മാതൃകാവതരണങ്ങൾ
രാജ്യവാർത്ത നമ്പർ 38
“ഈ പ്രധാന സന്ദേശം ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിൽ പങ്കെടുക്കുകയാണ് ഞാൻ. ഇതാ നിങ്ങളുടെ പ്രതി.”
കുറിപ്പ്: പ്രദേശം പ്രവർത്തിച്ചുതീർക്കാനായി നിങ്ങളുടെ അവതരണം ഹ്രസ്വമാക്കുക. എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ ആത്മാർഥതാത്‌പര്യമുള്ള വീട്ടുകാരൻ സംഭാഷണത്തിന് ആഗ്രഹിച്ചേക്കാം. അങ്ങനെയെങ്കിൽ സമയം അനുവദിക്കുന്നതുപോലെ രാജ്യവാർത്തയുടെ ആദ്യപേജിലെ ചോദ്യം സംബന്ധിച്ച് അഭിപ്രായം ആരായുകയും അകത്തു കൊടുത്തിട്ടുള്ള ബൈബിളിന്റെ ഉത്തരം വായിച്ചു കേൾപ്പിക്കുകയും രാജ്യവാർത്തയിലെ ഒരു ഭാഗം അദ്ദേഹത്തോടൊപ്പം പരിചിന്തിക്കുകയും ചെയ്യുക. തുടർന്നു “നിങ്ങൾക്ക് എന്തു തോന്നുന്നു” എന്ന പുറന്താളിലെ ചോദ്യം കാണിക്കുകയും കൂടുതൽ ചർച്ചക്കായി ക്രമീകരിക്കുകയും ചെയ്യുക.