വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 6/8 പേ. 32
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എയ്‌ഡ്‌സ്‌ രോഗി​കൾ കേസ്‌ കൊടു​ക്കു​ന്നു
  • സോവ്യറ്റ്‌ മതപു​ന​രു​ജ്ജീ​വനം
  • മാരക​മായ ആസക്തി
  • യുദ്ധ മരണം
  • ലോട്ടറി വിജയിക്ക്‌ നഷ്ടം
  • 2,500 വർഷം പഴക്കമുള്ള കടം
  • മുയലുകളും തവളകളും—ഒരു ഭൂഖണ്ഡം വെട്ടിപ്പിടിച്ചവർ
    ഉണരുക!—2005
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1992
  • ചൊറിത്തവളയും തവളയും—എന്താണു വ്യത്യാസം?
    ഉണരുക!—1995
  • കരിമ്പ്‌—തൃണവർഗത്തിലെ ഒരുഅതികായൻ
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—1991
g91 6/8 പേ. 32

ലോകത്തെ വീക്ഷിക്കൽ

എയ്‌ഡ്‌സ്‌ രോഗി​കൾ കേസ്‌ കൊടു​ക്കു​ന്നു

ആസ്‌​ത്രേ​ലി​യാ​യി​ലെ ആശുപ​ത്രി​കൾക്കും മെഡിക്കൽ സ്ഥാപന​ങ്ങൾക്കു​മെ​തി​രെ എയ്‌ഡ്‌സ്‌രോ​ഗി​കൾ കേസ്‌ കൊടു​ക്കു​ക​യാണ്‌. രക്തപ്പകർച്ച​യോ​ടു ബന്ധപ്പെട്ട അപകട​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉദാസീ​ന​ത​യോ ആവശ്യ​മായ മുന്നറി​യി​പ്പു​ക​ളു​ടെ അഭാവ​മോ നിമി​ത്ത​മാണ്‌ തങ്ങൾക്ക്‌ മാരക​മായ ഈ രോഗം പിടി​പെ​ട്ട​തെന്ന്‌ രോഗി​കൾ അവകാ​ശ​പ്പെ​ടു​ന്നു. കൂടാതെ, രക്തപ്പകർച്ചക്കു പകരം ഉപയോ​ഗി​ക്കാ​മാ​യി​രുന്ന ചികി​ത്സ​ക​ളു​ടെ ലഭ്യത​യെ​ക്കു​റിച്ച്‌ തങ്ങൾക്ക്‌ ഒരിക്ക​ലും അറിവു​നൽകി​യി​രു​ന്നി​ല്ലെ​ന്നും അവർ കുററ​പ്പെ​ടു​ത്തു​ന്നു. ഇന്നോളം ഏററവു​മ​ധി​കം പ്രസിദ്ധി കൊടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഈ രോഗം​നി​മി​ത്തം മരണത്തി​ലേക്കു നീങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന 16 വയസ്സുള്ള ഒരു ഹിമോ​ഫീ​ലി​യാ രോഗി​ക്കാണ്‌. എന്നാൽ വേറെ 31 രോഗി​കൾ ഒരു കൂട്ടമാ​യി സംഘടിച്ച്‌ കേസ്‌ കൊടു​ത്തി​രി​ക്കു​ക​യാണ്‌. 16 വയസ്സു​കാ​രന്റെ പ്രസ്‌താ​വന സുപ്രീം കോട​തി​യിൽ വായി​ക്ക​പ്പെട്ടു. അവൻ ഭാഗി​ക​മാ​യി ഇങ്ങനെ പറഞ്ഞു: “അത്‌ അവസാ​നത്തെ പേജ്‌ കീറി​ക്കളഞ്ഞ ഒരു കഥപ്പു​സ്‌തകം പോ​ലെ​യാണ്‌—സന്തോ​ഷ​ക​ര​മായ സമാപ്‌തി​യില്ല.” (g90 4⁄8)

സോവ്യറ്റ്‌ മതപു​ന​രു​ജ്ജീ​വനം

പ്രസി​ഡണ്ട്‌ മീഖാ​യേൽ ഗോർബ​ച്ചേവ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “ദീർഘ​നാ​ളാ​യി മതത്തെ ത്യജി​ച്ചി​രു​ന്ന​തിൽ സോവ്യ​ററ്‌ യൂണി​യന്‌ തെററു​പ​റ​റി​യി​രു​ന്നു, മതത്തിന്റെ ധാർമ്മി​ക​ശക്തി ഇപ്പോൾ ആവശ്യ​മാണ്‌” എന്ന്‌ ദി ന്യൂ​യോർക്ക്‌ റൈറംസ്‌ പറയുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞതാ​യി അത്‌ ഉദ്ധരിച്ചു: “മതം നൂററാ​ണ്ടു​ക​ളാ​യി ഉളവാ​ക്കി​യി​ട്ടു​ള്ള​തും രൂപം കൊടു​ത്തി​ട്ടു​ള്ള​തു​മായ ധാർമ്മി​ക​മൂ​ല്യ​ങ്ങൾക്ക്‌ ഞങ്ങളുടെ രാജ്യ​ത്തി​ന്റെ നവീക​ര​ണ​വേ​ല​യി​ലും സഹായി​ക്കാൻ കഴിയും. യഥാർത്ഥ​ത്തിൽ ഇത്‌ ഇപ്പോൾത്തന്നെ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദി വാൾസ്‌ത്രീ​ററ്‌ ജേണലി​ലെ ഒരു റിപ്പോർട്ട്‌ ഇതി​നോ​ടു യോജി​ക്കു​ന്നു: “വിശേ​ഷാൽ മതഭക്ത​ര​ല്ലാത്ത ആളുക​ളു​ടെ ഇടയിൽപോ​ലും ജനതയു​ടെ ധാർമ്മി​ക​നി​ഷ്‌ഠ​ക​ളി​ലെ അധഃപ​ത​ന​ത്തെ​ക്കു​റി​ച്ചു വിലപി​ക്കു​ന്ന​തും മതം ആളുകളെ മയക്കുന്ന കറുപ്പാ​ണെ​ന്നുള്ള മാർക്‌സി​സ്‌ററ്‌ ലനിനി​സ്‌ററ്‌ വീക്ഷണത്തെ പുച്‌ഛി​ക്കു​ന്ന​തും ഇപ്പോൾ സാധാ​ര​ണ​മാണ്‌.” ഈ മാററം ദേശവ്യാ​പ​ക​മായ ഒരു സഭാപു​ന​രു​ജ്ജീ​വ​നത്തെ ജ്വലി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പുസ്‌ത​ക​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തി​ന്റെ ദൗർല​ഭ്യം ഭയങ്കര​മാണ്‌.” “ഔദ്യോ​ഗി​ക​മാ​യി നിരീ​ശ്വ​ര​ത്വം പ്രസം​ഗി​ക്കുന്ന ഒരു ഗവൺമെൻറി​നാൽ” നിയ​ന്ത്രി​ക്ക​പ്പെ​ടുന്ന സോവ്യ​ററ്‌ പുസ്‌തക പ്രസാ​ധകർ ആവശ്യത്തെ നേരി​ടു​ന്ന​തിന്‌ ബൈബിൾ അച്ചടി​ച്ചി​രു​ന്നില്ല. കരിഞ്ച​ന്ത​യിൽ പ്രതികൾ കണ്ടെത്താൻ കഴിയു​മെ​ങ്കിൽ, ഒന്നിന്‌ 1,600 രൂപയാണ്‌ വില. ബൈബിൾമോ​ഷ​ണ​വും റിപ്പോർട്ട്‌ചെ​യ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. (g90 3⁄22)

മാരക​മായ ആസക്തി

“ഓരോ 13 മിനി​റ​റി​ലും പുകയി​ല​യാൽ വരുത്ത​പ്പെട്ട രോഗ​ത്തിൽനിന്ന്‌ ആരെങ്കി​ലും മരിക്കു​ന്നു”വെന്ന്‌ യു.എൻ. ക്രോ​ണി​ക്കിൾ റിപ്പോർട്ടു​ചെ​യ്യു​ന്നു. “യാഥാ​സ്ഥി​തിക കണക്കുകൾ പുകയി​ല​മ​രണം ഓരോ വർഷവും 25 ലക്ഷമാ​ണെന്ന്‌ പറയുന്നു.” മിക്ക രാജ്യ​ങ്ങ​ളി​ലും, പുകവ​ലി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണം സത്വരം വർദ്ധി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ശ്വാസ​കോശ കാൻസ​റി​ന്റെ​യും മററു ശ്വാസ​കോശ രോഗ​ങ്ങ​ളു​ടെ​യും അപകട​ങ്ങൾക്കു പുറമേ, ഗർഭനി​രോ​ധ​ന​ഗു​ളി​കകൾ ഉപയോ​ഗി​ക്കുന്ന വനിതാ​പു​ക​വ​ലി​ക്കാർ ഹൃ​ദ്രോ​ഗ​ത്തി​ന്റെ​യും ആഘാത​ത്തി​ന്റെ​യും വർദ്ധിച്ച അപകട​വും വരുത്തി​ക്കൂ​ട്ടു​ന്നു. ഗർഭി​ണി​കൾ തങ്ങളുടെ ശിശു​വി​ന്റെ ആരോ​ഗ്യ​ത്തി​നും അപകടം വരുത്തി​ക്കൂ​ട്ടു​ന്നു. (g90 3⁄22)

യുദ്ധ മരണം

യു.എസിലെ ലെൻറ്‌സ്‌ പീസ്‌ റിസേർച്ച്‌ ലബോ​റ​ട്ട​റി​യി​ലെ വില്യം എക്കാർട്ട്‌ നടത്തിയ ഒരു പഠനമ​നു​സ​രിച്ച്‌ 1988-ൽ 45 ലക്ഷത്തിൽപ​ര​മാ​ളു​കൾ യുദ്ധത്തിൽ മരണമ​ടഞ്ഞു. “ഇരകളിൽ മുക്കാൽ ഭാഗവും പൗരജ​ന​ങ്ങ​ളാ​യി​രു​ന്നു. അവരിൽ ഭൂരി​പ​ക്ഷ​വും പെട്ടെന്ന്‌ അഭയം കണ്ടെത്താൻ കഴിവി​ല്ലാ​ത്ത​വ​രും വികല​പോ​ഷ​ണ​ത്തിന്‌ ഏററം വിധേ​യ​രു​മായ പ്രായ​മു​ള്ള​വ​രും കുട്ടി​ക​ളു​മാ​യി​രു​ന്നു”വെന്ന്‌ നാഷനൽ കാത്തലിക്ക്‌ റിപ്പോർട്ട​റി​ലെ ലേഖനം പറയുന്നു. യുദ്ധങ്ങ​ളു​ടെ പ്രമാണം സൂക്ഷിച്ച 22 രാജ്യ​ങ്ങ​ളിൽ 18-ലും ആഭ്യന്ത​ര​പോ​രാ​ട്ട​ങ്ങ​ളാ​യി​രു​ന്നു കാരണം. എന്നിരു​ന്നാ​ലും, മരിച്ച​വ​രു​ടെ എണ്ണം ആ വർഷം ആയിര​ത്തിൽ കുറവാ​യി​രുന്ന വടക്കൻ അയർല​ണ്ടും എൽ സാൽവ​ഡോ​റും നിക്ക്വ​രാ​ഗ്വാ​യും നമീബി​യാ​യും സൗത്താ​ഫ്രി​ക്ക​യും ഉൾപ്പെ​ടു​ത്ത​പ്പെ​ട്ടില്ല. 1988-ൽ ബറുണ്ടി​യി​ലും വടക്കൻ സോമാ​ലി​യാ​യി​ലും പുതിയ യുദ്ധങ്ങൾ പൊട്ടി​പ്പു​റ​പ്പെട്ടു. (g90 3⁄22)

ലോട്ടറി വിജയിക്ക്‌ നഷ്ടം

“എനിക്ക്‌ എന്തും വേണ്ട​പ്പോൾ വാങ്ങാൻ കഴിയും” എന്ന്‌ 76 ലക്ഷം ഡോള​റി​ന്റെ 1986-ലെ കനേഡി​യൻ ലോട്ടറി ജാക്ക്‌പോട്ട്‌ നേടിയ ജീൻ-ഗൈ ലാവിഗർ പറയുന്നു, “എന്നാൽ അതിനു പുറമെ ഞാൻ മററാ​രെ​യും​കാൾ സന്തുഷ്ടനല്ല.” ഒരു ലക്ഷപ്ര​ഭു​വാ​യി​ത്തീർന്നത്‌ എനിക്ക്‌ മാററം വരുത്തി​യി​ട്ടില്ല, എന്നാൽ എനിക്ക്‌ ചുററു​മുള്ള എല്ലാവർക്കും അതു മാററം​വ​രു​ത്തി​യി​രി​ക്കു​ന്നു”വെന്ന്‌ മോ​ണ്ട്രി​യോ​ളിൽനി​ന്നുള്ള ഈ മുൻ തൊഴിൽര​ഹി​തൻ പറയുന്നു. ഇപ്പോൾ കുടും​ബ​വും പഴയ സുഹൃ​ത്തു​ക്ക​ളും, ഒരു​പോ​ലെ, അയാളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ, അയാൾ പറയു​ന്ന​തു​പോ​ലെ “ഞാൻ അവർക്ക്‌ ആവശ്യ​ത്തിന്‌ പണം കൊടു​ത്തില്ല.” (g90 3⁄22)

2,500 വർഷം പഴക്കമുള്ള കടം

നെബു​ഖ​ദ്‌നേസർ രാജാവ്‌ ബാബി​ലോ​ണി​ലെ തൂക്കു​വ​നങ്ങൾ നനച്ചി​രു​ന്ന​തെ​ങ്ങ​നെ​യാണ്‌? ഇതറി​യാൻ ഇറാക്കി​ലെ പ്രസി​ഡണ്ട്‌ സദ്ദാം ഹുസൈൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ന്യൂ​യോർക്ക്‌ പോസ്‌ററ്‌ പറയുന്നു. ഏഴു തലങ്ങളിൽ മട്ടുപ്പാ​വു​ക​ളോ​ടു​കൂ​ടിയ ഐതി​ഹാ​സി​ക​തോ​ട്ട​ങ്ങളെ നനക്കു​ന്ന​തി​നുള്ള ഏററവും അനു​യോ​ജ്യ​മായ പദ്ധതി​യു​മാ​യി വരുന്ന ആർക്കും 15 ലക്ഷം ഡോളർ വാഗ്‌ദാ​നം​ചെ​യ്യ​ത്ത​ക്ക​വണ്ണം അതിൽ അദ്ദേഹം അത്ര തത്‌പ​ര​നാണ്‌. എന്നിരു​ന്നാ​ലും ആധുനിക സാങ്കേ​തി​ക​വി​ദ്യ പദ്ധതിക്ക്‌ ഉപയോ​ഗി​ക്കാ​വു​ന്നതല്ല, ക്രി.മു. ആറാം നൂററാ​ണ്ടിൽ അന്ന്‌ ഉപയോ​ഗി​ച്ചി​രി​ക്കാ​വു​ന്ന​തു​മാ​ത്രം. ഇറാക്കി ഗവൺമെൻറ്‌ തോട്ട​ങ്ങളെ പകർത്താൻ ആഗ്രഹി​ക്കു​ന്നു. അവ 365 അടി​യോ​ളം ഉയരത്തി​ലാ​യി​രു​ന്നി​രി​ക്കണം. ഇറാക്കി​കൾക്കു​മാ​ത്രമേ ഈ മത്സരത്തിൽ പങ്കെടു​ക്കാൻ കഴിയൂ. (g90 3⁄22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക