വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mrt ലേഖനം 15
  • ഏകാന്ത​തയെ തോൽപ്പി​ക്കാം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏകാന്ത​തയെ തോൽപ്പി​ക്കാം
  • മറ്റു വിഷയങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ത്തോട്‌ അടുക്കുക
  • ബൈബി​ളി​ലെ ആശ്വാ​സ​വ​ച​നങ്ങൾ വായി​ക്കു​ക
  • ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കു​ക
  • അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കു​ക
  • സൗഹൃ​ദങ്ങൾ ശക്തമാ​ക്കു​ക
  • വ്യായാ​മം ചെയ്യുക
  • സ്‌നേഹശൂന്യമായ ഈ ലോകത്തിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുക
    2009 വീക്ഷാഗോപുരം
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെ മേൽ ഇടുവിൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • നിങ്ങൾക്കു നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ ആസ്വദിക്കാം
    വീക്ഷാഗോപുരം—1996
  • സഹോദരങ്ങളുമായുള്ള സൗഹൃദം നിലനിറുത്തുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
കൂടുതൽ കാണുക
മറ്റു വിഷയങ്ങൾ
mrt ലേഖനം 15
വീട്ടിലിരിക്കുന്ന ഒരു സ്‌ത്രീ, ജനലിലൂടെ പുറത്തേക്കു നോക്കുന്നു.

ഏകാന്ത​തയെ തോൽപ്പി​ക്കാം

നിങ്ങൾ ഒറ്റപ്പെ​ട​ലി​ന്റെ​യും ഏകാന്ത​ത​യു​ടെ​യും തടവി​ലാ​ണോ? ‘ഞാൻ പുരമു​ക​ളിൽ തനിച്ച്‌ ഇരിക്കുന്ന പക്ഷി​യെ​പ്പോ​ലെ​യാണ്‌’ എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? (സങ്കീർത്തനം 102:7) ഏകാന്ത​തയെ തോൽപ്പി​ക്കാൻ സഹായി​ക്കുന്ന വിവരങ്ങൾ ബൈബി​ളി​ലുണ്ട്‌.

  • ദൈവ​ത്തോട്‌ അടുക്കുക

  • ബൈബി​ളി​ലെ ആശ്വാ​സ​വ​ച​നങ്ങൾ വായി​ക്കു​ക

  • ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കു​ക

  • അനാവ​ശ്യ​മാ​യ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കു​ക

  • സൗഹൃ​ദ​ങ്ങൾ ശക്തമാ​ക്കു​ക

  • വ്യായാ​മം ചെയ്യുക

ദൈവ​ത്തോട്‌ അടുക്കുക

നിങ്ങൾ ഒറ്റപ്പെട്ട സാഹച​ര്യ​ത്തി​ലാ​ണെ​ങ്കിൽപ്പോ​ലും ദൈവ​ത്തോ​ടു കൂടുതൽ അടുത്തു​കൊണ്ട്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം. (മത്തായി 5:3, 6) അതിനു സഹായ​ക​മായ വിവര​ങ്ങ​ളാണ്‌ താഴെ​യു​ള്ളത്‌.

  • ലളിത​മാ​യ​തും കൃത്യ​ത​യു​ള​ള​തും ആയ ഓൺലൈൻ ബൈബിൾ

  • ബൈബി​ളി​ന്റെ അടിസ്ഥാന പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചുള്ള ലഘുവീ​ഡി​യോ​കൾ

  • വ്യത്യസ്‌ത “ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ”

  • ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ലേഖന​പ​രമ്പര—“അവരുടെ വിശ്വാ​സം അനുക​രി​ക്കുക”

  • പ്രകൃ​തി​ലോ​ക​ത്തി​ന്റെ സൗന്ദര്യ​വും സങ്കീർണ​ത​യും വരച്ചു​കാ​ട്ടുന്ന “ആരുടെ കരവി​രുത്‌?” എന്ന ലേഖന​പ​ര​മ്പര

ബൈബി​ളി​ലെ ആശ്വാ​സ​വ​ച​നങ്ങൾ വായി​ക്കു​ക

പലർക്കും താഴെ കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങ​ളിൽനിന്ന്‌ വളരെ ആശ്വാസം കണ്ടെത്താ​നാ​യി​ട്ടുണ്ട്‌. ഏകാന്ത​ത​യു​ടെ ഈ സമയത്ത്‌ ഒറ്റയി​രു​പ്പി​നു കുറെ ഭാഗങ്ങൾ വായി​ച്ചു​തീർക്കാം എന്നു തീരു​മാ​നി​ക്കു​ന്ന​തി​നു പകരം ഓരോ ഭാഗവും വായിച്ച്‌ അതെക്കു​റിച്ച്‌ നന്നായി ചിന്തി​ക്കാ​നും പ്രാർഥി​ക്കാ​നും സമയം കണ്ടെത്താൻ കഴിയു​മോ?—മർക്കോസ്‌ 1:35.

  • സങ്കീർത്തനം 23:1-6

  • സങ്കീർത്തനം 34:1-22

  • സങ്കീർത്തനം 46:1-11

  • സങ്കീർത്തനം 63:6-8

  • സങ്കീർത്തനം 91:1-6

  • മത്തായി 6:25-34

  • 2 കൊരി​ന്ത്യർ 1:3, 4

  • ഫിലി​പ്പി​യർ 4:6, 7

  • 1 പത്രോസ്‌ 5:6, 7

ലോക​സം​ഭ​വ​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കു​ക

മോശം കാര്യങ്ങൾ സംഭവി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ദൈവം അതെല്ലാം മാറ്റാൻ പോകു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കു​ന്നത്‌ ഇപ്പോ​ഴുള്ള ബുദ്ധി​മു​ട്ടു​നി​റഞ്ഞ സാഹച​ര്യ​ങ്ങളെ നേരി​ടാൻ സഹായി​ക്കും.—യശയ്യ 65:17.

  • ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • സകലർക്കും നല്ല ആരോഗ്യം—ഉടൻ!

  • അവസാ​ന​നാ​ളു​ക​ളു​ടെ അടയാളം എന്താണ്‌?

  • നാലു കുതി​ര​സ​വാ​രി​ക്കാർ ആരാണ്‌?

  • ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കു​ക

എകാന്ത​ത​മൂ​ലം ഉണ്ടാകുന്ന ‘ഉത്‌ക​ണ്‌ഠ​യും’ ടെൻഷ​നും കുറയ്‌ക്കാൻ പിൻവ​രുന്ന ലേഖനങ്ങൾ സഹായി​ക്കും.—മത്തായി 6:25.

  • ടെൻഷനെ എങ്ങനെ നേരി​ടാം?

  • ഉത്‌ക​ണ്‌ഠകൾ കുറയ്‌ക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കു​മോ?

  • അനർഥ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ

  • പണത്തെ​ക്കു​റി​ച്ചു​ളള ഉത്‌ക​ണ്‌ഠ

  • ചെറു​പ്പ​ക്കാർ അനുഭ​വി​ക്കുന്ന ഉത്‌ക​ണ്‌ഠ​കൾ

സൗഹൃ​ദങ്ങൾ ശക്തമാ​ക്കു​ക

നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കാൻ പറ്റിയി​ല്ലെ​ങ്കിൽപ്പോ​ലും സുഹൃ​ദ്‌ബ​ന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്നതു ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ഇരിക്കാൻ നമ്മളെ സഹായി​ക്കും. നിങ്ങൾക്കു വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത സാഹച​ര്യ​മാ​ണോ? അങ്ങനെ​യാ​ണെ​ങ്കിൽ വീഡി​യോ കോളി​ലൂ​ടെ​യോ ടെലി​ഫോ​ണി​ലൂ​ടെ​യോ, ഉള്ള സുഹൃ​ദ്‌ബ​ന്ധങ്ങൾ നിലനി​റു​ത്താ​നും പുതിയവ തുടങ്ങാ​നും കഴിയു​മോ? “യഥാർഥ​സ്‌നേ​ഹി​തൻ” ആയിരി​ക്കാ​നും അങ്ങനെ​യുള്ള ഒരാളെ കണ്ടെത്താ​നും താഴെ കൊടു​ത്തി​രി​ക്കുന്ന ലേഖനങ്ങൾ സഹായി​ക്കും.—സുഭാ​ഷി​തങ്ങൾ 17:17.

  • യഥാർഥ സുഹൃത്ത്‌ ആരാണ്‌?

  • ഞാൻ എന്റെ ചങ്ങാതി​ക്കൂ​ട്ടം വലുതാ​ക്ക​ണോ?

  • എനിക്കു കൂട്ടു​കാർ ആരുമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

  • കൊടു​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​യൂ!

  • നന്ദി കാണി​ക്കു​ക

വ്യായാ​മം ചെയ്യുക

‘വ്യായാ​മം പ്രയോ​ജ​ന​മു​ള്ള​താണ്‌’ എന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 4:8, അടിക്കു​റിപ്പ്‌) പ്രത്യേ​കിച്ച്‌ ഒറ്റപ്പെ​ട്ടി​രി​ക്കു​മ്പോ​ഴൊ ഏകാന്തത തോന്നു​മ്പോ​ഴൊ. ഇങ്ങനെ​യുള്ള സമയങ്ങ​ളി​ലും നന്നായി ചിന്തി​ക്കാ​നും സന്തോ​ഷ​ത്തോ​ടെ ഇരിക്കാ​നും വ്യായാ​മം ചെയ്യു​ന്നതു ഗുണം ചെയ്യും. വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങാൻ പറ്റാത്ത സമയത്തും ഊർജ​സ്വ​ല​രാ​യി​രി​ക്കാൻ സഹായി​ക്കുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌.

  • വ്യായാ​മം പതിവാ​ക്കു​ക

  • ആരോ​ഗ്യ​വും മനക്കരു​ത്തും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക