വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ ഭൂമിയിലെ കർത്തവിന്റെ അഭിഷിക്ത ശേഷിപ്പ് യഹോവയുടെ സ്വർഗ്ഗീയ, ഭാര്യാതുല്യ സ്ഥാപനമാകുന്ന, “മീതെയുള്ളയരുശലേ”മിന്റെ ഒരു ഭാഗമാണോ?
ഭൂമിയിലെ അഭിഷിക്തരെ ബുദ്ധിശക്തിയുള്ള സൃഷ്ടികളുടെ സാർവ്വത്രിക കുടുംബമാകുന്ന, ദൈവസ്ഥാപനത്തിന്റെ ദൃശ്യഭാഗമെന്നു പറയപ്പെടാവുന്നതാണ്.
“വീണ്ടും ജനിക്ക”പ്പെട്ട വ്യക്തിതകളെന്ന നിലയിൽ അവർ യഹോവയുടെ ആത്മീയ പുത്രൻമാരായിത്തീരുന്നു. (യോഹന്നാൻ 3:3, 5; റോമർ 8:15-17) യഹോവ അവരുടെ പിതാവാകുന്നു. എങ്കിലും അവർക്കു ഒരു “അമ്മയും” ഉണ്ട്, കാരണം “മീതെയുള്ള യരൂശലേം . . . നമ്മുടെ അമ്മയാകുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. ഇത് യഹോവ ആലങ്കാരികയായി ഒരു “ഭാര്യ”യായി വീക്ഷിക്കുന്ന ഭക്തിയുള്ള ആത്മാക്കളാലുള്ള ഒരു സ്വർഗ്ഗീയ സ്ഥാപനത്തിനു സൂചനയായിരിക്കണം. (ഗലാത്യർ 4:26) അഭിഷിക്ത ക്രിസ്ത്യാനികൾക്ക് സ്വർഗ്ഗീയ പ്രതിഫലം ലഭിക്കുമ്പോൾ അവർ യഥാർത്ഥത്തിൽ ആ സ്വർഗ്ഗീയ സ്ഥാപനത്തിലെ അവരുടെ സ്ഥാനം എടുക്കുന്നു.—വെളിപ്പാട് 4:4; 14:1-5.
ഭൂമിയിലുള്ള അഭിഷിക്ത ശേഷിപ്പ് ഇതുവരെ അക്ഷരീയമായി “മീതെയുള്ള യരൂശലേമി”ന്റെ ഒരു ഭാഗമല്ല. എന്നാൽ സ്വർഗ്ഗീയ ജീവന്റെ പ്രതീക്ഷ സഹിതം ആത്മീയ പുത്രൻമാരായുള്ള അവരുടെ അതി വിശിഷ്ടനില നിമിത്തവും അവർ ദൈവത്തിന്റെ സ്വർഗ്ഗീയ “ഭാര്യ”യെ പ്രതിനിധാനം ചെയ്യുന്നതിനാലും ചിലപ്പോൾ യഹോവ അവരെ സൂചകങ്ങളിലും, പ്രവചനങ്ങളിലും, വാഗ്ദത്തങ്ങളിലും സ്വർഗ്ഗത്തിലെ തന്റെ ഭാര്യാതുല്യസ്ഥാപനത്തിനുള്ള ആശ്വാസ വാക്കുകളിലും ഒരു പ്രതിഫലന വിധത്തിൽ ഉൾപ്പെടുത്തുന്നു.
പുരാതന യിസ്രായേൽ ഉൾപ്പെട്ടിരുന്ന വാക്കുകളോട് നമുക്ക് ഇതു ദൃഷ്ടാന്തീകരിക്കാം. ബന്ധനസ്ഥയും, പൊടിയില ആയിരിക്കയും ഉണരുകയും വെളിച്ചം കാണിക്കയും ചെയ്യേണ്ട ആവശ്യം ഉള്ളവളുമായ ഒരു സ്ത്രീയെ യെശയ്യായിൽ കൂടി യഹോവ ചിത്രീകരിക്കുന്നു. (യെശയ്യാവ് 51:9, 14; 52:1, 2; 60:1) ആ അവസ്ഥകൾ ഭക്തിയുള്ള ആത്മീയ പുത്രൻമാരാരുള്ള അവന്റെ സ്വർഗ്ഗീയ “സ്ത്രീ”യിൽ ഉണ്ടായിരുന്നിട്ടില്ല. എന്നിരുന്നാലും യിസ്രായേൽ ജനതയിൽ അവ സ്ഥിതി ചെയ്തു. പൊ. യു. മു. 537-ൽ യിസ്രായേല്യരെ ബാബിലോന്റെ അടിമത്തത്തിൽ നിന്നു വിടുവിക്കപ്പെട്ടപ്പോൾ, അവർ ഉണരുകയും, പൊടിയിൽനിന്നു എഴുന്നേററുനിൽക്കുകയും യഹോവയുടെ വെളിച്ചം പ്രതിഫലിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. പുനർനിർമ്മിക്കപ്പെട്ട യരൂശലേം (ആ ജനതക്കുവേണ്ടി നിൽക്കുന്ന) ഉപേക്ഷിക്കപ്പെട്ട ഒരു ഭാര്യയേപ്പോലെയായിരുന്നു. എന്നാൽ ഇപ്പോൾ അവളെ വീണ്ടെടുക്കപ്പെട്ടിരിക്കയും പുനരുജ്ജീവിപ്പിക്കപ്പെട്ട ജനതയിലെ യഹൂദൻമാരായ മക്കളെ ഉല്പാദിപ്പിക്കപ്പെട്ടിരിക്കയും ചെയ്യുന്നു. (യെശയ്യാ 54:1-8; 60:1-22; 66:7-14) അതുകൊണ്ട് “സ്ത്രീ”യുടെ (അവളുടെ “ഭർതൃതുല്യ ഉടമസ്ഥൻ” യഹോവയായിരുന്ന) അവസ്ഥയേക്കുറിച്ച് യെശയ്യായുടെ വാക്കുകൾ അവളെ പ്രതിനിധീകരിച്ചുകൊണ്ട് ഭൗമീക ജനതയെ എടുത്തു.
ഒരിക്കൽ ദൈവം (അവന്റെ സ്വർഗ്ഗീയ “സ്ത്രീ”യു) ജഡികയിസ്രായേലിനെ ഉപയോഗിക്കുന്നതു നിറുത്തിയപ്പോൾ, അവൻ സ്വീകരിക്കുന്ന ആത്മീയ ജനതയിലേക്കു നമുക്കു ശ്രദ്ധതിരിക്കാം. (ഗലാത്യർ 6:16) അനേക നൂററാണ്ടകൾ “മച്ചി”യായിരുന്നശേഷം “മീതെയുള്ള യരൂശലേം” ആത്മീയ പുത്രൻമാരെ ഉല്പാദിപ്പിക്കാൻ തുടങ്ങി. പൊ.യു.29-ൽ, ഉല്പാദിപ്പിക്കപ്പെട്ട ആദ്യത്തെ ഒരുവൻ യേശുവായിരുന്നു, അപ്പോസ്തലൻമാരിൽ തുടങ്ങി നമ്മുടെ നാൾവരെയെത്തുന്ന മററുള്ള 144,000 പിന്തുടരേണ്ടിയിരിക്കുന്നു. (ഗലാത്യർ 4:21-31) ഈ നൂററാണ്ടിന്റെ ആദ്യഭാഗത്ത് ഒരു ചുരുങ്ങിയ കാലത്തേക്കു, ആത്മീയ യിസ്രായേലിന്റെ ശേഷിപ്പ് സമ്മർദ്ദങ്ങൾക്കു വിധേയമാകുകയും അടിമത്തത്തിലെന്നപോലെ ആയിത്തീരുകയും ചെയ്തു. അപ്പോൾ, 1919-ൽ ഒരു ആത്മീയ ദേശത്തെ പുതുതായി ജനിച്ച ഒരു ജനതയെന്നപോലെ ബാബിലോന്യ അടിമത്തത്തിൽനിന്നു പുറത്തുകൊണ്ടുവരപ്പെട്ടു. അപ്രകാരം, പുരാതന യരൂശലേമിനേപ്പററിയുള്ള യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾക്കു ഭൂമിയിലെ ആത്മീയ യിസ്രായേലിന് ഒരു സമാന്തരം കാണുന്നു.
വെളിപ്പാട് 12:1-17 കൂടെ, പരിചിന്തിക്കുക. 1914-ൽ ജാതികളുടെ കാലങ്ങളുടെ അന്ത്യത്തിങ്കൽ, ദൈവത്തിന്റെ “സ്ത്രീ” രാജ്യഗവൺമെൻറിനെ ഒരു “ആൺകുട്ടി” ആയി ഉല്പാദിപ്പിച്ചു. താഴ്ത്തപ്പെട്ട സാത്തൻ “സ്ത്രീയോടു കോപിഷ്ഠനായിത്തീർന്നു.” എന്നാൽ അവന്റെ ആക്രമണം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ഭാര്യാതുല്യസ്ഥാപനത്തോടു നേരിട്ടല്ലായിരുന്നു, അതിനോടു മേലാൽ അവനു അടുക്കാവതല്ലായിരുന്നു. അതിനാൽ, സാത്താൻ അവളെ ഇവിടെ ഭൂമിയിൽ പ്രതിനിധീകരിക്കുന്ന “അവളുടെ സന്തതിയിൽ ശേഷിച്ചവരോടു” യുദ്ധം ചെയ്തു.
അപ്രകാരം, ഭൗമീക യിസ്രായേലിനോട് കഴിഞ്ഞ കാലത്ത് ആയിരുന്നതുപോലെ തന്നെയാണ് ആത്മീയ യിസ്രായേലിനോടും. “മീതെയുള്ള യരൂശലേ”മിലെ സ്ഥിതി അവളുടെ ഭൂമിയിലെ മക്കളുടെയിടയിൽ പ്രതിഫലിപ്പിക്കപ്പെടുന്നു. ഒരു പ്രായോഗികാർത്ഥത്തിൽ കല്പനകളും, തിരുത്തലും, സാന്ത്വാനവും യഹോവയുടെ സ്വർഗ്ഗീയ സ്ത്രീക്കുള്ള വാഗ്ദത്തങ്ങളും അവളെ ഭൂമിയിൽ പ്രതിനിധീകരിക്കയും ദൈവത്തിന്റെ സ്വർഗ്ഗീയ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുവാൻ പ്രതീക്ഷിക്കയും ചെയ്യുന്നവർക്ക് പ്രാഥമികമായി ബാധകമാകുന്നു.
◼ “മഹാപുരുഷാരത്തിൽ” ഉള്ളവർ യഹോവയുടെ സാർവ്വത്രിക സ്ഥാപനത്തിന്റെ ഭാഗമാകുമോ?
ഇപ്പോൾ, “മഹോപദ്രവത്തിനു” മുമ്പ് യഹോവയുടെ സാക്ഷികൾ എല്ലാവരും ഐക്യത്തിൽ സന്തോഷത്തോടെ ദൈവത്തെ സേവിക്കുന്നു. (മത്തായി 24:21) ഒരു ചെറിയ സംഖ്യ ആത്മാഭിഷിക്തരും സ്വർഗ്ഗത്തിലേക്കു പോകുവാൻ നോക്കിപ്പാർത്തിരിക്കുന്നവരുമാണ്, അതേ സമയം ഭൂരിപക്ഷത്തിനും ഭൗമീക പരദീസായിലെ നിത്യജീവന്റെ പ്രത്യാശയാണുള്ളതെങ്കിലും യാതൊരു ഭിന്നിപ്പും ഇല്ല. യേശു സൂചിപ്പിച്ചതുപോലെ, “ചെമ്മരിയാടു”കളും “വേറെആടുകളും” “ഒരു തൊഴുത്തിൽ” ഒന്നായി ഐക്യപ്പെട്ടവരായിത്തീരും. (യോഹന്നാൻ 10:11, 16) അപ്രകാരം യഹോവയുടെ ദാസൻമാരുടെ ഇക്കാലത്തെ സ്ഥാപനം ആ രണ്ടു കൂട്ടങ്ങളിൽനിന്നും രണ്ടു പ്രത്യാശകളിൽ നിന്നുമുള്ളവരാലുള്ളതാണ്.
അവന്റെ സ്ത്രീ അപ്രകാരമുള്ള അഭിവൃദ്ധി ആസ്വദിക്കുമെന്നു യഹോവ മുൻകൂട്ടികണ്ടു. സകല ജനതകളിൽ നിന്നുമുള്ള, ആത്മീയ യിസ്രായേലല്ലാത്ത ആളുകളെ വലിയ കൂട്ടങ്ങളായി ശേഖരിക്കപ്പെടുമെന്നു അവൻ സൂചിപ്പിച്ചു. (യെശയ്യാ 60:1-22; 61:5-9) വെളിപ്പാടു പുസ്തകം വിവരിക്കുന്നു: “സകല രാഷ്ട്രങ്ങളിൽനിന്നും ഗോത്രങ്ങളിൽ നിന്നും ജനതകളിൽനിന്നും, ഭാഷകളിൽനിന്നും ഒരു മനുഷ്യനും എണ്ണുവാൻ കഴിയാത്ത ഒരു മഹാപുരുഷാരം, സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു.” ഇവരാണ് ഭൗമീക പ്രത്യാശ ഉള്ളവർ, ഇന്ന് യഹോവയുടെ സാർവത്രിക സ്ഥാപനത്തെ പ്രത്യേകിച്ചു പ്രതിനീധീകരിക്കുന്ന അഭിഷിക്തരുടെ ആത്മീയ ജനതയിലുള്ളവരല്ല. എങ്കിൽത്തന്നെയും, “മഹാപുരുഷാരം” ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൻ മുമ്പാകെ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കിവെളുപ്പിച്ച അങ്കി ധരിച്ചു നിൽക്കുന്നു. ഇപ്പോൾ തന്നെയും എന്തു വിശീഷ്ടമായ നിലയാണ് അവർക്കുള്ളതു!—വെളിപ്പാട് 7:9-17.
“മഹാപുരുഷാര”ത്തിലുള്ളവരും തങ്ങളുടെ നിർമ്മലത സംബന്ധിച്ച് പരിശോധിക്കപ്പെട്ടവരാണ്. ഇപ്പോഴും സഹസ്രാബ്ദവാഴ്ചയിലുടനീളവും അവരുടെ തുടർന്നുള്ള വിശ്വസ്തതയും അന്തിമപരിശോധനയും യേശുവിന്റെ “വേറെ ആടി”ന്റെ ഭാഗമായിത്തീരുന്ന പുനരുത്ഥാനം പ്രാപിച്ചവരോടുകൂടെ യഹോവ അവരെ പൂർണ്ണമനുഷ്യരായി നീതിമാൻമാർ എന്നു പ്രഖ്യാപിക്കുന്നതിൽ കലാശിക്കും. അപ്രകാരം “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്ക”പ്പെട്ടിരിക്കുന്നതിനാൽ “ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം” അവർ ആസ്വദിക്കും. (റോമർ 8:21) അവർ അപ്പോൾ, ആദാമും ഹവ്വായും, യഹോവയുടെ സാർവ്വത്രികസ്ഥാപനത്തിന്റെ ദൃശ്യഭാഗം ആദ്യമേ ആയിരുന്നതുപോലെ ആയിരിക്കും. അവർ യഹോവയുടെയും സ്വർഗ്ഗത്തിലുള്ള അവന്റെ ഭാര്യാതുല്യസ്ഥാപനത്തിന്റെയും പൂർണ്ണതയും ബുദ്ധിയുമുള്ളമക്കളായിരിക്കും. (w85 10/15)