വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w87 2/1 പേ. 11-23
  • യുവാക്കളേ—വഞ്ചിതരാകരുതു്

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യുവാക്കളേ—വഞ്ചിതരാകരുതു്
  • വീക്ഷാഗോപുരം—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഹവ്വായി​ക്കു സംഭവി​ച്ച​തിൽനി​ന്നു് പാഠം പഠിക്കുക
  • സാത്താന്റെ പദ്ധതി​കളെ സൂക്ഷി​ക്കു​ക
  • ഇന്നത്തെ വഞ്ചനാത്മക പ്രലോ​ഭ​ന​ങ്ങൾ
  • യുവാ​ക്കളെ സംരക്ഷി​ക്കാ​നുള്ള കരുത​ലു​കൾ
  • നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന്‌ ചിന്തിച്ചുകൊള്ളുക!
    2013 വീക്ഷാഗോപുരം
  • ജാഗ്രതയുള്ളവരായിരിക്കുക! സാത്താൻ നിങ്ങളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്നു
    2015 വീക്ഷാഗോപുരം
  • നിത്യജീവന്റെ ഒരു ശത്രു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • സാത്താൻ ആരാണ്‌? അവൻ ഒരു യഥാർഥ വ്യക്തിയോ?
    ഉണരുക!—2007
കൂടുതൽ കാണുക
വീക്ഷാഗോപുരം—1987
w87 2/1 പേ. 11-23

യുവാ​ക്കളേ—വഞ്ചിത​രാ​ക​രു​തു

“സാത്താൻതന്നെ ഒരു വെളി​ച്ച​ദൂ​ത​നാ​യി രൂപാ​ന്ത​ര​പ്പെട്ടു കൊണ്ടി​രി​ക്കു​ന്നു.”—2 കൊരിന്ത്യർ 11:14

1. (എ) നമ്മില​നേകർ ഏതു വിധങ്ങ​ളിൽ വഞ്ചിക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്? (ബി) പൊതു​വെ ആരാണു് കൂടുതൽ എളുപ്പം വഞ്ചിത​രാ​കു​ന്ന​തു്?

നമ്മളെ​ല്ലാം ഏതെങ്കി​ലു​മൊ​രു സമയത്തു വഞ്ചിത​രാ​യി​ട്ടു​ണ്ടെ​ന്നു​ള്ള​തി​നു സംശയ​മില്ല. ഒരുപക്ഷേ നിങ്ങൾ ഒരു കളിയിൽ ഏർപ്പെ​ട്ടി​രു​ന്ന​പ്പോൾ എതിർകക്ഷി വഞ്ചനാ​ത്മ​ക​മായ നീക്കത്തി​ലൂ​ടെ നിങ്ങളെ കാലു​വാ​രു​ക​യും കളിയിൽ ജയിക്കു​ക​യും ചെയ്‌തു. അല്ലെങ്കിൽ നിങ്ങൾ വിശി​ഷ്ട​മെന്നു കണ്ട ഒരു ഉടുപ്പു വാങ്ങി. കുറച്ചു​കാ​ലം മാത്രം ഉപയോ​ഗിച്ച ശേഷം അതു കഴുകി​യ​പ്പോൾ അതിനു ഉണ്ടെന്നു തോന്നിയ ഗുണം ഇല്ലെന്നു നിങ്ങൾ കണ്ടെത്തി. സാധാ​ര​ണ​യാ​യി ആരാണു് എളുപ്പ​ത്തിൽ വഞ്ചിക്ക​പ്പെ​ടു​ന്നതു, അതായതു കളിപ്പി​ക്ക​പ്പെ​ടു​ന്ന​തു്? അനുഭ​വ​ജ്ഞാ​നം കുറഞ്ഞ​വ​രല്ലേ? പലപ്പോ​ഴും പരിണ​ത​ഫ​ലങ്ങൾ കേവലം കളിയിൽ തോൽക്കു​ന്ന​തി​നെ​ക്കാ​ളോ എന്തെങ്കി​ലും വാങ്ങി​യ​തിൽ ചതിപ​റ്റി​യ​തി​നെ​ക്കാ​ളോ ഗുരു​ത​ര​മാ​ണു്.

2. ചില യുവാക്കൾ ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി​യി​ലേ​ക്കു് നയിക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ങ്ങനെ?

2 ദൃഷ്ടാ​ന്ത​മാ​യി, ഹൈസ്‌ക്കൂ​ളിൽ രണ്ടാം വർഷ വിദ്യാർത്ഥി​നി​യാ​യി​രുന്ന ജൂലി പറഞ്ഞ​പ്ര​കാ​രം, അവൾ “മുഴു​സ്‌കൂ​ളി​ലും വച്ചു് ഏറ്റം സുമു​ഖ​നും ജനസമ്മ​തി​യു​ള്ള​വ​നു​മായ വ്യക്തി​യിൽ” അനുര​ക്ത​യാ​യി. “അയാൾ ആഗ്രഹി​ച്ച​തി​നു ഞാൻ ഒരുക്ക​മ​ല്ലെന്നു ഞാൻ അയാ​ളോ​ടു പറഞ്ഞു. എന്നാൽ അയാൾ എന്നെ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​വെ​ന്നും യാതൊ​രു കുഴപ്പ​വു​മു​ണ്ടാ​കു​ക​യി​ല്ലെ​ന്നും അയാൾ പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. പിന്നെ​യും ഞാൻ ഇല്ല എന്നു പറഞ്ഞ​പ്പോൾ അയാൾ എന്നെ ശകാരി​ച്ചു​കൊ​ണ്ടു പറഞ്ഞു,‘ഞാൻ യഥാർത്ഥ​ത്തിൽ നിന്നെ​ക്കു​റി​ച്ചു് കരുതു​ന്നു​ണ്ടു്. നീയും അതേ വിധത്തിൽ വിചാ​രി​ക്കു​ന്നു​വെ​ന്നു് എനിക്കു തോന്നി. നീ അതു തെളി​യി​ക്കു​ന്നി​ല്ലെ​ങ്കിൽ നമ്മൾ തമ്മിൽ ഇനി കാണേ​ണ്ട​തി​ല്ലെന്നു ഞാൻ വിചാ​രി​ക്കു​ന്നു,” അവൾ വിശദീ​ക​രി​ച്ചു. അങ്ങനെ ജൂലി വഴങ്ങി ദുർവൃ​ത്തി​യി​ലേർപ്പെട്ടു. അടുത്ത ദിവസം ആ യുവാ​വു് തന്റെ “ജയിച്ച​ട​ക്ക​ലി​നെ”ക്കുറി​ച്ചു് വീമ്പി​ള​ക്കി​യ​താ​യി അവൾ മനസ്സി​ലാ​ക്കി​യ​പ്പോൾ താൻ എത്ര പൂർണ്ണ​മാ​യി വഞ്ചിത​യാ​യി എന്നു തിരി​ച്ച​റി​ഞ്ഞു. അയാൾക്കു തന്നോ​ടു് യഥാർത്ഥ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അയാൾ അതു ചെയ്യു​ക​യി​ല്ലെ​ന്നു് അവൾ അറിഞ്ഞി​രി​ക്ക​ണ​മാ​യി​രു​ന്നു.

3. (എ) ദുർവൃ​ത്തി വളരെ ഗൗരവ​മായ തെറ്റാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടു്? (ബി) പിശാ​ചായ സാത്താന്റെ ലക്ഷ്യ​മെ​ന്താ​ണു്?

3 ജൂലി ദൈവ നിയമ​ത്തി​ന്റെ ഗൗരവ​മായ ലംഘനം ചെയ്യു​ന്ന​തി​ലേ​ക്കാ​ണു് കബളി​പ്പി​ക്ക​പ്പെ​ട്ട​തു് അഥവാ വഞ്ചിക്ക​പ്പെ​ട്ട​തു്. ആ കാരണ​ത്താൽ “ദുർവൃ​ത്തി​വി​ട്ടു് ഓടുക” എന്നു് ബൈബിൾ ശക്തമായി ഉപദേ​ശി​ക്കു​ന്നു. “യാതൊ​രു ദുർവൃ​ത്ത​നും. . . ക്രസ്‌തു​വി​ന്റെ​യും ദൈവ​ത്തി​ന്റെ​യും രാജ്യ​ത്തിൽ യാതൊ​രു അവകാ​ശ​വും ഇല്ല” എന്നു് അതു വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. (1 കൊരി 6:18; എഫേസ്യർ 5:5) അതു​കൊ​ണ്ടു് നിങ്ങൾ ഒരു പന്തുക​ളി​യിൽ ജയിക്കു​ന്നോ തോൽക്കു​ന്നോ അല്ലെങ്കിൽ നിങ്ങൾ ബുദ്ധി​പൂർവ്വം സാധനങ്ങൾ വാങ്ങു​ന്നു​വോ ഇല്ലയോ എന്നതിൽ പിശാ​ചായ സാത്താൻ തൽപ്പര​ന​ല്ലാ​യി​രി​ക്കാ​മെ​ങ്കി​ലും തീർച്ച​യാ​യും ദൈവ​നി​യമം ലംഘി​ക്കു​ന്ന​തി​ലേ​ക്കു് നിങ്ങളെ വഴി​തെ​റ്റി​ക്കാൻ അവൻ ശ്രമി​ക്കു​ന്നു​ണ്ടു്. “നിങ്ങളു​ടെ എതിരാ​ളി​യായ പിശാ​ചു് ആരെ​യെ​ങ്കി​ലും വിഴു​ങ്ങാൻ ശ്രമി​ച്ചു​കൊ​ണ്ടു് അലറുന്ന ഒരു സിംഹ​ത്തെ​പ്പോ​ലെ അങ്ങുമി​ങ്ങും നടക്കുന്നു”വെന്നു് ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു.(1 പത്രോസ്‌ 5:8) തീർച്ച​യാ​യും, യഹോ​വ​യാം ദൈവത്തെ സേവി​ക്കു​ന്ന​തിൽ നിന്നു് നമ്മെ അകറ്റാൻ അവൻ തന്റെ കുശാ​ഗ്ര​ബു​ദ്ധി​യോ​ടു​കൂ​ടിയ സകല ചിന്തയും ഉപയോ​ഗി​ക്കു​ന്നു​ണ്ടു്, അതിൽ ഒരു വെളി​ച്ച​ദൂ​ത​നാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തും ഉൾപ്പെ​ടു​ന്നു! അതു് ഗൗരവാ​ഹ​മായ ഒരു ആശയമല്ലേ?—2 കൊരിന്ത്യർ 11:14.

ഹവ്വായി​ക്കു സംഭവി​ച്ച​തിൽനി​ന്നു് പാഠം പഠിക്കുക

4. യുവാക്കൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാ​ണെ​ന്നു് പറയാൻ കഴിയു​ന്ന​തെ​ന്തു​കൊ​ണ്ടു്?

4 എന്നാൽ ചെറു​പ്പ​ക്കാ​രായ നിങ്ങൾക്കു് ഇതു് അതിലും ഗൗരവ​ത​ര​മായ ഒരു ആശയമാ​ണു്, അതായ​തു് നിങ്ങൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാ​ണു്. എന്തു​കൊ​ണ്ടു്? നിങ്ങളു​ടെ യൗവനം നിമിത്തം. നിങ്ങൾക്കു് അറിവും ജ്ഞാനവും സമ്പാദി​ക്കാൻ കുറച്ചു സമയമേ കിട്ടി​യി​ട്ടു​ള്ളു. സാത്താൻ അനുഭ​വ​ജ്ഞാ​നം കുറഞ്ഞ​വരെ തെര​ഞ്ഞെ​ടു​ക്കു​ന്നു. അവൻ തന്റെ മത്സരത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ അതു ചെയ്‌തു. ഏദൻതോ​ട്ട​ത്തിൽവ​ച്ചു് ഹവ്വാ​യെ​ക്കാൾ കുറേ​ക്കാ​ലം മുമ്പു് സൃഷ്ടി​ക്ക​പ്പെട്ട അവളുടെ ഭർത്താ​വായ ആദാമി​നെയല്ല, പിന്നെ​യോ ഹവ്വാ​യെ​യാ​ണു് അവൻ സമീപി​ച്ച​തെ​ന്നോർക്കുക. സാത്താൻ വിജയി​ച്ചു. പ്രായം കുറഞ്ഞ, അനുഭ​വ​ജ്ഞാ​നം കുറഞ്ഞ, ഹവ്വായെ അവൻ കപടനാ​ട്യ​ങ്ങ​ളാൽ വഞ്ചിച്ചു, അതേ, വഴി​തെ​റ്റി​ച്ചു. “എന്തെന്നാൽ ആദ്യം ആദാം നിർമ്മി​ക്ക​പ്പെട്ടു, പിന്നെ ഹവ്വാ, കൂടാതെ ആദാം വഞ്ചിക്ക​പ്പെ​ട്ടില്ല, എന്നാൽ സ്‌ത്രീ പൂർണ്ണ​മാ​യി വഞ്ചിക്ക​പ്പെ​ടു​ക​യും ലംഘന​ത്തിൽ അകപ്പെ​ടു​ക​യും ചെയ്‌തു”വെന്നു് ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.—1 തിമൊഥെയോസ്‌ 2:13,14.

5. (എ) നാം എന്തു വിചാ​രി​ക്കു​ന്ന​തി​ലേ​ക്കു് മയങ്ങി​പ്പോ​ക​രു​തു്? (ബി) അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ താത്‌പ​ര്യ​മെ​ന്താ​യി​രു​ന്നു, അതു് ഉചിത​മാ​യി​രു​ന്ന​തെ​ന്തു​കൊ​ണ്ടു്?

5 സാത്താന്റെ രീതികൾ നിങ്ങളിൽ പ്രാവർത്തി​ക​മാ​കു​ക​യി​ല്ലെ​ന്നു് വിചാ​രി​ക്കു​ന്ന​തി​ലേ​ക്കു്, നിങ്ങ​ളെ​ക്കൊ​ണ്ടു ദൈവ നിയമം ലംഘി​പ്പി​ക്കാൻ ഒരിക്ക​ലും അവനു കഴിയു​ക​യി​ല്ലെന്നു വിചാ​രി​ക്കു​ന്ന​തി​ലേ​ക്കു്, മയങ്ങി​പ്പോ​ക​രു​തു്. “സാത്താൻതന്നെ ഒരു വെളിച്ച ദൂതനാ​യി രൂപാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു”വെന്ന ദിവ്യ മുന്നറി​യി​പ്പു് ഓർക്കുക. (2 കൊരിന്ത്യർ 11:14) പൗലോ​സി​ന്റെ അനുഭവ ജ്ഞാനം കുറഞ്ഞ സഹക്രി​സ്‌ത്യാ​നി​ക​ളോ​ടുള്ള വിദഗ്‌ദ്ധ വഞ്ചകന്റെ സമീപ​ന​ത്തിൽ അവൻ വിജയി​ച്ചേ​ക്കു​മെ​ന്നു് പൗലോ​സി​നു് ശരിയായ ഉൽക്കണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ എഴുതി: “സർപ്പം തന്റെ കൗശല​ത്താൽ ഹവ്വായെ വഞ്ചിച്ച​തു​പോ​ലെ, എങ്ങനെ​യെ​ങ്കി​ലും നിങ്ങളു​ടെ മനസ്സുകൾ ക്രിസ്‌തു​വി​നോ​ടു​വേ​ണ്ട​തായ ആത്മാർത്ഥ​ത​യിൽ നിന്നും നിർമ്മ​ല​ത​യിൽ നിന്നും വഷളാ​യി​പ്പോ​യേ​ക്കാ​മെ​ന്നു് ഞാൻ ഭയപ്പെ​ടു​ന്നു.”—2കൊരിന്ത്യർ11:3.

6. വഴിപി​ഴ​പ്പി​ക്ക​പ്പെ​ടു​ക​യെ​ന്നാൽ അർത്ഥ​മെ​ന്തു്?

6 ഹവ്വാ കേവലം വഞ്ചിക്ക​പ്പെ​ടു​ക​യോ കബളി​പ്പി​ക്ക​പ്പെ​ടു​ക​യോ മാത്ര​മ​ല്ലാ​യി​രു​ന്നു​വെ​ന്നു് കാണുക; അവൾ വഴിപി​ഴ​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അതിന്റെ അർത്ഥം വശീക​രി​ക്കുന്ന ഒരു വിലോ​ഭ​ന​ത്താ​ലോ പ്രലോ​ഭ​ന​ത്താ​ലോ വിപൽക്ക​ര​മായ ഒരു ഗതിയി​ലേ​ക്കു് അവൾ ആകർഷി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണു് വെബ്‌സ്റ്റ​റി​ന്റെ തേർഡ്‌ ന്യൂ ഇന്റർനാ​ഷനൽ ഡിക്‌ഷ​ണറി അനുസ​രി​ച്ചു് Seduce (വഴിപിഴപ്പിക്കുക) എന്നതിന്റെ അർത്ഥം “അനുസ​ര​ണ​ക്കേ​ടി​നു പ്രേരി​പ്പി​ക്കുക” “ശാന്തമായ, കൗശല​പൂർവ്വ​ക​മായ, മോഹ​ന​ശ​ക്തി​യാ​ലോ അതു​പോ​ലെ​യെ​ന്നതു പോ​ലെ​യോ ആകർഷി​ക്കുക അഥവാ നേടുക” എന്നൊ​ക്കെ​യാ​ണു് ഈ നിഘണ്ടു സെഡ്യൂസ്‌ (വഴിപി​ഴ​പ്പി​ക്കുക) എന്നതിന്റെ അർത്ഥം “ആദ്യമായ ലൈം​ഗിക വേഴ്‌ച​യി​ലേർപ്പെ​ടാൻ (ഒരു സ്‌ത്രീ​യെ) പ്രേരി​പ്പി​ക്കുക” എന്നാ​ണെ​ന്നു് പ്രത്യേ​ക​മാ​യി പറയുന്നു. (ഈ സംഗതി​യിൽ ലൈം​ഗിക വേഴ്‌ച ഉൾപ്പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും) ഹവ്വായെ വിലോ​ഭി​പ്പിച്ച സാത്താന്റെ രീതി പുനര​വ​ലോ​കനം ചെയ്യു​ന്ന​തിൽ നിന്നും നമുക്കു് പ്രയോ​ജനം നേടാൻ കഴിയും.

7, 8. (എ) ഹവ്വാ​യോ​ടുള്ള സാത്താന്റെ ചോദ്യ​ത്തി​ന്റെ ഉദ്ദേശ്യ​മെ​ന്താ​യി​രു​ന്നു? (ബി) വൃക്ഷത്തിൽ നിന്നു് ഭക്ഷിക്കു​ന്ന​തു് സാത്താൻ വളരെ ആകർഷ​ക​മാ​ക്കി​ത്തീർത്ത​തെ​ങ്ങനെ?

7 സാത്താൻ തന്റെ സമീപ​ന​ത്തി​ന്റെ ആരംഭ​ത്തിൽ തന്നെ, കൗശല​പൂർവ്വ​ക​മായ ഒരു വിധത്തിൽ ഹവ്വാ ദൈവ​നി​യ​മത്തെ ചോദ്യം ചെയ്‌തു തുടങ്ങാ​നി​ട​യാ​ക്കു​ന്ന​തി​നു് ഒരു സർപ്പത്തെ ഉപയോ​ഗി​ച്ചു. സംശയ​വും വിശ്വാ​സ​മി​ല്ലാ​യ്‌മ​യും ഉണർത്താൻ ശ്രദ്ധാ​പൂർവ്വം സംവി​ധാ​നം ചെയ്‌ത വാക്കു​ക​ളിൽ “തോട്ട​ത്തി​ലെ സകല വൃക്ഷത്തിൽ നിന്നും നിങ്ങൾ തിന്നരു​തെ​ന്നു് ദൈവം പറഞ്ഞു​വെ​ന്ന​തു് യഥാർത്ഥ​ത്തിൽ അങ്ങനെ​ത​ന്നെ​യോ?” എന്നു് അവൻ ചോദി​ച്ചു. ഈ ദുരു​ദ്ദേ​ശ്യ​പ​ര​മായ ചോദ്യ​ത്താൽ, അവൾക്കു് തോട്ട​ത്തി​ലെ എല്ലാ വൃക്ഷങ്ങ​ളിൽ നിന്നും ഭക്ഷിക്കാൻ പാടി​ല്ലാ​ത്ത​തു് ദയനീ​യ​മാ​ണെ​ന്നു് സാത്താൻ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യഥാർത്ഥ​ത്തിൽ, ദൈവം പറഞ്ഞതു​പോ​ലെ മരിക്കു​ന്ന​തി​നു​പ​കരം അവൾ വിലക്ക​പ്പെട്ട വൃക്ഷത്തിൽ നിന്നു് ഭക്ഷിക്കു​ന്ന​തി​നാൽ യഥാർത്ഥ​ത്തിൽ പ്രയോ​ജനം നേടു​മെ​ന്നു് അവൻ വാദിച്ചു. “എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ അതിൽ നിന്നു് ഭക്ഷിക്കുന്ന ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറ​ക്കേ​ണ്ട​താ​ണെ​ന്നും നിങ്ങൾ നന്മതി​ന്മ​ക​ള​റി​യു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കേ​ണ്ട​താ​ണെ​ന്നും ദൈവം അറിയു​ന്നു”വെന്നു് സാത്താൻ അവൾക്കു് ഉറപ്പു​കൊ​ടു​ത്തു.—ഉൽപത്തി 3:1-5.

8 ദൈവം ഹവ്വായിൽനി​ന്നു് പ്രയോ​ജ​ന​ക​ര​മായ അറിവു മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നു് സൂചി​പ്പി​ക്കു​ന്ന​തു് സാത്താനെ സംബന്ധി​ച്ചു് എത്ര കുടി​ല​മായ കൗശല​മാ​യി​രു​ന്നു! സാത്താൻ പറയു​ന്ന​ത​നു​സ​രി​ച്ചു്, സ്വയം നിർണ്ണയ പ്രാപ്‌തി ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു് അവളെ തടയാൻ ദൈവം നിരർത്ഥ​ക​മായ ഒരു മരണ ഭീഷണി ഉപയോ​ഗി​ക്കുക പോലു​മാ​യി​രു​ന്നു. ‘ഹാ, നിങ്ങൾക്കു് നഷ്ടം ഭവിക്കു​ക​യാ​ണു്!’ എന്നു് ഫലത്തിൽ അവൻ ഹവ്വാ​യോ​ടു പറഞ്ഞു. ‘നീ മരിക്ക​യില്ല. ദൈവം തന്നെ ആസ്വദി​ക്കു​ന്ന​തു് നിനക്കു് ആസ്വദി​ക്കാൻ കഴിയും. നന്മ അഥവാ തിന്മ എന്തെന്നു് നിനക്കു​തന്നെ തീരു​മാ​നി​ക്കാൻ കഴിയും.’ ഒരുത്ത​രോ​ടും സമാധാ​നം ബോധി​പ്പി​ക്കാ​തെ സ്വന്തം തീരു​മാ​നങ്ങൾ ചെയ്യാൻ പ്രാപ്‌ത​യാ​കു​ന്ന​തു് ഹവ്വായി​ക്കു് ആകർഷ​ക​മാ​യി തോന്നി.

9. യാക്കോബ്‌ 1:14,15-ൽ പ്രകട​മാ​ക്കി​യി​രി​ക്കുന്ന പ്രകാരം ഏതു സംഭവ പരമ്പര ഹവ്വായു​ടെ പാപത്തി​ലേ​ക്കും ഒടുവിൽ മരണത്തി​ലേ​ക്കും നയിച്ചു?

9 തൽഫല​മാ​യി, ഹവ്വാ ആഗ്രഹ​ത്തോ​ടെ വൃക്ഷത്തെ നോക്കി​ത്തു​ടങ്ങി. “തൽഫല​മാ​യി, വൃക്ഷം ആഹാര​ത്തി​നു് നല്ലതാ​ണെ​ന്നും അതു് കണ്ണുകൾക്കു് കാംക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്നും, അതെ, വൃക്ഷം നോക്കു​ന്ന​തി​നു് അഭികാ​മ്യ​മാ​ണെ​ന്നു്, സ്‌ത്രീ കണ്ടു. അതു​കൊ​ണ്ടു് അവൾ അതിന്റെ ഫലം എടുത്തു തിന്നാൻ തുടങ്ങി.” (ഉൽപത്തി 3:6) എന്നാൽ പിന്നീട്‌, വാഗ്‌ദത്തം ചെയ്യ​പ്പെ​ട്ട​തു് തനിക്കു് കിട്ടി​യി​ല്ലെ​ന്നു് ഹവ്വാ മനസ്സി​ലാ​ക്കി​യ​പ്പോൾ അവൾ ഇങ്ങനെ വിശദീ​ക​രി​ച്ചു: “സർപ്പം—അതു് എന്നെ വഞ്ചിച്ചു.” (ഉൽപത്തി 3:13) യഥാർത്ഥ​ത്തിൽ, സർപ്പം സ്വാർത്ഥ​മോ​ഹം അവൾ പാപം ചെയ്യാ​നും തൽഫല​മാ​യി ഒടുവിൽ മരിക്കാൻപോ​ലും ഇടയാ​ക്കു​ന്ന​തു​വരെ വശീക​രി​ക്കുന്ന ഒരു വിലോ​ഭ​ന​ത്താ​ലോ പ്രലോ​ഭ​ന​ത്താ​ലോ അവളെ നയിച്ചു​കൊ​ണ്ടു് അവളെ വഴിപി​ഴ​പ്പി​ക്കു​ക​പോ​ലും ചെയ്‌തി​രു​ന്നു.—യാക്കോബ്‌ 1:14,15.

സാത്താന്റെ പദ്ധതി​കളെ സൂക്ഷി​ക്കു​ക

10. സാത്താന്റെ തന്ത്രങ്ങ​ളെ​ക്കു​റി​ച്ചു് നാം അജ്ഞരാ​യി​രി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തെ​ന്തു​കൊ​ണ്ടു്, നാം ഏതു് നിർദ്ദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു ബുദ്ധി​യാ​ണു്?

10 സാത്താൻ സമാന​മായ പദ്ധതികൾ, അതായ​തു് ആസൂ​ത്ര​ണ​ങ്ങ​ളും തന്ത്രങ്ങ​ളും, ഉപയോ​ഗി​ച്ചു് ഇന്നത്തെ യുവാ​ക്കളെ വഞ്ചിക്കു​ക​യും വഴിപി​ഴ​പ്പി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ബൈബിൾ സാത്താന്റെ വഞ്ചകമായ രീതി​ക​ളു​ടെ ഒരു പൂർണ്ണ​ച​രി​ത്രം നൽകു​ന്ന​തു​കൊ​ണ്ടു് നിങ്ങൾ അവന്റെ പദ്ധതി​ക​ളെ​ക്കു​റി​ച്ചു് അജ്ഞരാ​യി​രി​ക്കേ​ണ്ട​തില്ല. (2 കൊരിന്ത്യർ 2:11) നിങ്ങൾക്കു് ആവശ്യ​മാ​യി​രി​ക്കു​ന്ന​തു് യഹോ​വ​യാം ദൈവം തന്റെ വചനവും സ്ഥാപന​വും മുഖേന പ്രദാനം ചെയ്യുന്ന മുന്നറി​യി​പ്പു​ക​ളും പ്രബോ​ധ​ന​ങ്ങ​ളും അനുസ​രി​ക്കു​ന്ന​തി​നുള്ള സുബോ​ധ​മാ​ണു്.—സദൃശ​വാ​ക്യ​ങ്ങൾ 2:1-6; 3:1-7,11,12; 4:1,2,20-27; 7:1-4.

11. മിക്ക​പ്പോ​ഴും സാത്താൻ യുവാ​ക്കളെ ദുഷ്‌പ്ര​വൃ​ത്തി​യി​ലേക്കു വഴിപി​ഴ​പ്പി​ക്കു​ന്ന​തോ വഞ്ചിക്കു​ന്ന​തോ എങ്ങനെ?

11 സാത്താൻ പ്രായം കുറഞ്ഞ​വരെ മിക്ക​പ്പോ​ഴും ദുഷ്‌പ്ര​വൃ​ത്തി​യി​ലേ​ക്കു് വശീക​രി​ക്കു​ന്ന​തു് അഥവാ പ്രലോ​ഭി​പ്പി​ക്കു​ന്ന​തു് എങ്ങനെ​യാ​ണു്? ദൈവം കുറ്റം​വി​ധി​ക്കു​ന്ന​തി​നെ, ദൈവാം​ഗീ​കാ​രം നഷ്ടപ്പെ​ടു​ന്ന​തി​ലേ​ക്കു് നയിക്കാൻ കഴിയുന്ന പ്രവർത്ത​ന​ങ്ങളെ, വളരെ ആകർഷ​ക​വും അതേസ​മയം നിരു​പ​ദ്ര​വ​ക​ര​വു​മാ​യി തോന്നി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണു് അവൻ അങ്ങനെ ചെയ്യു​ന്ന​തു്, അങ്ങനെ​യാ​ണ​ല്ലോ ആ ഫലം ഹവ്വായി​ക്കു് കാണ​പ്പെ​ട്ട​തു്. ഹവ്വായു​ടെ കാര്യ​ത്തിൽ അവൻ ചെയ്‌തതു പോലെ, ഉല്ലാസ​ക​ര​മായ എന്തെങ്കി​ലും നിങ്ങൾ അനാവ​ശ്യ​മാ​യി നഷ്ടപ്പെ​ടു​ത്തു​ക​യാ​ണെ​ന്നുള്ള ആശയത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ അവൻ ശ്രമി​ക്കും. അങ്ങനെ, കൗശല​പൂർവ്വ​ക​വും വഞ്ചകവു​മായ വിധത്തിൽ, യഹോ​വ​യു​ടെ വചന​ത്തോ​ടും നിങ്ങളു​ടെ ദൈവ​ഭ​യ​മുള്ള മാതാ​പി​താ​ക്ക​ളും ദൈവ​സ്ഥാ​പ​ന​വും നൽകുന്ന ഉദ്‌ബോ​ധ​ന​ങ്ങ​ളോ​ടു​മുള്ള നിങ്ങളു​ടെ ആദരവി​നു തുരങ്കം​വെ​ക്കാൻ സാത്താൻ കഠിന​ശ്രമം ചെയ്യുന്നു. അതു​കൊ​ണ്ടു്, നല്ല കാരണ​ത്തോ​ടെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, “പിശാ​ചി​ന്റെ ഉപജാ​പ​ങ്ങൾക്കെ​തി​രെ [അല്ലെങ്കിൽ, ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ രാജ്യ വരിമദ്ധ്യ ഭാഷാ​ന്തരം പറയു​ന്ന​തു​പോ​ലെ “തന്ത്ര പ്രവൃ​ത്തി​കൾക്കെ​തി​രെ”] ഉറച്ചു നിൽക്കുക.”—എഫേസ്യർ 6:11

12. (എ) സാത്താനെ സംബന്ധിച്ച ഏതു വസ്‌തുത നമ്മളെ​ല്ലാം ഗൗരവ​മാ​യി എടുക്കണം, എന്തു​കൊ​ണ്ടു്? (ബി) 1 യോഹ​ന്നാൻ 2:15-ലും യാക്കോബ്‌ 4:4-ലും പറഞ്ഞി​രി​ക്കു​ന്ന​തി​നെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു? (സി) എന്തു വിശ്വ​സി​ക്ക​ത്ത​ക്ക​വണ്ണം നിങ്ങളെ വഞ്ചിക്കാൻ സാത്താൻ ആഗ്രഹി​ക്കും?

12 സാത്താന്റെ വ്യാജ​പ്ര​സ്‌താ​വന ഹവ്വാ വിശ്വ​സി​ച്ച​തു് മൂഢത്വ​മാ​യി​രു​ന്നു​വെ​ന്നു് സ്‌പഷ്ട​മാ​ണു്. എന്നിരു​ന്നാ​ലും, ഇന്നത്തെ അനേകം യുവാക്കൾ യഹോ​വ​യു​ടെ വചനത്തി​ലെ മുന്നറി​യി​പ്പു​ക​ളെ​യോ അവരുടെ മാതാ​പി​താ​ക്ക​ളോ ക്രിസ്‌തീയ മൂപ്പന്മാ​രോ കൊടു​ക്കുന്ന മുന്നറി​യി​പ്പു​ക​ളെ​യോ സമാന​മാ​യി തുച്ഛീ​ക​രി​ക്കു​ന്നി​ല്ല​യോ? നിങ്ങളേ സംബന്ധി​ച്ചെ​ന്തു്? ദൃഷ്ടാ​ന്ത​മാ​യി, പിശാ​ചായ സാത്താൻ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യാ​ണെ​ന്നും ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മെന്ന നിലയിൽ അവൻ ജനങ്ങളു​ടെ മനസ്സു​കളെ കുരു​ടാ​ക്കു​ക​യാ​ണെ​ന്നു​മുള്ള വസ്‌തു​തയെ നിങ്ങൾ ഗൗരവ​മാ​യി എടുക്കു​ന്നു​ണ്ടോ? (1യോഹന്നാൻ 5:19; യോഹ​ന്നാൻ 12:31; 14:30; 16:11; 2 കൊരിന്ത്യർ4:4) “ലോക​ത്തെ​യോ ലോക​ത്തി​ലു​ള്ള​വ​യേ​യോ സ്‌നേ​ഹി​ക്ക​രു​തു്” എന്ന ദൈവ​ക​ല്‌പന അനുസ​രി​ക്കാൻ നിങ്ങൾ യഥാർത്ഥ​ത്തിൽ ശ്രമി​ക്കു​ന്നു​ണ്ടോ? (1യോഹന്നാൻ 2:15) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘“അതു​കൊ​ണ്ടു് ലോക​ത്തി​ന്റെ ഒരു സ്‌നേ​ഹി​ത​നാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ആരും തന്നേത്തന്നേ ദൈവ​ത്തി​ന്റെ ഒരു ശത്രു ആക്കിത്തീർക്കു​ക​യാ​ണു്” എന്ന തിരു​വെ​ഴു​ത്തു പ്രസ്‌താ​വന ഞാൻ യഥാർത്ഥ​ത്തിൽ വിശ്വ​സി​ക്കു​ന്നു​വോ?’ (യാക്കോബ്‌ 4:4) ലോകം ഭീഷണി ഉയർത്തു​ന്നി​ല്ലെ​ന്നും അതു പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന പ്രവർത്ത​നങ്ങൾ നിരു​പ​ദ്ര​വ​ക​ര​മാ​ണെ​ന്നും വിശ്വ​സി​ക്കു​ന്ന​തി​ലേ​ക്കു് നിങ്ങളെ വഞ്ചിക്കാൻ സാത്താ​നാ​ഗ്ര​ഹി​ക്കും. എന്നാൽ സൂക്ഷി​ക്കുക! വഞ്ചിക്ക​പ്പെ​ട​രു​തു്.

ഇന്നത്തെ വഞ്ചനാത്മക പ്രലോ​ഭ​ന​ങ്ങൾ

13. അനേകം സ്ഥലങ്ങളിൽ ഏതു് ആചാരം പ്രചാ​ര​ത്തി​ലി​രി​ക്കുന്ന, അതു സംബന്ധി​ച്ചു് നാം എന്തു വിശ്വ​സി​ക്കാൻ സാത്താൻ ഇഷ്ടപ്പെ​ടും?

13 സാത്താൻ അവയിൽത്തന്നെ തെറ്റല്ലാ​തി​രു​ന്നേ​ക്കാ​വു​ന്ന​തോ ബൈബി​ളിൽ വ്യക്തമാ​യി കുറ്റം​വി​ധി​ച്ചി​ട്ടി​ല്ലാ​ത്ത​തോ ആയ കാര്യ​ങ്ങ​ളാൽ മിക്ക​പ്പോ​ഴും ആളുകളെ ദുഷ്‌പ്ര​വൃ​ത്തി​യി​ലേക്കു വശീക​രി​ച്ചേ​ക്കാം. ദൃഷ്ടാ​ന്ത​മാ​യി, തങ്ങളുടെ പ്രേമാ​ഭ്യർത്ഥ​ന​ക്കാ​ലത്തെ ഉല്ലാസ​പ്ര​ദ​മായ സമയങ്ങ​ളു​ടെ സ്‌മര​ണകൾ പല വിവാ​ഹിത ഇണകൾക്കും ഉണ്ടെങ്കി​ലും ഒരു സംസർഗ്ഗ​ദി​വ​സ​ത്തിൽ ആളുകൾ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ അപകട​സാ​ദ്ധ്യ​ത​ക​ളു​ണ്ടു്. യഥാർത്ഥ​ത്തിൽ, ഡേറ്റിംഗ്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം മാത്രം പല സ്ഥലങ്ങളി​ലും പ്രചാ​ര​ത്തി​ലായ ആപേക്ഷി​ക​മാ​യി ആധുനി​ക​മായ ഒരു ആചാര​മാ​ണു്. ഒറ്റയൊ​റ്റ​യാ​യി വിപരീ​ത​ലിം​ഗ​വർഗ്ഗ​ത്തിൽപെട്ട അംഗങ്ങ​ളു​മാ​യി പരിച​യ​പ്പെ​ടു​ന്ന​തി​നുള്ള കേവലം നിർദ്ദോ​ഷ​ക​ര​മായ ഒരു വിനോ​ദ​രൂ​പ​മാ​ണു് ഈ ആചാര​മെ​ന്നു് നിങ്ങൾ വിശ്വ​സി​ക്കാൻ സാത്താൻ ഇഷ്ടപ്പെ​ടു​ന്നു. എന്നാൽ, സത്യത്തിൽ, ഈ ആചാര​ത്തിൽ ധാർമ്മിക അപകടങ്ങൾ നിറഞ്ഞി​രി​ക്കു​ന്നു.

14. (എ) ഡേറ്റിംഗ്‌ ആചാരത്തെ എങ്ങനെ വിലയി​രു​ത്താൻ കഴിയും? (ബി) ഡേറ്റിം​ഗി​ന്റെ സാഹച​ര്യ​ത്തിൽ ഏതു വികാ​രങ്ങൾ വളരാൻ കഴിയും?

14 പ്രായ​മേ​റിയ, പക്വത​യുള്ള, ക്രിസ്‌ത്യാ​നി​കൾക്കു് തങ്ങളുടെ അനുഭ​വ​പ​രി​ചയം നിമിത്തം ഈ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിവു​ണ്ടു്, തന്നിമി​ത്തം സഹായ​ക​മായ മാർഗ്ഗ​നിർദ്ദേശം കൊടു​ക്കാൻ കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 27:12) എന്നാൽ, ഒരുപക്ഷേ, ഡേറ്റിം​ഗിൽ അപകട​മി​ല്ലെ​ന്നും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ന്മാർ അമിത​മായ നിയ​ന്ത്രണം വെച്ചു​കൊ​ണ്ടു് നിങ്ങളു​ടെ വിനോ​ദത്തെ കവർന്നു​ക​ള​യു​ക​യാ​ണെ​ന്നും നിങ്ങൾക്കു് തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും, ആളുകളെ അവർ ഉളവാ​ക്കുന്ന ഫലത്താൽ വിധി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ, ഡേറ്റിം​ഗ്‌പോ​ലുള്ള ആചാര​ങ്ങ​ളെ​യും വിധി​ക്കാൻ കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 20:11;മത്തായി 7:16) ദൃഷ്ടാ​ന്ത​ത്തി​നു്, നിരന്തരം ഡേറ്റിം​ഗി​ലേർപ്പെ​ടു​ക​യും ഗർഭി​ണി​യാ​കു​ക​യും ചെയ്‌ത ഒരു 18 വയസ്സു​കാ​രി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അതു് എനിക്കു് സംഭവി​ക്കു​ക​യില്ല എന്നു വിചാ​രിച്ച ആയിര​ക്ക​ണ​ക്കി​നു കുട്ടി​ക​ളിൽ ഒരുവ​ളാ​യി​രു​ന്നു ഞാൻ.” കുറേ​കാ​ലം ഡേറ്റിംഗ്‌ നടത്തു​മ്പോൾ “കൈപി​ടി​ക്കു​ന്ന​തും ചുംബി​ക്കു​ന്ന​തും വിരസ​മാ​യി​ത്തീ​രു​ന്നു”വെന്നു് അവൾ സമ്മതിച്ചു. അതു​പോ​ലെ​തന്നെ, മിക്ക​പ്പോ​ഴും ഡേറ്റിംഗ്‌ നടത്തിയ ഒരു 17 വയസ്സു​കാ​രി ഇങ്ങനെ പറയുന്നു: “ആൺകുട്ടി എന്നിൽ കാമാ​സ​ക്ത​നാ​കാൻ ഞാൻ ഉൽക്കട​മാ​യി ആഗ്രഹി​ക്കു​ന്ന​തു​വരെ ചുംബ​ന​വും ആലിം​ഗ​ന​വും പുഷ്ടി​പ്പെ​ടു​ന്നു.” അസാധാ​ര​ണ​മായ ഒരു വികാ​ര​മോ? അശേഷമല്ല.

15. ഏതു് ദുരന്ത​ങ്ങൾക്കു് ഡേറ്റിംഗ്‌ ഗണ്യമായ ഉത്തരവാ​ദി​ത്തങ്ങൾ വഹി​ക്കേ​ണ്ട​താ​ണു്?

15 ശാരീ​രി​കാ​കർഷണം തോന്നുന്ന യുവജ​നങ്ങൾ തനിച്ചു് ഒരുമി​ച്ചു് മാറി​ക്ക​ഴി​യു​മ്പോൾ, ഡേറ്റിം​ഗിൽ സംഭവി​ക്കു​ന്ന​തു​പോ​ലെ ലൈം​ഗിക മോഹം പുഷ്ടി​പ്പെ​ടു​ക​യും ഒടുവിൽ സദു​ദ്ദേ​ശ്യ​മുള്ള യുവാ​ക്കൾപോ​ലും ദൈവ​നി​യ​മങ്ങൾ ലംഘി​ക്കു​ന്ന​തി​ലേ​ക്കു് നയിക്കു​ക​യും ചെയ്യാ​വു​ന്ന​താ​ണു്. അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ ഓരോ വർഷവും പത്തൊൻപതു വയസ്സിൽ താണ പത്തുല​ക്ഷ​ത്തി​ല​ധി​കം പെൺകു​ട്ടി​കൾ ഗർഭി​ണി​ക​ളാ​കു​ന്നു​വെ​ന്നും അവരിൽ ശതസഹ​സ്രങ്ങൾ ഗർഭച്ഛി​ദ്രം നടത്തു​ക​യോ വിവാഹം കൂടാതെ മക്കളെ പ്രസവി​ക്കു​ക​യോ ചെയ്യു​ന്നു​വെ​ന്നു​മുള്ള വസ്‌തുത പരിഗ​ണി​ക്കുക. നിർഭാ​ഗ്യ​വ​ശാൽ, ചില​പ്പോൾ, ഈ യുവതി​ക​ളിൽ ചിലർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മക്കളാ​ണു്. അവരോ​ടു ബന്ധപ്പെട്ട യുവാ​ക്കൻമാ​രും അങ്ങനെ​തന്നെ. ഈ ദുരന്ത​ങ്ങൾക്കും അതു​പോ​ലെ​തന്നെ ഓരോ വർഷവു​മു​ണ്ടാ​കുന്ന ലൈം​ഗിക സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ ദശലക്ഷ​ക്ക​ണ​ക്കി​നു പുതിയ കേസു​കൾക്കും ഗണ്യമായ ഉത്തരവാ​ദി​ത്തം വഹി​ക്കേ​ണ്ട​തു് ആധുനിക ഡേറ്റിംഗ്‌ ആചാര​മാ​ണു്.

16. (എ) ലൈം​ഗിക മോഹ​ങ്ങൾക്കു് എവിടെ മാത്ര​മാ​ണു് ഉചിത​മാ​യി നിവൃ​ത്തി​യു​ണ്ടാ​കു​ന്ന​തു്? (ബി) ദൈവ​ജ​ന​ത്തിൽ അനേകർക്കും എന്തു സംഭവി​ക്കു​ന്നു?

16 ദാമ്പത്യ​ബ​ന്ധ​ങ്ങൾക്കു​ള്ളിൽ മാത്രം ലൈം​ഗിക മോഹ​ത്തി​നു് നിവൃത്തി വരുത്താ​നാ​ണു് ദൈവം ഉദ്ദേശി​ച്ച​തു്, അവിടെ അതിനു് ആരോ​ഗ്യാ​വ​ഹ​മായ ഉല്ലാസ​വും സംതൃ​പ്‌തി​യും കൈവ​രു​ത്താൻ കഴിയും. (എബ്രായർ 13:4; സദൃശ​വാ​ക്യ​ങ്ങൾ 5:15-19) എന്നിരു​ന്നാ​ലും, ലൈം​ഗി​ക​തയെ ദുരു​പ​യോ​ഗ​പ്പെ​ടു​ത്താ​നും ദുർവൃ​ത്തി​യി​ലേർപ്പെ​ടാ​നും ആളുകളെ വഴിപി​ഴ​പ്പി​ക്കാൻ സാത്താൻ ദൈവ​ദ​ത്ത​മായ ഈ ദാനത്തെ തന്ത്രപൂർവ്വം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. പുരാതന കാലങ്ങ​ളിൽ, ദൈവ​ത്തി​നെ​തി​രായ ഈ പാതകം നിമിത്തം ഒരു ദിവസം​തന്നെ 24,000 യിസ്രാ​യേ​ല്യർ വധിക്ക​പ്പെട്ടു. ഈ കാലങ്ങ​ളിൽ ദുർവൃ​ത്തി​നി​മി​ത്തം ഓരോ വർഷവും ആയിരങ്ങൾ ക്രിസ്‌തീയ സഭയിൽനി​ന്നു് പുറത്താ​ക്ക​പ്പെ​ടു​ന്നു​ണ്ടു്. അതു​കൊ​ണ്ടു് ജ്ഞാനി​ക​ളാ​യി​രി​ക്കുക. ബുദ്ധി​യു​പ​ദേ​ശ​ത്തി​നും മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നും ശ്രദ്ധ​കൊ​ടു​ക്കുക. വഞ്ചിക്ക​പ്പെ​ടാൻ നിങ്ങ​ളേ​ത്തന്നെ അനുവ​ദി​ക്ക​രു​തു്.—സംഖ്യാ​പു​സ്‌തകം 25:1-9, 16-18; 31:16.

17. (എ) സ്‌പോർട്ട്‌സ്‌, സംഗീതം, നൃത്തം എന്നിവ സംബന്ധി​ച്ചു് സാത്താൻ ഏതു വഞ്ചനാത്മക വീക്ഷണ​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു? (ബി) ലോക വിനോ​ദം ദൈവ​ജ​ന​ത്തി​നു് ഭീഷണി ഉയർത്തു​ന്ന​തെ​ങ്ങനെ?

17 സാത്താന്റെ മറ്റ്‌ ഉപകര​ണങ്ങൾ സംബന്ധി​ച്ചു് ജാഗ്ര​ത​പാ​ലി​ക്കുക. ദൃഷ്ടാ​ന്ത​മാ​യി, സ്‌പോർട്ട്‌സും സംഗീ​ത​വും നൃത്തവും സാത്താന്റെ ലോക​വി​നോ​ദ​ത്തി​ന്റെ മുഖ്യ​ഭാ​ഗ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഈ കാര്യങ്ങൾ അവയിൽതന്നെ ആവശ്യം തെറ്റാ​യി​രി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​തു് സത്യം തന്നെ. അവ ഉല്ലാസ​പ്ര​ദ​വും പ്രയോ​ജ​ന​ക​ര​വും പോലും ആയിരി​ക്കാൻ കഴിയും. (1 തിമൊഥെയോസ്‌4:8; സെഖര്യാവു്8:5; ലൂക്കോസ്‌15:25) എന്നിരു​ന്നാ​ലും, ലോക​ജ​ന​ങ്ങ​ളോ​ടൊ​ത്തു് നിരന്തരം അവയിൽ ഏർപ്പെ​ടു​മ്പോൾപോ​ലും അവ ഉപദ്ര​വ​ഭീ​ഷണി ഉയർത്തു​ന്നി​ല്ലെ​ന്നുള്ള വീക്ഷണം സാത്താൻ വഞ്ചനാ​ത്മ​ക​മാ​യി പ്രചരി​പ്പി​ച്ചി​രി​ക്കു​ക​യാ​ണു്. എന്നാൽ “വഴി​തെ​റ്റി​ക്ക​പ്പെ​ട​രു​തു്. ചീത്ത സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു” എന്നു ദൈവ​വ​ചനം മുന്നറി​യി​പ്പു​നൽകു​ന്നു. (1 കൊരിന്ത്യർ 15:33) അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. മതവും രാഷ്ട്രീ​യ​വും സാത്താന്റെ വ്യവസ്ഥി​തി​യു​ടെ ഭാഗമാ​ണെ​ങ്കിൽ ലോകം പ്രചരി​പ്പി​ക്കുന്ന വിനോ​ദം അവന്റെ സ്വാധീ​ന​ത്തിൽനി​ന്നു് വിമു​ക്ത​മാ​ണെന്നു വിശ്വ​സി​ക്കു​ന്ന​തു് മൂഢത്വ​മ​ല്ല​യോ? “നിങ്ങൾക്കു ചുറ്റു​മുള്ള ലോകം അതിന്റെ സ്വന്തം മൂശയി​ലേ​ക്കു് നിങ്ങളെ ഞെരു​ക്കി​ക്ക​ടത്താ”തിരി​ക്കാൻ നിങ്ങൾ നിരന്തരം ജാഗ്ര​ത​പു​ലർത്തേ​ണ്ട​തു​ണ്ടു്.—റോമർ 12:2, ആധുനിക ഇംഗ്ലീ​ഷി​ലുള്ള പുതി​യ​നി​യമം, ജെ. ബി. ഫിലി​പ്‌സി​ന്റേ​തു്.

യുവാ​ക്കളെ സംരക്ഷി​ക്കാ​നുള്ള കരുത​ലു​കൾ

18. നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ക​യും നയിക്കു​ക​യും ചെയ്യുന്ന മാതാ​പി​താ​ക്കളെ നിങ്ങൾ വിലമ​തി​ക്കേ​ണ്ട​തെ​ന്തു​കൊ​ണ്ടു്?

18 വഞ്ചിക്ക​പ്പെ​ടു​ന്ന​തിൽ നിന്നു് പ്രായ​ക്കു​റ​വു​ള്ള​വ​രായ നിങ്ങളെ സംരക്ഷി​ക്കാൻ യഹോ​വ​യാം ദൈവം സ്‌നേ​ഹ​പൂർവ്വം കരുതൽ ചെയ്‌തി​ട്ടു​ണ്ടു്. ഒന്നാമ​താ​യി, നിങ്ങളെ പ്രബോ​ധി​പ്പി​ക്കാ​നും വഴിന​ട​ത്താ​നും അവൻ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. അവർ അതു ചെയ്യു​മ്പോൾ നിങ്ങൾക്കു് സന്തോ​ഷി​ക്കാൻ കഴിയും. വിവാ​ഹം​കൂ​ടാ​തെ ഗർഭം ധരിച്ച അസന്തു​ഷ്ട​യായ ഒരു 18 വയസ്സു​കാ​രി “മാതാ​പി​താ​ക്കൾ ചെയ്യേ​ണ്ട​തു​പോ​ലെ എന്റെ മാതാ​പി​താ​ക്കൾ തങ്ങളുടെ ചുമതല നിർവ്വ​ഹി​ക്കു​ക​യും ഒരു നിരന്തര കൂട്ടു​കാ​രന്റെ കൂടെ സ്ഥിരം പോകു​ന്ന​തി​ന്റെ അപകടം എന്നോടു പറഞ്ഞു് അതിനെ വിലക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ” അതു് സംഭവി​ക്കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നു് പരാതി പറഞ്ഞു. അതു​കൊ​ണ്ടു് നിങ്ങൾക്കു് ദൈവ ഭയമുള്ള മാതാ​പി​താ​ക്ക​ളു​ണ്ടെ​ങ്കിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. അവർ നിങ്ങളെ ഞെരു​ക്കാ​നോ നിങ്ങളു​ടെ​മേൽ ഏർപ്പെ​ടു​ത്തുന്ന നിയ​ന്ത്ര​ണ​ങ്ങ​ളാൽ ജീവി​തത്തെ അസുഖ​ക​ര​മാ​ക്കാ​നോ ശ്രമി​ക്കു​കയല്ല. മറിച്ചു്, അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും നിങ്ങളെ സംരക്ഷി​ക്കാ​നാ​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു. അവരുടെ ബുദ്ധി​യു​പ​ദേശം തേടി​ക്കൊ​ണ്ടു് അവരുടെ അനുഭവ പരിച​യ​ത്തെ​യും ജ്ഞാന​ത്തെ​യും പ്രയോ​ജ​ന​പ്പെ​ടു​ത്തുക.

19. യുവാ​ക്കളെ സംരക്ഷി​ക്കാൻ ഏതു് കൂടു​ത​ലായ സഹായങ്ങൾ നൽക​പ്പെ​ട്ടി​ട്ടു​ണ്ടു്?

19 അതിനു​പു​റമേ, നിങ്ങളെ സഹായി​ക്കാൻ യഹോവ തന്റെ ഭൗമിക സ്ഥാപനത്തെ പ്രദാനം ചെയ്‌തി​ട്ടു​ണ്ടു്. ഉദാഹ​ര​ണ​മാ​യി, ഉണരുക!യുടെ ഓരോ ലക്കത്തി​ലും “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന സവിശേഷ ലേഖന​മു​ണ്ടു്. അതു് യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​ടെ ന്യായത പ്രകട​മാ​ക്കു​ന്നു. അതു​പോ​ലെ​തന്നെ, സ്‌കൂൾ പരിസ​ര​ത്തു് ദൈവ​നി​യ​മ​ങ്ങ​ളും തത്വങ്ങ​ളും അനുസ​രി​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ സ്‌കൂ​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളും എന്ന ലഘുപ​ത്രിക പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പേജു​ക​ളി​ലൂ​ടെ​യും സഭാമീ​റ്റിം​ഗു​ക​ളി​ലും സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളി​ലും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളി​ലും കൂടു​ത​ലായ പ്രോ​ത്സാ​ഹ​ന​വും ബുദ്ധി​യു​പ​ദേ​ശ​വും നൽക​പ്പെ​ടു​ന്നു. തീർച്ച​യാ​യും “യുവാ​ക്കളേ, വഞ്ചിത​രാ​ക​രു​തു്” എന്ന ഈ വിഷയം​തന്നെ അടുത്ത കാലത്തെ ഒരു പ്രസം​ഗ​മാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ, ഒരു സേവന​യോഗ ഭാഗത്തി​ന്റെ വിഷയ​വു​മാ​യി​രു​ന്നു.

20. (എ) യുവാ​ക്കൾക്കു് അത്തരം സഹായം കൊടു​ക്കു​ന്ന​തെ​ന്തി​നു്? (ബി) നിങ്ങളെ വഞ്ചിക്കാ​നുള്ള സാത്താന്റെ ശ്രമങ്ങളെ ചെറു​ത്തു​തോൽപ്പി​ക്കാൻ ഏതു മനോ​ഭാ​വം നിങ്ങളെ സഹായി​ക്കും?

20 ഈ ശ്രദ്ധയാ​ലെ​ല്ലാം ഞങ്ങൾ നിങ്ങളു​ടെ സന്തോഷം കെടു​ത്തി​ക്ക​ള​യാൻ നിങ്ങളെ കൂട്ടം​കൂ​ടി ഉപദ്ര​വി​ക്കു​ക​യാ​ണെ​ന്നു് നിങ്ങൾ ഒരിക്ക​ലും വിചാ​രി​ക്ക​രു​തു്. പകരം, ദൈവ​സ്ഥാ​പനം നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. അച്ചടി​ക്കു​ന്ന​തും പറയു​ന്ന​തു​മെ​ല്ലാം—നിങ്ങളെ സംരക്ഷി​ക്കാൻ, നിങ്ങളു​ടെ ജീവൻ രക്ഷിക്കാൻ, ഉദ്ദേശി​ച്ചാ​ണു്! ഈ കരുത​ലു​കളെ വിലമ​തി​ക്കാൻ പഠിക്കുക. സൊ​സൈ​റ്റി​യു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചുള്ള ബൈബിൾ പഠനം ഒരു ശീലമാ​ക്കുക; ബൈബിൾ സത്യങ്ങൾ വിലമ​തി​പ്പോ​ടെ നിങ്ങളെ ആവേശ​ഭ​രി​ത​രാ​ക്കി​ത്തീർക്കട്ടെ. ഒരു 18 വയസ്സു​കാ​രൻ യുവാ​ക്കൾക്കു​വേണ്ടി അച്ചടി​ക്ക​പ്പെട്ട ബുദ്ധി​യു​പ​ദേശം പരിചി​ന്തി​ച്ച​ശേഷം ഇങ്ങനെ എഴുതി: “യുവാ​ക്ക​ളാ​യി​രി​ക്കുന്ന ഞങ്ങൾ സത്യത്തി​ലാ​യി​രി​ക്കു​ന്ന​തിൽ എത്ര ഭാഗ്യ​വാ​ന്മാ​രാ​ണു് എന്നു തിരി​ച്ച​റി​യാൻ അതിട​യാ​ക്കി! ഭൂമി​യി​ലെ മറ്റു യാതൊ​രു സ്ഥാപന​വും അതിലെ യുവജ​ന​ങ്ങളെ ഇത്രയ​ധി​കം കരുതു​ക​യോ സ്‌നേ​ഹി​ക്കു​ക​യോ ചെയ്യു​ന്നില്ല!” നിങ്ങൾക്കും ഈ മനോ​ഭാ​വം ഉണ്ടായി​രി​ക്കട്ടെ. നമുക്കു് ഒറ്റക്കെ​ട്ടാ​യി നിൽക്കു​ക​യും നമ്മെ വഞ്ചിക്കാ​നുള്ള പിശാ​ചി​ന്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പി​ക്കു​ക​യും ചെയ്യാം, എന്തു​കൊ​ണ്ടെ​ന്നാൽ നാം അവന്റെ തന്ത്രങ്ങൾ അറിയാ​ത്ത​വരല്ല!

പുനരവലോകന ചതുരം

◻ യുവജ​നങ്ങൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടു്?

◻ സാത്താൻ ദുഷ്‌പ്ര​വൃ​ത്തി ചെയ്യാൻ തക്കവണ്ണം ഹവ്വായെ വഴിപി​ഴ​പ്പി​ച്ച​തെ​ങ്ങനെ?

◻ ഇക്കാല​ത്തു് സാത്താൻ മിക്ക​പ്പോ​ഴും യുവാ​ക്കളെ വഴിപി​ഴ​പ്പി​ക്കു​ന്ന​തെ​ങ്ങനെ?

◻ യുവജ​ന​ങ്ങളെ സംരക്ഷി​ക്കാൻ എന്തു കരുത​ലു​ക​ളു​ണ്ടു്?

[18-ാം പേജിലെ ചിത്രങ്ങൾ]

ആദാമിനെക്കാൾ അനുഭ​വ​ജ്ഞാ​നം കുറഞ്ഞ ഹവ്വായെ വഴി​തെ​റ്റി​ക്കാൻ സാത്താൻ ശ്രമി​ച്ച​തു​പോ​ലെ, യുവാക്കൾ സാത്താന്റെ പ്രത്യേക ലക്ഷ്യമാ​ണു്

[21-ാം പേജിലെ ചിത്രങ്ങൾ]

യുവജനങ്ങൾ തങ്ങളേ​ത്തന്നെ ഒറ്റപ്പെ​ടു​ത്തു​മ്പോൾ ലൈം​ഗി​ക​മോ​ഹം പുഷ്ടി​പ്പെ​ട്ടു് ദൈവ​നി​യമം ലംഘി​ക്കു​ന്ന​തി​ലേ​ക്കു് നയിക്കാൻ കഴിയും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക