വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 9/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കത്തോ​ലി​ക്കാ ധാർമിക ദൈവ​ശാ​സ്‌ത്ര​വും ഇററലി​യി​ലെ യുവതി​ക​ളും
  • നവജാ​ത​ശി​ശു​വി​ന്റെ തലമു​ടി​യിൽ വിഷപ​ദാർഥ​ങ്ങൾ
  • പീടി​ക​മോ​ഷണം അന്തർദേ​ശീ​യ​മാ​യി​ത്തീ​രു​ന്നു
  • ആഗോള അഭയാർഥി പ്രതി​സ​ന്ധി
  • നിങ്ങൾ ഉറക്കം​തൂ​ങ്ങി​യാ​ണോ?
  • പുരോ​ഹി​ത​വർഗ​ത്തി​ന്റെ ദ്രോഹം വെളി​പ്പെ​ടു​ന്നു
  • തെർമോ​മീ​ററർ വിട്ടി​ലു​കൾ
  • അൾട്രാ​വ​യ​ല​ററ്‌ കുഴപ്പങ്ങൾ
  • മതപര​മായ വൻ ബിസി​നസ്‌
  • ഓസ്‌​ട്രേ​ലി​യ​യി​ലെ ഉയർന്ന ആത്മഹത്യാ​നി​രക്ക്‌
  • അഭയാർഥികളുടെ വർധനവ്‌
    ഉണരുക!—1996
  • “വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ആളുകൾ പുകവലിക്കുന്നതെന്തുകൊണ്ട്‌? അവർ വലിക്കരുതാത്തതെന്തുകൊണ്ട്‌?
    ഉണരുക!—1987
  • നിങ്ങളുടെ ശരീരത്തിന്‌ ഉറക്കം ആവശ്യമായിരിക്കുന്നതിന്റെ കാരണം
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—1994
g94 9/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

കത്തോ​ലി​ക്കാ ധാർമിക ദൈവ​ശാ​സ്‌ത്ര​വും ഇററലി​യി​ലെ യുവതി​ക​ളും

തങ്ങളുടെ ലൈം​ഗിക ധാർമി​ക​ത​യു​ടെ കാര്യം വരു​മ്പോൾ ഇററലി​യി​ലെ യുവതി​കൾ, കത്തോ​ലി​ക്ക​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും, പാപ്പായെ തീരെ ഗൗനി​ക്കാ​റില്ല. ലാ റേപ്പൂ​ബ്ലിക്ക എന്ന ഇററാ​ലി​യൻ ദിനപ​ത്രം പ്രസി​ദ്ധീ​ക​രിച്ച ഗവേഷ​ണ​ഫ​ല​ങ്ങ​ള​നു​സ​രിച്ച്‌, ഇൻറർവ്യൂ​വി​നു വിധേ​യ​രായ 15-നും 24-നും ഇടയിൽ പ്രായം വരുന്ന യുവസ്‌ത്രീ​ക​ളിൽ ഏതാണ്ട്‌ 90.8 ശതമാ​ന​ത്തോ​ളം പേർ, “ഗർഭനി​രോ​ധ​നോ​പാ​ധി​കൾ ഉപയോ​ഗി​ക്കാൻ സ്‌ത്രീ​കൾ അനുവ​ദി​ക്ക​പ്പെ​ട​ണ​മെന്നു” വിശ്വ​സി​ച്ചു. അതേസ​മയം 66.7 ശതമാനം പേർ “‘ഒരു അനാവശ്യ ഗർഭം’ അലസി​പ്പി​ക്കാ​നുള്ള അവകാ​ശ​ത്തി​നു വേണ്ടി” വാദിച്ചു. കൂടു​ത​ലാ​യി, 80.2 ശതമാനം പേർ “സ്വവർഗ​ഭോ​ഗി​ക​ളു​ടെ അവകാ​ശങ്ങൾ ഉറപ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ആദരി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും” വിശ്വ​സി​ച്ചു.

നവജാ​ത​ശി​ശു​വി​ന്റെ തലമു​ടി​യിൽ വിഷപ​ദാർഥ​ങ്ങൾ

പുകവ​ലി​ക്കു​ന്നവർ വലിച്ചു​ത​ള്ളുന്ന പുക, പുകവ​ലി​ക്കാത്ത ഗർഭി​ണി​കൾ ശ്വസി​ക്കു​മ്പോൾ അത്‌ അവരുടെ ഭ്രൂണ​ങ്ങ​ളിൽ എത്തുന്ന​താ​യി ഇപ്പോൾ തെളി​വു​ണ്ടെന്നു കാനഡ​യി​ലുള്ള ടൊ​റൊ​ന്റോ​യി​ലെ ദ ഗ്ലോബ്‌ ആൻറ്‌ മെയിൽ പറയുന്നു. ടൊ​റൊ​ന്റോ​യി​ലുള്ള ഹോസ്‌പി​ററൽ ഫോർ സിക്ക്‌ ചിൽഡ്രൻ എന്ന ആശുപ​ത്രി​യി​ലെ ഒരു ഫാർമ​ക്കോ​ള​ജി​സ്‌റ​റായ ഡോ. ഗിഡിയൻ കോറെൻ നേതൃ​ത്വം വഹിച്ച ഒരു ഗവേഷ​ണ​സം​ഘ​ത്തി​ന്റെ പുതിയ കണ്ടെത്ത​ലു​കൾ, നവജാ​ത​ശി​ശു​വിൽ നിന്നെ​ടുത്ത മുടി​യു​ടെ സാമ്പി​ളു​ക​ളിൽ നിക്കോ​ട്ടി​നും അതിന്റെ ഉപോ​ത്‌പ​ന്ന​മായ കോട്ടി​നി​നും അടങ്ങി​യി​രി​ക്കു​ന്ന​താ​യി സൂചി​പ്പി​ക്കു​ന്നു. പുകവ​ലി​ക്കാത്ത അമ്മമാർ വീട്ടിൽവെ​ച്ചോ ജോലി​സ്ഥ​ല​ത്തു​വെ​ച്ചോ മററു​ള്ളവർ വലിച്ചു​ത​ള്ളുന്ന പുക ദിവസ​വും കുറഞ്ഞതു രണ്ടു മണിക്കൂർ ശ്വസി​ച്ചി​രു​ന്നു. ഡോ. കോറെൻ പറയു​ന്ന​ത​നു​സ​രിച്ച്‌, മററു​ള്ളവർ വലിച്ചു​ത​ള്ളുന്ന പുക പതിവാ​യി ശ്വസി​ക്കു​ന്നത്‌ “ദിവസം രണ്ടുമു​തൽ നാലു​വരെ സിഗര​ററ്‌ വലിക്കു​ന്നതു” പോ​ലെ​യാ​യി​രി​ക്കാം. “പുകയി​ല​ധൂ​മം ശ്വസി​ച്ചാൽ, അതു കുട്ടി​യു​ടെ പെരു​മാ​റ​റ​സം​ബ​ന്ധ​വും ഗ്രഹണ​സം​ബ​ന്ധ​വു​മായ വളർച്ചയെ ബാധി​ച്ചേ​ക്കാ​മെന്നു സൂചി​പ്പിച്ച മുൻ പഠനങ്ങൾക്ക്‌ ആക്കം വർധി​പ്പി​ക്കു​ന്ന​താണ്‌” ഈ പുതിയ ഗവേഷ​ണ​മെന്ന്‌ ദ ഗ്ലോബ്‌ കൂട്ടി​ച്ചേർക്കു​ന്നു. “നാം ജീവി​ക്കുന്ന ഈ കാലത്ത്‌, ഏതു കാര്യ​ത്തി​നും കോടതി കയറുന്ന പ്രവണത കണക്കി​ലെ​ടു​ക്കു​മ്പോൾ 10-ഓ 20-ഓ വർഷങ്ങൾക്കു​ള്ളിൽ, പുകവലി നിമിത്തം തങ്ങൾക്കു മോശ​മായ ജനനം നൽകി​യ​തി​നു കുട്ടികൾ മാതാ​പി​താ​ക്കൾക്കെ​തി​രെ കേസു കൊടു​ക്കു​ക​യില്ല എന്നു പറയാൻ എനിക്കു സാധി​ക്കു​ക​യില്ല”! എന്നു ഡോ. കോറെൻ മുന്നറി​യി​പ്പു നൽകി.

പീടി​ക​മോ​ഷണം അന്തർദേ​ശീ​യ​മാ​യി​ത്തീ​രു​ന്നു

ചിലി​യി​ലെ സാൻറി​യാ​ഗോ​യി​ലുള്ള ഒരു ‘മോഷ​ണ​സ്‌കൂ​ളി’ൽനിന്നു “പാസാ​കു​ന്നവർ” കാനഡ​യി​ലെ മോൺട്രി​യോ​ളി​ലും ടൊ​റൊ​ന്റോ​യി​ലും ചില യു.എസ്‌. നഗരങ്ങ​ളി​ലും പ്രവർത്ത​ന​നി​ര​ത​രാ​ണെന്ന്‌ ഒരു കനേഡി​യൻ ദിനപ​ത്ര​മായ ലാക്‌റ​റ്യൂ​വാ​ലി​ററ റിപ്പോർട്ടു ചെയ്യുന്നു. ഈ “സ്‌കൂൾ” പോക്ക​റ​റ​ടി​ക്കു​ന്ന​തി​നും കടകളിൽനി​ന്നു മോഷ്ടി​ക്കു​ന്ന​തി​നു​മുള്ള വിദ്യകൾ പഠിപ്പി​ക്കു​ക​യും കാനഡ​യി​ലെ നിയമ​ച​ട്ട​വ​ട്ടങ്ങൾ സംബന്ധി​ച്ചും പൊലീസ്‌ മുറകൾ സംബന്ധി​ച്ചും വിദ്യാ​ഭ്യാ​സം നൽകു​ക​യും ചെയ്യുന്നു. “പാസാ​കു​ന്നവർ” സംഘങ്ങ​ളാ​യാ​ണു പ്രവർത്തി​ക്കു​ന്നത്‌, വ്യാജ​മായ രേഖകൾ കൊണ്ടു​ന​ട​ക്കുന്ന അവർക്കു തങ്ങൾ മോഷ്ടിച്ച വസ്‌തു​ക്കൾ ഒളിപ്പി​ക്കാ​നാ​യി പ്രത്യേക ലൈനി​ങ്ങു​കൾ പിടി​പ്പിച്ച വസ്‌ത്ര​ങ്ങ​ളും സമ്മാനങ്ങൾ പൊതി​യു​ന്ന​തി​നുള്ള പേപ്പറു​ക​ളു​മുണ്ട്‌. മോൺട്രി​യോൾ അർബൻ കമ്മ്യൂ​ണി​ററി പൊലീസ്‌ കുററ​വാ​ളി​ക​ളു​ടെ ഈ വലയത്തെ തേടി​ച്ചെ​ല്ലു​ക​യും 1991 മുതൽ മോഷ്ടി​ച്ചി​ട്ടുള്ള അനേകം തുണി​ത്ത​രങ്ങൾ കണ്ടെടു​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഈ അടുത്ത​യി​ടെ ചിലി​യി​ലേക്കു കപ്പലിൽ അയയ്‌ക്കാ​നി​രുന്ന ഒരു കണ്ടയ്‌നർ നിറയെ തുണി​ത്ത​രങ്ങൾ കണ്ടെടു​ത്തു​കൊണ്ട്‌ അവർ തങ്ങളുടെ ഏററവും വലിയ പിടി​ച്ചെ​ടു​ക്കൽ നടത്തി. പൊലീ​സു​കാർക്കും കടയു​ട​മ​കൾക്കും ഒരു​പോ​ലെ ഈ അന്തർദേ​ശീയ പീടി​ക​മോ​ഷണ വലയം വലിയ വെല്ലു​വി​ളി ഉയർത്തു​ന്നു. അന്തർദേ​ശീയ പൊലീസ്‌ സഹകരണം ആർജി​ക്കുക എന്നത്‌ ബുദ്ധി​മു​ട്ടാ​ണെന്ന്‌ ലാക്‌റ​റ്യൂ​വാ​ലി​റ​റ​യിൽ ഉദ്ധരി​ക്ക​പ്പെട്ട ഒരു മോൺട്രി​യോൾ ഡിററ​ക്‌റ​റീവ്‌ പറഞ്ഞു, കാരണം “അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ മുൻഗണന അർഹി​ക്കുന്ന ഒരു സംഗതി അല്ല.”

ആഗോള അഭയാർഥി പ്രതി​സ​ന്ധി

1992-ൽ ദിവസ​വും 10,000 പേർ വീതം അഭയാർഥി​ക​ളാ​യി​ത്തീർന്നു. അഭയാർഥി​കൾക്കു വേണ്ടി​യുള്ള ഐക്യ​രാ​ഷ്‌ട്ര ഹൈക്ക​മ്മീ​ഷണർ [യുഎൻഎ​ച്ച്‌സി​ആർ] പുറത്തി​റ​ക്കിയ പുതിയ പുസ്‌ത​ക​മായ ലോക​ത്തി​ലെ അഭയാർഥി​ക​ളു​ടെ അവസ്ഥ (ഇംഗ്ലീഷ്‌) അങ്ങനെ ഉറപ്പിച്ചു പറയുന്നു. 1992-ൽ ലോക​മൊ​ട്ടാ​കെ 1 കോടി 82 ലക്ഷം അഭയാർഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇത്‌ 20 വർഷം മുമ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ എട്ടിര​ട്ടി​യാണ്‌. കൂടാതെ, 2 കോടി 40 ലക്ഷം പേർ തങ്ങളുടെ സ്വന്തരാ​ജ്യ​ങ്ങ​ളിൽത്തന്നെ പല സ്ഥലങ്ങളി​ലാ​യി പാർക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. മൊത്തം, ഭൂമി​യി​ലെ 130 പേരിൽ ഒരാൾ അഭയാർഥി​യാ​കാൻ നിർബ​ന്ധി​ത​നാ​യി​ട്ടുണ്ട്‌. യുഎൻഎ​ച്ച്‌സി​ആർ മാസി​ക​യായ അഭയാർഥി​കൾ (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “വാസ്‌ത​വ​ത്തിൽ അഭയാർഥി​ക​ളാ​യ​വ​രു​ടെ​യും സാമ്പത്തിക നേട്ടത്തി​നാ​യി കുടി​യേ​റി​പ്പാർക്കു​ന്ന​വ​രു​ടെ​യും ശമനമി​ല്ലാത്ത വർധനവ്‌, 3,500 വർഷം പഴക്കമുള്ള അഭയം നൽകൽ എന്ന പാരമ്പ​ര്യ​ത്തി​ന്റെ​മേൽ സാരമായ സമ്മർദം അടി​ച്ചേൽപ്പി​ച്ചി​രി​ക്കു​ന്നു, ഇപ്പോൾ അഭയം നൽകുക ഏറെക്കു​റെ അസാധ്യ​മാ​ക്കി​ത്തീർത്തു​കൊ​ണ്ടു​തന്നെ.”

നിങ്ങൾ ഉറക്കം​തൂ​ങ്ങി​യാ​ണോ?

നിങ്ങൾക്കു രാത്രി​യിൽ വേണ്ടത്ര ഉറക്കം ലഭിക്കു​ന്നു​ണ്ടോ? ഇതു കണ്ടുപി​ടി​ക്കു​ന്ന​തി​നുള്ള മാർഗം ഒരു ഗവേഷകൻ പറയുന്നു: നന്നായി ഭക്ഷണം കഴിച്ചിട്ട്‌ ഇളംചൂ​ടുള്ള ഒരു മുറി​യിൽ വിരസ​മായ ഒരു പ്രസംഗം കേൾക്കാൻ പോകുക. നിങ്ങൾക്കു നല്ല വിശ്രമം ലഭിച്ചി​ട്ടു​ണ്ടെ​ങ്കിൽ വിരസ​ത​യും അസ്വസ്ഥ​ത​യും തോന്നി​യേ​ക്കാം, എന്നാൽ ഉറക്കം വരിക​യില്ല. ഇൻറർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ പറയു​ന്ന​ത​നു​സ​രിച്ച്‌, 10 കോടി അമേരി​ക്ക​ക്കാർക്ക്‌ വേണ്ടത്ര ഉറക്കം കിട്ടു​ന്നി​ല്ലെന്നു വിദഗ്‌ധർ കണക്കു​കൂ​ട്ടു​ന്നു. മിക്കയാ​ളു​കൾക്കും രാത്രി​യിൽ എട്ടു മണിക്കൂർമു​തൽ എട്ടര മണിക്കൂർവരെ ഉറക്കം ആവശ്യ​മാണ്‌; 17 മുതൽ 25 വരെ പ്രായ​മു​ള്ള​വർക്ക്‌ അതിലും കൂടുതൽ ഉറക്കം ആവശ്യ​മാണ്‌. പല ആളുക​ളും യഥാർഥ​ത്തിൽ തങ്ങൾക്ക്‌ ആവശ്യ​മു​ള്ള​തി​ലും കുറച്ച്‌ ഉറങ്ങി​ക്കൊണ്ട്‌ അതി​നോ​ടു പൊരു​ത്ത​പ്പെട്ടു പോകു​ന്നു​ണ്ടെ​ങ്കി​ലും ഉറക്കം കിട്ടാ​ത്തവർ പിശകു​കൾ വരുത്തി​ക്കൂ​ട്ടാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. അവർ “ഉറക്കക്കട”വും വളർത്തി​യെ​ടു​ക്കു​ന്നു. ട്രിബ്യൂൺ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “മാതാ​പി​താ​ക്കൾ തങ്ങളുടെ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ‘മടി’യെക്കു​റി​ച്ചു വിലപി​ക്കു​ന്നു, കാരണം അവർ വാരാ​ന്ത​ങ്ങ​ളിൽ ഉച്ചവരെ കിടന്നു​റ​ങ്ങു​ന്നു. എന്നാൽ ഈ യുവജ​ന​ങ്ങ​ളിൽ മിക്കവ​രും ആഴ്‌ച മുഴുവൻ നീണ്ടു​നിന്ന തങ്ങളുടെ ഉറക്കക്കടം വീട്ടാൻ ശ്രമി​ക്കുക മാത്ര​മാണ്‌ ചെയ്യു​ന്നത്‌.”

പുരോ​ഹി​ത​വർഗ​ത്തി​ന്റെ ദ്രോഹം വെളി​പ്പെ​ടു​ന്നു

കാത്തലിക്‌ ക്രിസ്‌റ​റ്യൻ ബ്രദേ​ഴ്‌സ്‌ ഉൾപ്പെ​ടുന്ന കാനഡ​യി​ലെ ലൈം​ഗിക ദുരു​പ​യോ​ഗം സംബന്ധിച്ച അന്വേ​ഷ​ണ​ങ്ങ​ളിൽ ഏററവും വലുതി​നു തീർപ്പു കൽപ്പി​ച്ചി​രി​ക്കു​ന്നു. ഓൺടേ​റി​യോ​യി​ലെ ആൽഫ്ര​ഡി​ലുള്ള “സെൻറ്‌ ജോസ​ഫ്‌സ്‌” സ്‌കൂ​ളിൽനി​ന്നും ഓൺടേ​റി​യോ​യി​ലെ അക്‌സ്‌ബ്രി​ജി​ലുള്ള സെൻറ്‌ ജോൺസ്‌ സ്‌കൂ​ളിൽനി​ന്നും “ദ്രോ​ഹ​ത്തി​നി​ര​യാ​യ​വ​രിൽ 700-ലധികം പേർ മുന്നോ​ട്ടു വന്നിരി​ക്കു​ന്നു” എന്ന്‌ ദ ടൊ​റൊ​ന്റോ സ്‌ററാർ റിപ്പോർട്ടു ചെയ്യുന്നു. “ക്രിസ്‌തീയ വിദ്യാ​ല​യ​ങ്ങ​ളി​ലെ 29 ബ്രദേ​ഴ്‌സ്‌ ഉൾപ്പെടെ 30 പുരു​ഷൻമാർക്കെ​തി​രെ” പരാതി​കൾ ബോധി​പ്പി​ച്ചി​രു​ന്നു. “ജീവ​നോ​ടി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കിൽ മറെറാ​രു 16 പേർക്ക്‌ എതിരാ​യും കൂടെ ആരോ​പ​ണങ്ങൾ ഉന്നയി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു” എന്ന്‌ സ്‌ററാർ കൂട്ടി​ച്ചേർക്കു​ന്നു. “റോമൻ കത്തോ​ലി​ക്കാ അവൈ​ദിക ബ്രഹ്മച​ര്യ​ക്ര​മ​ത്തി​ലുള്ള കറുത്ത ളോഹ​ക​ള​ണിഞ്ഞ അംഗങ്ങൾ തങ്ങളെ ബാല്യ​കാ​ലത്ത്‌ അടിച്ച​തി​ന്റെ​യും ലൈം​ഗിക ആക്രമ​ണങ്ങൾ” നടത്തി​യ​തി​ന്റെ​യും അസ്വസ്ഥ​മാ​ക്കുന്ന ഓർമകൾ ഇരകളാ​യവർ ഇപ്പോ​ഴും അനുഭ​വി​ക്കു​ന്നുണ്ട്‌, “ഈ ബ്രഹ്മചാ​രി​ക​ളു​ടെ പക്കലാ​യി​രു​ന്നു ആ കുട്ടി​കളെ ഭരമേൽപ്പി​ച്ചി​രു​ന്നത്‌.” പരസ്യ​മായ അന്വേ​ഷണം നടത്താ​ത്ത​പക്ഷം, ദൈവത്തെ സേവി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പുരു​ഷൻമാർ എന്തു​കൊണ്ട്‌ ബാലൻമാ​രെ ലൈം​ഗിക ദ്രോ​ഹ​ത്തി​നു വിധേ​യ​മാ​ക്കു​ന്നു​വെന്നു കാനഡ​ക്കാർ ഒരിക്ക​ലും മനസ്സി​ലാ​ക്കു​ക​യില്ല.

തെർമോ​മീ​ററർ വിട്ടി​ലു​കൾ

നിങ്ങൾ ആഫ്രി​ക്ക​യി​ലാ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽ ഒരു തെർമോ​മീ​റ​റ​റി​ന്റെ സഹായം കൂടാ​തെ​തന്നെ നിങ്ങൾക്ക്‌ ഊഷ്‌മാ​വു കണ്ടുപി​ടി​ക്കാൻ കഴിയും എന്ന്‌ ജന്തുജീ​വി​ത​ത്തെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു ശാസ്‌ത്ര​മാ​സിക പറയുന്നു. ഒരുതരം ആഫ്രിക്കൻ മരച്ചീ​വീട്‌ (Oecanthus karschi) ആറു സെക്കൻറു​കൊണ്ട്‌ ചിലയ്‌ക്കു​ന്ന​തി​ന്റെ മൊത്തം എണ്ണത്തോട്‌ 12 കൂട്ടു​ന്ന​തു​വഴി ഊഷ്‌മാവ്‌ സെൽഷ്യസ്‌ ഡിഗ്രി​യിൽ അളക്കാൻ കഴിയും. എന്നാൽ നിങ്ങൾ ദക്ഷിണാ​ഫ്രി​ക്കൻ കേപ്പ്‌ വർഗത്തിൽപ്പെട്ട ചീവീ​ടി​ന്റെ (Oecanthus capensis) ചിലയ്‌ക്ക​ലാ​ണു കേൾക്കു​ന്ന​തെ​ങ്കിൽ, മൂന്നു സെക്കൻറു​കൊണ്ട്‌ അതു ചിലയ്‌ക്കു​ന്ന​തി​ന്റെ മൊത്തം എണ്ണത്തോട്‌ 11 കൂട്ടി​ക്കൊണ്ട്‌ നിങ്ങൾക്ക്‌ അതു കണ്ടുപി​ടി​ക്കാ​നാ​കും. രണ്ടുതരം വർഗത്തിൽപ്പെട്ട ഈ മരച്ചീ​വീ​ടു​ക​ളു​ടെ ചിലയ്‌ക്കൽ എണ്ണാൻ കഴിയും​വി​ധം മന്ദമാ​യാണ്‌. ഒരു ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ എന്നപോ​ലെ അവയുടെ ചിലപ്പ്‌ ഉച്ചത്തിൽ കേൾപ്പി​ക്കാൻ കഴിയും​വി​ധ​മാണ്‌ ഈ ചീവീ​ടു​കൾ ഇലകളു​ടെ മുകളിൽ ഇരിക്കു​ന്നത്‌. രാത്രി​താ​പ​നില താഴു​ന്ന​ത​നു​സ​രിച്ച്‌, അതിന്റെ ചിലപ്പി​ന്റെ എണ്ണവും കുറയു​ന്നു. ആഫ്രിക്കൻ വന്യജീ​വി​കൾ (ഇംഗ്ലീഷ്‌) എന്ന പത്രിക ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ചീവീ​ടു​കൾ ‘ശീതര​ക്ത​ജീ​വി​ക​ളാണ്‌,’ അതു​കൊണ്ട്‌ അവയുടെ ജൈവ​ഘ​ട​നയെ അന്തരീ​ക്ഷോ​ഷ്‌മാവ്‌ സ്വാധീ​നി​ക്കു​ന്നു. അവയുടെ ജീവി​ത​ത്തി​ന്റെ മിക്കവാ​റും എല്ലാ വശത്തെ​യും ഇതു ബാധി​ക്കു​ന്നു, അവ പാടു​ന്ന​തി​ന്റെ തോത്‌ ഉൾപ്പെടെ.”

അൾട്രാ​വ​യ​ല​ററ്‌ കുഴപ്പങ്ങൾ

നിങ്ങളു​ടെ അവധി​ക്കാ​ലങ്ങൾ വെയി​ലത്തു കിടന്നാ​സ്വ​ദിച്ച്‌ ചെലവ​ഴി​ക്കാൻ നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നു​വോ? എങ്കിൽ, ജാഗ്രത പുലർത്തുക! മിതമായ അളവിൽ അൾട്രാ​വ​യ​ല​ററ്‌ (യുവി) കിരണങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മാ​ണെ​ങ്കി​ലും അത്‌ അധിക​മേ​റ​റാൽ ചർമാർബു​ദം, നേത്ര​രോ​ഗങ്ങൾ, അകാലി​ക​മാ​യി തൊലി ചുളുങ്ങൽ, തൊലി​യിൽ കാൻസർ മുഴകൾ, രോഗത്തെ ചെറു​ത്തു​നിൽക്കാ​നുള്ള ശരീര​ത്തി​ന്റെ കഴിവു​കു​റവ്‌ തുടങ്ങി​യവ ഉണ്ടാ​യേ​ക്കാം. ലോകാ​രോ​ഗ്യ​സം​ഘടന പറയു​ന്ന​ത​നു​സ​രിച്ച്‌, ഓസോൺ പാളി​യു​ടെ കട്ടി കുറയു​ന്ന​തു​കൊണ്ട്‌ യുവി​യു​ടെ അളവു കൂടി​വ​രി​ക​യാണ്‌. ഇപ്പോൾ, ഓസ്‌​ട്രേ​ലിയ, ന്യൂസി​ലൻഡ്‌, ഐക്യ​നാ​ടു​കൾ തുടങ്ങി​യവ ഉൾപ്പെടെ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും യുവി ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ വളരെ പെട്ടെ​ന്നും വളരെ വേഗത്തി​ലും ഉണ്ടാകു​ന്നു. ചൂടുള്ള കാലാ​വ​സ്ഥ​ക​ളിൽ നിങ്ങൾക്കു സ്വയം എങ്ങനെ സംരക്ഷി​ക്കാൻ കഴിയും? സംരക്ഷണം നൽകുന്ന വസ്‌ത്ര​ങ്ങ​ളും യുവി ആഗിരണം ചെയ്യുന്ന സൺഗ്ലാ​സ്സു​ക​ളും ധരിക്കുക. യുവി റേഡി​യേഷൻ ഏററവും തീവ്ര​മാ​യി​രി​ക്കുന്ന ഉച്ചസമ​യത്തു മുറി​ക്കു​ള്ളിൽ കഴിയുക.

മതപര​മായ വൻ ബിസി​നസ്‌

ഇററാ​ലി​യൻ സാമ്പത്തിക രംഗത്തു ലാഭമു​ണ്ടാ​ക്കുന്ന വിഭാ​ഗ​ങ്ങ​ളി​ലൊന്ന്‌ “സഭയുടെ മറവിൽ നടത്ത​പ്പെ​ടുന്ന” ബിസി​ന​സ്സാണ്‌, ഒരുപക്ഷേ സാമ്പത്തി​ക​മാ​ന്ദ്യത മറിക​ട​ക്കാൻ സാധ്യ​ത​യു​ള്ളത്‌ അതു മാത്ര​മാണ്‌ എന്ന്‌ ലാ റേപ്പൂ​ബ്ലി​ക്ക​യു​ടെ സാമ്പത്തിക സപ്ലി​മെൻറ്‌ പറയുന്നു. വാസ്‌ത​വ​ത്തിൽ മതോ​ത്‌പ​ന്ന​ങ്ങ​ളു​ടെ ആറാമത്തെ എക്‌സി​ബി​ഷന്റെ സമയത്ത്‌ ഈ രംഗത്തു പ്രവർത്തി​ക്കുന്ന 1,400 കമ്പനി​ക​ളു​ടെ ബിസി​നസ്‌ ലാഭം “400 കോടി ലീറ [240 ദശലക്ഷം യു.എസ്‌. ഡോളർ] ആണെന്നു കണക്കാ​ക്ക​പ്പെട്ടു, മൊത്ത​വിൽപ്പ​ന​യിൽ 15 ശതമാനം വാർഷി​ക​വർധ​ന​വും ഉണ്ടായി​രു​ന്നു.” കൂടു​ത​ലാ​യി, മതപര​മായ വിനോ​ദ​സ​ഞ്ചാ​രം 1993-ൽ 3 കോടി 50 ലക്ഷം തീർത്ഥാ​ട​കരെ ഇററലി​യി​ലെ പല ആരാധ​നാ​സ്ഥ​ല​ങ്ങ​ളി​ലേക്ക്‌ ആകർഷി​ച്ചു. അതു മേൽപ്പ​റ​ഞ്ഞ​തി​ന്റെ ഏതാണ്ട്‌ പത്തിരട്ടി ലാഭമു​ണ്ടാ​ക്കി​യി​രു​ന്നു. “സഭയാൽ ‘അനു​ഗ്ര​ഹി​ക്ക​പ്പെട്ട’ ബിസി​ന​സ്സു​കൾ തഴച്ചു​വ​ള​രു​ക​യാണ്‌. ഇററലി​യി​ലെ കത്തോ​ലി​ക്കാ പുരോ​ഹി​താ​ധി​പ​ത്യ​വും ബിഷപ്പു​മാ​രു​ടെ കോൺഫ​റൻസും വിശുദ്ധ സിംഹാ​സ​ന​വും ഇക്കാര്യ​ത്തിൽ കുറെ​ക്കാ​ല​മാ​യി സന്തുഷ്ട​രാ​യി​രു​ന്നു,” ആ റിപ്പോർട്ടു പറയുന്നു. ഈ പ്രതി​ഭാ​സത്തെ കൈകാ​ര്യം ചെയ്യു​ന്ന​തി​നു വേണ്ടി സഭാപൗ​രോ​ഹി​ത്യം കോൺഫ​റൻസു​കൾ സംഘടി​പ്പി​ക്കു​ക​യും സ്‌പോൺസർ ചെയ്യു​ക​യും പോലും ചെയ്‌തി​ട്ടുണ്ട്‌—സഭയുടെ ഉന്നതരായ ഉദ്യോ​ഗ​സ്ഥൻമാ​രാണ്‌ ഇതു ചെയ്‌തി​ട്ടു​ള്ളത്‌.

ഓസ്‌​ട്രേ​ലി​യ​യി​ലെ ഉയർന്ന ആത്മഹത്യാ​നി​രക്ക്‌

ഓസ്‌​ട്രേ​ലി​യ​യി​ലെ ആത്മഹത്യാ​നി​രക്ക്‌ ഞെട്ടി​ക്കും​വി​ധം ഉയർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, അതു​കൊണ്ട്‌ പൊതു ആരോ​ഗ്യ​സ​മി​തി അതിന്റെ ദേശീയ പൊതു ആരോ​ഗ്യ​ന​യ​ത്തിൽ ഇപ്പോൾ ആത്മഹത്യ തടയലും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. തുടർച്ച​യായ രണ്ടു വർഷങ്ങ​ളിൽ ആത്മഹത്യ​ക​ളു​ടെ എണ്ണം റോഡ​പ​ക​ടങ്ങൾ നിമി​ത്ത​മുള്ള മരണങ്ങളെ കവച്ചു​വെ​ച്ച​പ്പോൾ, എന്തെങ്കി​ലും അടിയ​ന്തി​ര​മാ​യി ചെയ്‌തേ തീരൂ എന്ന്‌ പൊതു ആരോ​ഗ്യ​സ​മി​തി മനസ്സി​ലാ​ക്കി. സമിതി​യി​ലെ ഒരു വക്താവ്‌ ഇങ്ങനെ പറയു​ന്ന​താ​യി ഒരു ദിനപ​ത്ര​മായ ദി ഓസ്‌​ട്രേ​ലി​യൻ ഉദ്ധരി​ക്കു​ന്നു: “പൊതു ആരോ​ഗ്യ​സ​മി​തി ഇതുവ​രെ​യും ആത്മഹത്യ എന്ന വിഷയത്തെ കൈകാ​ര്യം ചെയ്‌തി​രു​ന്നില്ല. എന്നാൽ ആത്മഹത്യ​യ്‌ക്ക്‌ മററു പൊതു ആരോഗ്യ അപകട​ങ്ങ​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​ത​ക​ളുണ്ട്‌. പൊതു ആരോഗ്യ താത്‌പ​ര്യ​വും വിഭവ​ങ്ങ​ളും ശ്രദ്ധ അർഹി​ക്കുന്ന മററു പ്രശ്‌ന​ങ്ങ​ളെ​പ്പോ​ലെ​തന്നെ ഇതും വലുതും വ്യാപ​ക​വു​മാണ്‌.” ഇപ്പോ​ഴത്തെ ആത്മഹത്യാ​നി​ര​ക്കു​കൾ രോഗം നിമി​ത്ത​മ​ല്ലാത്ത എല്ലാ മരണങ്ങ​ളു​ടെ​യും 31 ശതമാ​ന​മാണ്‌, റോഡ​പ​ക​ടങ്ങൾ നിമി​ത്ത​മു​ണ്ടാ​കുന്ന മരണനി​ര​ക്കി​നെ​ക്കാൾ അതു മൂന്നു ശതമാനം കൂടു​ത​ലു​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക