വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g98 4/8 പേ. 3-6
  • സ്‌ത്രീകളോടുള്ള വിവേചനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌ത്രീകളോടുള്ള വിവേചനം
  • ഉണരുക!—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ചെറിയ വിഹിതം
  • അമ്മമാ​രും കുടും​ബം പുലർത്തു​ന്ന​വ​രും
  • വർധിച്ചുവരുന്ന ഒരു പ്രശ്‌നമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2003
  • സ്‌ത്രീകളെയും അവരുടെ ജോലിയെയും വിലമതിക്കൽ
    ഉണരുക!—1998
  • ഇന്നത്തെ അടിമകൾ ആരെല്ലാം?
    ഉണരുക!—2000
  • പെൺകുട്ടികൾക്ക്‌ എന്നെ ഇഷ്ടമാകാത്തത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2009
കൂടുതൽ കാണുക
ഉണരുക!—1998
g98 4/8 പേ. 3-6

സ്‌ത്രീ​ക​ളോ​ടുള്ള വിവേ​ച​നം

പശ്ചിമാ​ഫ്രി​ക്ക​യിൽ ഒരു ബിസി​ന​സ്സു​കാ​രൻ ഒമ്പതു വയസ്സുള്ള ഒരു കുട്ടിയെ വിലയ്‌ക്കു വാങ്ങുന്നു. ഏഷ്യയിൽ ഒരു ചോര​ക്കു​ഞ്ഞി​നെ മണലാ​ര​ണ്യ​ത്തിൽ ജീവ​നോ​ടെ കുഴി​ച്ചു​മൂ​ടു​ന്നു. ഒരു പൗരസ്‌ത്യ ദേശത്ത്‌, ആർക്കും വേണ്ടാതെ, ആരും ശ്രദ്ധി​ക്കാ​നി​ല്ലാ​തെ ഒരു അനാഥ​ക്കുഞ്ഞ്‌ പട്ടിണി കിടന്നു മരിക്കു​ന്നു. ഈ ദുരന്ത​ങ്ങൾക്കെ​ല്ലാം പൊതു​വായ ഒരു ഘടകമുണ്ട്‌: ഈ ബലിയാ​ടു​ക​ളെ​ല്ലാം പെൺകു​ട്ടി​ക​ളാ​യി​രു​ന്നു. പെണ്ണാ​യി​പ്പോ​യ​തു​കൊണ്ട്‌ അവരെ അധിക​പ്പ​റ്റാ​യി കണക്കാക്കി.

ഇവയൊ​ന്നും ഒറ്റപ്പെട്ട സംഭവ​ങ്ങളല്ല. ആഫ്രി​ക്ക​യിൽ ആയിര​ക്ക​ണ​ക്കി​നു പെൺകു​ട്ടി​ക​ളെ​യും യുവതി​ക​ളെ​യും അടിമ​ക​ളാ​യി വിൽക്കു​ന്നു, ചിലരെ 15 ഡോള​റി​നു​പോ​ലും. വർഷം​തോ​റും, ലക്ഷക്കണ​ക്കി​നു പെൺകു​ട്ടി​കൾ വേശ്യാ​ല​യ​ങ്ങ​ളി​ലേക്കു വിൽക്ക​പ്പെ​ടു​ന്ന​താ​യി അല്ലെങ്കിൽ വേശ്യ​ക​ളാ​കാൻ നിർബ​ന്ധി​ത​രാ​കു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. കൂടു​ത​ലും ഏഷ്യയി​ലാണ്‌ ഇത്‌ കാണ​പ്പെ​ടു​ന്നത്‌. ഇതിലും വഷളായി, പത്തു കോടി​യോ​ളം പെൺകു​ട്ടി​കളെ “കാണാതെ പോകുന്ന”തായി അനേകം രാജ്യ​ങ്ങ​ളി​ലെ ജനസം​ഖ്യാ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. ഗർഭച്ഛി​ദ്ര​മോ ശിശു​ഹ​ത്യ​യോ സ്‌ത്രീ​ക​ളോ​ടുള്ള തികഞ്ഞ അവഗണ​ന​യോ ആണ്‌ ഇതിനു കാരണ​മെന്നു വ്യക്തം.

ദീർഘ​കാ​ലം—നൂറ്റാ​ണ്ടു​ക​ളോ​ളം​തന്നെ—പല ദേശങ്ങ​ളി​ലും സ്‌ത്രീ​കളെ ഇത്തരത്തി​ലാ​ണു വീക്ഷി​ച്ചി​രു​ന്നത്‌. ചില സ്ഥലങ്ങളിൽ ഇപ്പോ​ഴും അങ്ങനെ​തന്നെ. എന്തു​കൊണ്ട്‌? അത്തരം ദേശങ്ങ​ളിൽ ആൺകു​ട്ടി​കൾക്ക്‌ വലിയ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു എന്നതാണു കാരണം. ഒരാൺകു​ട്ടിക്ക്‌ വംശം നിലനിർത്താ​നും സ്വത്ത്‌ അവകാ​ശ​പ്പെ​ടു​ത്താ​നും മാത്രമല്ല, ഈ ദേശങ്ങ​ളിൽ മിക്ക​പ്പോ​ഴും പ്രായ​മാ​യ​വർക്ക്‌ ഗവൺമെൻറ്‌ പെൻഷ​നൊ​ന്നും ഇല്ലാത്ത​തി​നാൽ മാതാ​പി​താ​ക്കൾക്ക്‌ പ്രായ​മാ​കു​മ്പോൾ അവരെ പരിപാ​ലി​ക്കാ​നും സാധി​ക്കു​മെന്ന്‌ ആളുകൾ കരുതു​ന്നു. “ഒരു പെൺകു​ട്ടി​യെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ അയൽക്കാ​രന്റെ തോട്ട​ത്തി​ലെ ചെടി നനയ്‌ക്കു​ന്ന​തു​പോ​ലെ​യാണ്‌” എന്ന്‌ തെലു​ങ്കിൽ ഒരു ചൊല്ലുണ്ട്‌. വലുതാ​കു​മ്പോൾ അവളെ ആരെങ്കി​ലും വിവാഹം കഴിച്ചു​കൊ​ണ്ടു​പോ​കു​ക​യോ വേശ്യാ​ല​യ​ത്തി​ലേക്കു വിൽക്കു​ക​യോ​പോ​ലും ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌ പ്രായ​മായ മാതാ​പി​താ​ക്കൾക്ക്‌ കാര്യ​മായ—ചില​പ്പോൾ ഒട്ടും​തന്നെ—സഹായം ചെയ്‌തു​കൊ​ടു​ക്കാൻ അവൾക്കു സാധി​ക്കു​ക​യില്ല.

ചെറിയ വിഹിതം

മേൽപ്പറഞ്ഞ മനോ​ഭാ​വം നിമിത്തം, ദാരി​ദ്ര്യ​ത്തി​ന്റെ പിടി​യി​ല​മർന്നി​രി​ക്കുന്ന രാജ്യ​ങ്ങ​ളി​ലെ കുടും​ബ​ങ്ങ​ളി​ലുള്ള പെൺകു​ട്ടി​കൾക്ക്‌ കാര്യ​മായ ആരോ​ഗ്യ​ര​ക്ഷ​യോ ഭക്ഷണമോ വിദ്യാ​ഭ്യാ​സ​മോ ലഭിക്കു​ന്നില്ല. പെൺകു​ട്ടി​ക​ളിൽ 14 ശതമാനം വികല​പോ​ഷി​ത​രാ​ണെ​ങ്കിൽ ആൺകു​ട്ടി​ക​ളിൽ അഞ്ചു ശതമാനം മാത്രമേ വികല​പോ​ഷി​ത​രാ​യി​ട്ടു​ള്ളൂ എന്ന്‌ ഒരു ഏഷ്യൻ രാജ്യത്തെ ഗവേഷകർ കണ്ടെത്തി. ചില രാജ്യ​ങ്ങ​ളിൽ പെൺകു​ട്ടി​ക​ളു​ടെ ഇരട്ടി ആൺകു​ട്ടി​കളെ ആരോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേക്കു കൊണ്ടു​വ​രു​ന്ന​താ​യി ഐക്യ​രാ​ഷ്‌ട്ര ശിശു​ക്ഷേമ നിധി​യു​ടെ (യുനി​സെഫ്‌) ഒരു റിപ്പോർട്ട്‌ വിവരി​ക്കു​ന്നു. ഇതിനു​പു​റമേ ആഫ്രി​ക്ക​യി​ലും ദക്ഷിണ-പശ്ചിമ ഏഷ്യയി​ലു​മുള്ള 40 ശതമാ​ന​ത്തി​ലേറെ യുവതി​കൾ നിരക്ഷ​ര​രാണ്‌. “വികസ്വ​ര​ലോ​കത്ത്‌ ഭയാന​ക​മായ വിധത്തിൽ സ്‌ത്രീ​പു​രുഷ വിവേ​ചനം നടമാ​ടു​ന്നു” എന്ന്‌ പരേത​യായ മുൻ യുനി​സെഫ്‌ അംബാ​സഡർ ഒഡ്രി ഹെബേൺ വിലപി​ക്കു​ക​യു​ണ്ടാ​യി.

പെൺകു​ട്ടി​കൾ പ്രായ​പൂർത്തി​യാ​കു​മ്പോ​ഴും ഈ “സ്‌ത്രീ​പു​രുഷ വിവേ​ചനം” അപ്രത്യ​ക്ഷ​മാ​കു​ന്നില്ല. ദാരി​ദ്ര്യം, അക്രമം, വിശ്ര​മ​മി​ല്ലാത്ത ജോലി എന്നിവ​യെ​ല്ലാം മിക്ക​പ്പോ​ഴും സ്‌ത്രീ​ജീ​വി​ത​ത്തി​ന്റെ അവിഭാ​ജ്യ ഘടകങ്ങ​ളാണ്‌, അതും പെണ്ണാ​യി​പ്പോ​യെന്ന ഒറ്റ കാരണ​ത്താൽ. ലോക​ബാ​ങ്കി​ന്റെ പ്രസി​ഡൻറ്‌ വിവരി​ക്കു​ന്നു: “ലോക​ത്തി​ലെ ജോലി​യു​ടെ മൂന്നിൽ രണ്ടു ഭാഗം ചെയ്യു​ന്നത്‌ സ്‌ത്രീ​ക​ളാണ്‌. . . . എങ്കിലും ലോക​വ​രു​മാ​ന​ത്തി​ന്റെ പത്തി​ലൊ​ന്നു മാത്ര​മാണ്‌ അവർക്കു കിട്ടു​ന്നത്‌. ലോക​ത്തി​ലെ മൊത്തം സമ്പത്തിന്റെ ഒരു ശതമാ​ന​ത്തിൽ താഴെ മാത്രമേ അവർക്ക്‌ അവകാ​ശ​പ്പെ​ട്ടി​ട്ടു​ള്ളൂ. ലോക​ത്തി​ലെ ദരി​ദ്ര​രിൽ ദരി​ദ്ര​രാ​ണവർ.”

ഒരു ഐക്യ​രാ​ഷ്‌ട്ര റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, കടുത്ത ദാരി​ദ്ര്യ​ത്തിൽ കഴിയുന്ന ലോക​ത്തി​ലെ 130 കോടി ആളുക​ളിൽ 70 ശതമാ​ന​ത്തി​ല​ധി​കം സ്‌ത്രീ​ക​ളാണ്‌. “തന്നെയു​മല്ല, ഈ നില വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌,” റിപ്പോർട്ട്‌ കൂട്ടി​ച്ചേർത്തു. “കടുത്ത ദാരി​ദ്ര്യ​ത്തിൽ കഴിയുന്ന ഗ്രാമീണ സ്‌ത്രീ​ക​ളു​ടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാ​ണ്ടു​കൊണ്ട്‌ ഏതാണ്ട്‌ 50 ശതമാ​ന​മാ​യി വർധി​ച്ചി​രി​ക്കു​ന്നു. ദാരി​ദ്ര്യ​ത്തിന്‌ കൂടു​ത​ലും സ്‌ത്രീ​യു​ടെ മുഖച്ഛാ​യ​യാ​ണു​ള്ളത്‌.”

കൊടും​ദാ​രി​ദ്ര്യ​ത്തെ​ക്കാൾ വേദനാ​ജ​ന​ക​മാണ്‌ ഒട്ടേറെ സ്‌ത്രീ​ക​ളു​ടെ ജീവിതം തകർക്കുന്ന അക്രമം. ഏതാണ്ട്‌ പത്തു കോടി പെൺകു​ട്ടി​കൾ, കൂടു​ത​ലും ആഫ്രി​ക്ക​യിൽ, ജനനേ​ന്ദ്രി​യ​ഛേ​ദ​ന​ത്തി​നു വിധേ​യ​രാ​യി​ട്ടുണ്ട്‌. വ്യാപ​ക​മായ ഒരക്ര​മ​മാണ്‌ ബലാൽസം​ഗം. ചില സ്ഥലങ്ങളിൽ 6 സ്‌ത്രീ​ക​ളിൽ ഒരാൾ വീതം തങ്ങളുടെ ആയുഷ്‌കാ​ല​ത്തിൽ ബലാൽസം​ഗ​ത്തിന്‌ ഇരയാ​കു​ന്ന​താ​യി പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മറ്റു ചില ദേശങ്ങ​ളിൽ ബലാൽസം​ഗ​ത്തിന്‌ രേഖാ​മൂ​ല​മുള്ള തെളി​വു​കൾ ഇല്ലെന്നു​തന്നെ പറയാം. യുദ്ധങ്ങൾ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ഒരു​പോ​ലെ ബാധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വീടു​വിട്ട്‌ പലായനം ചെയ്യാൻ നിർബ​ന്ധി​ത​രാ​കുന്ന അഭയാർഥി​ക​ളിൽ ഏറിയ​പ​ങ്കും സ്‌ത്രീ​ക​ളും കുട്ടി​ക​ളു​മാണ്‌.

അമ്മമാ​രും കുടും​ബം പുലർത്തു​ന്ന​വ​രും

കുടും​ബ​ഭാ​ര​ത്തി​ന്റെ അധിക​പ​ങ്കും പേറു​ന്നത്‌ മിക്ക​പ്പോ​ഴും അമ്മമാ​രാണ്‌. അവൾ ദീർഘ​നേരം ജോലി ചെയ്യു​ന്നു​ണ്ടാ​യി​രി​ക്കാം. തന്നെയു​മല്ല, കുടും​ബ​ത്തി​ന്റെ ഏകാ​ശ്ര​യ​വും അവളാ​യി​രി​ക്കാം. ആഫ്രി​ക്ക​യി​ലെ ചില ഗ്രാമ​ങ്ങ​ളി​ലെ ഏതാണ്ട്‌ പകുതി​യോ​ളം കുടും​ബ​ങ്ങ​ളും പോറ്റു​ന്നത്‌ സ്‌ത്രീ​ക​ളാണ്‌. പാശ്ചാ​ത്യ​ലോ​കത്തെ ചില പ്രദേ​ശ​ങ്ങ​ളി​ലുള്ള അനേകം കുടും​ബ​ങ്ങ​ളി​ലെ​യും സ്ഥിതി ഇതുതന്നെ.

അതിലു​പ​രി, വിശേ​ഷി​ച്ചും വികസ്വര രാഷ്‌ട്ര​ങ്ങ​ളിൽ, വെള്ളവും വിറകും കൊണ്ടു​വ​രു​ന്ന​തു​പോ​ലുള്ള ഏറ്റവും ദുഷ്‌ക​ര​മായ ചില ജോലി​കൾ പരമ്പരാ​ഗ​ത​മാ​യി സ്‌ത്രീ​ക​ളാണ്‌ ചെയ്‌തു​പോ​രു​ന്നത്‌. വനനശീ​ക​ര​ണ​വും അമിത​മായ കന്നുകാ​ലി മേയ്‌ക്ക​ലും ഈ ജോലി കൂടുതൽ ദുഷ്‌ക​ര​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു. ചില വരൾച്ച​ബാ​ധിത രാജ്യ​ങ്ങ​ളിൽ സ്‌ത്രീ​കൾ ദിവസ​വും, വിറകു കൊണ്ടു​വ​രാൻ മൂന്നോ അതില​ധി​ക​മോ മണിക്കൂ​റും വെള്ളം കൊണ്ടു​വ​രാൻ നാലു മണിക്കൂ​റും ചെലവ​ഴി​ക്കു​ന്നു. ആയാസ​ക​ര​മായ ഈ ജോലി തീർത്തി​ട്ടു​വേണം അവർക്ക്‌ വീട്ടി​ലെ​യും പറമ്പി​ലെ​യും ജോലി തുടങ്ങാൻ.

പട്ടിണി​യും പരിവ​ട്ട​വും കലഹവും ഒക്കെ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി മാറി​യി​ട്ടുള്ള രാജ്യ​ങ്ങ​ളിൽ സ്‌ത്രീ​പു​രു​ഷ​ന്മാർ ഒരു​പോ​ലെ ദുരി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നതു ശരിതന്നെ. എങ്കിലും കൂടുതൽ കഷ്ടമനു​ഭ​വി​ക്കു​ന്നത്‌ സ്‌ത്രീ​ക​ളാ​ണെന്നു മാത്രം. ഈ അവസ്ഥയ്‌ക്ക്‌ എന്നെങ്കി​ലും മാറ്റം വരുമോ? എല്ലായി​ട​ത്തു​മുള്ള സ്‌ത്രീ​കൾക്ക്‌ എന്നെങ്കി​ലും ആദരവും പരിഗ​ണ​ന​യും ലഭിക്കു​മെന്ന്‌ വാസ്‌ത​വി​ക​മാ​യി പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? തങ്ങളുടെ അവസ്ഥ മെച്ച​പ്പെ​ടു​ത്താൻ സ്‌ത്രീ​കൾക്ക്‌ ഇപ്പോൾ എന്തെങ്കി​ലും ചെയ്യാൻ സാധി​ക്കു​മോ?

[5-ാം പേജിലെ ചതുരം/ചിത്രം]

ബാലവേശ്യകൾ—ആരാണ്‌ കുറ്റക്കാർ?

വർഷം​തോ​റും ഏതാണ്ട്‌ പത്തു ലക്ഷം കുട്ടികൾ—കൂടു​ത​ലും പെൺകു​ട്ടി​കൾ—വേശ്യാ​വൃ​ത്തി​യി​ലേർപ്പെ​ടാൻ നിർബ​ന്ധി​ത​രാ​കു​ന്നു അല്ലെങ്കിൽ വേശ്യാ​ല​യ​ങ്ങ​ളി​ലേക്ക്‌ വിൽക്ക​പ്പെ​ടു​ന്നു. തെക്കു​കി​ഴക്കൻ ഏഷ്യയിൽനി​ന്നുള്ള ആര്യa തന്റെ സഹവി​ദ്യാർഥി​നി​ക​ളിൽ ചിലർക്ക്‌ സംഭവി​ച്ചത്‌ അനുസ്‌മ​രി​ക്കു​ന്നു. “13 വയസ്സു​ള്ള​പ്പോ​ഴാണ്‌ കുൽവാ​ഡി ഒരു വേശ്യ​യാ​യത്‌. അവളൊ​രു നല്ല കുട്ടി​യാ​യി​രു​ന്നു. പക്ഷേ മദ്യപാ​ന​വും ചീട്ടു​ക​ളി​യു​മാ​യി​രു​ന്നു അവളുടെ അമ്മയുടെ പ്രധാന തൊഴിൽ. അവർക്ക്‌ സ്വന്തം മകളെ ശ്രദ്ധി​ക്കാൻ സമയമി​ല്ലാ​യി​രു​ന്നു. പുരു​ഷ​ന്മാ​രു​ടെ കൂടെ​പ്പോ​യി പണം സമ്പാദി​ക്കാൻ കുൽവാ​ഡി​യു​ടെ അമ്മ അവളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. താമസി​യാ​തെ അവൾ ഒരു വേശ്യ​യാ​യി​ത്തീർന്നു.”

“എന്റെ ക്ലാസ്സിൽത്ത​ന്നെ​യു​ണ്ടാ​യി​രുന്ന മറ്റൊരു കുട്ടി​യാ​യി​രു​ന്നു സിവൂൺ. രാജ്യ​ത്തി​ന്റെ വടക്കാ​യി​രു​ന്നു അവളുടെ വീട്‌. വേശ്യാ​വൃ​ത്തി​യി​ലേർപ്പെ​ടാൻ മാതാ​പി​താ​ക്കൾ അവളെ തലസ്ഥാ​ന​ത്തേ​ക്ക​യ​ച്ച​പ്പോൾ അവൾക്കു വെറും 12 വയസ്സ്‌. മാതാ​പി​താ​ക്കൾ ഒപ്പുവെച്ച കരാറ​നു​സ​രിച്ച്‌ അവൾ രണ്ടു വർഷം ആ തൊഴിൽ ചെയ്യണ​മാ​യി​രു​ന്നു. സിവൂ​ണി​ന്റെ​യും കുൽവാ​ഡി​യു​ടെ​യും അവസ്ഥ അസാധാ​ര​ണമല്ല—എന്റെ ക്ലാസ്സി​ലു​ണ്ടാ​യി​രുന്ന 15 പെൺകു​ട്ടി​ക​ളിൽ 5 പേർ വേശ്യ​ക​ളാ​യി​ത്തീർന്നു.”

സിവൂ​ണി​നെ​യും കുൽവാ​ഡി​യെ​യും പോലെ ലക്ഷക്കണ​ക്കി​നു പെൺകു​ട്ടി​ക​ളുണ്ട്‌. “തനതായ ഗതി​വേ​ഗ​മുള്ള ഒരു കൂറ്റൻ വിപണി​യാണ്‌ ലൈം​ഗിക വ്യവസാ​യം,” യുനെ​സ്‌കോ (ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന) പ്രതി​നി​ധി​യായ വാസില ടാംസാ​ലി വിലപി​ക്കു​ന്നു. “ഒരു 14 വയസ്സു​കാ​രി​യെ വിൽക്കു​ന്നത്‌ സർവസാ​ധാ​ര​ണ​മാ​യി മാറി​യി​രി​ക്കു​ന്നു, അതിൽ പുതു​മ​യൊ​ന്നു​മി​ല്ലാ​താ​യി​രി​ക്കു​ക​യാണ്‌.” ഈ പെൺകു​ട്ടി​കളെ ലൈം​ഗിക അടിമ​ത്ത​ത്തി​ലേക്കു വിറ്റു കഴിഞ്ഞാൽപ്പി​ന്നെ വാങ്ങിയ പണം തിരി​ച്ച​ട​യ്‌ക്കാൻ അസാധ്യ​മാ​ണെ​ന്നു​തന്നെ പറയാം. 12 വയസ്സു​ള്ള​പ്പോ​ഴാണ്‌ മഞ്‌ജു​വി​ന്റെ അച്ഛൻ അവളെ വിറ്റത്‌. ഏഴു വർഷം വേശ്യാ​വൃ​ത്തി ചെയ്‌തി​ട്ടും ഏതാണ്ട്‌ 12,000 രൂപ പിന്നെ​യും കൊടു​ത്തു​തീർക്കാ​നു​ണ്ടാ​യി​രു​ന്നു. “എനി​ക്കൊ​ന്നും ചെയ്യാ​നാ​കു​മാ​യി​രു​ന്നില്ല—ഞാൻ കെണി​യി​ല​ക​പ്പെട്ടു പോയി,” അവൾ വിവരി​ക്കു​ന്നു.

ഈ പെൺകു​ട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം കൂട്ടി​ക്കൊ​ടു​പ്പു​കാ​രു​ടെ കയ്യിൽനി​ന്നു രക്ഷപ്പെ​ട്ടു​പോ​രു​ന്ന​തു​പോ​ലെ​തന്നെ ദുഷ്‌ക​ര​മാണ്‌ എയ്‌ഡ്‌സി​ന്റെ പിടി​യിൽനി​ന്നുള്ള രക്ഷപ്പെ​ട​ലും. ഈ ബാല​വേ​ശ്യ​ക​ളിൽ 33 ശതമാ​നത്തെ എയ്‌ഡ്‌സ്‌ വൈറസ്‌ ബാധി​ച്ചി​രി​ക്കു​ന്ന​താ​യി തെക്കു​കി​ഴക്കൻ ഏഷ്യയിൽ നടത്തിയ ഒരു സർവേ സൂചി​പ്പി​ച്ചു. 500 കോടി ഡോള​റി​ന്റെ വേശ്യാ​വൃ​ത്തി വ്യവസാ​യം നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം ഈ പെൺകു​ട്ടി​കൾ ദുരി​ത​മ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

ഈ ഭയങ്കര ചെയ്‌തി​കൾക്ക്‌ ആരാണ്‌ കുറ്റക്കാർ? കൂടു​ത​ലും, പെൺകു​ട്ടി​കളെ വിലയ്‌ക്കു വാങ്ങു​ക​യോ വിൽക്കു​ക​യോ ചെയ്യു​ന്ന​വ​രാണ്‌ എന്നതു സ്‌പഷ്ടം. തങ്ങളുടെ കാമം ശമിപ്പി​ക്കാൻ ഈ പെൺകു​ട്ടി​കളെ ഉപയോ​ഗി​ക്കുന്ന നികൃ​ഷ്ട​രായ പുരു​ഷ​ന്മാ​രും കുറ്റക്കാ​രാണ്‌. അത്തരം അധാർമിക പ്രവർത്ത​ക​രി​ല്ലെ​ങ്കിൽ ഈ പെൺകു​ട്ടി​കൾ വേശ്യാ​വൃ​ത്തി​യി​ലേർപ്പെ​ടേണ്ടി വരില്ല​ല്ലോ.

[അടിക്കു​റിപ്പ്‌]

a പേരുകൾ മാറ്റി​യി​ട്ടുണ്ട്‌.

വർഷംതോറും ഏതാണ്ട്‌ പത്തുലക്ഷം പെൺകു​ട്ടി​കൾ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടാൻ നിർബ​ന്ധി​ത​രാ​കു​ന്നു

[6-ാം പേജിലെ ചതുരം/ചിത്രം]

മധ്യ ആഫ്രി​ക്ക​യി​ലെ സ്‌ത്രീ​യു​ടെ ഒരു ദിവസത്തെ ജോലി

ആറു മണിക്ക്‌ എഴു​ന്നേറ്റ്‌ അവൾ കുടും​ബ​ത്തി​നും തനിക്കും വേണ്ട പ്രഭാ​ത​ഭ​ക്ഷണം തയ്യാറാ​ക്കു​ന്നു. രാവിലെ അൽപ്പം വൈകി​യാ​യി​രി​ക്കും കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ചേർന്ന്‌ അതു കഴിക്കുക. അടുത്തുള്ള നദിയിൽനിന്ന്‌ വെള്ളം​കൊ​ണ്ടു​വ​ന്ന​ശേഷം അവൾ വയലി​ലേക്കു പോകു​ന്നു—അവിടെ നടന്നെ​ത്താൻതന്നെ ഒരു മണിക്കൂർ വേണ്ടി​വ​ന്നേ​ക്കാം.

ഉച്ചകഴിഞ്ഞ്‌ നാലു മണിയാ​കു​ന്ന​തു​വരെ അവൾ വയലിൽ ഉഴുക​യോ കള പറിക്കു​ക​യോ നനയ്‌ക്കു​ക​യോ ഒക്കെ ചെയ്യുന്നു. ഭക്ഷണ​മെ​ന്തെ​ങ്കി​ലും കൂടെ കരുതി​യി​ട്ടു​ണ്ടെ​ങ്കിൽ അതു കഴിക്കാൻ ഇടയ്‌ക്ക്‌ അൽപ്പം സമയം എടുക്കും. പിന്നെ​യുള്ള രണ്ടു മണിക്കൂർ വിറകു വെട്ടാ​നും വീട്ടി​ലേ​ക്കാ​വ​ശ്യ​മായ കസാവ​യോ മറ്റു പച്ചക്കറി​ക​ളോ ശേഖരി​ക്കാ​നു​മു​ള്ള​താണ്‌—എല്ലാം വീട്ടി​ലേക്കു ചുമ​ക്കേ​ണ്ട​തും അവൾതന്നെ.

മിക്കവാ​റും, സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തോ​ടെ​യാണ്‌ അവൾ വീട്ടിൽ തിരി​ച്ചെ​ത്തു​ന്നത്‌. ഇനി അത്താഴം തയ്യാറാ​ക്കണം. അതിന്‌ രണ്ടോ അതില​ധി​ക​മോ മണിക്കൂർ വേണം. ഞായറാഴ്‌ച അടുത്തുള്ള നദിക്ക​ര​യിൽ പോയി തുണി​യ​ല​ക്കണം. തുണി ഉണങ്ങു​മ്പോൾ ഇസ്‌തി​രി​യി​ടണം.

ഈ കഠിനാ​ധ്വാ​ന​മൊ​ന്നും ഭർത്താവ്‌ വിലമ​തി​ക്കു​ക​യോ അവളുടെ അഭി​പ്രാ​യ​ങ്ങൾക്ക്‌ ചെവി കൊടു​ക്കു​ക​യോ ചെയ്യാ​റി​ല്ലെ​ന്നു​തന്നെ പറയാം. അവൾക്ക്‌ കൃഷി ചെയ്യേ​ണ്ട​തിന്‌ അയാൾ മരങ്ങൾ വെട്ടി​ക്കൊ​ടു​ക്കു​ക​യോ കാടും പടലയും വെട്ടി​ത്തെ​ളി​ക്കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. എന്നാൽ അതിൽ കൂടു​ത​ലൊ​ന്നും അയാൾ ചെയ്യില്ല. ചില​പ്പോ​ഴെ​ല്ലാം കുളി​ക്കാ​നാ​യി കുട്ടി​കളെ അയാൾ നദിക്ക​ര​യി​ലേക്കു കൊണ്ടു​പോ​യേ​ക്കാം. കൂടാതെ അൽപ്പസ്വൽപ്പം നായാ​ട്ടോ മീൻപി​ടി​ത്ത​മോ നടത്തി​യേ​ക്കാം. എന്നാൽ ദിവസ​ത്തി​ന്റെ ഏറിയ പങ്കും അയാൾ ഗ്രാമ​ത്തി​ലെ മറ്റു പുരു​ഷ​ന്മാ​രോ​ടു സംസാ​രി​ച്ചി​രി​ക്കും.

കഴിയു​മെ​ങ്കിൽ ഏതാനും വർഷങ്ങൾക്കു​ശേഷം അയാൾ ചെറു​പ്പ​ക്കാ​രി​യായ പുതി​യൊ​രു ഭാര്യയെ വീട്ടി​ലേക്കു കൊണ്ടു​വ​രും. പിന്നെ സ്‌നേ​ഹ​മെ​ല്ലാം അവൾക്കാണ്‌. അതേസ​മയം, ആദ്യ ഭാര്യ തന്റെ ആരോ​ഗ്യം ക്ഷയിക്കു​ന്ന​തു​വ​രെ​യോ മരണം​വ​രെ​യോ പണി​യെ​ടു​ക്കാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ആഫ്രിക്കൻ സ്‌ത്രീ​കൾ കടുത്ത ജോലി​ഭാ​രം പേറുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക