അധഃപതിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി
‘പെട്ടെന്നുതന്നെ എന്തെങ്കിലും ചെയ്യാത്തപക്ഷം, നമുക്ക് വിപുലവ്യാപകമായ സാമ്പത്തികാധഃപതനവും സാമൂഹികകലക്കവും പ്രതീക്ഷിക്കാം.’
അത് ഒരു പാരിസ്ഥിതികഗവേഷണസംഘമായ വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ടിന്റെ പ്രസിഡണ്ടായ ലെസ്ററർ ബ്രൗണിന്റെ സന്ദേശമായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഒരു വാർഷിക “ലോകാവസ്ഥാ റിപ്പോർട്ടി”ലാണ് പ്രത്യക്ഷപ്പെട്ടത്.
ഭൂമിയുടെ പരിസ്ഥിതി അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രൗൺ പറയുകയുണ്ടായി. ഓസോൺശോഷണത്തിന്റെയും വരൾചയുടെയും വനനശീകരണത്തിന്റെയും മണ്ണൊലിപ്പിന്റെയും ജനസംഖ്യവളർച്ചയുടെയും ഭീഷണികൾ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ “സാമ്പത്തികാധഃപതനം അനിവാര്യമായിരിക്കാം.” 1984 മുതൽ ലോകഭക്ഷ്യോല്പാദനം ഓരോ ആളിനും 14 ശതമാനം കുറഞ്ഞുപോയിരിക്കുന്നുവെന്നും ധാന്യ സ്റേറാക്ക് 15 വർഷത്തിൽ ഏററവും താണ നിലയിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറിക്കൊണ്ടു.
ബ്രൗൺ ഇങ്ങനെയും പ്രസ്താവിച്ചു: “സമയം നമ്മുടെ പക്ഷത്തല്ല. . . .നാം 1990കളിൽത്തന്നെ അതു ചെയ്യേണ്ടതുണ്ട്. അതിനപ്പുറമായാൽ തീരെ വൈകിപ്പോകും. . . . നമുക്ക് വരൾചയോടു ബന്ധപ്പെട്ട മറെറാരു വിളവെടുപ്പു ഉണ്ടാകുമോയെന്നതാണ് നമ്മെ ഒരു ഞെട്ടലോടെ ഉണർത്തുന്നത്. അങ്ങനെയെങ്കിൽ നമുക്ക് ധാന്യകയററുമതി ഇല്ലാതാകുന്നതും ധാന്യവിലകൾ ഇരട്ടിയോ മൂന്നിരട്ടിയോ ആകുന്നതും നാം കാണേണ്ടിവരും. സാമ്പത്തികഞെട്ടൽ എണ്ണദൗർലഭ്യത്തെ ഒരു പിക്നിക്കുപോലെയാക്കും.” “ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾത്തന്നെ വളരെ വൈകിപ്പോയിരിക്കുന്നു. അവിടെ അതിനു മാററം വരുത്താൻ മാർഗ്ഗമില്ല. . . . ഒരുപക്ഷേ ലാററിൻ അമേരിക്ക ആയിരിക്കും അടുത്തത്.”
അങ്ങനെയുള്ള പ്രവണതകൾ നമ്മുടെ കാലത്തെ ക്ഷാമത്തെയും രോഗത്തെയും യുദ്ധത്തെയും മരണത്തെയും കുറിച്ചു പറയുന്ന ബൈബിൾപ്രവചനത്തോടു യോജിക്കുന്നു. ഇത് “ലോകാരംഭം മുതൽ സംഭവിച്ചിട്ടില്ലാത്ത തരം മഹോപദ്രവ”ത്തിൽ കലാശിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. അത് ദൈവം നിർമ്മിക്കുന്ന ഒരു പുതിയ ലോകത്തിന് വഴിയൊരുക്കുന്ന ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തെ അർത്ഥമാക്കുന്നു.—വെളിപ്പാട് 6:1-8; 11:18; മത്തായി 24:21; 2 പത്രോസ് 3:10-13. (g90 2⁄8)