വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 6/8 പേ. 6-8
  • ബോംബും മനുഷ്യന്റെ ഭാവിയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബോംബും മനുഷ്യന്റെ ഭാവിയും
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സുരക്ഷി​ത​ത്വ​ത്തി​നെ​തി​രെ​യുള്ള മറ്റ്‌ ഭീഷണി​കൾ
  • മാനുഷ പരിഹാ​ര​ങ്ങൾ
  • ദൈവ​ത്തി​ന്റെ പരിഹാ​രം
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ന്യൂക്ലിയർ പ്രതിസന്ധി
    ഉണരുക!—1989
  • ആണവയു​ദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1987
g87 6/8 പേ. 6-8

ബോം​ബും മനുഷ്യ​ന്റെ ഭാവി​യും

അണുയു​ഗ​ത്തി​ലെ പിടി​വിട്ട്‌ വഴുതി മാറുന്ന സുരക്ഷി​ത​ത്വ​ത്തി​നു​വേ​ണ്ടി​യുള്ള അന്വേ​ഷണം ആയിര​ക്ക​ണ​ക്കിന്‌ സമൂല നശീകരണ ആയുധങ്ങൾ കുന്നു​കൂ​ട്ടി വയ്‌ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.

പ്രകോ​പ​ന​മു​ണ്ടാ​യാൽ യഥാർത്ഥ​ത്തിൽ ഈ ആയുധങ്ങൾ ഉപയോ​ഗി​ക്കാൻ തക്ക ഉള്ളുറപ്പ്‌ രാഷ്‌ട്ര​ങ്ങൾക്കുണ്ട്‌ എന്ന്‌ അഭിജ്ഞ​രായ ആളുകൾ തിരി​ച്ച​റി​യു​ന്നു. വാസ്‌ത​വ​ത്തിൽ അവ ഉപയോ​ഗി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​മാണ്‌ പരസ്‌പര ഭയത്തിന്റെ കാതൽ. ഐക്യ​നാ​ടു​ക​ളു​ടെ തന്ത്ര​പ്ര​ധാ​ന​മായ വ്യോ​മ​സേനാ മേധാവി ജനറൽ ബി. എൽ. ഡേവീസ്‌ അടുത്ത​കാ​ലത്ത്‌ ഇപ്രകാ​രം എഴുതി “അന്തിമ വിശക​ല​ന​ത്തിൽ വിശ്വ​സ​നീ​യ​മായ ഒരു ഭീതി നിലനിർത്താ​നുള്ള നമ്മുടെ പ്രാപ്‌തി പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കുന്ന രണ്ടു ഘടകങ്ങ​ളു​ടെ ഫലമാണ്‌. ഒന്നാമത്‌ ഏറ്റുമു​ട്ട​ലി​ന്റെ ഏതു നിലയി​ലും എതിരാ​ളി​കൾ വച്ചിരി​ക്കുന്ന ലക്ഷ്യങ്ങൾ അവർക്ക്‌ നിഷേ​ധി​ക്കാ​നുള്ള പ്രാപ്‌തി നമുക്കു​ണ്ടാ​യി​രി​ക്കണം—നമുക്ക്‌ അതു​ണ്ടെന്ന്‌ നമ്മോട്‌ ശത്രുത പുലർത്താ​നി​ട​യു​ള്ളവർ അറിയു​ക​യും ചെയ്യണം. രണ്ടാമത്‌ നമ്മുടെ ദേശീയ താൽപ​ര്യ​ങ്ങൾ സംരക്ഷി​ക്കാൻവേണ്ടി ഒരു രാഷ്‌ട്ര​മെ​ന്ന​നി​ല​യിൽ ആ പ്രാപ്‌തി ഉപയോ​ഗി​ക്കാ​നുള്ള മനക്കരുത്ത്‌ നമുക്ക്‌ ഉണ്ടായി​രി​ക്കണം—അതു നമുക്കു​ണ്ടെന്ന്‌ നമ്മുടെ ശത്രുക്കൾ തിരി​ച്ച​റി​യു​ക​യും വേണം (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌)—എയർഫോ​ഴ്‌സ്‌ മാഗസിൻ, ജൂലൈ 1985.

കഴിഞ്ഞ 40 വർഷങ്ങ​ളാ​യി കോപ​ത്തിൽ ന്യൂക്ലി​യർ ആയുധങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നാൽ കഴിഞ്ഞ​കാ​ലത്തെ ഈ സംയമനം ഭാവി​യിൽ ഇതു ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യില്ല എന്നുള്ള​തിന്‌ ഉറപ്പു നൽകു​ന്നില്ല. അടുത്ത​കാ​ലത്തെ ഒരു ദേശീയ വോ​ട്ടെ​ടുപ്പ്‌ സൂചി​പ്പി​ക്കു​ന്നത്‌ ഈ ആയുധ മത്സരം തുടരു​ക​യാ​ണെ​ങ്കിൽ കാല​ക്ര​മ​ത്തിൽ ന്യൂക്ലി​യർ ആയുധങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ടും എന്ന്‌ അമേരി​ക്ക​യി​ലെ 68 ശതമാനം ആളുക​ളും വിശ്വ​സി​ക്കു​ന്നു എന്നാണ്‌.

അത്തരം ഉൽക്കണ്‌ഠ ലോക​ത്തി​ലാ​ക​മാ​നം അനുഭ​വ​പ്പെ​ടു​ന്നു. സിയെറാ ലിയോ​ണി​ലെ 18 വയസ്സുള്ള ഒരു വിദ്യാർത്ഥി എഴുതി​യത്‌ പരിഗ​ണി​ക്കുക: “ഒരു ന്യൂക്ലി​യർ യുദ്ധം ഈ ഗ്രഹത്തി​ലെ ഓരോ മനുഷ്യ​നെ​യും ബാധി​ക്കും. . . . അതു​കൊണ്ട്‌ വൻശക്തി​ക​ളു​ടെ പ്രദേ​ശ​ത്തു​നിന്ന്‌ വളരെ വിദൂ​ര​ത്തി​ലാ​ണെ​ങ്കി​ലും ആഫ്രി​ക്ക​യി​ലെ ആളുകൾക്കും പരി​ഭ്രമം തോ​ന്നേ​ണ്ട​താണ്‌. . . . ആഗോള സമ്പൂർണ്ണ നാശത്തി​ന്റെ ഭീഷണി​യെ മിക്കവാ​റും ആളുകൾ, ഗവേഷകർ “മനശാ​സ്‌ത്ര​പ​ര​മായ മൂടു​പ​ട​മി​ടൽ” എന്നു വിളി​ക്കുന്ന ഒരു രീതി​യിൽ നേരി​ടു​ന്നു. അതായത്‌ അവർ അതേപ്പറ്റി ചിന്തി​ക്കാൻ തന്നെ വിസമ്മ​തി​ക്കു​ന്നു. എന്നാൽ ആഗോള സമ്മർദ്ദം ഏറിവ​രു​മ്പോൾ വൈകാ​രി​ക​മായ ഈ സർക്കസ്സ്‌ വേല നടത്തു​ന്ന​തും ഭീഷണി​യെ വെറുതെ അവഗണി​ക്കു​ന്ന​തും കൂടുതൽ കൂടുതൽ പ്രയാ​സ​ക​ര​മാ​യി​ത്തീ​രു​ന്നു.”

സുരക്ഷി​ത​ത്വ​ത്തി​നെ​തി​രെ​യുള്ള മറ്റ്‌ ഭീഷണി​കൾ

എന്നാൽ വൻശക്തി​കൾ തമ്മിലുള്ള മനപൂർവ്വ​യു​ദ്ധ​ത്തി​ന്റെ പ്രകട​മായ ഭീഷണി കൂടാതെ മറ്റു വിധങ്ങ​ളി​ലും മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സുരക്ഷി​ത​ത്വം അപകട​ത്തി​ലാണ്‌. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ന്യൂക്ലി​യർ ആയുധങ്ങൾ സമ്പാദി​ക്കും എന്നതാണ്‌ ഒരു അപകടം. ഇപ്പോൾ തന്നെ ന്യൂക്ലി​യർ ആയുധങ്ങൾ കൈവ​ശ​മു​ണ്ടെന്ന്‌ നമുക്ക്‌ വ്യക്തമാ​യി അറിയാ​വുന്ന അഞ്ചു രാജ്യങ്ങൾ കൂടാതെ തങ്ങളു​ടെ​തായ ന്യൂക്ലി​യർ ആയുധങ്ങൾ ഉള്ളതോ പെട്ടെ​ന്നു​തന്നെ അവ സ്വന്തമാ​ക്കാ​വു​ന്ന​തോ ആയി ഏറ്റം കുറഞ്ഞത്‌ ആറ്‌ രാജ്യ​ങ്ങ​ളെ​ങ്കി​ലും ഉണ്ട്‌. ഈ നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ഇരുപ​തോ അതില​ധി​ക​മോ രാഷ്‌ട്ര​ങ്ങൾക്ക്‌ ബോം​ബു​ണ്ടാ​യി​രി​ക്കും എന്നാണ്‌ വിദഗ്‌ദ്ധർ വിശ്വ​സി​ക്കു​ന്നത്‌.

മറ്റൊരു അപകടം ഒരു ഭീകര​പ്ര​വർത്തക സംഘടന ഇത്തരത്തി​ലൊ​രു ആയുധം സമ്പാദി​ച്ചേ​ക്കാം എന്നതാണ്‌. ഒരു ഭീകര​പ്ര​വർത്ത​കന്‌ ഒരു ആറ്റം ബോം​ബു​കൊണ്ട്‌ എന്താണ്‌ ചെയ്യാൻ കഴിയുക എന്ന്‌ ചിന്തി​ക്കുക! ഒരു നഗരത്തെ മുഴുവൻ മോച​ന​ദ്ര​വ്യം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഭീഷണി​പ്പെ​ടു​ത്താൻ കഴിയും!

എന്നാൽ എങ്ങനെ​യാണ്‌ അത്തരമാ​ളു​കൾക്ക്‌ ഒരു ന്യൂക്ലി​യർ ബോംബ്‌ സമ്പാദി​ക്കാൻ കഴിയുക? രണ്ടി​ലേ​തെ​ങ്കി​ലും ഒരു വിധത്തിൽ. അവർക്ക്‌ ഒരെണ്ണം മോഷ്ടി​ച്ചെ​ടു​ക്കാൻ കഴിയും—അവർക്ക്‌50,000-ൽ ഒരെണ്ണം തെര​ഞ്ഞെ​ടു​ക്കാൻ കഴിയും എന്ന്‌ ഓർമ്മി​ക്കുക. അവർക്ക്‌ വേണ​മെ​ങ്കിൽ ഒരെണ്ണം നിർമ്മി​ക്കാ​നും കഴിയും. ആറ്റം ബോംബ്‌ നിർമ്മാ​ണ​ത്തി​ന്റെ സാങ്കേ​തിക വിദ്യ മേലാൽ ഒരു രഹസ്യ​മാ​യി​രി​ക്കു​ന്നില്ല. അതിന്‌ ആവശ്യ​മായ അടിസ്ഥാന ഘടകം, പ്ലൂട്ടോ​ണി​യം, ഇന്ന്‌ കൂടുതൽ കൂടുതൽ ലഭ്യമാണ്‌. വാസ്‌ത​വ​ത്തിൽ, 2000-ാം ആണ്ടോ​ടു​കൂ​ടി ഓരോ വർഷവും നാഗസാ​ക്കി​യി​ലു​പ​യോ​ഗിച്ച വലിപ്പ​ത്തി​ലുള്ള 75,0000 ബോം​ബു​കൾ നിർമ്മി​ക്കാ​നാ​വ​ശ്യ​മായ പ്ലൂട്ടോ​ണി​യം സൈനീ​കേതര ന്യൂക്ലി​യർ പരിപാ​ടി​ക​ളി​ലൂ​ടെ ഉല്‌പാ​ദി​പ്പി​ക്ക​പ്പെ​ടും!

സുരക്ഷി​ത​ത്വ​ത്തി​നെ​തി​രായ ഇത്തരം ഭീഷണി​കൾക്കു പുറമേ അപകട​ത്തി​ന്റെ​യും കണക്കു തെറ്റലി​ന്റെ​യും സംവി​ധാ​ന​ങ്ങ​ളു​ടെ പരാജ​യ​ത്തി​ന്റെ​യും സാദ്ധ്യ​ത​ക​ളും​കൂ​ടി ഉണ്ട്‌.

മാനുഷ പരിഹാ​ര​ങ്ങൾ

ശാസ്‌ത്ര​ജ്ഞൻമാ​രും പണ്ഡിതൻമാ​രും സൈന്യാ​ധി​പൻമാ​രും രാഷ്‌ട്രീ​യ​ക്കാ​രും ഈ വിഷയം സംബന്ധിച്ച്‌ വിശദ​മാ​യി എഴുതി​യി​ട്ടുണ്ട്‌. അധിക​മ​ധി​ക​മാ​യി ന്യൂക്ലി​യർ ആയുധ മത്സരത്തെ ചില​വേ​റി​യ​തും പ്രയോ​ജ​ന​ര​ഹി​ത​വും അങ്ങേയറ്റം അപകട​ക​ര​വു​മാ​യി, അവർ കാണുന്നു. അവർ വിവിധ പരിഹാ​രങ്ങൾ നിർദ്ദേ​ശി​ച്ചി​ട്ടുണ്ട്‌. ചിലർ പൂർണ്ണ​മായ നിരാ​യു​ധീ​ക​രണം ആവശ്യ​പ്പെ​ടു​ന്നു. മറ്റു ചിലർ ആയുധ നിർമ്മാ​ണം മരവി​പ്പി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ന്നു. ഇനിയും ചിലർ ‘താരയുദ്ധ’രീതി​യി​ലുള്ള പ്രതി​രോ​ധം നിർദ്ദേ​ശി​ക്കു​ന്നു. കഴിഞ്ഞ 1986 ജനുവ​രി​യിൽ രണ്ടു വൻശക്തി​ക​ളു​ടെ​യും തലവൻമാർ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ചില പ്രസ്‌താ​വ​നകൾ പുറ​പ്പെ​ടു​വി​ച്ചു. രണ്ടായി​രാം ആണ്ടാകു​മ്പോ​ഴേ​ക്കും ഭൂമി​യിൽനി​ന്നും ന്യൂക്ലി​യർ ആയുധങ്ങൾ നിർമാർജ്ജനം ചെയ്യാൻ മിഖാ​യേൽ ഗോർബാ​ചേവ്‌ പടിപ​ടി​യായ ഒരു പ്രക്രിയ നിർദ്ദേ​ശി​ച്ചു. ആ നിർദ്ദേശം സംബന്ധിച്ച്‌ താൻ നന്ദിയു​ള്ള​വ​നാ​ണെന്ന്‌ റോണാൾഡ്‌ റെയ്‌ഗൻ പറഞ്ഞു. ഇതു സമാധാ​ന​ത്തി​നു​വേ​ണ്ടി​യുള്ള ഗൗരവ​മായ ആസൂ​ത്ര​ണ​മോ വെറും പ്രചരണ തന്ത്രമോ? ഈ നിർദ്ദേ​ശ​ങ്ങൾക്കെ​ല്ലാം പൊതു​വായ ഒന്നുണ്ട്‌ അവയെ​ല്ലാം ഏതെങ്കി​ലും ഒരു മാനുഷ പരിഹാ​ര​ത്തി​ലേക്ക്‌ വിരൽ ചൂണ്ടുന്നു.

ഇത്‌ അടിസ്ഥാ​ന​പ​ര​മായ ഒരു ചോദ്യം ഉദിപ്പി​ക്കു​ന്നു: ന്യൂക്ലി​യർ യുദ്ധത്തിൽ നിന്നുള്ള അപകടം വരുത്തി​വ​ച്ചത്‌ മനുഷ്യർതന്നെ ആയിരി​ക്കെ ആ അപകട​ത്തിൽനി​ന്നുള്ള മോചനം കൈവ​രു​ത്തു​ന്ന​തിന്‌ മനുഷ്യ​രിൽ ആശ്രയം വയ്‌ക്കു​ന്നത്‌ യാഥാർത്ഥ്യ ചിന്തയാ​യി​രി​ക്കു​മോ? മരണത്തി​ന്റെ​യും നാശത്തി​ന്റെ​യും കംപ്യൂ​ട്ടർ നിയ​ന്ത്രിത ആയുധങ്ങൾ സ്വന്തമാ​ക്കു​ന്ന​തിന്‌ മനുഷ്യൻ അത്യന്തം ഭീതി​ജ​ന​ക​മായ പ്രാപ്‌തി​പ്ര​ക​ട​മാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ അവർക്ക്‌ തങ്ങളുടെ സ്വന്തം സ്വഭാ​വത്തെ അടക്കി​ഭ​രി​ക്കാൻ കഴിഞ്ഞി​ട്ടു​ണ്ടോ? ഈ തലമുറ രണ്ട്‌ മൃഗീയ ലോക യുദ്ധങ്ങൾ കണ്ടിരി​ക്കു​ന്നു. അതിന്റെ വൈപു​ല്യ​വും അതു വരുത്തിയ നാശവും മനുഷ്യ​ച​രി​ത്ര​ത്തി​ലെ മറ്റെല്ലാ മുൻയു​ദ്ധ​ങ്ങ​ളും നിസ്സാ​ര​മാ​യി കാണ​പ്പെ​ടാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷമുള്ള 40 വർഷങ്ങ​ളിൽ ഏതാണ്ട്‌ 150 ചെറിയ യുദ്ധങ്ങൾ നടന്നി​ട്ടുണ്ട്‌. അവയിൽ 3 കോടി ആളുകൾ നശിക്കാ​നി​ട​യാ​യി.

ദൈവ​ത്തി​ന്റെ പരിഹാ​രം

ബൈബിൾ ഇപ്രകാ​രം പറയു​ന്നത്‌ അതിശ​യമല്ല: “നിങ്ങൾ പ്രഭു​ക്കൻമാ​രിൽ ആശ്രയി​ക്ക​രുത്‌, രക്ഷ കൈവ​രു​ത്താൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുത്‌. ഈ ന്യൂക്ലി​യർ പ്രശ്‌ന​ത്തി​നു യഹോവ തന്റെതായ ഒരു പരിഹാ​രം ഉദ്ദേശി​ച്ചി​ട്ടുണ്ട്‌. മനുഷ്യ​രു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി അവന്റെ പരിഹാ​രം എന്നന്നേ​ക്കും പൂർണ്ണ​മാ​യി യുദ്ധം ഇല്ലായ്‌മ ചെയ്യു​ന്ന​തി​നു ഇടയാ​ക്കും—സങ്കീർത്തനം 46:9; 146:3.

പ്രശ്‌ന പരിഹാ​രം ദൈവ​രാ​ജ്യ​ത്തിൽ, എല്ലായി​ട​ത്തു​മുള്ള സമാധാന സ്‌നേ​ഹി​കൾക്ക്‌ നിലനിൽക്കുന്ന സുരക്ഷി​ത​ത്വം പ്രദാനം ചെയ്യുന്ന ലോക ഗവൺമെൻറിൽ, അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു ന്യൂക്ലി​യർ സർവ്വവി​നാ​ശ​ത്തി​ന്റെ സാദ്ധ്യത എന്നേക്കു​മാ​യി അവസാ​നി​പ്പി​ച്ചു​കൊണ്ട്‌ ആ രാജ്യം പെട്ടെന്നു തന്നെ അതിന്റെ അധികാ​രം ഭൂമി​മേൽ പ്രയോ​ഗി​ക്കു​മെന്ന്‌ ഭൂമി​യി​ലെ ഇരുനൂ​റി​ലേറെ രാജ്യ​ങ്ങ​ളി​ലാ​യി 30 ലക്ഷം ആളുകൾ തിരി​ച്ച​റി​യു​ന്നു. ഈ ആളുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌.

ആ രാജ്യ​ത്തി​ന്റെ നീതി​യുള്ള നിയമ​ങ്ങ​ളോ​ടുള്ള അനുസ​ര​ണ​ത്തിൽ അവർ മീഖാ 4:3-ലെ പ്രവചനം നിവർത്തി​ക്കു​ന്നു. അതി​പ്ര​കാ​രം പറയുന്നു: “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും തങ്ങളുടെ കുന്തങ്ങളെ കോതു കത്രി​ക​ക​ളാ​യും അടിച്ചു തീർക്കേ​ണ്ടി​വ​രും. രാഷ്‌ട്രം രാഷ്‌ട്ര​ത്തി​നെ​തി​രെ വാളോ​ങ്ങു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.” ലോക​ത്തി​ലെ ശാസ്‌ത്ര​ജ്ഞൻമാ​രിൽ നാലി​ലൊന്ന്‌ പ്രതി​രോ​ധ​ത്തോട്‌ ബന്ധപ്പെട്ട ജോലി​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അവരിൽ ആരും യഹോ​വ​യു​ടെ സാക്ഷി​കളല്ല. ഏതാണ്ട്‌ 7 കോടി ആളുകൾ സൈന്യ​ത്തോട്‌ നേരിട്ട്‌ ബന്ധപ്പെട്ട ജോലി​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അവരിൽ ഒരാൾപോ​ലും യഹോ​വ​യു​ടെ ഒരു സാക്ഷിയല്ല.

ഈ ന്യൂക്ലി​യർ വിഷമ​സ​ന്ധി​യു​ടെ വെറും നിഷ്‌ക്രി​യ​രായ നിരീ​ക്ഷ​ക​രാ​യി​രി​ക്കാ​തെ സാക്ഷികൾ ഈ സാഹച​ര്യ​ത്തിന്‌ ദൈവം വരുത്താൻ പോകുന്ന പരിഹാ​ര​ത്തെ​പ്പറ്റി സ്‌നേ​ഹ​പൂർവ്വം ആളുകളെ പഠിപ്പി​ക്കു​ന്നു. വസ്‌തു​തകൾ നിങ്ങളു​ടെ സ്വന്തം ബൈബി​ളി​ലുണ്ട്‌, ഈ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ സഹായം ലഭിക്കു​ന്ന​തിന്‌ നിങ്ങളു​ടെ സമൂഹ​ത്തി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക. അവർ നിങ്ങളെ സഹായി​ക്കാൻ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും. (g86 5/22)

[7-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പ്രശ്‌നത്തിന്റെ കാതൽ: വൻശക്തി​കൾ അന്യോ​ന്യം ആഴമായി അവിശ്വ​സി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്യുന്നു

[8-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഏതാണ്ട്‌ 7 കോടി ആളുകൾ നേരിട്ട്‌ സൈനീക പ്രവർത്ത​ന​ത്തോട്‌ ബന്ധപ്പെട്ട ജോലി​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അവരിൽ ഒരാൾ പോലും യഹോ​വ​യു​ടെ ഒരു സാക്ഷിയല്ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക