ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2008
സേവനവർഷം 2007-ലെ റിപ്പോർട്ട്
ഈ പുസ്തകത്തിന്റെ ഉടമ .................
‘ഉറച്ചുനിൽപ്പിൻ; യഹോവ ചെയ്വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.’—പുറ. 14:13.
പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഏകദേശം 30 ലക്ഷം പേർ ചെങ്കടലിന്റെ പടിഞ്ഞാറേ കരയിൽ. യഹോവയുടെ കയ്യാലുള്ള 10 ബാധകളാൽ അപമാനിക്കപ്പെട്ടതിന്റെ അമർഷം അടക്കാനാകാതെ ഫറവോനും സൈന്യവും ഇതാ അവരെ ലക്ഷ്യമാക്കി അതിശീഘ്രം മുന്നേറുന്നു, നിസ്സഹായനായ ഒരു ഇരയുടെമേൽ ചാടിവീഴാനൊരുങ്ങുന്ന സിംഹത്തെപ്പോലെ. ഇസ്രായേല്യർ ഭയന്നുവിറച്ചു; പ്രത്യാശയ്ക്കു യാതൊരു വകയുമില്ലെന്ന് അവർക്കു തോന്നി. എന്നാൽ “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ . . . ചെയ്വാനിരിക്കുന്ന രക്ഷകണ്ടുകൊൾവിൻ; . . . യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും” എന്ന് മോശെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.—പുറ. 14:13, 14.
അതുതന്നെയാണു സംഭവിച്ചത്. ഭയാദരവുണർത്തുന്ന ഒരു ശക്തിപ്രകടനത്താൽ ചെങ്കടൽ വിഭജിച്ചുകൊണ്ട് യഹോവ തന്റെ ജനത്തെ വിടുവിച്ചു. നാളിതുവരെ, അതിജീവനം അസാധ്യമെന്നു തോന്നിയ എത്രയെത്ര സാഹചര്യങ്ങളിൽനിന്നു യഹോവ തന്റെ ജനത്തെ വിടുവിച്ചിരിക്കുന്നു! തന്റെ ജനത്തിനുവേണ്ടി ഇപ്പോഴും യഹോവ പോരാടുന്നു—ഈ വാർഷികപുസ്തകത്തിലെ നിരവധി അനുഭവങ്ങളിൽനിന്ന് അതാണു നിങ്ങൾ കാണാൻ പോകുന്നത്. മേലുദ്ധരിച്ചിരിക്കുന്ന 2008-ലെ വാർഷികവാക്യം യഹോവയുടെ എല്ലാ വാഗ്ദാനങ്ങളിലുമുള്ള നിങ്ങളുടെ വിശ്വാസവും സ്നേഹപുരസ്സരമായ അവന്റെ മാർഗനിർദേശങ്ങളിലുള്ള ആശ്രയത്വവും ബലിഷ്ഠമാക്കട്ടെ.
Photo Credits: പേജ് 66: ചുക്ചീ: © B&C Alexander/Arcticphoto.com; പേജ് 254: സൂര്യാസ്തമയത്തിന്റെ ചിത്രം: www.comstock.com