ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 19–20
“നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക”
ഓരോ ആടും ക്രിസ്തുവിന്റെ വിലയേറിയ രക്തംകൊണ്ട് വാങ്ങിയതാണെന്ന് ഓർത്തുകൊണ്ട് മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു. പൗലോസിനെപ്പോലെ ആട്ടിൻകൂട്ടത്തിനുവേണ്ടി തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ മനസ്സൊരുക്കം കാണിക്കുന്ന മൂപ്പന്മാരെ ക്രിസ്ത്യാനികൾ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.