ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2007
സേവനവർഷം 2006-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു.”—സെഫ. 1:14.
യഹൂദാ രാജാവായ യോശീയാവിന്റെ നാളുകളിൽ സെഫന്യാ പ്രവാചകൻ ശക്തമായ ഒരു സന്ദേശം പ്രഖ്യാപിച്ചു; യഹോവയുടെ ന്യായവിധി ദിവസം വരുന്നു എന്നും അത് അടുത്തെത്തിയിരിക്കുന്നു എന്നുമായിരുന്നു അത്. ദുഷ്ടന്മാർ “ഛേദി”ക്കപ്പെടുമായിരുന്നു; എങ്കിലും യഹോവയെ അന്വേഷിക്കുകയും നീതിയും സൗമ്യതയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് “യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാ”മായിരുന്നു. (സെഫ. 1:3; 2:3) പൊ.യു.മു. 607-ൽ ആ ദിവസം വന്നു; യെരൂശലേം നിവാസികളെ സംബന്ധിച്ചിടത്തോളം അത് ഒരു ക്രോധദിവസം തന്നെയായിരുന്നു.
നാമും സമാനമായ ഒരു സന്ദേശം ധൈര്യപൂർവം പ്രഖ്യാപിക്കുന്നു; ദുഷ്ടന്മാർക്ക് മുന്നറിയിപ്പു നൽകുകയും നീതിമാന്മാരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു സന്ദേശം. പെട്ടെന്നുതന്നെ യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുകയും ദുഷ്ടത തുടച്ചുനീക്കുകയും ചെയ്യും എന്നതാണ് അത്. ലോകവ്യാപക റിപ്പോർട്ടിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ ഈ സന്ദേശം ഇന്ന് മുമ്പെന്നത്തെക്കാളധികമായി പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്—യഹോവയുടെ ദിവസം ശരിക്കും അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണത്. 2007-ലെ നമ്മുടെ വാർഷികവാക്യം കാലപ്രവാഹത്തിൽ നാം എവിടെ നിലകൊള്ളുന്നുവെന്ന് നമ്മെ ഓർമിപ്പിക്കുകയും നമ്മുടെ മഹാദൈവമായ യഹോവയോട് എന്നെന്നും വിശ്വസ്തരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ.
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Photo Credits: Page 22: Globe on DVD cover: Used with permission from The George F. Cram Company, Indianapolis, Indiana; page 27: Art source for Rome and Greece on top video cover: Roma, Musei Capitolini; page 66: City: Johannesburg Tourism Company; colorful buildings: ©Jon Arnold/Agency Jon Arnold Images/age fotostock; page 114: Top: Museum Africa: Times Media Collection; page 223: Rice: Ed Scott/Pixtal/age fotostock; house and boat: © ICONOTEC; page 228: Pineapples: © ICONOTEC; photo from space: Image courtesy of the Image Science & Analysis Laboratory, NASA Johnson Space Center; pages 229, 252-4: Flowers and lava, flowers and sunset, waterfall, waves: © ICONOTEC