വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 4/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ആശ്രയ രാഹിത്യ പ്രവണത”
  • നിർത്താൻ വൈകി​പ്പോ​യി​ട്ടില്ല
  • വിവാ​ഹ​ത്തി​നു സന്തുഷ്ടി കൈവ​രു​ത്താ​നാ​കും
  • മലിന രക്തമോ?
  • മിക്ക​പ്പോ​ഴും ക്യാൻസർ കണ്ടെത്ത​പ്പെ​ടു​ന്നി​ല്ല
  • കീഴട​ങ്ങാത്ത പരാദം
  • മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ മുന്നറി​യി​പ്പിൻ അടയാ​ള​ങ്ങൾ
  • ആനയുടെ അവകാ​ശ​ങ്ങൾ
  • ശൃംഖലാ കത്തുകൾ കത്തിക്കൽ
  • ഒരു സാർവ​ലൗ​കിക ഭാഷയി​ലേ​ക്കോ?
  • മസ്‌തിഷ്‌കാഘാതം അതിനിടയാക്കുന്നത്‌
    ഉണരുക!—1998
  • ചില ആനക്കാര്യങ്ങൾ
    ഉണരുക!—2009
  • കാൻസർ എന്താണ്‌? അതിന്റെ കാരണമെന്താണ്‌?
    ഉണരുക!—1987
  • പ്രത്യാഘാതങ്ങൾ നേരിടൽ
    ഉണരുക!—1998
കൂടുതൽ കാണുക
ഉണരുക!—1999
g99 4/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

“ആശ്രയ രാഹിത്യ പ്രവണത”

“ലോക സഭാ സമിതി​യു​ടെ കേന്ദ്ര​ത്തിൽത്തന്നെ പ്രതി​സന്ധി തലപൊ​ക്കി​യി​രി​ക്കു​ന്നു,” ഫ്രഞ്ച്‌ വർത്തമാ​ന​പ്പ​ത്ര​മായ ല മോൺട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ലോക​വ്യാ​പ​ക​മാ​യുള്ള ക്രിസ്‌തീയ സമുദാ​യ​ങ്ങളെ ഒരു കൊടി​ക്കൂ​റ​ക്കീ​ഴിൽ കൊണ്ടു​വ​രുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ഈ സമിതി രൂപീ​ക​രി​ച്ചത്‌. കഴിഞ്ഞ ആഗസ്റ്റിൽ ആയിരു​ന്നു ഇതിന്റെ സുവർണ ജൂബിലി ആഘോഷം. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ, ഓർത്ത​ഡോ​ക്‌സ്‌ മത വിഭാ​ഗങ്ങൾ ഈ സംഘട​ന​യിൽ “അംഗമാ​യി തുടരു​ന്ന​തി​നു തുരങ്കം വെക്കുന്ന” ഒരു “ആശ്രയ രാഹിത്യ പ്രവണത” വികാസം പ്രാപി​ച്ചി​രി​ക്കു​ന്നു. കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രു​മായ മിഷന​റി​മാ​രു​ടെ പ്രവർത്ത​ന​ഫ​ല​മാ​യി ചില കിഴക്കൻ യൂറോ​പ്യൻ രാജ്യങ്ങൾ “മതപരി​വർത്ത​ന​ത്തി​ന്റെ ഇരകൾ” ആയിത്തീർന്നി​രി​ക്കു​ന്നു എന്നതാ​യി​രു​ന്നു ഓർത്ത​ഡോ​ക്‌സ്‌ സഭകളു​ടെ ഒരു പരാതി. 330-അംഗങ്ങൾ ഉള്ള ഈ സമിതി​യിൽനിന്ന്‌ ജോർജി​യ​യി​ലെ ഓർത്ത​ഡോ​ക്‌സ്‌ സഭ ഇതി​നോ​ടകം തന്നെ പിന്തുണ പിൻവ​ലി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌, “ജനീവ​യി​ലെ ലോക സമിതി​യിൽനിന്ന്‌ ഓർത്ത​ഡോ​ക്‌സ്‌ സഭകൾ വിട്ടു​മാ​റു​ന്നത്‌ മേലാൽ അടിസ്ഥാന രഹിത​മായ ഒരു സങ്കൽപ്പമല്ല” എന്ന്‌ ആ പത്രം പ്രസ്‌താ​വി​ക്കു​ന്നു.

നിർത്താൻ വൈകി​പ്പോ​യി​ട്ടില്ല

പുകവലി നിർത്തു​ന്നത്‌ 60-ാം വയസ്സിൽ ആണെങ്കിൽ പോലും അതു ക്യാൻസ​റി​നുള്ള അപകട​സാ​ധ്യ​തയെ വളരെ​യ​ധി​കം കുറയ്‌ക്കു​ന്നെന്നു 40 വർഷം ദീർഘിച്ച ഒരു പഠനം കണ്ടെത്തി​യ​താ​യി ബ്രിട്ട​നി​ലെ ഡെയ്‌ലി ടെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. ഇംഗ്ലണ്ടി​ലെ സട്ടനി​ലുള്ള ക്യാൻസർ ഗവേഷണ സ്ഥാപന​ത്തി​ലെ പ്രൊ​ഫ​സ​റായ ജൂലിയൻ പീറ്റോ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “പുകവലി വരുത്തി​വെ​ക്കുന്ന വിപത്തു​കൾ എന്തെല്ലാ​മാ​ണെന്നു കഴിഞ്ഞ വർഷം വരെ ഞങ്ങൾക്കു പൂർണ​മാ​യി അറിയി​ല്ലാ​യി​രു​ന്നു. നേരത്തേ വിചാ​രി​ച്ചി​രു​ന്ന​തു​പോ​ലെ പുകവലി അതിന്റെ ഇരകളിൽ കാൽ ഭാഗ​ത്തെയല്ല, പകരം പകുതി​പ്പേ​രെ​യും കൊ​ന്നൊ​ടു​ക്കു​ന്നു​വെന്ന്‌ അന്നാണു മനസ്സി​ലാ​യത്‌. പ്രായ​മാ​യ​ശേഷം ആണെങ്കിൽ പോലും [പുകവലി] ഉപേക്ഷി​ക്കു​ന്നതു വളരെ പ്രയോ​ജ​ന​പ്ര​ദ​മാ​ണെ​ന്നും അന്നു ഞങ്ങൾ കണ്ടെത്തി.” പുകവ​ലി​യു​ടെ അപകട​ങ്ങളെ കുറിച്ച്‌ കുട്ടി​കൾക്കു നിരന്തരം മുന്നറി​യി​പ്പു കൊടു​ക്കാ​റുണ്ട്‌. എന്നിരു​ന്നാ​ലും പുകവലി നിർത്തു​ന്നത്‌ തങ്ങൾക്കു ശ്വാസ​കോ​ശാർബു​ദം പിടി​പെ​ടാ​നുള്ള സാധ്യത വളരെ​യ​ധി​കം കുറയ്‌ക്കു​ന്നു​വെന്ന്‌ മുതിർന്നവർ അറിഞ്ഞി​രി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ പീറ്റോ സൂചി​പ്പി​ക്കു​ന്നു.

വിവാ​ഹ​ത്തി​നു സന്തുഷ്ടി കൈവ​രു​ത്താ​നാ​കും

വിവാ​ഹ​ജീ​വി​തം ഒരു ഭാരമാ​ണെ​ന്നാണ്‌ ചിലരു​ടെ വാദം, ചില ടിവി ഹാസ്യ പരമ്പരകൾ വിവാ​ഹ​ജീ​വി​തത്തെ മിക്ക​പ്പോ​ഴും തീർത്തും പഴഞ്ചനായ ഒരു സമ്പ്രദാ​യ​മാ​യി​പോ​ലും ചിത്രീ​ക​രി​ക്കു​ന്നു. എന്നാൽ വസ്‌തു​തകൾ എന്തു സൂചി​പ്പി​ക്കു​ന്നു? അവിവാ​ഹി​ത​രു​ടെ അവസ്ഥയാ​ണോ കൂടുതൽ മെച്ചം? ഫില​ദെൽഫി​യാ ഇൻക്വ​യ​റെ​റിൽ ഉദ്ധരി​ക്ക​പ്പെട്ട ഒരു സാമൂ​ഹിക ശാസ്‌ത്ര​ജ്ഞ​യു​ടെ അഭി​പ്രാ​യം അനുസ​രിച്ച്‌ അങ്ങനെ ആയിരി​ക്കു​ന്നില്ല. വിവാ​ഹി​തർ “പൊതു​വേ കൂടുതൽ സന്തുഷ്ട​രും ആരോ​ഗ്യ​മു​ള്ള​വ​രും പണമു​ള്ള​വ​രും” ആണെന്ന്‌ അവർ പറയുന്നു. വിവാ​ഹി​തർക്കു സാധാ​ര​ണ​മാ​യി കുറച്ച്‌ സമ്മർദമേ ഉള്ളൂ, കുറ്റകൃ​ത്യ​ങ്ങ​ളി​ലോ മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ലോ ഏർപ്പെ​ടാ​നുള്ള സാധ്യത കുറവാണ്‌, അവർക്ക്‌ പൊതു​ക്ഷേമ സംരം​ഭ​ങ്ങ​ളു​ടെ സഹായ​വും കുറച്ചു​മതി. അപ്പോൾ, വിവാ​ഹി​തർക്ക്‌ ആയുസ്സു കൂടു​ത​ലു​ണ്ടെന്ന്‌ വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്ന​തിൽ അത്ഭുത​പ്പെ​ടാ​നില്ല.

മലിന രക്തമോ?

“ന്യൂ​യോർക്കി​ലെ​യോ ന്യൂ​ജേ​ഴ്‌സി​യി​ലെ​യോ ഒരു ആശുപ​ത്രി​യിൽനിന്ന്‌ 1991 ജനുവരി മുതൽ 1996 ഡിസംബർ വരെ രക്തം സ്വീക​രിച്ച എല്ലാവ​രു​ടെ​യും ശ്രദ്ധയ്‌ക്ക്‌” എന്ന തലക്കെ​ട്ടിൽ ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഒമ്പതു ദിനപ്പ​ത്ര​ങ്ങ​ളിൽ അടുത്ത കാലത്ത്‌ ഒരു അറിയി​പ്പു വന്നു. 1990-കളുടെ ആരംഭ​ത്തിൽ കുത്തി​വെച്ച രക്തം സുരക്ഷി​ത​മാ​യി​രു​ന്നു​വെന്ന്‌ അന്ന്‌ രക്തപ്പകർച്ച സ്വീക​രി​ച്ച​വർക്ക്‌ ഉറപ്പു​നൽകുക ആയിരു​ന്നു അതിന്റെ ഉദ്ദേശ്യ​മെന്ന്‌ ആ അറിയി​പ്പു നടത്തിയ ന്യൂ​യോർക്ക്‌ രക്തകേ​ന്ദ്രം പറയു​ന്നു​ണ്ടെ​ങ്കി​ലും, മറിച്ച്‌ ആയിരി​ക്കാ​നും ഇടയുണ്ട്‌. എന്തു​കൊണ്ട്‌? നിസ്സം​ശ​യ​മാ​യും, ആ അറിയി​പ്പി​നോ​ടൊ​പ്പം നൽകി​യി​രുന്ന മുന്നറി​യിപ്പ്‌ ആയിരു​ന്നു ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള ഒരു കാരണം: “ആ കാലഘ​ട്ട​ത്തിൽ, ദാനം ചെയ്യപ്പെട്ട രക്തോ​ത്‌പ​ന്നങ്ങൾ സ്വീക​രി​ച്ച​വർക്ക്‌ എച്ച്‌ഐവി-യും ഹെപ്പ​റ്റൈ​റ്റി​സും പോലെ രക്തപ്പകർച്ച​യി​ലൂ​ടെ സംക്ര​മി​ക്കുന്ന രോഗങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത ഉണ്ട്‌.”

മിക്ക​പ്പോ​ഴും ക്യാൻസർ കണ്ടെത്ത​പ്പെ​ടു​ന്നി​ല്ല

“മരണ കാരണങ്ങൾ സംബന്ധി​ച്ചുള്ള ഔദ്യോ​ഗിക സ്ഥിതി​വി​വര കണക്കുകൾ ക്യാൻസ​റി​ന്റെ സ്ഥാനത്തെ വിലകു​റച്ചു കാണി​ച്ചേ​ക്കാം” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ന്യൂ ഓർലേ​യാൻസി​ലുള്ള ലുയി​സി​യാ​നാ മെഡിക്കൽ സെന്ററി​ലെ ഡോ. എലിസ​ബെത്ത്‌ ബുർട്ടോൺ, 1986-നും 1995-നും ഇടയ്‌ക്കു നടത്തിയ 1,105 മൃതശ​രീര പരി​ശോ​ധ​ന​ക​ളു​ടെ രേഖകൾ നിരീക്ഷണ വിധേ​യ​മാ​ക്കി. രോഗി​കൾ ജീവി​ച്ചി​രി​ക്കെ ആശുപ​ത്രി പരി​ശോ​ധ​നകൾ വഴി കണ്ടെത്തിയ ക്യാൻസർ നിരക്കി​നെ മൃതശ​രീര പരി​ശോ​ധ​ന​യി​ലൂ​ടെ കണ്ടെത്തിയ നിരക്കു​മാ​യി താരത​മ്യ​പ്പെ​ടു​ത്തുക ആയിരു​ന്നു ലക്ഷ്യം. ബുർട്ടോൺ പറയു​ന്നത്‌ അനുസ​രിച്ച്‌ 44 ശതമാനം രോഗി​ക​ളി​ലും ക്യാൻസർ കണ്ടുപി​ടി​ച്ചി​രു​ന്നില്ല, അല്ലെങ്കിൽ ഏതു തരം ക്യാൻസർ ആണെന്നു കണ്ടെത്തു​ന്ന​തിൽ പിശകു സംഭവി​ച്ചു. മരിച്ച​വ​രു​ടെ 10 ശതമാ​ന​ത്തിൽ മാത്രമേ ഇപ്പോൾ മൃതശ​രീര പരി​ശോ​ധന നടത്തു​ന്നു​ള്ളൂ എന്നതി​നാൽ—1960-കളിൽ അത്‌ ഏതാണ്ട്‌ 50 ശതമാനം ആയിരു​ന്നു—“പല പിശകു​ക​ളും ഒരിക്ക​ലും കണ്ടെത്താ​തി​രു​ന്നേ​ക്കാം” എന്ന്‌ ആ മാഗസിൻ പ്രസ്‌താ​വി​ക്കു​ന്നു.

കീഴട​ങ്ങാത്ത പരാദം

മനുഷ്യ​രിൽ സിസ്റ്റി​സെർക്കോ​സിസ്‌ എന്ന രോഗ​ത്തി​നു കാരണ​മായ ടെയ്‌നിയ സോളി​യം എന്ന പരാദം ചില അവിക​സിത രാജ്യ​ങ്ങ​ളിൽ ഇപ്പോ​ഴും ഒരു പ്രശ്‌ന​മാണ്‌. പരാദം അടങ്ങി​യി​ട്ടുള്ള പന്നിയി​റച്ചി നന്നായി വേവി​ക്കാ​തെ കഴിക്കു​ന്ന​തോ ഈ പരാദ​ത്തി​ന്റെ ലാർവ ഉള്ള ഭക്ഷണം കഴിക്കു​ന്ന​തോ മൂലമാണ്‌ സാധാരണ ഗതിയിൽ ഈ രോഗം പിടി​പെ​ടു​ന്നത്‌. മെക്‌സി​ക്കോ നഗരത്തി​ലെ എക്‌സ്‌സെൽസ്യോർ വർത്തമാ​ന​പ്പ​ത്രം പറയു​ന്നത്‌ അനുസ​രിച്ച്‌, ഈ പരാദത്തെ “തിരി​ച്ച​റി​യുക ദുഷ്‌കരം” ആണ്‌. അതു​കൊണ്ട്‌ ഈ പരാദ​ത്തിന്‌ “വാഹകൻ അറിയാ​തെ വർഷങ്ങ​ളോ​ളം അയാളു​ടെ ശരീര​ത്തിൽ വളരാൻ കഴി​ഞ്ഞേ​ക്കാം.” രോഗ​ല​ക്ഷ​ണ​ങ്ങ​ളിൽ പനി, തലവേദന, അപസ്‌മാ​ര​മൂർച്ഛ, കാഴ്‌ചാ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെ​ട്ടേ​ക്കാം. മെക്‌സി​ക്കോ​യി​ലെ നാഷണൽ ഓട്ടോ​ണോ​മസ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഗവേഷകർ ഈ പരാദത്തെ ഉന്മൂലനം ചെയ്യാ​നുള്ള ഉദ്യമ​ത്തി​ന്റെ ഭാഗമാ​യി പന്നികൾക്കുള്ള ഒരു വാക്‌സിൻ വികസി​പ്പി​ച്ചെ​ടു​ക്കാ​നുള്ള ശ്രമത്തി​ലാ​ണെന്ന്‌ ഈ പത്രം പറയുന്നു.

മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ മുന്നറി​യി​പ്പിൻ അടയാ​ള​ങ്ങൾ

“മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ ഒരൊറ്റ ലക്ഷണം പോലും തിരി​ച്ച​റി​യാൻ കഴിയാത്ത അനേകം ആളുക​ളുണ്ട്‌” എന്ന്‌ എഫ്‌ഡിഎ കൺസ്യൂ​മർ റിപ്പോർട്ടു ചെയ്യുന്നു. ആ മാഗസിൻ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ പകുതി​യിൽ അൽപ്പം കൂടുതൽ പേർക്കു മാത്രമേ മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ ഒരു ലക്ഷണ​മെ​ങ്കി​ലും പറയാൻ സാധി​ച്ചു​ള്ളൂ, 68 ശതമാ​ന​ത്തി​നു മാത്ര​മാണ്‌ മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ സാധ്യതാ ഘടകങ്ങ​ളിൽ ഒന്നി​ന്റെ​യെ​ങ്കി​ലും പേരു പറയാൻ കഴിഞ്ഞത്‌.” മസ്‌തി​ഷ്‌കാ​ഘാ​തം വ്യവസാ​യ​വ​ത്‌കൃത പാശ്ചാത്യ ലോകത്ത്‌ മരണത്തി​ന്റെ മുഖ്യ കാരണ​ങ്ങ​ളിൽ ഒന്നും അംഗ​വൈ​ക​ല്യ​ത്തി​ന്റെ പ്രധാന കാരണ​വും ആയിരു​ന്നി​ട്ടും സ്ഥിതി ഇതാണ്‌. മസ്‌തി​ഷ്‌കാ​ഘാ​തം മൂലമുള്ള ക്ഷതം പരമാ​വധി കുറയ്‌ക്കു​ന്ന​തിന്‌ അതിന്റെ ആദ്യ മുന്നറി​യി​പ്പിൻ ലക്ഷണം പ്രകട​മാ​കു​മ്പോൾത്തന്നെ വൈദ്യ​സ​ഹാ​യം തേടേ​ണ്ടത്‌ പ്രധാ​ന​മാണ്‌. മുഖത്തി​നോ കൈകാ​ലു​കൾക്കോ ഉണ്ടാകുന്ന പെട്ടെ​ന്നുള്ള ബലക്കു​റവ്‌, മരവിപ്പ്‌, അല്ലെങ്കിൽ തളർച്ച; കാഴ്‌ച​യ്‌ക്ക്‌, വിശേ​ഷി​ച്ചും ഒരു കണ്ണിന്റെ കാഴ്‌ച​യ്‌ക്ക്‌, പെട്ടെന്ന്‌ മങ്ങലു​ണ്ടാ​കു​ക​യോ പൂർണ​മാ​യും കാഴ്‌ച നഷ്ടപ്പെ​ടു​ക​യോ ചെയ്യുക; സംസാ​രി​ക്കാ​നോ മറ്റുള്ളവർ പറയു​ന്നതു മനസ്സി​ലാ​ക്കാ​നോ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടുക; വിശേ​ഷി​ച്ചും മറ്റു മുന്നറി​യി​പ്പിൻ സൂചന​ക​ളോ​ടൊ​പ്പം അകാര​ണ​മായ തലകറ​ക്ക​മു​ണ്ടാ​കു​ക​യോ ശരീര​ത്തി​ന്റെ സമനില നഷ്ടപ്പെ​ടു​ക​യോ ചെയ്യുക എന്നിവ​യാണ്‌ മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ ഏറ്റവും സാധാ​ര​ണ​മായ ലക്ഷണങ്ങൾ.

ആനയുടെ അവകാ​ശ​ങ്ങൾ

ഇന്ത്യയു​ടെ പല ഭാഗങ്ങ​ളി​ലും തൊഴിൽ മേഖല​യി​ലെ ഒരു പ്രധാന ഘടകമാണ്‌ ആന. ഉത്തരേ​ന്ത്യൻ സംസ്ഥാ​ന​മായ ഉത്തർപ്ര​ദേ​ശിൽ സകല യോഗ്യ​ത​യും ഉള്ള തൊഴി​ലാ​ളി​ക​ളാ​യാണ്‌ സർക്കാർ, ആനകളെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്ന്‌ ദ വീക്ക്‌ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഏതാണ്ട്‌ 10-ാം വയസ്സിൽ പണി​യെ​ടു​ത്തു തുടങ്ങുന്ന ആനകൾ 50 വയസ്സു​വരെ തൊഴി​ലിൽ ഏർപ്പെ​ട്ടേ​ക്കാം. തൊഴി​ലിൽനി​ന്നു വിരമി​ക്കു​മ്പോൾ മറ്റു സർക്കാർ തൊഴി​ലാ​ളി​കളെ പോലെ ആനകൾക്കും പെൻഷൻ കിട്ടുന്നു, നല്ല പരിച​ര​ണ​വും ഭക്ഷണവും നൽകാ​നാ​യി ഒരു പാപ്പാ​നെ​യും നിയോ​ഗി​ക്കു​ന്നു. പിടി​യാ​ന​കൾക്കു ജോലി​ക്കാ​ലത്തു ലഭിക്കുന്ന ആനുകൂ​ല്യ​ങ്ങ​ളിൽ ഒരു വർഷത്തെ പ്രസവാ​വ​ധി​യും ഉൾപ്പെ​ടു​ന്നു. ആ സമയത്ത്‌ അവയ്‌ക്ക്‌ തടിപി​ടു​ത്തം, കാട്ടാ​ന​കളെ മെരു​ക്ക​ലും പരിശീ​ലി​പ്പി​ക്ക​ലും, ദേശീയ പാർക്കു​ക​ളി​ലും സംരക്ഷിത വന മേഖല​ക​ളി​ലും റോന്തു ചുറ്റൽ എന്നിങ്ങ​നെ​യുള്ള സുപ്ര​ധാന ജോലി​ക​ളൊ​ന്നും ചെയ്യാതെ ഒരു മൃഗശാ​ല​യിൽ സ്വസ്ഥമാ​യി കഴിഞ്ഞു​കൂ​ടാം.

ശൃംഖലാ കത്തുകൾ കത്തിക്കൽ

1992 മുതൽ, ശൃംഖലാ കത്തുകൾ നശിപ്പി​ക്കാ​നാ​യി ജപ്പാനി​ലെ നഗോ​യിയ നഗരത്തിൽ ഒരു വാർഷിക ബുദ്ധമത കത്തു-കത്തിക്കൽ ചടങ്ങ്‌ നടന്നു​വ​രു​ന്നു. വേണ്ടാത്ത കത്തുകൾ ശേഖരി​ക്കാ​നാ​യി തപാൽ അധികൃ​തർ നഗരത്തി​ലെ​മ്പാ​ടു​മുള്ള തപാൽ ഓഫീ​സു​ക​ളിൽ പെട്ടികൾ സ്ഥാപിച്ചു. തുടർന്ന്‌, ലഭിക്കുന്ന കത്തുകൾ കത്തിച്ചു കളയാ​നാ​യി ഒരു ചടങ്ങു നടത്താൻ ഒരു ബുദ്ധമത ക്ഷേത്ര​ത്തോട്‌ അഭ്യർഥി​ക്കു​ക​യും ചെയ്‌തു. “തങ്ങൾക്കു കിട്ടിയ കത്തുകൾ ഉപേക്ഷി​ക്കാ​നോ സ്വന്തമാ​യി അവ നശിപ്പി​ച്ചു കളയാ​നോ ഭയപ്പെ​ടുന്ന അന്ധവി​ശ്വാ​സി​കൾക്കാണ്‌” ഈ സേവനം ലഭ്യമാ​ക്കി​യി​രി​ക്കു​ന്നത്‌ എന്ന്‌ ആസാഹി ഈവനിങ്‌ ന്യൂസ്‌ വിശദീ​ക​രി​ച്ചു. ഈ കത്തുകൾ നശിപ്പി​ച്ചു​ക​ള​യാൻ അവർ ഭയപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കത്തിൽ വിശദ​മാ​ക്കി​യി​രി​ക്കുന്ന നിബന്ധ​നകൾ പിൻപ​റ്റു​ന്ന​വർക്കുള്ള പ്രയോ​ജ​നങ്ങൾ മാത്രമല്ല അവയിൽ വിവരി​ച്ചി​രി​ക്കു​ന്നത്‌. അതിന്റെ പകർപ്പു​കൾ എടുത്ത്‌ മറ്റുള്ള​വർക്ക്‌ അയയ്‌ക്കാ​തെ ശൃംഖല ഭേദി​ക്കു​ന്ന​വർക്കു ദുരി​തങ്ങൾ വരു​മെ​ന്നുള്ള ഭീഷണി​യും അവയി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തനിക്കു ലഭിച്ച കത്തിന്റെ പകർപ്പു​കൾ മറ്റുള്ള​വർക്ക്‌ അയയ്‌ക്കാ​തെ ശൃംഖല ഭേദിച്ച ടോക്കി​യോ​യി​ലെ ഒരു വ്യക്തി കൊല്ല​പ്പെ​ട്ട​താ​യി ഒരു കത്ത്‌ മുന്നറി​യി​പ്പു നൽകു​ക​യു​ണ്ടാ​യി.

ഒരു സാർവ​ലൗ​കിക ഭാഷയി​ലേ​ക്കോ?

“പൊതു​വേ പാശ്ചാത്യ ഭാഷകൾ സംസാ​രി​ക്കാ​റി​ല്ലാത്ത ഒരു മധ്യേ​ഷ്യൻ രാജ്യത്ത്‌” തനിക്ക്‌ ഇംഗ്ലീഷ്‌ പഠിക്ക​ണ​മെന്ന്‌ ഒരു എട്ടു വയസ്സു​കാ​രൻ തന്റെ പിതാ​വി​നോട്‌ ആവശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. പിതാവ്‌ അതിന്റെ കാരണം ആരാഞ്ഞു. “കമ്പ്യൂട്ടർ സംസാ​രി​ക്കു​ന്നത്‌ ഇംഗ്ലീ​ഷി​ലാണ്‌ പപ്പാ.” ഈ സംഭവം “വിജ്ഞാന അതിപാ​ത​യു​ടെ പാർശ്വ ഫലങ്ങളു​ടെ കുടി​ല​മായ ഒരു വശമായി പലരും കരുതു​ന്ന​തി​നെ ചിത്രീ​ക​രി​ക്കു​ന്നു. . . . ഒരു പ്രമുഖ ഗോള​വ്യാ​പക ഭാഷ എന്നനി​ല​യി​ലുള്ള ഇംഗ്ലീ​ഷി​ന്റെ ദ്രുത​മാ​റ്റത്തെ ഒന്നുകൂ​ടി ത്വരി​ത​പ്പെ​ടു​ത്താ​നുള്ള പ്രാപ്‌തി അതിനുണ്ട്‌” എന്ന്‌ ഏഷ്യാ​വീക്ക്‌ പ്രസ്‌താ​വി​ക്കു​ന്നു. ആ മാഗസിൻ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഒരു സാർവ​ലൗ​കിക സാഹോ​ദ​ര്യം കെട്ടി​പ്പ​ടു​ക്കാ​നുള്ള ഉദ്യമ​ങ്ങ​ളു​ടെ ഫലമൊ​ന്നു​മല്ല ഇത്‌. പിന്നെ​യോ അതു പ്രാ​യോ​ഗി​കം ആയതു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ച്ചത്‌. ഇന്റർനെ​റ്റി​ലൂ​ടെ എളുപ്പം ആശയവി​നി​മയം നടത്തു​ന്ന​തി​നും വ്യാപാര ബന്ധങ്ങളിൽ ഏർപ്പെ​ടു​ന്ന​തി​നും ഒരു പൊതു മാധ്യമം ആവശ്യ​മാണ്‌.” എന്നാൽ ഇംഗ്ലീഷ്‌ തിര​ഞ്ഞെ​ടു​ക്കാൻ എന്താണ്‌ കാരണം? എന്തു​കൊ​ണ്ടെ​ന്നാൽ “പിസി ബിസി​ന​സ്സും അതു​പോ​ലെ​തന്നെ ഇന്റർനെ​റ്റും ആരംഭി​ച്ചത്‌ യു.എസ്‌.-ൽ ആണ്‌. അവയി​ലൂ​ടെ​യുള്ള ഇന്നത്തെ ഏതാണ്ട്‌ 80 ശതമാനം പ്രവർത്ത​ന​ങ്ങ​ളും ഇംഗ്ലീഷ്‌ ഭാഷയു​മാ​യി ബന്ധപ്പെ​ട്ടാണ്‌ നടക്കു​ന്നത്‌.” ഇംഗ്ലീഷ്‌ ഭാഷാ​ധി​ഷ്‌ഠിത കീബോർഡ്‌ മറ്റു ഭാഷക​ളു​ടെ ഉപയോ​ഗ​ത്തി​നാ​യി അനുരൂ​പ​പ്പെ​ടു​ത്താ​നുള്ള ബുദ്ധി​മു​ട്ടു നിമിത്തം ചില അവസര​ങ്ങ​ളിൽ മറ്റു ഭാഷക​ളു​ടെ ഉപയോ​ഗം കുറഞ്ഞു​വ​രി​ക​യാണ്‌. “അതിനു വില​യൊ​ടു​ക്കേ​ണ്ടി​വ​രും,” ഏഷ്യാ വീക്ക്‌ പ്രസ്‌താ​വി​ക്കു​ന്നു. “വരും നൂറ്റാ​ണ്ടി​ന്റെ അന്ത്യ​ത്തോ​ടെ—ചില​പ്പോൾ അടുത്ത 20 വർഷത്തി​നു​ള്ളിൽ തന്നെ—ഇന്നു സംസാ​രി​ക്കുന്ന 6,000-ത്തോളം ഭാഷക​ളിൽ പകുതി​യും മൃതഭാ​ഷകൾ ആയിത്തീ​രും എന്ന്‌ ഭാഷാ ശാസ്‌ത്രജ്ഞർ പ്രവചി​ക്കു​ന്നു.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക