശ്വ​സി​ക്കു​ക​യും യഹോ​വ​യു​ടെ അഭി​പ്രാ​യ​മൊ​ന്നും ചോദി​ക്കാ​തെ അവരു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കു​ക​യും ചെയ്‌തു. (യോശു. 9:14, 15) എന്നാൽ അധികം​വൈ​കാ​തെ ഗിബെ​യോ​ന്യർ പറഞ്ഞത്‌ നുണയാ​ണെന്ന്‌ കണ്ടെത്തി. എങ്കിലും ഇസ്രാ​യേ​ല്യർ ആ ഉടമ്പടി​യോട്‌ പറ്റിനി​ന്നു. കാരണം ‘യഹോ​വ​യു​ടെ നാമത്തി​ലാണ്‌ അവർ ആണയി​ട്ടത്‌.’ (യോശു. 9:16-19) ഗിബെ​യോ​ന്യർക്ക്‌ ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം താമസി​ക്കാ​മെ​ന്നും എന്നാൽ അടിമകൾ ചെയ്യേണ്ട ജോലി അവർ ചെയ്യണ​മെ​ന്നും ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രോട്‌ ആവശ്യ​പ്പെട്ടു. അങ്ങനെ അവരെ എന്നേക്കു​മാ​യി ‘ഇസ്രാ​യേൽസ​മൂ​ഹ​ത്തി​നും യാഗപീ​ഠ​ത്തി​നും വേണ്ടി വിറകു ശേഖരി​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും ആക്കി.’—യോശു. 9:27.

ഒരു കൂട്ടം ഗിബെയോന്യപുരുഷന്മാർ യോശുവയുടെയും മറ്റു പടയാളികളുടെയും മുന്നിൽ മുട്ടുകുത്തിനിന്ന്‌ യാചിക്കുന്നു. ഗിബെയോന്യർ അവരുടെ പഴകിയ വസ്‌ത്രങ്ങളും വീഞ്ഞുതുരുത്തികളും കാണിക്കുന്നു.

ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ഗിബെ​യോ​ന്യർ യോശു​വ​യോട്‌ നുണ പറഞ്ഞു (4-ാം ഖണ്ഡിക കാണുക)


5. ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ ഗിബെ​യോ​ന്യർ യഹോ​വ​യി​ലുള്ള വിശ്വാ​സം പ്രകടി​പ്പി​ച്ചത്‌?

5 ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രു​മാ​യി സമാധാ​ന​ത്തി​ലാ​യെന്ന്‌ അറിഞ്ഞ​പ്പോൾ അഞ്ച്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാർ ഗിബെ​യോ​ന്യർക്കെ​തി​രെ യുദ്ധത്തിന്‌ വന്നു. അപ്പോൾ ഗിബെ​യോ​ന്യർ യോശു​വ​യോട്‌ സഹായം ചോദി​ച്ചു. (യോശു. 10:3-7) ഉടൻതന്നെ യോശു​വ​യും ഇസ്രാ​യേ​ല്യ​രും ഗിബെ​യോ​ന്യർക്കു​വേണ്ടി പോരാ​ടാൻ തീരു​മാ​നി​ച്ചു. അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. യഹോവ അത്ഭുത​ക​ര​മാ​യി ആലിപ്പഴം വർഷി​ച്ചു​കൊ​ണ്ടും സൂര്യനെ നിശ്ചല​മാ​ക്കി നിറു​ത്തി​ക്കൊ​ണ്ടും അമോ​ര്യ​രെ തോൽപ്പി​ച്ചു. (യോശു. 10:9-14) ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​ന​യു​ട​മ്പടി ചെയ്‌തു​കൊ​ണ്ടും ഒരു ആവശ്യം വന്നപ്പോൾ സഹായ​ത്തി​നാ​യി യോശു​വ​യി​ലേക്ക്‌ തിരി​ഞ്ഞു​കൊ​ണ്ടും ഗിബെ​യോ​ന്യർ യഹോ​വ​യി​ലുള്ള വിശ്വാ​സം കാണിച്ചു. യഹോവ അവരെ സംരക്ഷി​ക്കു​മെ​ന്നും കനാൻ ദേശം ഇസ്രാ​യേ​ല്യർക്കു കൊടു​ക്കു​മെന്ന വാക്കു പാലി​ക്കു​മെ​ന്നും അവർക്ക്‌ ഉറപ്പാ​യി​രു​ന്നു.

6. ഗിബെ​യോ​ന്യ​രോട്‌ യഹോവ ഇടപെട്ട വിധത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു പഠിക്കാ​നാ​കും?

6 ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? യഹോവ താഴ്‌മ​യും കരുണ​യും ഉള്ള ദൈവ​മാണ്‌. ‘ആ ദേശത്തു​ള്ള​വ​രെ​യെ​ല്ലാം ഓടി​ച്ചു​ക​ള​യ​ണ​മെന്ന്‌’ യഹോവ നേരത്തെ ഇസ്രാ​യേ​ല്യ​രോട്‌ പറഞ്ഞി​രു​ന്നു. അതിൽ ഗിബെ​യോ​ന്യ​രും ഉണ്ടായി​രു​ന്നു. (സംഖ്യ 33:51, 52) എന്നാൽ ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രു​മാ​യി ഒരു സമാധാ​ന​യു​ട​മ്പടി ഉണ്ടാക്കി​യ​തു​കൊണ്ട്‌ യഹോവ ഗിബെ​യോ​ന്യ​രോട്‌ കരുണ കാണിച്ചു. തുടർന്നും അവരെ ജീവി​ക്കാൻ അനുവ​ദി​ച്ചു. യഹോ​വ​യു​ടെ അഭി​പ്രാ​യം ചോദി​ക്കാ​തെ​യാണ്‌ ഇസ്രാ​യേ​ല്യർ ആ ഉടമ്പടി ചെയ്‌തത്‌. എന്നിട്ടും യഹോവ കരുണ കാണിച്ചു. ഗിബെ​യോ​ന്യ​രു​മാ​യുള്ള ഉടമ്പടി​യോട്‌ പറ്റിനിൽക്കാ​നും അത്ഭുത​ക​ര​മാ​യി ഗിബെ​യോ​ന്യ​രെ രക്ഷിക്കാ​നും യഹോവ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു.—യോശു. 9:26; 11:19.

7. ഗിബെ​യോ​ന്യ​രു​ടെ വിശ്വാ​സ​വും താഴ്‌മ​യും നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ചിത്ര​വും കാണുക.)

7 നമുക്ക്‌ എങ്ങനെ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കാം? യഹോ​വ​യിൽ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കുക. യഹോ​വ​യെ​ക്കു​റിച്ച്‌ അക്കാലത്ത്‌ ഗിബെ​യോ​ന്യർക്ക്‌ അറിയാ​മാ​യി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന്‌ നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ നമുക്ക്‌ കഴിയും. (സങ്കീ. 40:4, 5) അതു​പോ​ലെ ഗിബെ​യോ​ന്യ​രെ അനുക​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സേവന​ത്തി​ലെ ഏത്‌ എളിയ ജോലി​ക​ളും ചെയ്യാൻ നമുക്കു മനസ്സു കാണി​ക്കാം. (യോശു. 9:23, 27) ബഥേലിൽ സേവി​ക്കുന്ന ലൂക്ക്‌ എന്ന ചെറു​പ്പ​ക്കാ​രൻ ഒരു അനുഭവം ഓർക്കു​ന്നു: ബഥേലിൽ സേവി​ക്കുന്ന പ്രായ​മുള്ള ഒരു സഹോ​ദരൻ, പ്രാ​ദേ​ശിക രാജ്യ​ഹാൾ നിർമാ​ണം നടക്കുന്ന സമയത്ത്‌ ഹാളിനു രാത്രി​യിൽ കാവൽ നിൽക്കാ​നുള്ള നിയമനം ഏറ്റെടു​ത്തു. ബഥേലിൽ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളുള്ള ഒരു സഹോ​ദ​ര​നാ​യി​രു​ന്നു അദ്ദേഹം. ലൂക്ക്‌ പറയുന്നു: “താഴ്‌മ എന്നത്‌ നമ്മുടെ മനസ്സിൽ തോന്നുന്ന വെറും വികാരം മാത്രമല്ല. അത്‌ നമ്മൾ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കേ​ണ്ട​തുണ്ട്‌.” അതെ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യിൽ ആശ്രയി​ച്ചു​കൊ​ണ്ടും ഏതു ദിവ്യാ​ധി​പ​ത്യ​നി​യ​മ​ന​മാ​ണെ​ങ്കി​ലും അതു താഴ്‌മ​യോ​ടെ സ്വീക​രി​ച്ചു​കൊ​ണ്ടും യഹോ​വ​യി​ലുള്ള വിശ്വാ​സം നമുക്ക്‌ കാണി​ക്കാം.

ചിത്രങ്ങൾ: എളിയജോലികൾ മനസ്സോടെ ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ. 1. ഒരു ഗിബെയോന്യപുരുഷൻ ഒരു കുടം ചുമന്നുകൊണ്ടു പോകുന്നു. 2. പ്രായമുള്ള ഒരു സഹോദരൻ രാജ്യഹാളിലെ ചെടികൾ പരിപാലിക്കുന്നു.

ഏത്‌ എളിയ നിയമ​ന​വും ചെയ്യാൻ മനസ്സു​കാ​ണി​ച്ചു​കൊണ്ട്‌ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കുക (7-ാം ഖണ്ഡിക കാണുക)


അനീതി നേരി​ടു​മ്പോൾ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ക

8. ഗിബെ​യോ​ന്യ​രോട്‌ ശൗൽ എന്ത്‌ ക്രൂര​ത​യാണ്‌ കാണി​ച്ചത്‌?

8 വർഷങ്ങൾക്കു ശേഷം ഗിബെ​യോ​ന്യ​രെ​ക്കു​റിച്ച്‌ ബൈബിൾ വീണ്ടും പറയു​ന്നുണ്ട്‌. ശൗൽ രാജാ​വി​ന്റെ കാലത്താ​യി​രു​ന്നു അത്‌. ശൗൽ രാജാവ്‌ ഇസ്രാ​യേ​ലിൽ താമസി​ച്ചി​രുന്ന ഗിബെ​യോ​ന്യർക്കെ​തി​രെ തിരിഞ്ഞു. “ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും ആളുകളെ ഓർത്ത്‌ ആവേശം കയറി” ശൗൽ ഗിബെ​യോ​ന്യ​രെ കൊ​ന്നൊ​ടു​ക്കാൻ ശ്രമിച്ചു.b അതിന്റെ ഫലമായി അനേകം ഗിബെ​യോ​ന്യർ കൊല്ല​പ്പെട്ടു. (2 ശമു. 21:2, 5, 6) എന്തൊരു അനീതി! അങ്ങനെ വർഷങ്ങ​ളാ​യി ഇസ്രാ​യേ​ല്യർക്കും ഗിബെ​യോ​ന്യർക്കും ഇടയി​ലു​ണ്ടാ​യി​രുന്ന സമാധാ​ന​യു​ട​മ്പടി ശൗൽ ലംഘിച്ചു.

9. ഗിബെ​യോ​ന്യർക്ക്‌ എതി​രെ​യുള്ള അനീതി യഹോവ കൈകാ​ര്യം ചെയ്‌തത്‌ എപ്പോ​ഴാണ്‌?

9 ഗിബെ​യോ​ന്യ​രോട്‌ അനീതി കാണി​ച്ച​വരെ യഹോവ പെട്ടെന്ന്‌ ശിക്ഷി​ച്ചില്ല. പിന്നീട്‌ ശൗലിനു ശേഷം ദാവീദ്‌ രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ യഹോവ അത്‌ ശ്രദ്ധയിൽപ്പെ​ടു​ത്തി. ദേശത്ത്‌ മൂന്നു വർഷം നീണ്ട ഒരു ക്ഷാമം വരുത്തി​ക്കൊ​ണ്ടാണ്‌ യഹോവ അത്‌ ചെയ്‌തത്‌. ക്ഷാമത്തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ദാവീദ്‌ യഹോ​വ​യോട്‌ ചോദി​ച്ച​പ്പോൾ യഹോവ ഉത്തരം കൊടു​ത്തത്‌ ഇങ്ങനെ​യാണ്‌: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെ​യോ​ന്യ​രെ കൊന്ന​തു​കൊണ്ട്‌ രക്തം ചൊരിഞ്ഞ കുറ്റമു​ള്ള​വ​രാണ്‌.”—2 ശമു. 21:1.

10. ഗിബെ​യോ​ന്യർ ദൈവ​നി​യമം അനുസ​രി​ക്കാൻ ആഗ്രഹി​ച്ചെന്ന്‌ എങ്ങനെ​യാണ്‌ കാണി​ച്ചത്‌? (2 ശമുവേൽ 21:3-6)

10 2 ശമുവേൽ 21:3-6 വായി​ക്കുക. ശൗൽ ചെയ്‌ത ക്രൂര​ത​യ്‌ക്ക്‌ എന്ത്‌ പ്രായ​ശ്ചി​ത്തം ചെയ്യണ​മെന്ന്‌ ദാവീദ്‌ ഗിബെ​യോ​ന്യ​രോട്‌ ചോദി​ച്ചു. പണം വാങ്ങി പ്രശ്‌നം പരിഹ​രി​ക്കാൻ അവർ ശ്രമി​ച്ചില്ല. അവർ പറഞ്ഞത്‌, “ഞങ്ങൾക്കുള്ള പ്രശ്‌നം വെള്ളി​യും സ്വർണ​വും കൊണ്ട്‌ തീരു​ന്നതല്ല” എന്നാണ്‌. കാരണം, ‘ഒരു കൊല​പാ​ത​കി​യു​ടെ ജീവനു​വേണ്ടി മോച​ന​വില വാങ്ങരുത്‌’ എന്ന്‌ നിയമ​ത്തിൽ ഉണ്ടായി​രു​ന്നു. (സംഖ്യ 35:30, 31) രാജാ​വി​ന്റെ അനുവാ​ദം ഇല്ലാതെ ഒരു മനുഷ്യ​നെ​യും കൊല്ലാൻ പറ്റി​ല്ലെ​ന്നും അവർ മനസ്സി​ലാ​ക്കി​യി​രു​ന്നു. അങ്ങനെ ശൗൽ ചെയ്‌ത ഈ ക്രൂര​ത​യ്‌ക്ക്‌ കൂട്ടു​നി​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള ശൗലിന്റെ ഏഴ്‌ ആൺമക്കളെ കൊല്ലാ​നുള്ള അനുവാ​ദം അവർ ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌ ദാവീദ്‌ കൊടു​ത്തു. പിന്നീട്‌ ഇസ്രാ​യേ​ലിൽ മഴ പെയ്‌തു. ദേശത്തെ ക്ഷാമം അവസാ​നി​ച്ചു. ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രോട്‌ മോശ​മാ​യി പെരു​മാ​റി​യ​തിൽ യഹോ​വ​യ്‌ക്കു​ണ്ടായ കോപം മാറി എന്നതിന്റെ തെളി​വാ​യി​രു​ന്നു അത്‌.—2 ശമു. 21:9, 10, 14.

11. ഈ വിവര​ണ​ത്തിൽനിന്ന്‌ നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിക്കു​ന്നത്‌?

11 ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? യഹോവ നീതി​യുള്ള ദൈവ​മാണ്‌. (സങ്കീ. 37:28) ആളുകൾ പരസ്‌പരം നല്ല രീതി​യിൽ പെരു​മാ​റാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ വന്നവ​രോ​ടും തങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യ​വ​രോ​ടും ആളുകൾ ഇന്ന്‌ മോശ​മാ​യി​ട്ടാണ്‌ ഇടപെ​ടു​ന്നത്‌. അതു​പോ​ലെ യഹോ​വ​യു​ടെ ജനത്തി​നും അനീതി നേരി​ടു​ന്നുണ്ട്‌. തക്കസമ​യത്ത്‌ യഹോവ അതെല്ലാം നേരെ​യാ​ക്കും. ഇനി മറ്റൊരു കാര്യം, ഇസ്രാ​യേ​ല്യർ ഗിബെ​യോ​ന്യ​രോ​ടുള്ള വാക്കു പാലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ നമ്മളും വാക്കു പാലി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.—ആമോസ്‌ 1:9 താരത​മ്യം ചെയ്യുക.

12. അനീതി നേരി​ടു​മ്പോൾ നമുക്ക്‌ എങ്ങനെ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കാം?

12 നമുക്ക്‌ എങ്ങനെ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കാം? ഒരുപക്ഷേ, സഹോ​ദ​ര​ങ്ങ​ളിൽനി​ന്നു​പോ​ലും നമുക്ക്‌ മോശ​മായ പെരു​മാ​റ്റം നേരി​ട്ടേ​ക്കാം. അപ്പോ​ഴും നമ്മൾ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കണം. അങ്ങനെ ചെയ്യു​മ്പോൾ യഹോവ തക്കസമ​യത്ത്‌ കാര്യങ്ങൾ നേരെ​യാ​ക്കും എന്ന്‌ നമ്മൾ വിശ്വ​സി​ക്കു​ക​യാണ്‌. ലൗറ ഫ്രഞ്ച്‌ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. 1926-ൽ സഹോ​ദരി കാനഡ ബഥേലിൽ സേവി​ക്കാൻ തുടങ്ങി. ഏകദേശം പത്തു വർഷം കഴിഞ്ഞ​പ്പോൾ സഹോ​ദരി കടുത്ത അനീതിക്ക്‌ ഇരയായി. ചില വിശ്വാ​സ​ത്യാ​ഗി​ക​ളോ​ടൊ​പ്പം സഹോ​ദ​രി​യും കൂടി എന്ന തെറ്റായ ആരോ​പ​ണ​ത്തി​ന്റെ പേരിൽ സഹോ​ദ​രി​യെ ബഥേലിൽനിന്ന്‌ പുറത്താ​ക്കി. വളരെ​യ​ധി​കം വിഷമം തോന്നി​യെ​ങ്കി​ലും സഹോ​ദരി ഒരിക്ക​ലും പരാതി പറഞ്ഞില്ല. തുടർന്നുള്ള നാലു വർഷം ഉത്സാഹ​ത്തോ​ടെ മുൻനി​ര​സേ​വനം ചെയ്‌തു. സന്തോ​ഷ​ക​ര​മായ സംഗതി, 1940-ൽ സഹോ​ദ​രി​യെ തിരികെ ബഥേലി​ലേക്ക്‌ ക്ഷണിച്ചു. തന്റെ ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കു​ന്ന​തു​വരെ, പിന്നീട്‌ ഏകദേശം 50 വർഷ​ത്തോ​ളം സഹോ​ദരി ബഥേലിൽ വിശ്വ​സ്‌ത​യാ​യി സേവിച്ചു. ലൗറ സഹോ​ദ​രി​യെ​പ്പോ​ലെ നമുക്ക്‌ അനീതി നേരി​ട്ടാൽ ശരി ചെയ്യു​ന്ന​തിൽ തുടരാം. യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കാം.—യശ. 26:3, 4.

സത്യാ​രാ​ധ​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക

13. ആരായി​രു​ന്നു “നെഥി​നിം,” ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം അവർ എന്താണ്‌ ചെയ്‌തത്‌?

13 ദാവീദ്‌ രാജാ​വി​ന്റെ കാലത്തിന്‌ ഏകദേശം 500 വർഷങ്ങൾക്കു ശേഷം ബൈബി​ളിൽ വീണ്ടും ഗിബെ​യോ​ന്യ​രെ​ക്കു​റിച്ച്‌ കാണാം. ബി.സി. 537-ൽ, 70 വർഷത്തെ ബാബി​ലോ​ണി​യൻ പ്രവാസം അവസാ​നി​ച്ച​പ്പോൾ ഗവർണ​റായ സെരു​ബ്ബാ​ബേ​ലി​നോ​ടൊ​പ്പം ജൂതന്മാ​രു​ടെ ആദ്യത്തെ കൂട്ടം യരുശ​ലേ​മി​ലേക്ക്‌ മടങ്ങി​വന്നു. (എസ്ര 2:1, 2, 58) അതിനു ശേഷം ബി.സി. 468-ൽ പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്രയു​ടെ നേതൃ​ത്വ​ത്തിൽ മറ്റൊരു കൂട്ടവും തിരി​ച്ചു​പോ​ന്നു. (എസ്ര 7:1-7) മടങ്ങി​യെ​ത്തിയ ഈ രണ്ടു കൂട്ടത്തി​ലും കുറച്ച്‌ ആളുകളെ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ആ കൂട്ടത്തിൽ “നെഥി​നിം” എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു കൂട്ടം ആളുക​ളും ഉണ്ടായി​രു​ന്നു. (എസ്ര 2:43-ന്റെയും 7:7-ന്റെയും അടിക്കു​റി​പ്പു​കൾ കാണുക.) “ഇസ്രാ​യേ​ല്യ​ര​ല്ലാത്ത ദേവാ​ല​യ​സേ​വകർ അല്ലെങ്കിൽ ശുശ്രൂ​ഷകർ” ആയിരു​ന്നു ഇവർ. സാധ്യ​ത​യ​നു​സ​രിച്ച്‌ ഗിബെ​യോ​ന്യ​രു​ടെ പിൻത​ല​മു​റ​ക്കാ​രാ​യി​രി​ക്കാം ഇവർ.—പദാവ​ലി​യിൽ “നെഥി​നിം” കാണുക.

14. ഗിബെ​യോ​ന്യർ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​ണെന്ന്‌ കാണി​ച്ചത്‌ എങ്ങനെ? (1 ദിനവൃ​ത്താ​ന്തം 9:2-ഉം അടിക്കു​റി​പ്പും)

14 1 ദിനവൃ​ത്താ​ന്തം 9:2-ഉം അടിക്കു​റി​പ്പും വായി​ക്കുക. നമ്മൾ കണ്ടതു​പോ​ലെ ആദ്യം ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​വ​ന്ന​വ​രിൽ “ദേവാ​ല​യ​സേ​വകർ” ഉണ്ടായി​രു​ന്നു. അത്‌ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പ്രവാ​സ​ത്തി​ലാ​യി​രുന്ന എല്ലാ ജൂതന്മാ​രും മടങ്ങി​വ​ന്നില്ല. പല ജൂതന്മാർക്കും സ്വദേ​ശ​ത്തേക്ക്‌ തിരി​ച്ചു​പോ​കാൻ മടിയാ​യി​രു​ന്നു. കാരണം ബാബി​ലോ​ണിൽ അവർക്ക്‌ നല്ല വീടും സൗകര്യ​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഇനി സ്വദേ​ശ​ത്തേക്ക്‌ പോയി അത്‌ പുതു​ക്കി​പ്പ​ണി​യാൻ നല്ല ത്യാഗ​വും ആവശ്യ​മാ​യി​രു​ന്നു. എന്നാൽ വിശ്വ​സ്‌ത​രായ ജൂതന്മാ​രും സാധ്യ​ത​യ​നു​സ​രിച്ച്‌ ഗിബെ​യോ​ന്യ​രു​ടെ പിൻത​ല​മു​റ​ക്കാ​രും യരുശ​ലേ​മിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ച്ചു​കാ​ണാൻ ആഗ്രഹി​ച്ചു. അതിന്‌ എന്തു ത്യാഗ​വും ചെയ്യാൻ അവർ തയ്യാറാ​യി​രു​ന്നു. ജൂതന്മാ​രെ​പ്പോ​ലെ ഗിബെ​യോ​ന്യ​രി​ലെ പിൻത​ല​മു​റ​ക്കാർക്ക്‌ യരുശ​ലേ​മിൽ അവകാ​ശ​മൊ​ന്നും ഉണ്ടായി​രു​ന്നില്ല. എന്നിട്ടും ആലയത്തി​ലെ ജോലി​കൾ ചെയ്യു​ന്ന​തി​നും യരുശ​ലേ​മി​ലെ മതിലു​കൾ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നും വേണ്ടി അവർ തിരി​ച്ചു​വ​രാൻ തയ്യാറാ​യി.—നെഹ. 3:26.

15. ഗിബെ​യോ​ന്യ​രെ​പ്പ​റ്റി​യുള്ള വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

15 ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? തന്റെ വിശ്വ​സ്‌ത​ദാ​സരെ യഹോവ എന്നും സ്‌നേ​ഹി​ക്കു​ക​യും അവർക്കു​വേണ്ടി കരുതു​ക​യും ചെയ്യു​ന്നെന്ന്‌ ഈ വിവരണം പഠിപ്പി​ക്കു​ന്നു. നമ്മൾ കണ്ടതു​പോ​ലെ യഹോവ യോശു​വ​യു​ടെ കാലത്ത്‌ ഗിബെ​യോ​ന്യ​രെ സംരക്ഷി​ച്ചു. ആ സംരക്ഷണം തുടർന്നും കാലങ്ങ​ളോ​ളം നീണ്ടു. ബി.സി. 607-ൽ ബാബി​ലോ​ണി​യർ യരുശ​ലേ​മി​നെ നശിപ്പി​ച്ച​പ്പോൾ യഹോവ ഗിബെ​യോ​ന്യ​രെ രക്ഷിച്ചു. പിന്നീട്‌ ബാബി​ലോൺ പ്രവാ​സ​ത്തിൽനിന്ന്‌ അവർ തിരികെ യരുശ​ലേ​മി​ലേക്ക്‌ വന്നപ്പോൾ ഗിബെ​യോ​ന്യ​രു​ടെ കുടും​ബ​ത്തിന്‌ യഹോവ തുടർന്നും ആലയത്തിൽ സേവി​ക്കാ​നുള്ള അവസരം നൽകി. സാധ്യ​ത​യ​നു​സ​രിച്ച്‌ ഗിബെ​യോ​ന്യ​രിൽ ചിലർ ആലയത്തിന്‌ അടുത്താണ്‌ താമസി​ച്ചി​രു​ന്നത്‌. (എസ്ര 2:70; നെഹ. 11:21) അതു​പോ​ലെ ആലയത്തിൽ സേവി​ച്ചി​രു​ന്ന​തു​കൊണ്ട്‌ കരവും കപ്പവും യാത്രാ​നി​കു​തി​യും അടയ്‌ക്കു​ന്ന​തിൽനിന്ന്‌ ഗിബെ​യോ​ന്യ​രെ ഒഴിവാ​ക്കി​യി​രു​ന്നു.—എസ്ര 7:24.

16. ആരാധ​ന​യോ​ടുള്ള ബന്ധത്തിൽ നമുക്ക്‌ എങ്ങനെ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കാം?

16 നമുക്ക്‌ എങ്ങനെ ഗിബെ​യോ​ന്യ​രെ അനുക​രി​ക്കാം? ശുദ്ധാ​രാ​ധ​നയെ പിന്തു​ണ​യ്‌ക്കാൻ ഗിബെ​യോ​ന്യ​രെ​പ്പോ​ലെ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം നമുക്കും ചെയ്യാം. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും ആണ്‌ നമ്മൾ ത്യാഗങ്ങൾ ചെയ്യു​ന്നത്‌. ഫിലി​പ്പീൻസിൽനി​ന്നുള്ള ആൽവിൻ സഹോ​ദ​രന്റെ അനുഭവം അതാണ്‌ കാണി​ക്കു​ന്നത്‌. ഒരു എണ്ണക്കമ്പ​നി​യിൽ നല്ല ഉയർന്ന ശമ്പളമുള്ള ജോലി​യാ​യി​രു​ന്നു സഹോ​ദ​രന്‌. പക്ഷേ അദ്ദേഹം യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ ആഗ്രഹി​ച്ചു. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശനം നടക്കു​മ്പോ​ഴെ​ല്ലാം അദ്ദേഹം അവധി​യെ​ടു​ക്കു​ക​യും ശുശ്രൂ​ഷ​യിൽ കൂടുതൽ ഏർപ്പെ​ടു​ക​യും ചെയ്‌തു. കുറച്ച്‌ നാളത്തെ പ്രാർഥ​ന​കൾക്കു ശേഷം തന്റെ ജോലി ഉപേക്ഷി​ക്കാ​നും ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി സേവി​ക്കാൻ സഹായി​ക്കുന്ന ഒരു ജോലി കണ്ടെത്താ​നും തീരു​മാ​നി​ച്ചു. അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ സാമ്പത്തി​ക​മാ​യി നഷ്ടമു​ണ്ടാ​കു​മാ​യി​രു​ന്നു. എന്നിട്ടും സഹോ​ദരൻ അതുതന്നെ ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും മുൻനി​ര​സേ​വനം തുടങ്ങി. അവർക്ക്‌ 21 പേരെ സത്യം പഠിപ്പി​ക്കാൻ കഴിഞ്ഞു. അതെ, അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു. നമ്മളും യഹോ​വ​യു​ടെ സേവന​ത്തിൽ ത്യാഗങ്ങൾ ചെയ്യു​മ്പോൾ യഹോവ അത്‌ വിലമ​തി​ക്കു​ക​യും നമുക്കു​വേണ്ടി കരുതു​ക​യും ചെയ്യു​മെന്ന്‌ ഉറപ്പാണ്‌.—മത്താ. 6:33.

17. ഗിബെ​യോ​ന്യ​രിൽനിന്ന്‌ നമ്മൾ പഠിച്ച ചില പാഠങ്ങൾ എന്തൊ​ക്കെ​യാണ്‌?

17 ഗിബെ​യോ​ന്യ​രോട്‌ യഹോവ ഇടപെട്ട വിധത്തിൽനിന്ന്‌ യഹോ​വ​യു​ടെ ഗുണങ്ങ​ളായ താഴ്‌മ, കരുണ, നീതി, വിശ്വ​സ്‌തത എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം നമുക്ക്‌ പഠിക്കാ​നാ​യി. യഹോവ തന്നെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്ന​വർക്ക്‌ എപ്പോ​ഴും പ്രതി​ഫലം നൽകുന്നു. അതു​പോ​ലെ ഗിബെ​യോ​ന്യ​രിൽനിന്ന്‌ നമുക്ക്‌ പഠിക്കാ​നാ​കുന്ന പല നല്ല പാഠങ്ങ​ളും കണ്ടു. ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങൾ വരു​മ്പോൾ ഗിബെ​യോ​ന്യ​രെ​പ്പോ​ലെ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ കാണി​ക്കാം. അത്തരം വിശ്വാ​സ​മു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ സേവന​ത്തിൽ നമുക്ക്‌ കിട്ടുന്ന ഏതു നിയമ​ന​വും നമ്മൾ താഴ്‌മ​യോ​ടെ ചെയ്യും. അനീതി നേരി​ടു​മ്പോൾ യഹോവ തക്കസമ​യത്ത്‌ നമുക്കാ​യി പ്രവർത്തി​ക്കു​മെന്ന വിശ്വാ​സ​ത്തോ​ടെ നമ്മൾ ക്ഷമയോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കും. യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നമ്മൾ ഗിബെ​യോ​ന്യ​രിൽനിന്ന്‌ നല്ല പാഠങ്ങൾ പഠിച്ചു എന്ന്‌ ജീവി​ത​ത്തി​ലൂ​ടെ തെളി​യി​ക്കു​ക​യാണ്‌.

ഗിബെ​യോ​ന്യ​രിൽനിന്ന്‌ നിങ്ങൾ എന്തൊക്കെ പഠിച്ചു . . .

  • വിശ്വാ​സ​വും താഴ്‌മ​യും കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌?

  • അനീതി നേരി​ടു​മ്പോൾ എന്തു ചെയ്യണം എന്നതി​നെ​ക്കു​റിച്ച്‌?

  • സത്യാ​രാ​ധ​നയെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌?

ഗീതം 148 യഹോവ രക്ഷയേ​കു​ന്നു

a ഇസ്രായേല്യരോട്‌ സംസാ​രി​ക്കാൻ വന്ന ഗിബെ​യോ​ന്യ​രു​ടെ കൂട്ടത്തിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ കെഫീര, ബേരോത്ത്‌, കിര്യത്ത്‌-യയാരീം എന്നീ നഗരങ്ങ​ളി​ലെ ആളുക​ളു​മു​ണ്ടാ​യി​രു​ന്നു.—യോശു. 9:17.

b ശൗൽ എന്തിനാണ്‌ അങ്ങനെ​യൊ​രു കുറ്റകൃ​ത്യം ചെയ്‌ത​തെന്ന്‌ ബൈബി​ളിൽ വ്യക്തമാ​യി പറഞ്ഞി​ട്ടില്ല. എന്നാൽ ചില പണ്ഡിത​ന്മാർ പറയു​ന്നത്‌, എല്ലാ വിദേ​ശി​ക​ളെ​യും ഇസ്രാ​യേ​ലിൽനിന്ന്‌ തുടച്ചു​നീ​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി​ട്ടാ​യി​രി​ക്കാം അങ്ങനെ ചെയ്‌തത്‌ എന്നാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക