ബൈബിൾകഥാപാത്രം
മനായേൻ—ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുക
ഒന്നാം നൂറ്റാണ്ടിലെ അന്ത്യോക്യസഭയിൽ നേതൃത്വമെടുത്തിരുന്നവരിൽ ഒരാളായിരുന്നു മനായേൻ. “ജില്ലാഭരണാധികാരിയായ ഹെരോദിന്റെ സഹപാഠി” ആയിരുന്നു അദ്ദേഹം. (പ്രവൃ. 13:1) അതുകൊണ്ടുതന്നെ അദ്ദേഹത്തിനു നല്ല വിദ്യാഭ്യാസമുണ്ടായിരുന്നു. ഇനി, നല്ല സാമ്പത്തികസ്ഥിതിയുള്ള ഒരു കുടുംബത്തിലുമായിരിക്കാം അദ്ദേഹം വളർന്നുവന്നത്.
ഇത്ര നല്ലൊരു ചുറ്റുപാടിൽനിന്നാണ് വന്നതെങ്കിലും, ഒരു ക്രിസ്ത്യാനിയാകാനും സഭയെ പിന്തുണയ്ക്കാനും മനായേൻ തീരുമാനിച്ചു. തന്റെ വിദ്യാഭ്യാസമോ ഭരണാധികാരിയുമായുള്ള ബന്ധമോ അദ്ദേഹം സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിച്ചില്ല. പകരം അദ്ദേഹം സഹോദരങ്ങളെ സേവിച്ചു.
സമ്പത്തിനും പ്രശസ്തിക്കും പുറകേ പോകുന്നതിനെക്കാൾ പ്രധാനം യഹോവയെ സേവിക്കുന്നതാണെന്ന് മനായേന്റെ മാതൃക നമ്മളെ പഠിപ്പിക്കുന്നു. നമ്മളും ലോകത്തിന്റെ നേട്ടങ്ങൾക്കു പിന്നാലെ പായുന്നതിനു പകരം ആത്മീയകാര്യങ്ങൾക്കു മുൻഗണന കൊടുക്കണം. (മത്താ. 6:33) ഇനി, വിദ്യാഭ്യാസം നേടുന്നത് നല്ലതാണെങ്കിലും നമ്മൾ ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തും.’ ഒരു കാര്യവും യഹോവയെ സേവിക്കുന്നതിന് ഒരു തടസ്സമാകാൻ നമ്മൾ അനുവദിക്കില്ല.—ഫിലി. 1:9, 10.