വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 16 പേ. 164-173
  • ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുക
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വിഗ്ര​ഹാ​രാ​ധ​ന​യും പൂർവി​കരെ പ്രീതി​പ്പെ​ടു​ത്ത​ലും
  • നമ്മൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്ക​ണോ?
  • നമ്മൾ പിറന്നാൾ ആഘോ​ഷി​ക്ക​ണോ?
  • അത്‌ അത്ര പ്രധാ​ന​മാ​ണോ?
  • മറ്റുള്ള​വ​രോട്‌ ആദര​വോ​ടെ ഇടപെ​ടു​ക
  • നിങ്ങളും കുടും​ബ​വും
  • സത്യാ​രാ​ധ​ക​നാ​കുക
  • എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​വ​യാ​ണോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • എല്ലാ ആഘോഷങ്ങളും ദൈവത്തിന്‌ ഇഷ്ടമുള്ളതാണോ?
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • യഹോ​വ​യു​ടെ സാക്ഷികൾ ചില വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • “ഞാൻ ക്രിസ്‌മസ്‌ ആഘോഷിക്കാത്തതിന്റെ കാരണം”
    ഉണരുക!—1994
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 16 പേ. 164-173

അധ്യായം പതിനാറ്‌

ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ക

1, 2. ഏതു ചോദ്യം നമ്മൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ പഠിച്ച​പ്പോൾ നിങ്ങൾക്ക്‌ ഒരു കാര്യം മനസ്സി​ലാ​യി, ദൈവത്തെ ആരാധി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടുന്ന അനേക​രും ദൈവം വെറു​ക്കുന്ന കാര്യ​ങ്ങ​ളാ​ണു പഠിപ്പി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നത്‌. (2 കൊരി​ന്ത്യർ 6:17) അതു​കൊ​ണ്ടാണ്‌ “ബാബി​ലോൺ എന്ന മഹതി”യിൽനിന്ന്‌, അതായത്‌ വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌, വിട്ടുപോരാൻ യഹോവ നമ്മളോ​ടു കല്‌പി​ക്കു​ന്നത്‌. (വെളി​പാട്‌ 18:2, 4) നിങ്ങൾ എന്തു ചെയ്യും? ഇക്കാര്യ​ത്തിൽ നമ്മൾ ഓരോ​രു​ത്ത​രും ഒരു തീരു​മാ​ന​മെ​ടു​ക്കണം. അതു​കൊണ്ട്‌ നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘ദൈവം എന്നോട്‌ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ദൈവത്തെ ആരാധി​ക്കാ​നാ​ണോ എന്റെ ആഗ്രഹം? അതോ ഇതുവരെ ആരാധി​ച്ചി​രു​ന്ന​തു​പോ​ലെ തുടരാ​നാ​ണോ ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’

2 നിങ്ങൾ ഇപ്പോൾത്തന്നെ വ്യാജ​മതം ഉപേക്ഷി​ക്കു​ക​യോ അവിടെ രാജി​ക്കത്ത്‌ കൊടു​ക്കു​ക​യോ ചെയ്‌തെ​ങ്കിൽ അതു നല്ലൊരു തീരു​മാ​ന​മാണ്‌. എന്നാൽ ഇപ്പോ​ഴും വ്യാജ​മ​ത​ത്തോ​ടു ബന്ധപ്പെട്ട ചില ചടങ്ങു​ക​ളോ ആചാര​ങ്ങ​ളോ നിങ്ങൾ മനസ്സു​കൊണ്ട്‌ ഇഷ്ടപ്പെ​ടു​ന്നു​ണ്ടാ​കാം. അത്തരം ചില ചടങ്ങു​ക​ളെ​യും ആചാര​ങ്ങ​ളെ​യും കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. അതു സംബന്ധിച്ച്‌ യഹോ​വ​യു​ടെ അതേ വീക്ഷണം നമുക്കും ഉണ്ടായി​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നും ചിന്തി​ക്കാം.

വിഗ്ര​ഹാ​രാ​ധ​ന​യും പൂർവി​കരെ പ്രീതി​പ്പെ​ടു​ത്ത​ലും

3. (എ) വിഗ്ര​ഹാ​രാ​ധന നിറു​ത്തു​ന്നതു ചിലർക്കു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) വിഗ്ര​ഹങ്ങൾ ഉപയോ​ഗിച്ച്‌ ദൈവത്തെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

3 ദൈവത്തെ ആരാധി​ക്കാൻ ചിലർ വർഷങ്ങ​ളാ​യി വീടു​ക​ളിൽ വിഗ്ര​ഹ​ങ്ങ​ളും ചിത്ര​ങ്ങ​ളും ആരാധ​നാ​മു​റി​ക​ളും ഒക്കെ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. നിങ്ങളും അങ്ങനെ ചെയ്യു​ന്നു​ണ്ടോ? എങ്കിൽ അതൊ​ന്നു​മി​ല്ലാ​തെ ദൈവത്തെ ആരാധി​ക്കു​ന്നത്‌ വിചി​ത്ര​മാ​യി നിങ്ങൾക്കു തോന്നി​യേ​ക്കാം; അതു തെറ്റാ​ണെ​ന്നു​പോ​ലും നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ ഓർക്കുക, തന്നെ ആരാധി​ക്കേണ്ട വിധം യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു. ആരാധ​ന​യിൽ വിഗ്രഹം ഉപയോ​ഗി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ലെന്നു ബൈബിൾ വ്യക്തമാ​യി പറഞ്ഞി​രി​ക്കു​ന്നു.—പുറപ്പാട്‌ 20:4, 5 വായി​ക്കുക; സങ്കീർത്തനം 115:4-8; യശയ്യ 42:8; 1 യോഹ​ന്നാൻ 5:21.

4. (എ) മരിച്ചു​പോയ പൂർവി​കരെ പ്രീതി​പ്പെ​ടു​ത്താൻ നമ്മൾ ശ്രമി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) മരിച്ച​വ​രോ​ടു സംസാ​രി​ക്കാൻ ശ്രമി​ക്ക​രു​തെന്ന്‌ യഹോവ തന്റെ ജനത്തോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

4 മരിച്ചു​പോയ പൂർവി​കരെ പ്രീതി​പ്പെ​ടു​ത്താൻവേണ്ടി ചിലർ വളരെ​യ​ധി​കം സമയവും പണവും ചെലവ​ഴി​ച്ചേ​ക്കാം. അവർ പൂർവി​കരെ ആരാധി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. എന്നാൽ മരിച്ച​വർക്കു നമ്മളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയി​ല്ലെന്നു നമ്മൾ പഠിച്ചു. അവർ മറ്റ്‌ എവി​ടെ​യും ജീവി​ച്ചി​രി​ക്കു​ന്നു​മില്ല. ശരിക്കും പറഞ്ഞാൽ മരിച്ച​വ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ ശ്രമി​ക്കു​ന്നത്‌ അപകട​ക​ര​മാണ്‌. കാരണം മരിച്ച ബന്ധുവി​ന്റേ​തെന്നു തോന്നി​ക്കുന്ന സന്ദേശം വാസ്‌ത​വ​ത്തിൽ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​താ​കാം. അതു​കൊ​ണ്ടാണ്‌ മരിച്ച​വ​രോ​ടു സംസാ​രി​ക്കാൻ ശ്രമി​ക്ക​രു​തെ​ന്നും ഭൂതാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട എല്ലാത്തിൽനി​ന്നും ഒഴിഞ്ഞി​രി​ക്ക​ണ​മെ​ന്നും യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചത്‌.—ആവർത്തനം 18:10-12; പിൻകു​റിപ്പ്‌ 26-ഉം 31-ഉം കാണുക.

5. ആരാധ​ന​യിൽ രൂപങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തും പൂർവി​കരെ പ്രീതി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തും നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

5 ആരാധ​ന​യിൽ രൂപങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തും പൂർവി​കരെ പ്രീതി​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തും നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? അതിനു ബൈബിൾ വായി​ക്കു​ക​യും അത്തരം കാര്യ​ങ്ങളെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്ന​തെന്നു നന്നായി ചിന്തി​ക്കു​ക​യും വേണം. അതെല്ലാം യഹോ​വയ്‌ക്ക്‌ ‘അറപ്പാണ്‌’ അഥവാ യഹോവ വെറു​ക്കു​ന്നു എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 27:15) കൂടാതെ ഓരോ കാര്യ​വും യഹോവ കാണു​ന്ന​തു​പോ​ലെ കാണാ​നുള്ള സഹായ​ത്തി​നാ​യി ദിവസ​വും യഹോ​വ​യോ​ടു പ്രാർഥി​ക്കുക. യഹോവ പറയു​ന്ന​തു​പോ​ലെ ആരാധി​ക്കാ​നുള്ള സഹായ​ത്തി​നാ​യും അപേക്ഷി​ക്കുക. (യശയ്യ 55:9) വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട എല്ലാം ജീവി​ത​ത്തിൽനിന്ന്‌ ഒഴിവാ​ക്കാൻ വേണ്ട ശക്തി യഹോവ നൽകു​മെന്ന കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ടാ.

നമ്മൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്ക​ണോ?

6. ഡിസംബർ 25 യേശു​വി​ന്റെ ജന്മദി​ന​മാ​യി ആഘോ​ഷി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊണ്ട്‌?

6 ലോക​ത്തെ​ങ്ങും ഏറ്റവും പ്രചാ​രം​ചെന്ന ആഘോ​ഷ​ങ്ങ​ളിൽ ഒന്നാണ്‌ ക്രിസ്‌തു​മസ്സ്‌. അതു യേശു​ക്രിസ്‌തു​വി​ന്റെ പിറന്നാ​ളാ​ണെന്നു മിക്കവ​രും ചിന്തി​ക്കു​ന്നു. പക്ഷേ ക്രിസ്‌തു​മ​സ്സി​നു വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധമുണ്ട്‌. റോമാ​ക്കാർ ഡിസംബർ 25 സൂര്യന്റെ ജന്മദി​ന​മാ​യി ആഘോ​ഷി​ച്ചി​രു​ന്നെന്ന്‌ ഒരു എൻസൈ​ക്ലോ​പീ​ഡിയ വിശദീ​ക​രി​ക്കു​ന്നു. കൂടുതൽ റോമാ​ക്കാ​രെ ക്രിസ്‌ത്യാ​നി​ക​ളാ​ക്കു​ന്ന​തിന്‌ അന്നത്തെ ക്രൈസ്‌ത​വ​മ​ത​നേ​താ​ക്ക​ന്മാർ, യേശു ജനിച്ചത്‌ ഡിസംബർ 25-ന്‌ അല്ലാതി​രു​ന്നി​ട്ടും ആ ദിവസം യേശു​വി​ന്റെ ജന്മദി​ന​മാ​യി ആഘോ​ഷി​ക്കാൻ തീരു​മാ​നി​ച്ചു. (ലൂക്കോസ്‌ 2:8-12) യേശു​വി​ന്റെ ശിഷ്യ​ന്മാർ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ച്ചി​രു​ന്നില്ല. യേശു ജനിച്ച്‌ 200 വർഷം കഴിഞ്ഞ​പ്പോ​ഴേ​ക്കും “യേശു​വി​ന്റെ ജനനദി​വസം കൃത്യ​മാ​യി ആർക്കും അറിയി​ല്ലാ​യി​രു​ന്നു; അത്‌ അറിയാൻ അധിക​മാർക്കും താത്‌പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. [ഗഹനകാ​ര്യ​ങ്ങ​ളു​ടെ പാവ​നോ​ത്ഭ​വങ്ങൾ (ഇംഗ്ലീഷ്‌)] യേശു ജനിച്ച്‌ ഏകദേശം 300 വർഷത്തി​നു ശേഷമാ​ണു ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കാൻ തുടങ്ങി​യത്‌.

7. സത്യക്രിസ്‌ത്യാനികൾ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

7 ക്രിസ്‌തു​മ​സ്സും അതി​നോ​ടു ബന്ധപ്പെട്ട്‌ പാർട്ടി നടത്തു​ന്ന​തും സമ്മാനം കൊടു​ക്കു​ന്ന​തും ഒക്കെ വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ച്ച​താ​ണെന്നു മിക്കവർക്കും അറിയാം. ഉദാഹ​ര​ണ​ത്തിന്‌ ക്രിസ്‌തു​മ​സ്സി​നു വ്യാജ​മ​ത​ങ്ങ​ളു​മാ​യി ബന്ധമു​ള്ള​തു​കൊണ്ട്‌ ഇംഗ്ലണ്ടി​ലും അമേരി​ക്ക​യു​ടെ ചില ഭാഗങ്ങ​ളി​ലും ഒരുകാ​ലത്ത്‌ ക്രിസ്‌തു​മസ്സ്‌ ആഘോഷം നിരോ​ധി​ച്ചി​രു​ന്നു. ആരെങ്കി​ലും അത്‌ ആഘോ​ഷി​ച്ചാൽ ശിക്ഷ കിട്ടു​മാ​യി​രു​ന്നു. പക്ഷേ പിന്നീട്‌ ആളുകൾ വീണ്ടും ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കാൻ തുടങ്ങി. സത്യ​ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം തങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം ദൈവ​ത്തിന്‌ ഇഷ്ടമു​ള്ള​താ​യി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു.

നമ്മൾ പിറന്നാൾ ആഘോ​ഷി​ക്ക​ണോ?

8, 9. ആദിമ​ക്രിസ്‌ത്യാ​നി​കൾ പിറന്നാൾ ആഘോ​ഷി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

8 പിറന്നാൾ ആഘോ​ഷ​മാ​ണു പ്രചാ​ര​ത്തി​ലുള്ള മറ്റൊരു ആഘോഷം. സത്യ​ക്രിസ്‌ത്യാ​നി​കൾ പിറന്നാൾ ആഘോ​ഷി​ക്കു​മോ? ബൈബി​ളിൽ പറഞ്ഞി​ട്ടുള്ള ജന്മദി​നാ​ഘോ​ഷങ്ങൾ നടത്തി​യത്‌ യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രാണ്‌. (ഉൽപത്തി 40:20; മർക്കോസ്‌ 6:21) വ്യാജ​ദൈ​വ​ങ്ങളെ ആദരി​ക്കു​ന്ന​തി​നാ​ണു പിറന്നാൾ ആഘോ​ഷി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ആദിമ​ക്രിസ്‌ത്യാ​നി​കൾ “ജന്മദി​നാ​ഘോ​ഷ​ങ്ങളെ ഒരു പുറജാ​തി ആചാര​മാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌.”—ദ വേൾഡ്‌ ബുക്ക്‌ എൻസൈ​ക്ലോ​പീ​ഡിയ.

9 ഓരോ​രു​ത്ത​രും ജനിക്കു​മ്പോൾ ഒരു ആത്മാവ്‌ കൂടെ​യു​ണ്ടെ​ന്നും അത്‌ ആ വ്യക്തിയെ ജീവി​ത​കാ​ലം മുഴുവൻ സംരക്ഷി​ക്കു​മെ​ന്നും ആണ്‌ പുരാതന റോമാ​ക്കാ​രും ഗ്രീക്കു​കാ​രും വിശ്വ​സി​ച്ചി​രു​ന്നത്‌. “ഏതു ദേവന്റെ ജന്മദി​ന​ത്തിൽ ഒരു വ്യക്തി ജനിക്കു​ന്നു​വോ ആ ദേവനു​മാ​യി ഈ ആത്മാവിന്‌ ഒരു നിഗൂ​ഢ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു” എന്ന്‌ ജന്മദിന വിജ്ഞാ​നീ​യം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

10. ക്രിസ്‌ത്യാ​നി​കൾ ഇന്നു പിറന്നാൾ ആഘോ​ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

10 വ്യാജ​മ​ത​വു​മാ​യി ബന്ധമുള്ള ആഘോ​ഷങ്ങൾ യഹോവ അംഗീ​ക​രി​ക്കു​മെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? (യശയ്യ 65:11, 12) ഇല്ല, ഒരിക്ക​ലു​മില്ല. അതു​കൊ​ണ്ടാണ്‌ നമ്മൾ പിറന്നാ​ളോ വ്യാജ​മ​ത​വു​മാ​യി ബന്ധപ്പെട്ട വിശേ​ഷ​ദി​വ​സ​ങ്ങ​ളോ ആഘോ​ഷി​ക്കാ​ത്തത്‌.

അത്‌ അത്ര പ്രധാ​ന​മാ​ണോ?

11. ചിലർ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? നിങ്ങൾക്ക്‌ ഏറ്റവും പ്രധാനം എന്തായി​രി​ക്കണം?

11 ക്രിസ്‌തു​മ​സ്സി​നും മറ്റു വിശേ​ഷ​ദി​വ​സ​ങ്ങൾക്കും വ്യാജ​മ​ത​വു​മാ​യി ബന്ധമു​ണ്ടെന്ന്‌ അറിയാ​മെ​ങ്കി​ലും ചിലർ തുടർന്നും അതൊക്കെ ആഘോ​ഷി​ക്കു​ന്നു. കുടും​ബാം​ഗ​ങ്ങ​ളു​മാ​യി ഒത്തുകൂ​ടാ​നുള്ള നല്ലൊരു അവസര​മാ​യി മാത്രമേ അവർ അതിനെ കാണു​ന്നു​ള്ളൂ. അങ്ങനെ​ത​ന്നെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? കുടും​ബാം​ഗ​ങ്ങ​ളു​മാ​യി സമയം ചെലവ​ഴി​ക്കാൻ ആഗ്രഹി​ക്കു​ന്നതു തെറ്റല്ല. യഹോ​വ​യാ​ണു കുടും​ബ​ങ്ങളെ ഉണ്ടാക്കി​യത്‌. കുടും​ബാം​ഗ​ങ്ങൾക്കു തമ്മിൽ നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. (എഫെസ്യർ 3:14, 15) എന്നാൽ വ്യാജ​മ​താ​ഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ത്തു​കൊണ്ട്‌ ബന്ധുക്കളെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നെ​ക്കാൾ നമ്മൾ പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌ യഹോ​വ​യു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തി​നാണ്‌. അതു​കൊ​ണ്ടാണ്‌ “കർത്താ​വി​നു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞത്‌.—എഫെസ്യർ 5:10.

12. എങ്ങനെ​യുള്ള ആഘോ​ഷ​ങ്ങ​ളാണ്‌ യഹോവ അംഗീ​ക​രി​ക്കാ​ത്തത്‌?

12 ആഘോ​ഷങ്ങൾ എങ്ങനെ ഉത്ഭവിച്ചു എന്നത്‌ അത്ര കാര്യ​മാ​ക്കേ​ണ്ട​തില്ല എന്നാണു മിക്കവ​രും ചിന്തി​ക്കു​ന്നത്‌. എന്നാൽ യഹോവ അത്‌ അങ്ങനെയല്ല കാണു​ന്നത്‌. വ്യാജാ​രാ​ധ​ന​യിൽനിന്ന്‌ വന്നതോ മനുഷ്യ​രെ​യോ രാഷ്‌ട്ര​ത്തെ​യോ പ്രകീർത്തി​ക്കു​ന്ന​തോ ആയ ഒരു ആഘോ​ഷ​വും യഹോവ അംഗീ​ക​രി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ ഈജിപ്‌തു​കാർ തങ്ങളുടെ വ്യാജ​ദൈ​വ​ങ്ങൾക്കു​വേണ്ടി പല ആഘോ​ഷ​ങ്ങ​ളും നടത്തി​യി​രു​ന്നു. ഈജി​പ്‌തിൽനിന്ന്‌ മോചി​ത​രായ ഇസ്രാ​യേ​ല്യർ ഈജിപ്‌തു​കാ​രു​ടെ ഒരു മതാ​ഘോ​ഷം നടത്തി​യിട്ട്‌ അതിനെ ‘യഹോ​വയ്‌ക്കുള്ള ഒരു ഉത്സവം’ എന്നു വിളിച്ചു. പക്ഷേ അങ്ങനെ ചെയ്‌ത​തിന്‌ യഹോവ അവരെ ശിക്ഷിച്ചു. (പുറപ്പാട്‌ 32:2-10) യശയ്യ പ്രവാ​ചകൻ പറഞ്ഞതു​പോ​ലെ നമ്മൾ “അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌!”—യശയ്യ 52:11 വായി​ക്കുക.

മറ്റുള്ള​വ​രോട്‌ ആദര​വോ​ടെ ഇടപെ​ടു​ക

13. വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​ന്നതു നിറു​ത്താൻ തീരു​മാ​നി​ക്കു​മ്പോൾ ഉണ്ടാ​യേ​ക്കാ​വുന്ന ചില ചോദ്യ​ങ്ങൾ ഏവ?

13 വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​ന്നതു നിറു​ത്താൻ തീരു​മാ​നി​ക്കു​മ്പോൾ പല ചോദ്യ​ങ്ങ​ളും നിങ്ങൾക്കു​ണ്ടാ​കാം. ഉദാഹ​ര​ണ​ത്തിന്‌ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷ​ത്തിൽ പങ്കു​ചേ​രാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു സഹജോ​ലി​ക്കാർ ചോദി​ച്ചാൽ ഞാൻ എന്തു പറയും? ആരെങ്കി​ലും ക്രിസ്‌തു​മസ്സ്‌ സമ്മാനം തന്നാൽ ഞാൻ എന്തു ചെയ്യും? ഞാൻ ഒരു വിശേ​ഷ​ദി​വ​സ​ത്തി​ലെ ആഘോ​ഷ​ത്തിൽ പങ്കു​ചേ​രാൻ എന്റെ ഇണ പ്രതീ​ക്ഷി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യും? എന്റെ കുട്ടി​കൾക്കു വിശേ​ഷ​ദി​വ​സ​ങ്ങ​ളോ പിറന്നാ​ളോ ആഘോ​ഷി​ക്കാൻ പറ്റാത്ത​തു​കൊ​ണ്ടു​ണ്ടാ​കുന്ന സങ്കടം മാറ്റാൻ എനിക്ക്‌ എന്തു ചെയ്യാം?

14, 15. ആരെങ്കി​ലും വിശേ​ഷ​ദി​വ​സ​ത്തോ​ടു ബന്ധപ്പെട്ട്‌ ഒരു ആശംസ നേരു​ക​യോ സമ്മാനം തരുക​യോ ചെയ്‌താൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

14 ഓരോ സാഹച​ര്യ​ത്തി​ലും എന്തു പറയണം, എന്തു ചെയ്യണം എന്നൊക്കെ തീരു​മാ​നി​ക്കാൻ സാമാ​ന്യ​ബു​ദ്ധി ഉപയോ​ഗി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ആളുകൾ വിശേ​ഷ​ദി​വ​സ​ത്തോ​ടു ബന്ധപ്പെട്ട ഒരു ആശംസ നേരു​മ്പോൾ അവരെ അവഗണി​ക്കേ​ണ്ട​തില്ല. പകരം “നന്ദി” എന്നു പറയാ​നാ​കും. എന്നാൽ ചില​പ്പോൾ ആരെങ്കി​ലും അതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആഘോ​ഷ​ത്തിൽ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാം. എന്നാൽ എപ്പോ​ഴും ദയയും ആദരവും നയവും ഉള്ളവരാ​യി​രി​ക്കണം. ബൈബിൾ പറയുന്നു: “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ. അങ്ങനെ​യാ​കു​മ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.” (കൊ​ലോ​സ്യർ 4:6) മറ്റുള്ള​വ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാ​നും സമ്മാനം കൊടു​ക്കാ​നും ഒക്കെ ഇഷ്ടമാ​ണെ​ന്നും പക്ഷേ ഇത്തരം വിശേ​ഷ​ദി​വ​സ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ അതു ചെയ്യു​ന്നി​ല്ലെന്നേ ഉള്ളെന്നും നിങ്ങൾക്കു വേണ​മെ​ങ്കിൽ അവരോ​ടു പറയാം.

15 ആരെങ്കി​ലും ഒരു സമ്മാനം തന്നാൽ നിങ്ങൾ എന്തു ചെയ്യും? എന്തു ചെയ്യണ​മെ​ന്നും ചെയ്യരു​തെ​ന്നും വിവരി​ക്കുന്ന നിയമ​ങ്ങ​ളു​ടെ ഒരു പട്ടിക ബൈബിൾ നിരത്തു​ന്നില്ല. പകരം ഒരു നല്ല മനസ്സാക്ഷി നിലനി​റു​ത്ത​ണ​മെന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 1:18, 19) നിങ്ങൾ വിശേ​ഷ​ദി​വസം ആഘോ​ഷി​ക്കി​ല്ലെന്നു സമ്മാനം തരുന്ന വ്യക്തിക്ക്‌ ഒരുപക്ഷേ അറിയി​ല്ലാ​യി​രി​ക്കും. അതല്ലെ​ങ്കിൽ ഒരാൾ ഇങ്ങനെ പറഞ്ഞേ​ക്കാം: “നിങ്ങൾ ഈ വിശേ​ഷ​ദി​വസം ആഘോ​ഷി​ക്കി​ല്ലെന്ന്‌ എനിക്ക​റി​യാം. എന്നാലും ഈ സമ്മാന​മി​രി​ക്കട്ടെ.” സാഹച​ര്യം ഏതായാ​ലും, സമ്മാനം വാങ്ങണോ വേണ്ടയോ എന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. എന്നാൽ ഏതു തീരു​മാ​ന​മെ​ടു​ത്താ​ലും ഒരു നല്ല മനസ്സാക്ഷി നിലനി​റു​ത്താൻ ശ്രദ്ധി​ക്കുക. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ തകർക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കില്ല.

നിങ്ങളും കുടും​ബ​വും

ഒരു കുടുംബം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കുന്നു, ക്രിസ്‌തീയയോഗങ്ങളിൽ ആരാധനയ്‌ക്കു കൂടിവരുന്നു, പിക്‌നിക്കിനു പോയപ്പോൾ സമ്മാനങ്ങൾ കൈമാറുന്നു

യഹോവയെ സേവി​ക്കു​ന്നവർ സന്തുഷ്ട​രാണ്‌

16. നിങ്ങളു​ടെ കുടും​ബം വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും?

16 നിങ്ങളു​ടെ കുടും​ബം ഒരു വിശേ​ഷ​ദി​വസം ആഘോ​ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? അവരോ​ടു വഴക്കി​നൊ​ന്നും പോ​കേ​ണ്ട​തില്ല. എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം അവർക്കു​ണ്ടെന്ന്‌ ഓർക്കുക. നിങ്ങളു​ടെ തീരു​മാ​ന​ങ്ങളെ അവർ മാനി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവരുടെ തീരു​മാ​ന​ങ്ങളെ മാനി​ച്ചു​കൊണ്ട്‌ അവരോ​ടു ദയ കാണി​ക്കുക. (മത്തായി 7:12 വായി​ക്കുക.) എന്നാൽ ആ വിശേ​ഷ​ദി​വ​സ​ത്തിൽ കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം നിങ്ങളും ഉണ്ടായി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പു​തന്നെ, ശരിയായ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. സാഹച​ര്യം നന്നായി വിലയി​രു​ത്തുക; അതെക്കു​റിച്ച്‌ വിശദ​മാ​യി പഠിക്കുക. യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​ണ​ല്ലോ നിങ്ങൾ എപ്പോ​ഴും ആഗ്രഹി​ക്കു​ന്നത്‌.

17. മറ്റുള്ളവർ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​മ്പോൾ കുട്ടി​കൾക്കു വിഷമം തോന്നാ​തി​രി​ക്കാൻ എന്തു ചെയ്യാം?

17 മറ്റുള്ളവർ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കു​ന്നതു കാണു​മ്പോൾ കുട്ടി​കൾക്കു വിഷമം തോന്നാ​തി​രി​ക്കാൻ അവരെ എങ്ങനെ സഹായി​ക്കാം? കുട്ടി​കൾക്ക്‌ ഇഷ്ടപ്പെ​ടുന്ന എന്തെങ്കി​ലു​മൊ​ക്കെ ഇടയ്‌ക്കി​ടെ അവർക്കു​വേണ്ടി ക്രമീ​ക​രി​ക്കുക. അപ്രതീ​ക്ഷി​ത​മാ​യി സമ്മാനങ്ങൾ കൊടു​ത്തു​കൊ​ണ്ടും നിങ്ങൾക്ക്‌ അവരെ സന്തോ​ഷി​പ്പി​ക്കാം. നിങ്ങളു​ടെ സമയവും സ്‌നേ​ഹ​വും ആണ്‌ കുട്ടി​കൾക്കു കൊടു​ക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനം.

സത്യാ​രാ​ധ​ക​നാ​കുക

18. ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു കൂടി​വ​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 യഹോ​വയെ പ്രീതി​പ്പെ​ടു​ത്താൻ വ്യാജ​മതം ഉപേക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം അതി​നോ​ടു ബന്ധപ്പെട്ട ആചാര​ങ്ങ​ളും വിശേ​ഷ​ദി​നാ​ഘോ​ഷ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം. കൂടാതെ സത്യാ​രാ​ധന സ്വീക​രി​ച്ചി​രി​ക്കു​ന്നെന്ന്‌ ജീവി​ത​ത്തി​ലൂ​ടെ കാണി​ക്കു​ക​യും വേണം. എങ്ങനെ? ഒരു വിധം, ക്രമമാ​യി ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു കൂടി​വ​രു​ന്ന​താണ്‌. (എബ്രായർ 10:24, 25 വായി​ക്കുക.) യോഗങ്ങൾ സത്യാ​രാ​ധ​ന​യു​ടെ സുപ്ര​ധാ​ന​മായ ഒരു ഭാഗമാണ്‌. (സങ്കീർത്തനം 22:22; 122:1) യോഗ​ങ്ങൾക്കു കൂടി​വ​രു​മ്പോൾ നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും.—റോമർ 1:12.

19. നിങ്ങൾ പഠിച്ച ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വ​രോ​ടു പറയേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 സത്യാ​രാ​ധ​ക​നാ​കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന മറ്റൊരു കാര്യ​മാ​ണു ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌. ഭൂമി​യിൽ കാണുന്ന ദുഷ്ടത കാരണം പലരും വളരെ ദുഃഖി​ത​രാണ്‌. (യഹസ്‌കേൽ 9:4) അങ്ങനെ വിഷമി​ക്കുന്ന ചിലരെ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ഭാവി​യെ​ക്കു​റിച്ച്‌ നിങ്ങൾക്കുള്ള മഹത്തായ പ്രത്യാശ അവരു​മാ​യി പങ്കിടുക. ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്യു​മ്പോൾ വ്യാജ​മ​ത​ത്തി​ന്റെ ഭാഗമാ​കാ​നോ അതിന്റെ ആചാര​ങ്ങ​ളിൽ പങ്കെടുക്കാനോ ഉള്ള ആഗ്രഹം പിന്നീടു നിങ്ങൾക്കു​ണ്ടാ​കില്ല. ശരിയായ വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ തീരു​മാ​നി​ക്കു​മ്പോൾ നിങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നും നിങ്ങളു​ടെ തീരു​മാ​നത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക!—മലാഖി 3:10.

ചുരുക്കം

സത്യം 1: വ്യാജാരാധന ഒഴിവാ​ക്കു​ക

“അവരുടെ ഇടയിൽനിന്ന്‌ പുറത്ത്‌ കടന്ന്‌ അവരിൽനിന്ന്‌ അകന്നു​മാ​റൂ, അശുദ്ധ​മാ​യതു തൊട​രുത്‌.”—2 കൊരി​ന്ത്യർ 6:17

വിഗ്രഹാരാധനയും പൂർവി​കരെ പ്രീതി​പ്പെ​ടു​ത്ത​ലും തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • പുറപ്പാട്‌ 20:4, 5; 1 യോഹ​ന്നാൻ 5:21

    വിഗ്രഹങ്ങൾ ഉപയോ​ഗി​ച്ചുള്ള ആരാധന യഹോവ ഇഷ്ടപ്പെ​ടു​ന്നില്ല.

  • ആവർത്തനം 18:10-12

    മരിച്ചവരുമായി ആശയവി​നി​മയം നടത്തു​ന്നവർ ശരിക്കും ഭൂതങ്ങ​ളു​മാ​യാണ്‌ ആശയവി​നി​മയം നടത്തു​ന്നത്‌.

സത്യം 2: എല്ലാ ആഘോ​ഷ​ങ്ങ​ളും ദൈവം അംഗീ​ക​രി​ക്കു​ന്നില്ല

“കർത്താ​വി​നു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം.”—എഫെസ്യർ 5:10

ഒരു ആഘോ​ഷ​ത്തിൽ പങ്കെടു​ക്ക​ണോ വേണ്ടയോ എന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാം?

  • യഹസ്‌കേൽ 44:23; 2 കൊരി​ന്ത്യർ 6:14, 15

    അതു വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ച്ച​താ​ണോ എന്നു കണ്ടുപി​ടി​ക്കുക.

  • പുറപ്പാട്‌ 32:2-10

    നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാ​ണു ചിലർ ആഘോ​ഷങ്ങൾ നടത്തു​ന്ന​തെ​ങ്കി​ലും ദൈവം അത്‌ അംഗീ​ക​രി​ക്ക​ണ​മെ​ന്നില്ല.

  • ദാനിയേൽ 3:1-27

    മനുഷ്യരെയോ മനുഷ്യ​സം​ഘ​ട​ന​ക​ളെ​യോ രാഷ്‌ട്ര​ങ്ങ​ളെ​യോ പ്രകീർത്തി​ക്കുന്ന ആഘോ​ഷങ്ങൾ ഒഴിവാ​ക്കുക.

  • 1 തിമൊ​ഥെ​യൊസ്‌ 1:18, 19

    സാമാന്യബുദ്ധി ഉപയോ​ഗി​ക്കുക, യഹോ​വ​യു​ടെ മുമ്പാകെ നല്ല മനസ്സാക്ഷി നിലനി​റു​ത്താൻ ശ്രമി​ക്കുക.

സത്യം 3: നിങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കു​മ്പോൾ ദയയു​ള്ള​വ​രാ​യി​രി​ക്കുക

“എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ. അങ്ങനെ​യാ​കു​മ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.”—കൊ​ലോ​സ്യർ 4:6

നിങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ എങ്ങനെ വിശദീ​ക​രി​ക്കും?

  • മത്തായി 7:12

    നിങ്ങളുടെ തീരു​മാ​ന​ങ്ങളെ മറ്റുള്ളവർ മാനി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവരുടെ തീരു​മാ​ന​ങ്ങളെ നിങ്ങളും മാനി​ക്കുക.

  • 2 തിമൊ​ഥെ​യൊസ്‌ 2:24

    എപ്പോഴും ദയയു​ള്ള​വ​രാ​യി​രി​ക്കുക, നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ പേരിൽ മറ്റുള്ള​വ​രോ​ടു വഴക്കിനു പോക​രുത്‌.

  • 1 പത്രോസ്‌ 3:15

    നിങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സൗമ്യ​മാ​യി, ബഹുമാ​ന​ത്തോ​ടെ സംസാ​രി​ക്കുക.

  • എബ്രായർ 10:24, 25

    ക്രിസ്‌തീയ യോഗ​ങ്ങൾക്കു കൂടി​വ​രു​മ്പോൾ മറ്റുള്ളവർ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കും; ആരെങ്കി​ലും നിങ്ങളു​ടെ വിശ്വാ​സത്തെ ചോദ്യം ചെയ്‌താൽ എങ്ങനെ മറുപടി പറയാ​മെന്നു മനസ്സി​ലാ​ക്കാൻ അവർ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക