വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ ഭൗമിക പ്രത്യാശകളുള്ള ഒരു ക്രിസ്ത്യാനി “മഹോപദ്രവത്തെ” ഇതുവരെയും അതിജീവിച്ചിട്ടില്ല എന്ന വസ്തുതയുടെ വീക്ഷണത്തിൽ “മഹാപുരുഷാരത്തിന്റെ” ഭാഗമാണെന്ന് പറയാൻ കഴിയുമോ?—വെളിപ്പാട് 7:9, 14.
ഉവ്വ്, അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി പ്രതീക്ഷകളുടെ വീക്ഷണത്തിൽ അത് ഉചിതമാണ്.
വെളിപ്പാട് 7-ാം അദ്ധ്യായം രണ്ടു കൂട്ടങ്ങളെ പരാമർശിക്കുന്നു. ഒന്നാമത് “യിസ്രായേൽ പുത്രൻമാരുടെ ഓരോ ഗോത്രത്തിൽ നിന്നും മുദ്രയിടപ്പെട്ട” 1,44,000. (വെളിപ്പാട് 7:4) വെളിപ്പാട് 14:1-5 താരതമ്യം ചെയ്യുന്നതിനാൽ 1,44,000, “ദൈവത്തിന്റെ ആദ്യഫലങ്ങൾ” ആകേണ്ടതിന് “ഭൂമിയിൽ നിന്ന് വിലയ്ക്കു വാങ്ങപ്പെട്ടവർ” ആണ് എന്നു കാണുന്നു. ഇവർ, അതുകൊണ്ട്, സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴാനുള്ളവർ ആണ്. (ഗലാത്യർ 6:16; 2 തിമൊഥെയോസ് 4:18) രണ്ടാമത്തെ കൂട്ടം “മഹോപദ്രവത്തിൽ നിന്ന് പുറത്തുവരുന്ന” ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത “ഒരു മഹാപുരുഷാരം” ആണ്.
അതിന്റെ രംഗ സംവിധാനത്തിൽ വെളിപ്പാട് 7:9-17, ആസന്നമായിരിക്കുന്ന മഹോപദ്രവത്തിന്റെ ഭൗമിക അതിജീവകരെ വർണ്ണിക്കുന്നു. അതുകൊണ്ട് അങ്ങേയററം കൃത്യത ആഗ്രഹിക്കുന്ന ആരെങ്കിലും “മഹാപുരുഷാരം” എന്ന പദം ആ മഹോപദ്രവത്തെ അതിജീവിക്കുന്ന ആളുകൾക്ക് പരിമിതപ്പെടുത്തിയേക്കാം. എന്നാൽ ആ പരിമിതപ്പെടുത്തൽ ആവശ്യമുണ്ടോ? ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ല. സ്പഷ്ടമായും, അതിജീവകർ അതിജീവനത്തിന് യോഗ്യരാകുന്നതിന് “മഹോപദ്രവത്തിന്” മുമ്പ് കൂട്ടിച്ചേർക്കപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ “മഹാപുരുഷാരം” എന്ന പദം അതിജീവനത്തിന്റെയും ഭൂമിയിലെ ‘ജീവന്റെ ഉറവകളിലേക്ക് നയിക്കപ്പെടുന്നതിന്റെയും’ പ്രതീക്ഷയിൽ ഇപ്പോൾ യഹോവയാം ദൈവത്തെ സേവിക്കുന്ന വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ബാധകമാക്കിയിരിക്കുന്നു. (വെളിപ്പാട് 7:17) “വേറെ ആടുകളിൽ”പെട്ട ഒരാൾ ഇപ്പോൾ, “മഹോപദ്രവത്തിന്” തൊട്ടു മുമ്പ് മരിക്കുന്നെങ്കിൽ അവന്റെ അല്ലെങ്കിൽ അവളുടെ ഭൂമിയിലെ ജീവനിലേക്കുള്ള പുനരുത്ഥാനത്തിനുവേണ്ടി പ്രതീക്ഷിക്കുന്നതിനുള്ള എല്ലാ കാരണവുമുണ്ട്.
“വേറെ ആടുകൾ” എന്ന പദത്തിനും സമാനമായ ആശയങ്ങൾ തന്നെ ബാധകമാക്കാൻ കഴിയും. യോഹന്നാൻ 10:7-16-ൽ സ്വർഗ്ഗീയ ജീവനുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന “ചെറിയ ആട്ടിൻ കൂട്ടം” എന്നു നാം മനസ്സിലാക്കുന്ന യേശുവിന്റെ “ആടുകളെ”ക്കുറിച്ച് അവൻ ആദ്യം സംസാരിക്കുന്നു. യേശു അടുത്തതായി ഇങ്ങനെ പറഞ്ഞു: “ഈ [സ്വർഗ്ഗീയ] തൊഴുത്തിൽ പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു, അവ എന്റെ ശബ്ദം ശ്രദ്ധിക്കും, അവ ഒരാട്ടിൻ കൂട്ടവും, ഒരിടയനും ആകുകയും ചെയ്യും.” “വേറെ ആടുകൾ” ഭൗമിക ജീവന്റെ പ്രതീക്ഷയുള്ളവരാണെന്നുള്ളതിന് ഞങ്ങൾ മിക്കപ്പോഴും തിരുവെഴുത്തുപരമായ തെളിവ് അവതരിപ്പിച്ചിട്ടുണ്ട്.—ലൂക്കോസ് 12:32.
യേശു “വേറെ ആടുകളുടെ” ഒരു ഭാവികൂട്ടിച്ചേർപ്പിനെ ചൂണ്ടിക്കാണിക്കയായിരുന്നു എന്നും അതുകൊണ്ട് ഈ പദം യേശു പറഞ്ഞശേഷം ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള ബൈബിൾപരമായ പ്രത്യാശ സ്വീകരിച്ചവർക്ക് മാത്രമേ ബാധകമാകയുള്ളു എന്നും ചിലർ ന്യായവാദം ചെയ്തേക്കാം. എന്നിരുന്നാലും, യേശു കാര്യങ്ങളെ കാലക്രമത്തിൽ അഥവാ സംഭവിക്കുന്ന ക്രമമനുസരിച്ച് നിർവ്വചിക്കുകയായിരുന്നു എന്നപോലെ ആ പദത്തെ ഒതുക്കിനിർത്തുന്നത് അനാവശ്യമാണെന്നു തോന്നുന്നു. അവൻ ഏകീകൃതമാക്കപ്പെട്ട ആടുകളുടെ ഇടയനായിരുന്നു എന്ന് ഊന്നിപ്പറയുകയായിരുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ചെമ്മരിയാടുതുല്യരായ ആളുകൾ സ്വർഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി ഒരു തൊഴുത്തിലേക്കു വന്നു. അവനെ ഇടയൻ എന്ന നിലയിൽ സ്വീകരിക്കുന്ന വേറെ ആടുകളും ഉണ്ട്; അവർ ആദ്യം പരാമർശിച്ചവരോട് ഐക്യത്തിലായിരിക്കും. ഈ വീക്ഷണത്തിൽ “വേറെ ആടുകൾ” എന്ന പദത്തിൽ യേശു സ്വർഗ്ഗത്തിലേക്കുള്ള വഴി തുറക്കുന്നതിനു മുമ്പ് മരിച്ച നോഹ, അബ്രാഹാം, ഇയ്യോബ്, ദാവീദ്, യോഹന്നാൻ സ്നാപകൻ മുതലായ വിശ്വസ്ത പുരുഷൻമാരും ഉൾപ്പെടുന്നു. (മത്തായി 11:11; പ്രവൃത്തികൾ 2:29; എബ്രായർ 10:19, 20) അവർ പുതിയ വ്യവസ്ഥിതിയിലേക്ക് പുനരുത്ഥാനപ്പെടുമ്പോൾ അവർക്ക് ഈ നല്ല ഇടയനെ സ്വീകരിക്കാൻ കഴിയും, യേശുവിന്റെ “വേറെ ആടുകളുടെ” ശേഷിച്ചവരോടുകൂടെ ഭൂമിയിലെ നിത്യമായ ജീവനുവേണ്ടിയുള്ള പ്രതീക്ഷയും ഉണ്ട്. (w86 8/1)