വെള്ളക്കാരുടെ പുസ്തകമാണോ ബൈബിൾ?
ബൈബിളിന്റെ ഉത്തരം
യൂറോപ്പിൽനിന്നുള്ളവർ എഴുതിയ പുസ്തകമല്ല ബൈബിൾ. ബൈബിൾ എഴുതാൻ ദൈവം തിരഞ്ഞെടുത്ത എല്ലാവരും ഏഷ്യയിൽ നിന്നുള്ളവരാണ്. എന്നിരുന്നാലും, ഒരു വർഗ്ഗത്തെ മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമായി കാണാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. ‘ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും’ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 10: 34, 35.