വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 15 പേ. 154-163
  • ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി
  • നിങ്ങൾ എന്തു ചെയ്യും?
  • ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • മതം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • സത്യാ​രാ​ധന എങ്ങനെ തിരി​ച്ച​റി​യാം?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 15 പേ. 154-163

അധ്യായം പതിനഞ്ച്‌

ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി

1. ദൈവത്തെ ആരാധി​ക്കേണ്ട ശരിയായ വഴി പറഞ്ഞു​ത​രേ​ണ്ടത്‌ ആരാണ്‌?

മിക്ക മതങ്ങളും ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പഠിപ്പി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. പക്ഷേ അത്‌ എങ്ങനെ ശരിയാ​കും? കാരണം ദൈവം ആരാണ്‌, ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെ​യാണ്‌ എന്നീ വിഷയ​ങ്ങ​ളിൽ വളരെ വ്യത്യസ്‌ത​മായ കാര്യ​ങ്ങ​ളാണ്‌ ഓരോ മതവും പഠിപ്പി​ക്കു​ന്നത്‌. ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി ഏതെന്നു നമ്മൾ എങ്ങനെ അറിയും? അതു പറഞ്ഞു​ത​രാൻ യഹോ​വയ്‌ക്കു മാത്രമേ കഴിയൂ.

2. ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി നിങ്ങൾക്ക്‌ എങ്ങനെ പഠിക്കാം?

2 ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി പഠിക്കാൻ യഹോവ നമുക്കു ബൈബിൾ തന്നിരി​ക്കു​ന്നു. അതു​കൊ​ണ്ടു ബൈബിൾ പഠിക്കുക. താൻ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടാൻ യഹോവ നിങ്ങളെ സഹായി​ക്കും. കാരണം ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ വളരെ​യേറെ ചിന്തയു​ള്ള​വ​നാണ്‌.—യശയ്യ 48:17.

3. നമ്മൾ എന്തു ചെയ്യാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്നത്‌?

3 ദൈവം എല്ലാ മതങ്ങ​ളെ​യും അംഗീ​ക​രി​ക്കു​ന്നെന്നു ചിലയാ​ളു​കൾ പറയുന്നു. എന്നാൽ യേശു പഠിപ്പി​ച്ചത്‌ അതല്ല. യേശു പറഞ്ഞു: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക.” അതു​കൊണ്ട്‌ ആദ്യം​തന്നെ ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്നു നമ്മൾ പഠിക്കണം. എന്നിട്ട്‌ അതനു​സ​രിച്ച്‌ ജീവി​ക്കണം. ഗൗരവ​മുള്ള ഒരു കാര്യ​മാണ്‌ ഇത്‌. കാരണം ദൈവത്തെ അനുസ​രി​ക്കാ​ത്ത​വരെ യേശു ‘നിയമ​ലം​ഘ​ക​രോട്‌’ അഥവാ കുറ്റവാ​ളി​ക​ളോട്‌ ആണ്‌ താരത​മ്യം ചെയ്‌തത്‌.—മത്തായി 7:21-23, അടിക്കു​റിപ്പ്‌.

4. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

4 ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ ശ്രമി​ക്കു​മ്പോൾ നമുക്കു പല ബുദ്ധി​മു​ട്ടു​ക​ളും ഉണ്ടാകു​മെന്നു യേശു മുന്നറി​യി​പ്പു നൽകി. യേശു പറഞ്ഞു: “ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക. കാരണം നാശത്തി​ലേ​ക്കുള്ള വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും ആണ്‌; അനേകം ആളുക​ളും പോകു​ന്നത്‌ അതിലൂ​ടെ​യാണ്‌. എന്നാൽ ജീവനി​ലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള്ള​തും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.” (മത്തായി 7:13, 14) ഇടുങ്ങിയ വഴി, അതായത്‌ ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി, നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്നു. അതേസ​മയം വിശാ​ല​മായ വഴി, അതായത്‌ ദൈവത്തെ ആരാധി​ക്കാൻ ആളുകൾ സ്വീക​രി​ച്ചി​രി​ക്കുന്ന തെറ്റായ വഴി, മരണത്തി​ലേ​ക്കും നയിക്കു​ന്നു. എന്നാൽ ആരും നശിച്ചു​പോ​കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ തന്നെക്കു​റിച്ച്‌ പഠിക്കാ​നുള്ള അവസരം യഹോവ എല്ലാവർക്കും കൊടു​ത്തി​രി​ക്കു​ന്നു.—2 പത്രോസ്‌ 3:9.

ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി

5. ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ന്ന​വരെ നിങ്ങൾക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം?

5 ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ന്ന​വരെ നമുക്കു തിരി​ച്ച​റി​യാ​നാ​കു​മെന്നു യേശു പറഞ്ഞു. അവർ വിശ്വ​സി​ക്കു​ന്ന​തും ചെയ്യു​ന്ന​തും ആയ കാര്യങ്ങൾ പരി​ശോ​ധി​ക്കു​ന്നെ​ങ്കിൽ അതു മനസ്സി​ലാ​ക്കാം. യേശു പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാം.” എന്നിട്ട്‌ യേശു ഇങ്ങനെ​യും പറഞ്ഞു: “നല്ല മരം നല്ല ഫലങ്ങൾ തരുന്നു.” (മത്തായി 7:16, 17) ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ന്നവർ പൂർണ​രാ​ണെ​ന്നൊ​ന്നും അതിന്‌ അർഥമില്ല. എന്നാൽ അവർ എപ്പോ​ഴും ശരിയാ​യതു ചെയ്യാൻ ശ്രമി​ക്കു​ന്ന​വ​രാ​യി​രി​ക്കും. അവരെ എങ്ങനെ തിരി​ച്ച​റി​യാ​മെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

6, 7. സത്യാ​രാ​ധന ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? യേശു​വി​ന്റെ മാതൃക നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

6 നമ്മുടെ ആരാധന ബൈബി​ളി​നു ചേർച്ച​യി​ലാ​യി​രി​ക്കണം. ബൈബിൾ പറയുന്നു: “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌. അവ പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും കാര്യങ്ങൾ നേരെ​യാ​ക്കാ​നും നീതി​യിൽ ശിക്ഷണം നൽകാ​നും ഉപകരി​ക്കു​ന്നു. അതുവഴി, ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യൻ ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ, ഒരാളാ​യി​ത്തീ​രു​ന്നു.” (2 തിമൊ​ഥെ​യൊസ്‌ 3:16, 17) പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “ഞങ്ങളിൽനിന്ന്‌ കേട്ട ദൈവ​വ​ചനം നിങ്ങൾ സ്വീക​രി​ച്ചതു മനുഷ്യ​രു​ടെ വാക്കു​ക​ളാ​യി​ട്ടല്ല, അത്‌ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ​തന്നെ വചനമാ​യി​ട്ടാണ്‌.” (1 തെസ്സ​ലോ​നി​ക്യർ 2:13) സത്യാ​രാ​ധന മനുഷ്യ​രു​ടെ ആശയങ്ങ​ളെ​യും പാരമ്പ​ര്യ​ങ്ങ​ളെ​യും മറ്റുമല്ല, ദൈവ​വ​ച​ന​മായ ബൈബി​ളി​നെ മാത്രം അടിസ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും.

7 യേശു പഠിപ്പി​ച്ച​തെ​ല്ലാം ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു. (യോഹ​ന്നാൻ 17:17 വായി​ക്കുക.) യേശു മിക്ക​പ്പോ​ഴും തിരു​വെ​ഴു​ത്തു​കൾ ഉദ്ധരിച്ചു. (മത്തായി 4:4, 7, 10) ദൈവ​ത്തി​ന്റെ സത്യാ​രാ​ധകർ യേശു​വി​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ എല്ലാം ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യാ​ണു പഠിപ്പി​ക്കു​ന്നത്‌.

8. യഹോ​വയെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു എന്തു പഠിപ്പി​ച്ചു?

8 നമ്മൾ ആരാധി​ക്കു​ന്നത്‌ യഹോ​വയെ മാത്ര​മാ​യി​രി​ക്കണം. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.” ശരിക്കുള്ള സത്യ​ദൈവം ആരാ​ണെന്ന്‌ ആളുകൾ അറിയാൻ യേശു ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യേശു അവരെ ദൈവ​ത്തി​ന്റെ പേര്‌ പഠിപ്പി​ച്ചു. (യോഹ​ന്നാൻ 17:6 വായി​ക്കുക.) “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌; ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ” എന്നും യേശു പറഞ്ഞു. (മത്തായി 4:10) അതു​കൊണ്ട്‌ ദൈവ​ദാ​സ​രായ നമ്മൾ യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്നു. യഹോ​വയെ മാത്രം ആരാധി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേരും ദൈവം നമുക്കു​വേണ്ടി ചെയ്യാൻ പോകുന്ന കാര്യ​ങ്ങ​ളും മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നു.

9, 10. നമ്മൾ പരസ്‌പരം സ്‌നേഹം കാണി​ക്കു​ന്നത്‌ എങ്ങനെ?

9 നമുക്ക്‌ ആളുകളോട്‌ ആത്മാർഥസ്‌നേഹം ഉണ്ടായിരിക്കണം. പരസ്‌പരം സ്‌നേ​ഹി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. (യോഹ​ന്നാൻ 13:35 വായി​ക്കുക.) നമ്മൾ എവി​ടെ​നി​ന്നു​ള്ള​വ​രാ​യാ​ലും നമ്മുടെ സംസ്‌കാ​രം ഏതായാ​ലും നമ്മൾ പണക്കാ​രോ പാവ​പ്പെ​ട്ട​വ​രോ ആയാലും പരസ്‌പരം സ്‌നേ​ഹി​ക്കണം. ആ സ്‌നേഹം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ നമ്മളെ ഒരുമി​പ്പി​ക്കണം. (കൊ​ലോ​സ്യർ 3:14) അതു​കൊണ്ട്‌ നമ്മൾ യുദ്ധം ചെയ്യു​ക​യോ ആളുകളെ കൊല്ലു​ക​യോ ഇല്ല. ബൈബിൾ പറയുന്നു: “ദൈവ​ത്തി​ന്റെ മക്കൾ ആരാ​ണെ​ന്നും പിശാ​ചി​ന്റെ മക്കൾ ആരാ​ണെ​ന്നും ഇങ്ങനെ വെളി​പ്പെ​ടു​ന്നു: നീതി പ്രവർത്തി​ക്കാ​ത്ത​വ​രും സ്വന്തം സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വ​രും ദൈവ​ത്തിൽനി​ന്നു​ള്ള​വരല്ല.” അത്‌ ഇങ്ങനെ​യും പറയുന്നു: “പരസ്‌പരം സ്‌നേ​ഹി​ക്കണം. ദുഷ്ടനിൽനിന്ന്‌ ജനിച്ച കയീ​നെ​പ്പോ​ലെ​യാ​ക​രു​തു നമ്മൾ. കയീൻ സ്വന്തം സഹോ​ദ​രനെ കൊന്നു.”— 1 യോഹ​ന്നാൻ 3:10-12; 4:20, 21.

10 പരസ്‌പരം സഹായി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നമ്മൾ നമ്മുടെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും ഉപയോ​ഗി​ക്കു​ന്നു. (എബ്രായർ 10:24, 25) നമ്മൾ “ആളുകൾക്കു നന്മ” ചെയ്യുന്നു.—ഗലാത്യർ 6:10.

11. ദൈവ​ത്തി​ലേ​ക്കുള്ള വഴിയാ​യി നമ്മൾ യേശു​വി​നെ അംഗീ​ക​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 യേശു ദൈവ​ത്തി​ലേ​ക്കുള്ള വഴിയാ​യ​തു​കൊണ്ട്‌ നമ്മൾ യേശു​വി​നെ അനുസ​രി​ക്കണം. ബൈബിൾ പറയുന്നു: “മറ്റൊ​രാ​ളി​ലൂ​ടെ​യും രക്ഷ ലഭിക്കില്ല; മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല.” (പ്രവൃ​ത്തി​കൾ 4:12) യേശു​വി​ന്റെ ജീവൻ അനുസ​ര​ണ​മുള്ള മനുഷ്യർക്കു​വേണ്ടി മോച​ന​വി​ല​യാ​യി നൽകാൻ യഹോവ യേശു​വി​നെ അയച്ചതി​നെ​ക്കു​റിച്ച്‌ ഈ പുസ്‌ത​ക​ത്തി​ന്റെ അഞ്ചാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ചു. (മത്തായി 20:28) ഭൂമിയെ ഭരിക്കാ​നുള്ള രാജാ​വാ​യി യേശു​വി​നെ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ എന്നെന്നും ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ യേശു​വി​നെ അനുസ​രി​ക്ക​ണ​മെന്നു ബൈബിൾ പറയു​ന്നത്‌.—യോഹ​ന്നാൻ 3:36 വായി​ക്കുക.

12. നമ്മൾ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

12 നമ്മൾ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ട​രുത്‌. യേശു രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ട്ടില്ല. റോമൻ ഭരണാ​ധി​കാ​രി​യായ പീലാ​ത്തൊ​സി​നോ​ടു യേശു തന്റെ വിചാ​ര​ണ​സ​മ​യത്ത്‌ പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ​ന്നാൻ 18:36 വായി​ക്കുക.) യേശു​വി​നെ​പ്പോ​ലെ നമ്മളും ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തോ​ടു വിശ്വസ്‌ത​രാണ്‌. അതു​കൊണ്ട്‌ എവിടെ താമസി​ച്ചാ​ലും നമ്മൾ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടില്ല. അതേസ​മയം “ഉന്നതാ​ധി​കാ​രി”കളെ, അതായത്‌ ഗവൺമെ​ന്റി​നെ, അനുസ​രി​ക്കാൻ ബൈബിൾ കല്‌പി​ക്കു​ന്നു. (റോമർ 13:1) നമ്മൾ താമസി​ക്കുന്ന രാജ്യത്തെ നിയമങ്ങൾ നമ്മൾ അനുസ​രി​ക്കു​ന്നു. പക്ഷേ ഒരു നിയമം ദൈവ​ത്തി​ന്റെ നിയമ​വു​മാ​യി ചേരാ​തെ​വ​രു​മ്പോൾ നമ്മൾ അപ്പോസ്‌ത​ല​ന്മാർ ചെയ്‌ത​തു​പോ​ലെ ചെയ്യും. അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.”—പ്രവൃ​ത്തി​കൾ 5:29; മർക്കോസ്‌ 12:17.

13. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ എന്താണ്‌ ആളുക​ളോ​ടു പറയു​ന്നത്‌?

13 ലോക​ത്തി​ലെ പ്രശ്‌ന​ങ്ങൾക്കുള്ള ഒരേ ഒരു പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു. ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത’ ലോക​മെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടു​മെന്നു യേശു പറഞ്ഞു. (മത്തായി 24:14 വായി​ക്കുക.) ദൈവ​രാ​ജ്യം നമുക്കു​വേണ്ടി ചെയ്യാൻപോ​കു​ന്ന​തൊ​ന്നും ഒരു മനുഷ്യ​ഗ​വൺമെ​ന്റി​നും ചെയ്യാൻ പറ്റില്ല. (സങ്കീർത്തനം 146:3) “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലേ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ” എന്നു പറഞ്ഞ​പ്പോൾ ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാ​നാ​ണു യേശു നമ്മളെ പഠിപ്പി​ച്ചത്‌. (മത്തായി 6:10) ദൈവ​രാ​ജ്യം എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യും നശിപ്പി​ച്ചിട്ട്‌ “അതു മാത്രം എന്നും നിലനിൽക്കും” എന്നു ബൈബിൾ നമ്മളോ​ടു പറയുന്നു.—ദാനി​യേൽ 2:44.

14. ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ന്നത്‌ ആരാ​ണെ​ന്നാ​ണു നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌?

14 ഇത്രയും കാര്യങ്ങൾ മനസ്സി​ലാ​ക്കിയ സ്ഥിതിക്ക്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ: ‘ബൈബിൾ പറയു​ന്ന​തു​പോ​ലെ പഠിപ്പി​ക്കു​ന്നത്‌ ആരാണ്‌? ദൈവ​ത്തി​ന്റെ പേര്‌ മറ്റുള്ള​വരെ അറിയി​ക്കു​ന്നത്‌ ആരാണ്‌? പരസ്‌പരം ആത്മാർഥ​സ്‌നേഹം കാണി​ക്കു​ന്നത്‌ ആരാണ്‌? നമ്മളെ രക്ഷിക്കാൻ ദൈവം യേശു​വി​നെ അയച്ചെന്നു വിശ്വ​സി​ക്കു​ന്നത്‌ ആരാണ്‌? രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടാ​ത്തത്‌ ആരാണ്‌? നമ്മുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ കഴിയൂ എന്നു മറ്റുള്ള​വരെ അറിയി​ക്കു​ന്നത്‌ ആരാണ്‌?’ യഹോ​വ​യു​ടെ സാക്ഷികൾ മാത്രം!—യശയ്യ 43:10-12.

നിങ്ങൾ എന്തു ചെയ്യും?

15. ദൈവം നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

15 ദൈവ​മു​ണ്ടെന്നു വിശ്വ​സി​ച്ചാൽ മാത്രം പോരാ. കാരണം ദൈവ​മു​ണ്ടെന്നു ഭൂതങ്ങൾപോ​ലും വിശ്വ​സി​ക്കു​ന്നുണ്ട്‌. പക്ഷേ അവർ ദൈവത്തെ അനുസ​രി​ക്കു​ന്നില്ല. (യാക്കോബ്‌ 2:19) ദൈവം നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ദൈവത്തെ വിശ്വ​സി​ക്കു​ന്ന​തോ​ടൊ​പ്പം ദൈവം പറയു​ന്ന​തു​പോ​ലെ പ്രവർത്തി​ക്കു​ക​യും വേണം.

16. നമ്മൾ വ്യാജ​മതം ഉപേക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ദൈവം നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ വ്യാജ​മതം ഉപേക്ഷി​ച്ചേ പറ്റൂ. യശയ്യ പ്രവാ​ചകൻ എഴുതി: “അവളുടെ മധ്യേ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ; ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ.” (യശയ്യ 52:11; 2 കൊരി​ന്ത്യർ 6:17) അതു​കൊ​ണ്ടാണ്‌ വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട എല്ലാ കാര്യ​ങ്ങ​ളും നമ്മൾ പൂർണ​മാ​യും ഒഴിവാ​ക്കേ​ണ്ടത്‌.

17, 18. എന്താണു “ബാബി​ലോൺ എന്ന മഹതി?” എത്രയും പെട്ടെന്ന്‌ അത്‌ ഉപേക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 എന്താണു വ്യാജ​മതം? ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തി​നു വിരു​ദ്ധ​മാ​യി ദൈവത്തെ ആരാധി​ക്കാൻ പഠിപ്പി​ക്കുന്ന എല്ലാ മതങ്ങളും വ്യാജ​മ​ത​ങ്ങ​ളാണ്‌. എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും ബൈബിൾ വിളി​ക്കു​ന്നത്‌ “ബാബി​ലോൺ എന്ന മഹതി” എന്നാണ്‌. (വെളി​പാട്‌ 17:5) എന്തു​കൊണ്ട്‌? നോഹ​യു​ടെ നാളിലെ പ്രളയ​ത്തി​നു ശേഷം ബാബി​ലോൺ നഗരത്തിൽ വ്യാജ​മായ പല മതോ​പ​ദേ​ശ​ങ്ങ​ളും തുടങ്ങി. ആ വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ ഭൂമി​യി​ലെ​ങ്ങും വ്യാപി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ ബാബി​ലോ​ണിൽ താമസി​ക്കുന്ന ആളുകൾ മൂന്നു ദൈവ​ങ്ങ​ളു​ടെ കൂട്ടങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. ഇന്നും അനേക​മ​ത​ങ്ങ​ളും പഠിപ്പി​ക്കു​ന്നതു ദൈവം ഒരു ത്രിത്വ​മാ​ണെ​ന്നാണ്‌. പക്ഷേ സത്യ​ദൈവം ഒന്നേ ഉള്ളൂ, അത്‌ യഹോ​വ​യാ​ണെ​ന്നും യേശു ദൈവ​ത്തി​ന്റെ പുത്ര​നാ​ണെ​ന്നും ബൈബിൾ വളരെ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു. (യോഹ​ന്നാൻ 17:3) ഇനി ബാബി​ലോ​ണി​ലെ ആളുക​ളു​ടെ മറ്റൊരു വിശ്വാ​സ​മാ​യി​രു​ന്നു, ഒരാൾ മരിക്കു​മ്പോൾ ശരീരം മരിക്കു​ന്നെ​ങ്കി​ലും അയാളി​ലെ ഒരു ഭാഗം തുടർന്നു ജീവി​ക്കു​ന്നെ​ന്നും ആ ഭാഗത്തി​നു നരകത്തിൽ യാതന അനുഭ​വി​ക്കാ​നാ​കു​മെ​ന്നും ഉള്ളത്‌. എന്നാൽ അതും സത്യമല്ല.—പിൻകു​റി​പ്പു​കൾ 14, 17, 18 കാണുക.

18 എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും ഉടൻതന്നെ നശിപ്പി​ക്കു​മെന്ന്‌ ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. (വെളി​പാട്‌ 18:8) എത്രയും പെട്ടെന്നു വ്യാജ​മതം വിട്ടു​പോ​രേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ? വൈകി​പ്പോ​കു​ന്ന​തി​നു മുമ്പേ നിങ്ങൾ ആ തീരു​മാ​ന​മെ​ടു​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.—വെളി​പാട്‌ 18:4.

യഹോവയുടെ സാക്ഷികളുടെ സന്തോഷമുള്ള സാർവദേശീയകൂട്ടത്തിലേക്ക്‌ ഒരാളെ സ്വാഗതം ചെയ്യുന്നു

ദൈവജനത്തോടൊപ്പം യഹോ​വയെ സേവി​ക്കു​മ്പോൾ നിങ്ങൾ ഒരു ലോക​വ്യാ​പക കുടും​ബ​ത്തി​ലെ അംഗമാ​കും

19. യഹോ​വയെ സേവി​ക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​മ്പോൾ യഹോവ നിങ്ങൾക്കാ​യി കരുതു​ന്നത്‌ എങ്ങനെ?

19 വ്യാജ​മതം ഉപേക്ഷിച്ച്‌ യഹോ​വയെ സേവി​ക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​മ്പോൾ, നിങ്ങളു​ടെ ചില സ്‌നേ​ഹി​തർക്കോ കുടും​ബാം​ഗ​ങ്ങൾക്കോ അതിന്റെ കാരണം മനസ്സി​ലാ​ക​ണ​മെ​ന്നില്ല. അവർ ആ തീരു​മാ​നത്തെ എതിർക്കു​ക​യോ നിങ്ങളെ ഒറ്റപ്പെ​ടു​ത്തു​ക​യോ മറ്റുള്ള​വ​രു​ടെ മുന്നിൽവെച്ച്‌ നിങ്ങളെ നാണം​കെ​ടു​ത്തു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. എന്നാൽ യഹോവ നിങ്ങളെ ഉപേക്ഷി​ക്കില്ല. പരസ്‌പരം സ്‌നേ​ഹി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുക​ളുള്ള ഒരു ലോക​വ്യാ​പ​ക​കു​ടും​ബ​ത്തി​ലെ അംഗമാ​കും നിങ്ങൾ. അതു മാത്രമല്ല ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും നിങ്ങൾക്കു ലഭിക്കും. (മർക്കോസ്‌ 10:28-30) ഒരുപക്ഷേ യഹോ​വയെ സേവി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ എതിർക്കുന്ന ചില സ്‌നേ​ഹി​ത​രോ കുടും​ബാം​ഗ​ങ്ങ​ളോ ഭാവി​യിൽ ബൈബിൾ പഠിക്കാ​നും ഇടയുണ്ട്‌.

20. ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 പെട്ടെ​ന്നു​തന്നെ ദൈവം ഭൂമി​യിൽനിന്ന്‌ എല്ലാ ദുഷ്ടത​യും നീക്കം ചെയ്യും. ദൈവ​ത്തി​ന്റെ രാജ്യം ഭൂമിയെ ഭരിക്കും. (2 പത്രോസ്‌ 3:9, 13) എത്ര സന്തോ​ഷ​മുള്ള നാളു​ക​ളാ​യി​രി​ക്കും അത്‌! യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ എല്ലാവ​രും അന്ന്‌ യഹോ​വയെ ആരാധി​ക്കും. അതു​കൊണ്ട്‌ ദൈവത്തെ ശരിയായ വിധത്തിൽ ആരാധി​ക്കാൻ ഇപ്പോൾത്തന്നെ തീരു​മാ​ന​മെ​ടു​ക്കുക. അത്‌ അത്ര പ്രധാ​ന​മാണ്‌.

ദൈവത്തെ ആരാധി​ക്കു​ന്ന​വർ

വ്യത്യസ്‌ത വംശത്തിലും പ്രായത്തിലും സാഹചര്യങ്ങളിലും ഉള്ളവർ സത്യാരാധനയുടെ വഴി പിന്തുടരുന്നു
  • ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു

  • യഹോ​വയെ മാത്രം ആരാധി​ക്കു​ക​യും യഹോവ എന്ന പേര്‌ മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്യുന്നു

  • പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു

  • നമ്മളെ രക്ഷിക്കാൻ ദൈവം യേശു​വി​നെ അയച്ചെന്നു വിശ്വ​സി​ക്കു​ന്നു

  • രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ന്നി​ല്ല

  • ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ ലോക​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നാ​കൂ എന്ന്‌ മറ്റുള്ള​വരെ അറിയി​ക്കു​ന്നു

ചുരുക്കം

സത്യം 1: സത്യാരാധന തിരി​ച്ച​റി​യാ​നാ​കുന്ന വിധം

“ജീവനി​ലേ​ക്കുള്ള വാതിൽ ഇടുങ്ങി​യ​തും വഴി ഞെരു​ക്ക​മു​ള്ള​തും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.” —മത്തായി 7:14

ദൈവം എല്ലാ തരം ആരാധ​ന​യും സ്വീക​രി​ക്കി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • മത്തായി 7:21-23

    എല്ലാ മതങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കില്ല. എല്ലാ മതങ്ങളും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നില്ല.

  • മത്തായി 7:13, 14

    സത്യാരാധന നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്നു; വ്യാജ​മതം നിത്യ​നാ​ശ​ത്തി​ലേ​ക്കും.

  • മത്തായി 7:16, 17

    സത്യാരാധന ഏതെന്ന്‌ അതിന്റെ പ്രവർത്ത​ന​ങ്ങ​ളാൽ തിരി​ച്ച​റി​യാം. എല്ലാ മതങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾ പഠി​ക്കേ​ണ്ട​തില്ല; പകരം ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്നു പഠിക്കുക.

സത്യം 2: ദൈവത്തെ ആരാധി​ക്കാ​നുള്ള ശരിയായ വഴി

  • 1 തെസ്സ​ലോ​നി​ക്യർ 2:13; 2 തിമൊ​ഥെ​യൊസ്‌ 3:16, 17

    ബൈബിളിലുള്ളതു മാത്രം വിശ്വ​സി​ക്കുക, പഠിപ്പി​ക്കുക.

  • മത്തായി 4:10; യോഹ​ന്നാൻ 17:6

    യഹോവയെ ആരാധി​ക്കുക, ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കുക.

  • യോഹന്നാൻ 13:35

    പരസ്‌പരം യഥാർഥ​സ്‌നേഹം കാണി​ക്കുക.

  • യോഹന്നാൻ 3:36; പ്രവൃ​ത്തി​കൾ 4:12

    യേശുവിനെ അനുസ​രി​ക്കുക. യേശു​വി​ലൂ​ടെ​യാ​ണു ദൈവം നമ്മളെ രക്ഷിക്കു​ന്നത്‌.

  • യോഹന്നാൻ 18:36; പ്രവൃ​ത്തി​കൾ 5:29

    രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെ​ട​രുത്‌.

  • മത്തായി 24:14; 6:10

    നമ്മുടെ പ്രശ്‌ന​ങ്ങൾക്കുള്ള ഒരേ ഒരു പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്നു മറ്റുള്ള​വരെ പഠിപ്പി​ക്കുക.

സത്യം 3: നിങ്ങൾ വിശ്വ​സി​ക്കു​ന്ന​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്ക​ണം

നിങ്ങളുടെ ആരാധന ദൈവം സ്വീക​രി​ക്കാൻ എന്തു ചെയ്യണം?

  • യാക്കോബ്‌ 2:19

    ദൈവത്തിൽ വിശ്വ​സി​ച്ചാൽ മാത്രം പോരാ. ബൈബി​ളി​ലൂ​ടെ ദൈവം പറയു​ന്നതു പ്രവർത്തി​ക്കു​ക​യും വേണം.

  • യശയ്യ 52:11; വെളി​പാട്‌ 17:5

    വ്യാജമതം അതായത്‌ “ബാബി​ലോൺ എന്ന മഹതി” ദൈവം അംഗീ​ക​രി​ക്കാത്ത വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ പഠിപ്പി​ക്കു​ന്നു. വ്യാജമത പഠിപ്പി​ക്ക​ലു​ക​ളിൽ ഉൾപ്പെ​ടു​ന്ന​താണ്‌ ത്രിത്വം, അമർത്യ​മായ ആത്മാവ്‌, അഗ്നിന​രകം എന്നിവ.

  • വെളിപാട്‌ 18:4, 8

    യഹോവ പെട്ടെ​ന്നു​തന്നെ എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും നശിപ്പി​ക്കും. വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട എല്ലാ കാര്യ​ങ്ങ​ളും നമ്മൾ പൂർണ​മാ​യി ഒഴിവാ​ക്കണം.

  • മർക്കോസ്‌ 10:28-30

    നിങ്ങൾക്ക്‌ എതിർപ്പു​കൾ ഉണ്ടാ​യേ​ക്കാം. എന്നാൽ യഹോവ നിങ്ങളെ ഉപേക്ഷി​ക്കില്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക