വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 2/1 പേ. 21-22
  • ഒരഭ്യസ്‌തവിദ്യൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരഭ്യസ്‌തവിദ്യൻ
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു തർസൊ​സു​കാ​രൻ
  • ഒരു റോമാ​പൗ​രൻ
  • ഒരു ഉചിത​മായ വീക്ഷണം
  • രാജ്യാനുഗ്രഹങ്ങൾ—നിങ്ങൾക്ക്‌ അതു നേടാനാകും
    2001 വീക്ഷാഗോപുരം
  • “എനിക്കു പറയാ​നു​ള്ളതു കേട്ടു​കൊ​ള്ളുക”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • ബൈബിൾ പുസ്‌തക നമ്പർ 50—ഫിലിപ്പിയർ
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ഉന്നതാധികാരികളുടെ മുന്നിൽ സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്തുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 2/1 പേ. 21-22

ഒരഭ്യ​സ്‌ത​വി​ദ്യൻ

“സഹോ​ദ​രൻമാ​രേ, നിങ്ങളു​ടെ വിളിയെ നോക്കു​വിൻ: ലോകാ​ഭി​പ്രാ​യ​പ്ര​കാ​രം ജ്ഞാനികൾ ഏറെയില്ല, ബലവാൻമാർ ഏറെയില്ല, കുലീ​നൻമാ​രും ഏറെയില്ല.” (1 കൊരി​ന്ത്യർ 1:26) ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഒരു ഉയർന്ന സാമൂ​ഹി​ക​നില ഉണ്ടായി​രി​ക്കു​ന്ന​തിൽ അല്ലെങ്കിൽ ലോക​പ്ര​കാ​ര​മുള്ള ജ്ഞാനത്തിൽ ആമഗ്നരാ​കു​ന്ന​തിൽ ഒരാപ​ത്തുണ്ട്‌. അങ്ങനെ​യുള്ള കാര്യങ്ങൾ ഒരുവൻ സുവാർത്ത സ്വീക​രി​ക്കു​ന്ന​തിന്‌ ഒരു വിലങ്ങു​ത​ടി​യാ​യി​രി​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 16:5; മർക്കൊസ്‌ 10:25.

എന്നാലും, പൗലോ​സി​ന്റെ നാളു​ക​ളിൽ ജഡപ്ര​കാ​രം ജ്ഞാനി​ക​ളാ​യി​രുന്ന ചിലർ തീർച്ച​യാ​യും സത്യം സ്വീക​രി​ച്ചു, അവരി​ലൊ​രാൾ പൗലോസ്‌ തന്നെ ആയിരു​ന്നു. നല്ല വിദ്യാ​ഭ്യാ​സ​മു​ണ്ടാ​യി​രു​ന്ന​വ​നും പ്രത്യ​ക്ഷ​ത്തിൽ ഒരു പ്രമു​ഖ​കു​ടും​ബ​ത്തിൽനി​ന്നു​ള്ള​വ​നു​മാ​യി​രുന്ന പൗലോസ്‌ തീക്ഷ്‌ണ​ത​യുള്ള ഒരു സുവി​ശേ​ഷ​ക​നാ​യി​രു​ന്നു. തങ്ങളുടെ ഹൃദയം നേരു​ള്ള​താ​ണെ​ങ്കിൽ ഈ ലോക​ത്തിൽ സ്ഥാനമാ​ന​ങ്ങ​ളു​ള്ള​വർക്കും യഹോ​വയെ സേവി​ക്കാൻ കഴിയു​മെന്ന്‌ അവൻ അങ്ങനെ കാണിച്ചു. അവർക്കു തങ്ങളുടെ ലൗകിക കഴിവു​കൾ യഹോ​വ​യു​ടെ സേവന​ത്തിൽ ഉപയോ​ഗി​ക്കാൻ പോലും സാധി​ക്കും.—ലൂക്കൊസ്‌ 16:9.

ഒരു തർസൊ​സു​കാ​രൻ

പിന്നീട്‌ പൗലോസ്‌ വർണ്ണി​ച്ച​തു​പോ​ലെ, അവൻ തർസോസ്‌ എന്ന “പ്രസി​ദ്ധ​നഗര”ത്തിൽ ജനിച്ചു. (പ്രവൃ​ത്തി​കൾ 21:39) തന്റെ മിഷന​റി​വേ​ല​യ്‌ക്ക്‌ അമൂല്യ​മാ​യി​രുന്ന ഭാഷാ​പ​രി​ജ്ഞാ​നം—പ്രത്യേ​കി​ച്ചും ഗ്രീക്കി​ലുള്ള പ്രാവീ​ണ്യം—ഒരുപക്ഷേ അവി​ടെ​വ​ച്ചാ​യി​രി​ക്കും അവൻ നേടി​യത്‌. തർസൊ​സി​ലെ ജീവിതം യഹൂദ​സ​മ്പ്ര​ദാ​യ​ങ്ങ​ളോ​ടു മാത്രമല്ല പുറജാ​തി​സം​സ്‌കാ​ര​ത്തോ​ടും പൗലോ​സി​നെ സമ്പർക്ക​ത്തിൽ വരുത്തി​ക്കാ​ണും. ഈ അനുഭ​വ​ജ്ഞാ​നം പിന്നീ​ടുള്ള വർഷങ്ങ​ളിൽ ജാതി​ക​ളു​ടെ അപ്പൊ​സ്‌തലൻ എന്ന നിലയിൽ അവൻ ഉപയോ​ഗി​ച്ചു. അവർക്കു മനസ്സി​ലാ​ക്കാൻ കഴിയുന്ന വിധത്തിൽ സത്യം എങ്ങനെ അവതരി​പ്പി​ക്കാ​മെന്ന്‌ അവൻ അറിഞ്ഞി​രു​ന്നു. (1 കൊരി​ന്ത്യർ 9:21) ഉദാഹ​ര​ണ​ത്തിന്‌, പ്രവൃ​ത്തി​കൾ 17-ാം അദ്ധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കുന്ന അഥേന​ക്കാ​രോ​ടുള്ള അവന്റെ പ്രസംഗം പരിഗ​ണി​ക്കുക. അവിടെ, സത്യത്തി​ന്റെ സ്വന്തം അവതര​ണ​ത്തിൽ അവൻ അഥേന​മ​ത​ത്തെ​പ്പ​റ​റി​യുള്ള പരാമർശ​ന​ങ്ങ​ളും അവരുടെ കവിക​ളി​ലൊ​രാ​ളിൽനി​ന്നുള്ള ഉദ്ധരണി​പോ​ലും നൈപു​ണ്യ​ത്തോ​ടെ നെയ്‌തു​ചേർത്തു.

ഒരു റോമാ​പൗ​രൻ

പൗലോ​സി​നു വേറൊ​രു ലൗകിക നേട്ടമു​ണ്ടാ​യി​രു​ന്നു. അവൻ ഒരു റോമാ​പൗ​ര​നാ​യി​രു​ന്നു. ഇതും സുവാർത്ത​യു​ടെ പുരോ​ഗ​തി​ക്കാ​യി അവൻ ഉപയോ​ഗി​ച്ചു. ഫിലി​പ്പി​യിൽ അവനും സഹചാ​രി​ക​ളും പ്രഹരി​ക്ക​പ്പെ​ടു​ക​യും വിചാ​ര​ണ​കൂ​ടാ​തെ ജയിലി​ല​ട​യ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഒരു റോമാ​പൗ​ര​നോട്‌ ഇങ്ങനെ ചെയ്യു​ന്നതു നിയമ​വി​രു​ദ്ധ​മാ​യി​രു​ന്നു. ഈ വസ്‌തുത പൗലോസ്‌ അധികാ​രി​ക​ളു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യ​പ്പോൾ, അവിടെ തങ്ങാനും അടുത്ത​താ​യി ചെല്ലേണ്ട സ്ഥലത്തേക്കു പോകു​ന്ന​തി​നു​മു​മ്പാ​യി സഭയെ ശുശ്രൂ​ഷി​ക്കാ​നും അവർ അവനെ അനുവ​ദി​ച്ചു.—പ്രവൃ​ത്തി​കൾ 16:37-40.

പിന്നീട്‌, ഗവർണ്ണർ ഫെസ്‌റ​റ​സി​ന്റെ മുമ്പിൽ ഹാജരാ​യ​പ്പോൾ, കൈസ​രു​ടെ​മു​മ്പാ​കെ തന്റെ കേസ്‌ സംബന്ധിച്ച്‌ അപ്പീൽ ബോധി​പ്പി​ക്കു​ന്ന​തി​നു പൗലോസ്‌ തന്റെ റോമൻപൗ​ര​ത്വ​ത്തെ ഉപയോ​ഗ​പ്പെ​ടു​ത്തി. അങ്ങനെ, അവൻ റോമാ​സാ​മ്രാ​ജ്യ​ത്തി​ന്റെ ഏററവും ഉന്നത അധികാ​രി​യു​ടെ മുമ്പിൽ സുവാർത്ത​യ്‌ക്കു​വേണ്ടി ഒരു പ്രതി​വാ​ദം നടത്തി.—പ്രവൃ​ത്തി​കൾ 25:11, 12; ഫിലി​പ്പി​യർ 1:7.

പിന്നീട്‌ ഉപയോ​ഗ​പ്ര​ദ​മെന്നു തെളിഞ്ഞ പ്രാ​യോ​ഗി​ക​വി​ധ​ത്തി​ലുള്ള പരിശീ​ലനം പൗലോ​സി​നു ലഭിച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ അവന്റെ പിതാവ്‌ അവനെ കൂടാ​ര​പ്പണി പഠിപ്പി​ച്ചു. ഇതുനി​മി​ത്തം പണം കുറവാ​യി​രു​ന്ന​പ്പോൾ അവനു ശുശ്രൂ​ഷ​യിൽ സ്വയം സംരക്ഷി​ക്കാൻ കഴിഞ്ഞു. (പ്രവൃ​ത്തി​കൾ 18:1-3) തീവ്ര​മായ ഒരു മതവി​ദ്യാ​ഭ്യാ​സ​വും അവനു ലഭിച്ചു. അവൻ “ഒരു പരീശ​നും പരീശൻമാ​രു​ടെ മകനും” ആയി വളർത്ത​പ്പെട്ടു. (പ്രവൃ​ത്തി​കൾ 23:6) യഥാർത്ഥ​ത്തിൽ, യഹൂദ​ഗു​രു​ക്കൻമാ​രിൽ ഏററവും പുകൾപെ​റ​റ​വ​രിൽ ഒരാളായ ഗമാലി​യേ​ലി​ന്റെ കാൽക്ക​ലി​രു​ന്നാണ്‌ അവൻ പഠിച്ചത്‌. (പ്രവൃ​ത്തി​കൾ 22:3) ഇന്നത്തെ മേൻമ​യുള്ള ഒരു സർവക​ലാ​ശാ​ലാ​വി​ദ്യാ​ഭ്യാ​സ​ത്തോട്‌ ഒരുപക്ഷേ തുലനം​ചെ​യ്യാ​വുന്ന, അങ്ങനെ​യുള്ള ഒരു വിദ്യാ​ഭ്യാ​സം സൂചി​പ്പി​ക്കു​ന്നത്‌ അവന്റെ കുടും​ബം തികച്ചും പ്രമു​ഖ​മാ​യി​രു​ന്നു എന്നാണ്‌.

ഒരു ഉചിത​മായ വീക്ഷണം

പൗലോ​സി​ന്റെ പശ്ചാത്ത​ല​വും പരിശീ​ല​ന​വും യഹൂദ​മ​ത​ത്തിൽ ഒരു ഉജ്ജ്വല ഭാവി വച്ചുനീ​ട്ടി. അവനു വളരെ​യ​ധി​കം മുന്നേ​റാ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, യേശു​വാ​യി​രു​ന്നു മിശിഹ എന്ന്‌ ഒരിക്കൽ അംഗീ​ക​രി​ച്ച​തി​നു​ശേഷം പൗലോ​സി​ന്റെ ലക്ഷ്യങ്ങൾ മാറി. ഫിലി​പ്പി​യർക്ക്‌ എഴുതി​യ​പ്പോൾ, തന്റെ മുൻ ലൗകിക നേട്ടങ്ങ​ളിൽ ചിലതു വിവരി​ച്ചു​കൊണ്ട്‌ അവൻ പറഞ്ഞു: “എങ്കിലും എനിക്കു ലാഭമാ​യി​രു​ന്നതു ഒക്കെയും ഞാൻ ക്രിസ്‌തു നിമിത്തം ചേതം എന്നു എണ്ണിയി​രി​ക്കു​ന്നു. അത്രയു​മല്ല, എന്റെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്തി​ന്റെ ശ്രേഷ്‌ഠ​ത​നി​മി​ത്തം ഞാൻ ഇപ്പോ​ഴും എല്ലാം ചേതം എന്നു എണ്ണുന്നു.”—ഫിലി​പ്പി​യർ 3:7, 8.

ഈ അഭ്യസ്‌ത​വി​ദ്യ​നായ മനുഷ്യൻ തന്റെ ലൗകിക വിദ്യാ​ഭ്യാ​സം​കൊ​ണ്ടു ചെയ്യു​വാൻ സാധി​ക്കു​മാ​യി​രു​ന്ന​തി​നെ അതിയായ ആഗ്രഹ​ത്തോ​ടെ തിരി​ഞ്ഞു​നോ​ക്കി​യില്ല; തന്നെയു​മല്ല “തന്റെ വിദ്യാ​ബ​ഹു​ത്വ​ത്താൽ” അവൻ മററു​ള്ള​വരെ വിറപ്പി​ച്ചു​മില്ല. (പ്രവൃ​ത്തി​കൾ 26:24; 1 കൊരി​ന്ത്യർ 2:1-4) പകരം, യഹോ​വ​യാം ദൈവ​ത്തിൽ പൂർണ്ണ​വി​ശ്വാ​സം അർപ്പി​ച്ചു​കൊണ്ട്‌, അവൻ മുമ്പു​ണ്ടാ​യി​രുന്ന തന്റെ പ്രതീ​ക്ഷ​കളെ പരാമർശിച്ച്‌ ഇങ്ങനെ പറഞ്ഞു: “പിമ്പി​ലു​ള്ളതു മറന്നും മുമ്പി​ലു​ള്ള​തി​ന്നു ആഞ്ഞും​കൊ​ണ്ടു ക്രിസ്‌തു​യേ​ശു​വിൽ ദൈവ​ത്തി​ന്റെ പരമവി​ളി​യു​ടെ വിരു​തി​ന്നാ​യി ലാക്കി​ലേക്കു ഓടുന്നു.” (ഫിലി​പ്പി​യർ 3:14) പൗലോസ്‌ ആത്മീയ​കാ​ര്യ​ങ്ങൾക്കു വിലകൽപ്പി​ച്ചു.

ഇങ്ങനെ​യാ​ണെ​ങ്കി​ലും, പൗലോസ്‌ ആ മുൻ പരിശീ​ലനം യഹോ​വ​യു​ടെ സേവന​ത്തിൽ ഉപയോ​ഗി​ച്ചു. യഹൂദൻമാ​രെ സംബന്ധിച്ച്‌ “അവർ . . . ദൈവത്തെ സംബന്ധി​ച്ചു എരിവു​ള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു” എന്ന്‌ അവൻ പറഞ്ഞ​പ്പോൾ, തന്റെ വ്യക്തി​പ​ര​മായ അനുഭ​വ​ത്തിൽനി​ന്നാണ്‌ അവൻ പറഞ്ഞത്‌. (റോമർ 10:2) മതാചാ​ര​നി​ഷ്‌ഠ​യുള്ള ഒരു പരീശൻ എന്ന നിലയിൽ അവനു ദൈവ​ത്തി​ന്റെ​യും തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും കാര്യ​ത്തിൽ തീർച്ച​യാ​യും ഒരു തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി ആയതി​നു​ശേഷം, അവന്റെ തീക്ഷ്‌ണത സൂക്ഷ്‌മ​പ​രി​ജ്ഞാ​ന​ത്താൽ പതംവ​രു​ത്ത​പ്പെട്ടു. അവനു തന്റെ പൂർവ്വ​വി​ദ്യാ​ഭ്യാ​സം നീതി​യു​ക്ത​മായ ഒരു ഉദ്ദേശ്യ​ത്തിൽ ഉപയോ​ഗി​ക്കാ​നും കഴിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, എബ്രാ​യ​രു​ടെ പുസ്‌ത​ക​ത്തിൽ, ക്രിസ്‌തീയ വ്യവസ്ഥ​യു​ടെ ശ്രേഷ്‌ഠത ബോദ്ധ്യ​പ്പെ​ടു​ത്താ​നാ​യി ഇസ്രയേൽ ചരി​ത്ര​ത്തെ​യും ആലയാ​രാ​ധ​ന​യെ​യും പററി​യുള്ള തന്റെ ആഴമായ ജ്ഞാനം അവൻ ഉപയോ​ഗി​ച്ചു.

ഇന്നും ജഡപ്ര​കാ​രം ജ്ഞാനി​ക​ളായ ചിലർ സുവാർത്ത​യോ​ടു പ്രതി​ക​രി​ക്കു​ന്നു. എല്ലാത്ത​ര​ത്തി​ലു​മുള്ള വിദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള​വ​രും അതിലു​പരി എല്ലാത്ത​ര​ത്തി​ലു​മുള്ള ഉദ്യോ​ഗം, തൊഴിൽ എന്നിവ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വ​രും സത്യം സ്വീക​രി​ച്ചി​രി​ക്കു​ന്നു. അവർ തങ്ങളുടെ മുൻപ​രി​ശീ​ലനം യഹോ​വ​യു​ടെ സേവന​ത്തിൽ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇങ്ങനെ​യാ​ണെ​ങ്കി​ലും, തങ്ങളുടെ ലൗകിക വിദ്യാ​ഭ്യാ​സം എന്തുതന്നെ ആയിരു​ന്നാ​ലും ആത്മീയ യോഗ്യ​ത​ക​ളാ​ണു ജീവൽപ്ര​ധാ​ന​മെന്ന വസ്‌തു​ത​യു​ടെ കാഴ്‌ച​പ്പാ​ടു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരിക്ക​ലും നഷ്ടപ്പെ​ടു​ന്നില്ല. ഇവയാണ്‌ “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ,” കാരണം ഇവയ്‌ക്കു നമ്മെ നിത്യ​ജീ​വ​നി​ലേക്കു നയിക്കാൻ കഴിയും.—ഫിലി​പ്പി​യർ 1:10, NW.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക