വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 87
  • ആരാണ്‌ എതിർക്രിസ്‌തു?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരാണ്‌ എതിർക്രിസ്‌തു?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ നൽകുന്ന ഉത്തരം
  • എതിർക്രി​സ്‌തു​ക്കളെ എങ്ങനെ തിരി​ച്ച​റി​യാം
  • എതിർക്രിസ്‌തു
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • ആരാണ്‌ എതിർക്രിസ്‌തു?
    ഉണരുക!—2001
  • എതിർക്രിസ്‌തുവിനെ വെളിച്ചത്തുകൊണ്ടുവരുന്നു
    2006 വീക്ഷാഗോപുരം
  • എതിർക്രിസ്‌തുവിനെ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌?
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 87
ഒരു സുവിശേഷകൻ ടെലിവിഷനിൽ പ്രസംഗിക്കുന്നു

ആരാണ്‌ എതിർക്രി​സ്‌തു?

ബൈബിൾ നൽകുന്ന ഉത്തരം

എതിർക്രി​സ്‌തു എന്നത്‌ കേവലം ഒരു വ്യക്തി​യോ സംഘട​ന​യോ അല്ല. കാരണം, “അനേകം എതിർക്രി​സ്‌തു​ക്കൾ” ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:18) “ക്രിസ്‌തു​വിന്‌ എതിരെ (അല്ലെങ്കിൽ പകരം)” എന്ന്‌ അർഥമാ​ക്കു​ന്ന ഗ്രീക്ക്‌ വാക്കിൽനി​ന്നാണ്‌ “എതിർക്രി​സ്‌തു” എന്ന പദം വന്നിരി​ക്കു​ന്നത്‌. ഇത്‌, പിൻവ​രു​ന്ന കാര്യങ്ങൾ ചെയ്യുന്ന ഏതൊ​രാ​ളെ​യും അർഥമാ​ക്കു​ന്നു:

  • യേശു, ക്രിസ്‌തു​വാ​ണെ​ന്നും (മിശിഹാ) ദൈവ​പു​ത്ര​നാ​ണെ​ന്നും ഉള്ള വസ്‌തുത നിഷേ​ധി​ക്കു​ന്ന​വർ.—1 യോഹന്നാൻ 2:22.

  • ദൈവ​ത്തി​ന്റെ അഭിഷി​ക്ത​നാ​യ ക്രിസ്‌തു​വി​നെ എതിർക്കു​ന്ന​വർ.—സങ്കീർത്ത​നം 2:1, 2; ലൂക്കോസ്‌ 11:23.

  • തങ്ങൾ ക്രിസ്‌തു​വാ​ണെന്ന്‌ നടിക്കു​ന്ന​വർ.—മത്തായി 24:24.

  • ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ പീഡി​പ്പി​ക്കു​ന്ന​വർ. കാരണം അവരെ പീഡി​പ്പി​ക്കു​ന്ന​വർ തന്നെ പീഡി​പ്പി​ക്കു​ന്ന​താ​യി യേശു കണക്കാ​ക്കു​ന്നു.—പ്രവൃത്തികൾ 9:5.

  • അധർമം പ്രവർത്തി​ക്കു​ക​യും വഞ്ചിക്കു​ക​യും ചെയ്യു​മ്പോൾത്ത​ന്നെ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ വ്യാജ​മാ​യി അവകാ​ശ​പ്പെ​ടു​ന്ന​വർ.—മത്തായി 7:22, 23; 2 കൊരിന്ത്യർ 11:13.

മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യു​ന്ന​വ​രെ വ്യക്തി​പ​ര​മാ​യി എതിർക്രി​സ്‌തു എന്നു പരാമർശി​ക്കു​ന്ന​തു കൂടാതെ ഇവരെ മൊത്ത​ത്തിൽ പരാമർശി​ക്കാ​നും “എതിർക്രി​സ്‌തു” എന്ന ഏകവച​ന​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. (2 യോഹന്നാൻ 7) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാലത്താണ്‌ എതിർക്രി​സ്‌തു ആദ്യമാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. അന്നു മുതൽ ഇക്കൂട്ടർ സ്ഥിതി​ചെ​യ്യു​ന്നു. അക്കാര്യം ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌.—1 യോഹന്നാൻ 4:3.

എതിർക്രി​സ്‌തു​ക്കളെ എങ്ങനെ തിരി​ച്ച​റി​യാം

  • എതിർക്രി​സ്‌തു​ക്കൾ യേശു​വി​നെ​ക്കു​റിച്ച്‌ തെറ്റായ ആശയങ്ങൾ പഠിപ്പി​ക്കു​ന്നു. (മത്തായി 24:9, 11) ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരു ത്രിത്വ​ത്തി​ന്റെ ഭാഗമാ​ണെ​ന്നോ സർവ്വശ​ക്ത​നാ​യ ദൈവ​മാ​ണെ​ന്നോ അവർ പഠിപ്പി​ക്കു​ന്നു. ഇതിലൂ​ടെ അവർ യഥാർഥ​ത്തിൽ യേശു​വി​നെ എതിർക്കു​ക​യാണ്‌. കാരണം, “പിതാ​വ്‌ എ​ന്നെ​ക്കാൾ വ​ലി​യ​വ​നാ​കു​ന്നു” എന്നാണ്‌ യേശു പഠിപ്പി​ച്ചത്‌.—യോഹന്നാൻ 14:28.

  • ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​വി​ധ​ത്തെ​ക്കു​റിച്ച്‌ യേശു പഠിപ്പി​ച്ചത്‌ എതിർക്രി​സ്‌തു​ക്കൾ തള്ളിക്ക​ള​യു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ക്രിസ്‌തു പ്രവർത്തി​ക്കു​ന്നത്‌ മനുഷ്യ​ഗ​വ​ണ്മെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കു​മെ​ന്നാണ്‌ ചില മതനേ​താ​ക്കൾ പഠിപ്പി​ക്കു​ന്നത്‌. പക്ഷേ, ഈ ഉപദേശം “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു പറഞ്ഞതിന്‌ വിപരീ​ത​മാണ്‌.—യോഹന്നാൻ 18:36.

  • യേശു തങ്ങളുടെ ദൈവ​മാ​ണെന്ന്‌ അവർ പറയുന്നു. എന്നാൽ, അവർ അവന്റെ കല്‌പ​ന​കൾ അനുസ​രി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ല. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക എന്ന കല്‌പ​ന​യും ഇതിൽ ഉൾപ്പെ​ടു​ന്നു.—മത്തായി 28:19, 20; ലൂക്കോസ്‌ 6:46; പ്രവൃത്തികൾ 10:42.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക