നിങ്ങളുടെ ശുശ്രൂഷയിൽ ദൈവവചനത്തിന്റെ ശക്തി തുറന്നുവിടുക
സുവാർത്ത ശ്രദ്ധിക്കാൻ ആരെങ്കിലും തയ്യാറാകുമ്പോൾ ബൈബിളിൽനിന്ന് തിരുവെഴുത്തുകൾ നേരിട്ടു വായിച്ചുകൊണ്ട് ആ അവസരം നമ്മൾ പ്രയോജനപ്പെടുത്തുകയും അങ്ങനെ ദൈവവചനത്തിന്റെ ശക്തി നമ്മൾ തുറന്നുവിടുകയും ചെയ്യും. കഴിഞ്ഞ വർഷത്തെ പ്രത്യേക സമ്മേളന ദിനത്തിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു. സർക്കിട്ട് മേൽവിചാരകന്റെ പ്രസംഗവിഷയം “നിങ്ങളുടെ ശുശ്രൂഷയിൽ ദൈവവചനത്തിന്റെ ശക്തി തുറന്നുവിടുക” എന്നതായിരുന്നു. അതിലെ പ്രധാന ആശയങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടോ?
യഹോവയുടെ വചനം നമ്മുടെ വാക്കുകളെക്കാൾ ശക്തിയേറിയതായിരിക്കുന്നത് എന്തുകൊണ്ട്?—2 തിമൊ. 3:16, 17.
വികാരങ്ങളെ ഉണർത്താനും ചിന്തകളെ രൂപപ്പെടുത്താനും നല്ല ആന്തരവും സ്വഭാവരീതികളും വളർത്തിയെടുക്കാനും ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്?—2012 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ പേ. 27 ഖ. 7 കാണുക.
ശുശ്രൂഷയിൽ ഒരു തിരുവെഴുത്തു വായിക്കുമ്പോൾ അതിനോട് ആദരവു തോന്നത്തക്ക വിധം നമുക്ക് അത് എങ്ങനെ വായിക്കാം?—ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേ. 148 ഖ. 3, 4-ഉം 2013 മാർച്ച് ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ പേ. 9 ഖ. 8-ഉം കാണുക.
വായിക്കുന്ന തിരുവെഴുത്തുകൾ വിശദീകരിക്കുന്നതും അതെക്കുറിച്ച് ന്യായവാദം ചെയ്യുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അത് എങ്ങനെ ചെയ്യാം?—പ്രവൃ. 17:2, 3; ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേ. 154 ഖ. 4 മുതൽ പേ. 156 ഖ. 5 വരെ കാണുക.
ബൈബിൾ ഉപയോഗിക്കുന്നതിൽ നമുക്ക് എങ്ങനെ വിവേചന കാണിക്കാം?—മത്താ. 10:16; 2008 ഏപ്രിൽ ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ പേ. 5 കാണുക.