ടൈറ്റിൽ പേജ്/ പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2004
സേവനവർഷം 2003-ലെ റിപ്പോർട്ട് അടങ്ങിയിരിക്കുന്നു
“സദാ ജാഗരൂകരായിരിക്കുവിൻ . . .
ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ.” —മത്തായി 24:42, 44, NW.
യഹോവയുടെ ദിവസം ഞെട്ടിക്കുംവിധം പെട്ടെന്നായിരിക്കും വന്നെത്തുക എന്ന് ദൈവവചനം ഇടവിടാതെ നമ്മെ ഓർമിപ്പിക്കുന്നു. ആയതിനാൽ, “മഹോപദ്രവ”ത്തെ അതിജീവിച്ചുകാണാൻ താൻ ആഗ്രഹിക്കുന്ന തന്റെ ശിഷ്യരോടുള്ള യേശുവിന്റെ ആഴമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് 2004-ലെ നമ്മുടെ വാർഷികവാക്യം. (വെളി. 7:14, NW) ആത്മീയമായി ജാഗരൂകരും ഒരുങ്ങിയിരിക്കുന്നവരുമായി നിലകൊള്ളാൻ നമുക്ക് എങ്ങനെ കഴിയും? ദൈവവചനത്തിന്റെ പഠനത്തിൽനിന്നും വിശുദ്ധസേവനത്തിന്റെ പദവികളിൽനിന്നും നമ്മെ വ്യതിചലിപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കാതിരിക്കുകവഴി. യേശുവിന്റെ സ്നേഹപൂർവകമായ ബുദ്ധിയുപദേശത്തിനു ചെവികൊടുത്ത വിശ്വസ്ത സാക്ഷികളുടെ അനേകം ദൃഷ്ടാന്തങ്ങൾ ഈ വാർഷികപുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ അവരുടെ വിശ്വാസം അനുകരിക്കുമാറാകട്ടെ.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
13, 22, 23 പേജുകളിലെ അച്ചടിയന്ത്രങ്ങൾ: Copyright by MAN Roland Druckmaschinen AG