വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 5/1 പേ. 18-19
  • ഒരു പ്രമേയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു പ്രമേയം
  • വീക്ഷാഗോപുരം—1989
  • സമാനമായ വിവരം
  • മഹാബാബിലോൻ കുററംചുമത്തപ്പെടുന്നു
    വീക്ഷാഗോപുരം—1989
  • അപ്പോക്കലിപ്‌സിൽ നിന്നുള്ള “സദ്വർത്തമാനം”
    വീക്ഷാഗോപുരം—1999
  • വെളിപാടും നിങ്ങളും
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
  • വെളിപ്പാടു പുസ്‌തകത്തിന്റെ സന്തുഷ്ട വായനക്കാർ ആയിരിപ്പിൻ
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 5/1 പേ. 18-19

ഒരു പ്രമേയം

ലോകവ്യാപകമായി 1,098 സ്ഥലങ്ങളിൽ നടന്ന “ദിവ്യ​നീ​തി” കൺ​വെൻ​ഷ​നു​ക​ളിൽ 64,43,597 പേർ ഹാജരായ സ്ഥിതിക്ക്‌ അവയുടെ മൊത്തം ഹാജർ മുൻവർഷ​ത്തേ​തി​ലും കവിഞ്ഞി​രി​ക്കാ​മെ​ന്ന​തി​നു സംശയ​മില്ല. 93,822 പേരാണ്‌ സ്‌നാ​പ​ന​മേ​റ​റത്‌. എല്ലാ “ദിവ്യ​നീ​തി” കൺ​വെൻ​ഷ​നു​ക​ളി​ലും നടത്തപ്പെട്ട “കുപ്ര​സിദ്ധ ‘വേശ്യ’” എന്ന പ്രസം​ഗത്തെ തുടർന്ന്‌ മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളോ​ടു​കൂ​ടിയ വെളി​പ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന 320 പേജുള്ള ബയൻറിട്ട പുസ്‌തകം 20-ൽപരം ഭാഷക​ളിൽ റിലീസ്‌ ചെയ്യ​പ്പെട്ടു. പ്രസം​ഗകൻ ശ്രോ​താ​ക്ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “ഈ പുസ്‌തകം നിങ്ങളു​ടെ വ്യക്തി​പ​ര​വും സഭാപ​ര​വു​മായ പഠനങ്ങ​ളിൽ നന്നായി ഉപയോ​ഗി​ക്കുക. മഹാബാ​ബി​ലോൻ നാശത്തി​നു വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും ജനതകൾ ഇപ്പോൾ അർമ്മ​ഗെ​ദ്ദോ​നെ അഭിമു​ഖീ​ക​രി​ക്കു​ന്നു​വെ​ന്നും ക്രിസ്‌തു​വും അവന്റെ മണവാ​ട്ടി​യും മുഖേ​ന​യുള്ള യഹോ​വ​യു​ടെ മഹനീയ രാജ്യ​ഭ​ര​ണ​ത്തിൽ മഹത്തായ പാരമ്യ​ത്തി​ലെ​ത്തു​മെ​ന്നും ലോക​ത്തോ​ടു പ്രഖ്യാ​പി​ക്കു​ന്ന​തി​നും അതുപ​യോ​ഗി​ക്കുക. ഈ കാര്യങ്ങൾ കേൾക്കു​ക​യും അനുഷ്‌ഠി​ക്കു​ക​യും ചെയ്യു​ന്ന​തിൽ നിങ്ങൾ സന്തുഷ്ട​രാ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ ‘നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു’!”—വെളി​പ്പാട്‌ 1:3.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​തി​നാ​ലു​മു​തൽ “കർത്താ​വി​ന്റെ ദിവസ”ത്തിൽ ജീവി​ക്കുന്ന നാം, ദിവ്യ ന്യായ​വി​ധി​യു​ടെ ഈ കാലത്ത്‌ പരമാ​ധി​കാര കർത്താ​വായ യഹോ​വയെ, അവന്റെ രാജാ​ധി​രാ​ജാ​വായ യേശു​ക്രി​സ്‌തു​വിൻകീ​ഴിൽ സേവി​ക്കു​ക​യെന്ന പദവി​ക​ളിൽവെച്ച്‌ അതിമ​ഹ​ത്തായ പദവി​യിൽ സന്തോ​ഷി​ക്കു​ന്നു. (വെളി​പ്പാട്‌ 1:10) യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ നാം സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്തെ​ന്നാൽ:

(1)മഹാബാ​ബി​ലോൻ, വിശേ​ഷാൽ, ക്രൈ​സ്‌ത​വ​ലോ​കം, ജീവനുള്ള ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ നാമത്തിൻമേൽ വരുത്തി​യി​രി​ക്കുന്ന നിന്ദയെ നാം വെറു​ക്കു​ന്നു. നമ്മെസം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ, വെളി​പ്പാട്‌ 4:11-ലെ വാക്കു​ക​ളിൽ “ഞങ്ങളുടെ ദൈവം​ത​ന്നെ​യായ യഹോവേ, നീ മഹത്വ​വും ബഹുമാ​ന​വും ബലവും സ്വീക​രി​ക്കാൻ യോഗ്യ​നാ​കു​ന്നു” എന്ന്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ നാം ദൃഢമാ​യി പ്രസ്‌താ​വി​ക്കു​ന്നു.

(2)വിശേ​ഷാൽ ത്രി​യേ​ക​ദൈവം, മനുഷ്യ​ദേ​ഹി​യു​ടെ അമർത്യത, നരകത്തി​ലെ നിത്യ​ദ​ണ്ഡനം, അഗ്നിമ​യ​ശു​ദ്ധീ​ക​ര​ണ​സ്ഥലം, മഡോ​ണാ​യും കുരി​ശും​പോ​ലെ​യുള്ള പ്രതി​മ​ക​ളു​ടെ ആരാധന എന്നിങ്ങ​നെ​യുള്ള ബാബി​ലോ​ന്യ ഉപദേ​ശ​ങ്ങ​ളോ​ടുള്ള ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പററി​നിൽപ്പി​നെ നാം വെറു​ക്കു​ന്നു. വെളി​പ്പാട്‌ 22:18, 19-നു ചേർച്ച​യാ​യി ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചന​ത്തെ​യും അതിൽ അടങ്ങി​യി​രി​ക്കുന്ന സകല​ത്തെ​യും നാം സ്ഥിരമാ​യി അനുസ​രി​ക്കു​ന്നു.

(3)പരിണാ​മം, രക്തപ്പകർച്ചകൾ, ഗർഭച്ഛി​ദ്രങ്ങൾ, കള്ളംപ​റയൽ, അത്യാ​ഗ്രഹം, വഞ്ചന, എന്നിങ്ങനെ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ വളരെ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ദൈവ​വി​രുദ്ധ തത്വശാ​സ്‌ത്ര​ങ്ങ​ളെ​യും നടപടി​ക​ളെ​യും നാം വെറു​ക്കു​ന്നു. നമ്മുടെ ആരാധ​ന​യി​ലും ജീവി​ത​രീ​തി​യി​ലും നാം നമ്മുടെ സ്രഷ്ടാ​വായ സർവശ​ക്ത​നാം യഹോ​വ​യാം ദൈവത്തെ ബഹുമാ​നി​ക്കും, അവന്റെ വഴികൾ വെളി​പ്പാട്‌ 15:3-ൽ “നീതി​യും സത്യവു”മെന്ന്‌ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

(4)കക്ഷിപി​രിവ്‌, വിഗ്ര​ഹാ​രാ​ധന, ദുർവൃ​ത്തി, ഈസ​ബേൽസ്വാ​ധീ​നം, ശീതോ​ഷ്‌ണ​നി​ല​പാട്‌, ഉണർവി​ല്ലായ്‌മ, എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ വെളി​പ്പാട്‌ രണ്ടും മൂന്നും അദ്ധ്യാ​യ​ങ്ങ​ളിൽ ഏഴു സഭകൾക്ക്‌ യേശു കൊടുത്ത സന്ദേശ​ങ്ങൾക്കു ചെവി​കൊ​ടു​ക്കു​ന്ന​തി​ലുള്ള ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പരാജ​യത്തെ നാം വെറു​ക്കു​ന്നു. നമ്മുടെ ഭാഗത്തു നാം “ആത്മാവ്‌ സഭക​ളോ​ടു പറയു​ന്നത്‌” കേൾക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യും.

(5)ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലും അതിലെ വൈദി​ക​രു​ടെ ഇടയി​ലു​മുള്ള ദുർമ്മാർഗ്ഗ​ത്തെ​യും അനുവ​ദ​നീ​യ​ത​യെ​യും നാം വെറു​ക്കു​ന്നു. തങ്ങളുടെ മലിന​ത​യിൽ തുടരു​ന്നവർ—ദുർവൃ​ത്ത​രും ഭോഷ്‌കു പറയു​ന്ന​വ​രും മററും—പൂർണ്ണ​മാ​യി നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ വെളി​പ്പാട്‌ 21:8-ൽ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന യഹോ​വ​യു​ടെ വ്യക്തമായ ന്യായ​വി​ധി​യെ നാം സ്വാഗ​തം​ചെ​യ്യു​ന്നു. ലൈം​ഗി​ക​ത​യും വിവാ​ഹ​വും കുടും​ബ​ജീ​വി​ത​വും സംബന്ധിച്ച ബൈബിൾനി​ല​വാ​ര​ങ്ങളെ നാം മുഴു​ഹൃ​ദ​യ​ത്തോ​ടെ പിന്താ​ങ്ങു​ന്നു.

(6)ശക്തിയും ധനവും പൊതു​ജ​ന​ങ്ങ​ളു​ടെ​മേ​ലുള്ള മർദ്ദക​മായ അധീശ​ത്വ​വും നേടാൻ ലോക​ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി രഹസ്യ​ധാ​രണ പുലർത്തു​ന്ന​തിൽ മഹാബാ​ബി​ലോൻ നടത്തുന്ന നൂററാ​ണ്ടു​ക​ളി​ലെ ആത്മീയ വ്യഭി​ചാ​രത്തെ നാം വെറു​ക്കു​ന്നു. “എന്റെ ജനമേ, അവളെ വിട്ടു​പോ​രുക” എന്ന വെളി​പ്പാട്‌ 18:4-ലെ ദൂതന്റെ ആഹ്വാനം അനുസ​രി​ക്കാൻ പരമാർത്ഥ​ഹൃ​ദ​യ​മു​ള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ നാം ദൃഢനി​ശ്ച​യം​ചെ​യ്‌തി​രി​ക്കു​ക​യാണ്‌.

(7)ഏറെയും രാഷ്‌ട്രീ​യ​ശ​ക്തി​ക​ളു​മാ​യി​ട്ടുള്ള മഹാ​വേ​ശ്യ​യു​ടെ ദുർവൃ​ത്തി​യു​ടെ ഫലമെന്നു പറയാ​വുന്ന, ഈ നൂററാ​ണ്ടിൽ മാത്ര​മാ​യി നടന്ന യുദ്ധത്തിൽ ബലി​ചെ​യ്യ​പ്പെട്ട 10 കോടി​യിൽപരം ജീവനെ പ്രതി​യുള്ള വമ്പിച്ച രക്തപാ​ത​കത്തെ നാം വെറു​ക്കു​ന്നു. വെളി​പ്പാട്‌ 18:21-24 വരെ വ്യക്തമാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന പ്രകാരം മഹാബാ​ബി​ലോ​ന്റെ​മേൽ ദൈവം നീതി​പൂർവ​ക​മായ ശിക്ഷ നടപ്പാ​ക്കാ​നുള്ള നിയമി​ത​സ​മയം സമീപി​ച്ചി​രി​ക്കു​ന്ന​തിൽ നാം സന്തോ​ഷി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ, 1914 മുതൽ “ലോക​രാ​ജ്യം നമ്മുടെ കർത്താ​വി​ന്റെ​യും [യഹോവ] അവന്റെ ക്രിസ്‌തു​വി​ന്റെ​യും രാജ്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു”വെന്ന്‌ ലോക​ത്തോ​ടു പ്രഖ്യാ​പി​ക്കു​ന്നത്‌ നമ്മുടെ സന്തോ​ഷ​വും പദവി​യു​മാ​ണെന്ന്‌ നാം കരുതു​ന്നു. (വെളി​പ്പാട്‌ 11:15) മഹാബാ​ബി​ലോ​ന്റെ മേലുള്ള യഹോ​വ​യു​ടെ പ്രഖ്യാ​പിത ന്യായ​വി​ധി​കൾ അറിയി​ക്കു​ന്ന​തി​ലും ദൈവ​ത്തി​ന്റെ അർമ്മ​ഗെ​ദ്ദോൻയു​ദ്ധ​ത്തി​ന്റെ സാമീ​പ്യ​ത്തെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ന്ന​തി​ലും നിർഭയം മുന്നേ​റാൻ നാം ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ക​യാണ്‌. അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി “ഒരു പുതിയ ആകാശ​വും പുതി​യ​ഭൂ​മി​യും” സമീപി​ച്ചി​രി​ക്കു​ന്നു എന്ന സദ്വർത്ത​മാ​നം “സകല ജനത​യോ​ടും ഗോ​ത്ര​ത്തോ​ടും ഭാഷ​യോ​ടും ജനത്തോ​ടും” ഒരു ഉറച്ച ശബ്ദത്തിൽ പ്രതി​ധ്വ​നി​പ്പി​ക്കാൻ നാം ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്ക​യാണ്‌. (വെളി​പ്പാട്‌ 14:6; 21:1) ഈ പ്രഖ്യാ​പ​ന​ത്തി​ന്റെ ഫലമായി സകല ജനതക​ളിൽനി​ന്നു​മുള്ള മുപ്പതു​ല​ക്ഷ​ത്തി​ല​ധി​കം​പേ​രു​ടെ ഒരു മഹാപു​രു​ഷാ​രം ഗോള​ത്തി​നു​ചു​റ​റു​മാ​യി നമ്മോടു ചേർന്നി​രി​ക്കു​ന്ന​തിൽ നാം സന്തോ​ഷി​ക്കു​ന്നു. ആകാശ​മ​ദ്ധ്യേ പറക്കുന്ന ദൂത​നോ​ടു ചേർന്ന്‌ നാമെ​ല്ലാം പ്രഖ്യാ​പി​ക്കു​ന്നു: “ദൈവത്തെ ഭയപ്പെട്ട്‌ അവനു മഹത്വം കൊടു​ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ അവനാ​ലുള്ള ന്യായ​വി​ധി​യു​ടെ നാഴിക വന്നിരി​ക്കു​ന്നു, തന്നിമി​ത്തം ആകാശ​വും ഭൂമി​യും സമു​ദ്ര​വും നീരു​റ​വു​ക​ളും ഉണ്ടാക്കി​യ​വനെ ആരാധി​ക്കുക.”—വെളി​പ്പാട്‌ 14:7.

[“ഒരു പ്രമേയ”ത്തിന്റെ പഠനത്തി​നുള്ള ചോദ്യ​ങ്ങൾ:]

1. യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ എന്തിൽ സന്തോ​ഷി​ക്കു​ന്നു?

2. പ്രമേ​യ​ത്തി​ലെ ഏഴു പോയിൻറു​ക​ളിൽ ഓരോ​ന്നും സംബന്ധിച്ച്‌ (എ) യഹോ​വ​യു​ടെ സാക്ഷികൾ എന്തു വെറു​ക്കു​ന്നു​വെ​ന്നും (ബി) സാക്ഷികൾ എന്തു ദൃഢമാ​യി പ്രസ്‌താ​വി​ക്കു​ന്നു​വെ​ന്നും പറയുക.

3. (എ) യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എന്തു സന്തോ​ഷ​വും പദവി​യും ഉണ്ട്‌? (ബി) സാക്ഷി​ക​ളു​ടെ തീരു​മാ​നം എന്താണ്‌? (സി) നാം എന്തും​കൂ​ടെ ചെയ്യാൻ ഉറച്ചി​രി​ക്കു​ന്നു? (ഡി) യഹോ​വ​യു​ടെ സാക്ഷികൾ എന്തു സന്തോ​ഷി​ക്ക​ലി​ലും പ്രഖ്യാ​പ​ന​ത്തി​ലും പങ്കു​ചേ​രു​ന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക