വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/90 പേ. 6
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • ആരാധനാസ്ഥലങ്ങൾക്കായുള്ള ക്രമീകരണങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനംനേടാൻ കുട്ടികളെ സഹായിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 1/90 പേ. 6

ചോദ്യ​പ്പെ​ട്ടി

● സഭാമീ​റ​റിം​ഗു​ക​ളിൽ സേവകൻമാ​രാ​യി പ്രവർത്തി​ക്കു​ന്ന​വ​രു​ടെ ചുമത​ലകൾ എന്തൊ​ക്കെ​യാണ്‌?

സേവകൻമാർ മീററിം​ഗി​നു വരുന്ന എല്ലാവർക്കും ഊഷ്‌മ​ള​മായ അഭിവാ​ദ്യ​മർപ്പി​ക്കു​ന്നു. അവരുടെ ചുമത​ല​ക​ളിൽ താമസി​ച്ചു​വ​രു​ന്ന​വരെ ഇരുത്തു​ന്ന​തും ഹാജർ രേഖ​പ്പെ​ടു​ത്തു​ന്ന​തും ക്രമവും സുരക്ഷി​ത​ത്വ​വും പാലി​ക്കു​ന്ന​തും രാജ്യ​ഹാ​ളു​ക​ളി​ലെ വായു​സ​ഞ്ചാ​രം ശ്രദ്ധി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. സേവകൻമാർ സൗഹൃ​ദ​ഭാ​വ​മു​ള​ള​വ​രും തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തിൽ മുൻ​കൈ​എ​ടു​ക്കുന്ന ഉത്തരവാ​ദി​ത്ത​ബോ​ധ​മു​ള​ള​വ​രു​മായ സഹോ​ദ​രൻമാർ ആയിരി​ക്കണം.—നമ്മുടെ ശുശ്രൂഷ പേ. 63-4.

സേവകൻമാർ പുതി​യ​വ​രു​ടെ ആവശ്യങ്ങൾ സംബന്ധി​ച്ചു ജാഗ്രത പുലർത്തു​ക​യും അവർക്കു സ്വാഗ​തം​തോ​ന്നി​ക്കു​ക​യും ഇരിപ്പി​ടങ്ങൾ കണ്ടെത്താൻ അവരെ സഹായി​ക്കു​ക​യും വേണം. പുതി​യവർ പരിച​യ​പ്പെ​ടു​ന്ന​തി​നും സ്വാഗ​ത​മു​ള​ള​വ​രാ​ണെന്നു വിചാ​രി​ക്കു​ന്ന​തി​നും അവരെ സഹായി​ക്കാൻ സഭയിലെ എല്ലാവ​രും ഒരുങ്ങി​യി​രി​ക്കണം. താമസി​ച്ചു​വ​രു​ന്ന​വരെ ലഭ്യമായ ഇരിപ്പി​ട​ങ്ങ​ളി​ലേക്കു നയിക്കു​മ്പോൾ അപ്പോൾത്തന്നെ ഇരിക്കു​ന്ന​വരെ ശല്യ​പ്പെ​ടു​ത്താ​തി​രി​ക്കാൻ സേവകൻമാർ ശ്രമി​ക്കണം. ചില​പ്പോൾ അവർ പുതി​യ​വർക്ക്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന മാസി​കകൾ കൊടു​ക്കു​ന്നു.

യോഗ​സ​മ​യത്ത്‌ ക്രമം പാലി​ക്കു​ന്നത്‌ അത്യാ​വ​ശ്യ​മാണ്‌. തങ്ങളുടെ കുട്ടി​കളെ മീററിം​ഗു​കൾക്കു കൊണ്ടു​വ​രാൻ നാം മാതാ​പി​താ​ക്കളെ പ്രോൽസാ​ഹി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ചില​പ്പോൾ ചില ശല്യങ്ങൾ ഉണ്ടാ​യേ​ക്കാം. എന്നാൽ കുട്ടികൾ അടക്കമി​ല്ലാ​തെ​യോ അനുസ​ര​ണ​മി​ല്ലാ​തെ​യോ തുടരു​ന്നു​വെ​ങ്കിൽ ഒരുപക്ഷേ മാതാ​പി​താ​ക്ക​ളി​ലൊ​രാൾ കുട്ടിയെ ഓഡി​റേ​റാ​റി​യ​ത്തിൽനിന്ന്‌ പുറത്തു​കൊ​ണ്ടു​പോ​കാൻ നിർദ്ദേ​ശി​ച്ചു​കൊണ്ട്‌ ഒരു സേവകൻ ദയാപൂർവം സഹായം​കൊ​ടു​ക്കേ​ണ്ട​താണ്‌. കൊച്ചു​കു​ട്ടി​ക​ളു​ളള മാതാ​പി​താ​ക്കൾ ആവശ്യ​മാ​യി​വ​രു​മ്പോൾ അനായാ​സം ഇറങ്ങി​പ്പോ​കാ​വു​ന്നി​ടത്ത്‌ ഇരിക്കു​ന്നു​വെ​ങ്കിൽ അവരുടെ കൊച്ചു​കു​ട്ടി​ക​ളു​ടെ ആവശ്യങ്ങൾ മററു​ള​ള​വർക്ക്‌ ശല്യമി​ല്ലാ​തെ സാധി​ച്ചു​കൊ​ടു​ക്കാൻ കഴിയും.

സുരക്ഷി​ത​ത്വം ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്നി​ടത്ത്‌, എതിരാ​ളി​ക​ളാ​ലു​ളള നശീക​ര​ണ​ത്തിന്‌ അല്ലെങ്കിൽ ശല്യങ്ങൾക്കെ​തി​രെ സംരക്ഷ​ണ​ത്തിന്‌ സേവകൻമാർ നിയമി​ക്ക​പ്പെ​ടണം. രാജ്യ​ഹാ​ളി​ന​കത്ത്‌ ആരെങ്കി​ലും യോഗം അലങ്കോ​ല​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു​വെ​ങ്കിൽ ഇറങ്ങി​പ്പോ​കാൻ അയാ​ളോട്‌ ആവശ്യ​പ്പെ​ടേ​ണ്ട​താണ്‌. അയാൾ വിസമ്മ​തി​ക്കു​ക​യും ശല്യമു​ണ്ടാ​ക്കു​ന്ന​തിൽ തുടരു​ക​യു​മാ​ണെ​ങ്കിൽ മൂപ്പൻമാർക്ക്‌ അധികാ​രി​ക​ളു​മാ​യി സമ്പർക്കം പുലർത്താ​വു​ന്ന​താണ്‌. ചില സ്ഥലങ്ങളിൽ നിയമി​ത​സ​ഹോ​ദ​രൻമാർ യോഗ​സ​മ​യ​ങ്ങ​ളിൽ രാജ്യ​ഹാൾവക പാർക്കിംഗ്‌ സ്ഥലം പരി​ശോ​ധി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യേ​ക്കാം.— രാ.ശു. 12⁄84 പേ. 4

ഹാജ​രെ​ടു​ക്കു​മ്പോൾ മുതിർന്ന എല്ലാവ​രെ​യും, അതു​പോ​ലെ​തന്നെ പരിമി​ത​മായ അളവി​ലെ​ങ്കി​ലും ശ്രദ്ധി​ക്കു​ക​യും പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും​ചെ​യ്യുന്ന കുട്ടി​ക​ളെ​യും എണ്ണേണ്ട​താണ്‌.—രാ.ശു. 8⁄79 പേ. 4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക