വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഏപ്രിൽ പേ. 2-7
  • യഹോവ എന്നെ ചെറു​പ്പം​മു​തൽ പരിശീ​ലി​പ്പി​ച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ എന്നെ ചെറു​പ്പം​മു​തൽ പരിശീ​ലി​പ്പി​ച്ചു
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പരിശീ​ലനം തുടരു​ന്നു
  • മുൻനി​ര​സേ​വനം സന്തോഷം നേടി​ത്ത​രു​ന്നു
  • സെനഗ​ലി​ലേക്ക്‌
  • ന്യൂ ബ്രൺസ്‌വി​കി​ലും ക്യു​ബെ​ക്കി​ലും മുൻനി​ര​സേ​വനം ചെയ്യുന്നു
  • കഠിനാ​ധ്വാ​നി​ക​ളായ അനേകം സഹോ​ദ​ര​ങ്ങളെ ഞങ്ങൾ കണ്ടുമു​ട്ടി
  • വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പഠിച്ച പാഠങ്ങൾ
  • ഐക്യ​നാ​ടു​ക​ളി​ലേക്ക്‌
  • നല്ല മാതൃ​കകൾ വെച്ചവ​രിൽനിന്ന്‌ പഠിച്ച​തി​ന്റെ അനു​ഗ്ര​ഹങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സ്‌നേഹം കാണി​ക്കു​ന്നതു നിലനിൽക്കുന്ന അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ദൈവരാജ്യശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
    ദൈവരാജ്യം ഭരിക്കുന്നു!
  • ശരിയായ തീരുമാനങ്ങൾ ആജീവനാന്ത അനുഗ്രഹങ്ങളിലേക്കു നയിച്ചു
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഏപ്രിൽ പേ. 2-7
തന്റെ മേശയിലിരുന്ന്‌ ജോലി ചെയ്യുന്ന ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ.

ജീവി​ത​കഥ

യഹോവ എന്നെ ചെറു​പ്പം​മു​തൽ പരിശീ​ലി​പ്പി​ച്ചു

ഡേവിഡ്‌ സ്‌പ്ലെ​യ്‌നി​ന്റെ ഓർമ​ക​ളി​ലൂ​ടെ

ഒരു സഹോ​ദരൻ എന്റെ കൈയിൽ ഒരു പേപ്പർ തന്നു. അതിൽ ഇങ്ങനെ എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു: “ഡേവിഡ്‌ സ്‌പ്ലെയ്‌ൻ, 1953 ഏപ്രിൽ 8: ‘അർമ​ഗെ​ദോ​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കുക.’” അന്തംവിട്ട്‌ ഞാൻ ആ സഹോ​ദ​ര​നോ​ടു ചോദി​ച്ചു: “ഇതെന്താ?” സഹോ​ദരൻ പറഞ്ഞു: “ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ മോന്റെ പ്രസം​ഗ​നി​യ​മ​ന​മാണ്‌.”a ഞാൻ അപ്പോൾ പറഞ്ഞു: “അതിന്‌ ഞാൻ അതിൽ ചേർന്നി​ട്ടി​ല്ല​ല്ലോ!”

ഇതു തത്‌കാ​ലം ഇവിടെ നിൽക്കട്ടെ. ഞാൻ എന്റെ കഥ ആദ്യം​മു​തൽ തുടങ്ങാം. ഞാൻ ജനിച്ചത്‌ കാനഡ​യി​ലെ കാൽഗ​റി​യി​ലാണ്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധം നടക്കുന്ന സമയത്ത്‌. 1940-കളുടെ അവസാനം ഡൊണാൾഡ്‌ ഫ്രേസർ എന്നൊരു ചെറു​പ്പ​ക്കാ​ര​നായ മുൻനി​ര​സേ​വകൻ ഞങ്ങളുടെ വീടിന്റെ വാതി​ലിൽ മുട്ടി. അങ്ങനെ എന്റെ മമ്മി ബൈബിൾ പഠിക്കാൻതു​ടങ്ങി. മമ്മി സത്യത്തെ ഒരുപാ​ടു സ്‌നേ​ഹി​ച്ചി​രു​ന്നു. പക്ഷേ ഗുരു​ത​ര​മായ ചില ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം എപ്പോ​ഴും മീറ്റി​ങ്ങി​നു പോകു​ന്നതു മമ്മിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എങ്കിലും 1950-ൽ മമ്മി സ്‌നാ​ന​പ്പെട്ടു. പക്ഷേ രണ്ടു വർഷം തികയു​ന്ന​തി​നു മുമ്പേ മമ്മി മരിച്ചു​പോ​യി. ആ സമയത്ത്‌ പപ്പ വിശ്വാ​സ​ത്തി​ലി​ല്ലാ​യി​രു​ന്നു. എന്നാൽ സാക്ഷി​ക​ളു​ടെ രീതി​യ​നു​സ​രി​ച്ചു​തന്നെ ചരമശു​ശ്രൂഷ നടത്താൻ പപ്പ സമ്മതിച്ചു.

ഞങ്ങളുടെ സഭയിൽ പ്രായ​മുള്ള ഒരു അഭിഷി​ക്ത​സ​ഹോ​ദ​രി​യു​ണ്ടാ​യി​രു​ന്നു. ആലീസ്‌ എന്നായി​രു​ന്നു പേര്‌. മമ്മിയു​ടെ അടക്കിനു ശേഷം കുറച്ചു​ദി​വസം കഴിഞ്ഞ​പ്പോൾ സഹോ​ദരി എന്നെ മീറ്റി​ങ്ങി​നു വരാൻ ക്ഷണിച്ചു. മമ്മിക്ക്‌ ആരോ​ഗ്യ​മു​ണ്ടാ​യി​രുന്ന സമയത്ത്‌ ഞാനും മമ്മിയും​കൂ​ടെ ഞായറാ​ഴ്‌ചത്തെ മീറ്റി​ങ്ങി​നു പോകു​മ്പോൾ സഹോ​ദരി എന്നെ കണ്ടിട്ടുണ്ട്‌. ഞാൻ പൊയ്‌ക്കോ​ട്ടെ​യെന്ന്‌ പപ്പയോ​ടു ചോദി​ച്ചു; പപ്പ സമ്മതിച്ചു. “ഒറ്റ പ്രാവ​ശ്യ​ത്തേ​യ്‌ക്ക്‌” പപ്പയും​കൂ​ടെ വരാ​മെന്നു പറഞ്ഞു. മമ്മിയു​ടെ ചരമ​പ്ര​സം​ഗം നടത്തിയ സഹോ​ദ​ര​നോ​ടു നന്ദി പറയാൻ വേണ്ടി​യാ​യി​രു​ന്നു അത്‌. ആ രാത്രി​യി​ലെ മീറ്റിങ്ങ്‌, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും ആയിരു​ന്നു. പപ്പ വരേണ്ടി​യി​രുന്ന ആദ്യത്തെ യോഗം അതുത​ന്നെ​യാ​യി​രു​ന്നു. കാരണം പ്രസം​ഗകല മെച്ച​പ്പെ​ടു​ത്താ​നുള്ള കോഴ്‌സൊ​ക്കെ എടുത്തി​രുന്ന പപ്പയ്‌ക്ക്‌, അവിടെ കേട്ട പ്രസം​ഗ​ങ്ങ​ളും അത്‌ അവതരി​പ്പിച്ച രീതി​യും ഒക്കെ ഒരുപാട്‌ ഇഷ്ടപ്പെട്ടു. ആ മീറ്റിങ്ങ്‌ എല്ലാ ആഴ്‌ച​യും കൂടാൻ പപ്പ തീരു​മാ​നി​ച്ചു. പതി​യെ​പ്പ​തി​യെ മറ്റു മീറ്റി​ങ്ങു​കൾക്കും പപ്പ വരാൻതു​ടങ്ങി.

അന്നൊക്കെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ദാസൻ, മീറ്റിങ്ങ്‌ തുടങ്ങുന്ന സമയത്ത്‌ സ്‌കൂ​ളിൽ അംഗങ്ങ​ളാ​യി​രു​ന്ന​വ​രു​ടെ പേരുകൾ ഉറക്കെ വിളി​ക്കു​മാ​യി​രു​ന്നു. അപ്പോൾ ഓരോ​രു​ത്ത​രും തിരിച്ച്‌ “പ്രസന്റ്‌” എന്നു പറയും. അടുത്ത മീറ്റി​ങ്ങിന്‌ എന്റെ പേരും അങ്ങനെ വിളി​ക്കാ​മോ എന്ന്‌ ഞാൻ ആ സഹോ​ദ​ര​നോ​ടു ചോദി​ച്ചു. അതു കേട്ട​പ്പോൾ സഹോ​ദ​രന്‌ ഒരുപാട്‌ സന്തോ​ഷ​മാ​യി. പക്ഷേ അതിൽ എന്തൊ​ക്കെ​യാണ്‌ ഉൾപ്പെ​ട്ടി​രു​ന്ന​തെന്ന്‌ എനിക്കു പിന്നീ​ടാണ്‌ മനസ്സി​ലാ​യത്‌.

മീറ്റി​ങ്ങിൽ എന്റെ പേരൊന്ന്‌ വിളി​ക്കണം എന്നേ എനിക്കു​ണ്ടാ​യി​രു​ന്നു​ള്ളു. പക്ഷേ ആ പേര്‌ വിളി​ക്കു​ന്ന​വ​രെ​ല്ലാം മീറ്റി​ങ്ങിൽ പരിപാ​ടി നടത്തു​ന്ന​വ​രാ​ണെന്ന്‌ ഞാൻ പിന്നീ​ടാണ്‌ മനസ്സി​ലാ​ക്കി​യത്‌. ഞാൻ ആഗ്രഹി​ച്ച​തു​പോ​ലെ അടുത്ത​യാഴ്‌ച എന്റെ പേരും സഹോ​ദരൻ വിളിച്ചു. അഭിമാ​ന​ത്തോ​ടെ ഞാൻ “പ്രസന്റ്‌” എന്നും പറഞ്ഞു. മീറ്റി​ങ്ങി​നു ശേഷം എന്നെ ഒരുപാ​ടു പേർ അഭിന​ന്ദി​ച്ചു. കുറച്ച്‌ ആഴ്‌ചകൾ കഴിഞ്ഞ്‌ പ്രസം​ഗ​ത്തി​ന്റെ നിയമ​ന​മുള്ള ഒരു സ്ലിപ്പ്‌ എനിക്കു കിട്ടി. അതെക്കു​റി​ച്ചാണ്‌ ഞാൻ ഈ ലേഖന​ത്തി​ന്റെ ആദ്യം പറഞ്ഞത്‌.

ഞാൻ ആകെ പെട്ടു! അന്ന്‌ വിദ്യാർഥി​കൾ ആറു മുതൽ എട്ടു മിനിട്ട്‌ വരെ ദൈർഘ്യ​മുള്ള പ്രസം​ഗങ്ങൾ നടത്തണ​മാ​യി​രു​ന്നു. ഇന്നത്തെ​പ്പോ​ലെ ബൈബിൾ മാത്രം വായി​ക്കുന്ന നിയമനം അന്നില്ല. പ്രസംഗം തയ്യാറാ​കാൻ പപ്പ എന്നെ സഹായി​ച്ചു. നടത്തു​ന്ന​തി​നു മുമ്പ്‌ 20 പ്രാവ​ശ്യ​മാണ്‌ പപ്പ എന്നെ​ക്കൊണ്ട്‌ അതു പറയി​പ്പി​ച്ചു​നോ​ക്കി​യത്‌. പ്രസം​ഗ​ത്തി​നു ശേഷം സഹോ​ദരൻ എനിക്കു വേണ്ട ബുദ്ധി​യു​പ​ദേശം തന്നു. വർഷങ്ങ​ളി​ലു​ട​നീ​ളം പപ്പയി​ലൂ​ടെ​യും പ്രാപ്‌ത​രായ സഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ​യും തന്റെ സംഘട​ന​യി​ലൂ​ടെ​യും യഹോവ എന്നെ പരിശീ​ലി​പ്പി​ച്ചു.

പരിശീ​ലനം തുടരു​ന്നു

ഞാൻ മുമ്പ്‌ പറഞ്ഞ ആലീസ്‌ സഹോ​ദ​രി​യാണ്‌ തുടക്ക​ത്തി​ലൊ​ക്കെ ശുശ്രൂ​ഷ​യിൽ എനിക്കു വേണ്ട പരിശീ​ലനം തന്നത്‌. ആ സമയ​ത്തൊ​ക്കെ വീടു​ക​ളിൽ ചെന്ന്‌ മൂന്നു തിരു​വെ​ഴുത്ത്‌ വായി​ക്കും, പിന്നെ ഒരു പുസ്‌തകം കൊടു​ക്കും. അതായി​രു​ന്നു രീതി. സംസാ​രി​ക്കാ​നുള്ള എന്റെ ഊഴം എത്തു​മ്പോൾ ആലീസ്‌ സഹോ​ദരി സ്വയം പരിച​യ​പ്പെ​ടു​ത്തി​യിട്ട്‌ സംഭാ​ഷണം തുടങ്ങും. എന്നിട്ട്‌ ആദ്യത്തെ തിരു​വെ​ഴുത്ത്‌ വായി​ക്കാൻ എന്നോടു പറയും. പിന്നെ​യ​ങ്ങോട്ട്‌ ഞാനാണു സംസാ​രി​ക്കു​ന്നത്‌. അതു കഴിഞ്ഞ്‌ രണ്ടു തിരു​വെ​ഴു​ത്തു​കൂ​ടെ വായി​ക്കണം. അതു വായി​ച്ചിട്ട്‌ ഞാൻ പുസ്‌തകം കൊടു​ക്കും. പിന്നെ വീടു​ക​ളിൽ ചെന്ന്‌ സ്വന്തമാ​യി സംഭാ​ഷണം തുടങ്ങാൻ ഞാൻ പഠിച്ചു. എന്റെ പപ്പ 1954-ൽ സ്‌നാ​ന​മേറ്റു. പിന്നീട്‌ ശുശ്രൂ​ഷ​യിൽ എന്നെ പരിശീ​ലി​പ്പി​ച്ചതു പപ്പയാണ്‌. പപ്പ ഒറ്റയ്‌ക്കാ​യി​രു​ന്നെ​ങ്കി​ലും സത്യത്തിൽ എന്നെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ അദ്ദേഹം പരമാ​വധി ശ്രമിച്ചു. മീറ്റി​ങ്ങും ശുശ്രൂ​ഷ​യും കഴിഞ്ഞേ പപ്പയ്‌ക്ക്‌ വേറെ എന്തും ഉണ്ടായി​രു​ന്നു​ള്ളൂ. മീറ്റി​ങ്ങു​കൾ ഒന്നും ഞങ്ങൾ മുടക്കി​ല്ലാ​യി​രു​ന്നു. ശനിയും ഞായറും രാവിലെ എന്തായാ​ലും ശുശ്രൂ​ഷ​യ്‌ക്കു പോയി​രി​ക്കും.

12 വർഷത്തെ സ്‌കൂൾ ജീവി​ത​ത്തിൽ എനിക്കു കിട്ടിയ പരിശീ​ല​ന​വും എന്നെ ഒരുപാ​ടു സഹായി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കണക്കി​ലും ഇംഗ്ലീഷ്‌ ഗ്രാമ​റി​ലും എനിക്കു നല്ല അടിസ്ഥാ​നം കിട്ടി. പിന്നെ അക്കാലത്ത്‌ ഞാൻ എടുത്ത ഇംഗ്ലീഷ്‌ കോഴ്‌സു​ക​ളും, കഥകൾ ഭംഗി​യാ​യി എഴുതാൻ കിട്ടിയ പരിശീ​ല​ന​വും എന്നെ ഒരുപാ​ടു സഹായി​ക്കു​ന്നു; പ്രത്യേ​കി​ച്ചും റൈറ്റിങ്‌ ഡിപ്പാർട്ടു​മെ​ന്റി​ലെ ഇപ്പോ​ഴുള്ള എന്റെ നിയമ​ന​ത്തിൽ.

സംഗീ​ത​ത്തി​ലുള്ള എന്റെ താത്‌പ​ര്യ​ത്തെ​ക്കു​റിച്ച്‌ ആളുകൾ എന്നോട്‌ ചോദി​ക്കാ​റുണ്ട്‌. എന്റെ പപ്പയ്‌ക്കും മമ്മിക്കും സംഗീതം വലിയ ഇഷ്ടമാ​യി​രു​ന്നു. ഏഴാമത്തെ വയസ്സിൽ ഞാൻ പിയാ​നോ പഠിക്കാൻതു​ടങ്ങി. പക്ഷേ ടീച്ചർക്ക്‌ എന്റെ കഴിവിൽ അത്ര മതിപ്പു തോന്നി​യില്ല. അതു​കൊണ്ട്‌ ആ ക്ലാസ്‌ നിറു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ പപ്പയോട്‌ ടീച്ചർ പറഞ്ഞു. ടീച്ചർ പറഞ്ഞതി​ലും കാര്യ​മു​ണ്ടാ​യി​രു​ന്നു. കാരണം ആ സമയത്ത്‌ എനിക്ക്‌ അതി​നോട്‌ അത്ര താത്‌പ​ര്യം തോന്നി​യി​രു​ന്നില്ല.

കുറച്ച്‌ മാസം കഴിഞ്ഞ​പ്പോൾ പപ്പ എനിക്കു​വേണ്ടി മറ്റൊരു ടീച്ചറെ കണ്ടുപി​ടി​ച്ചു. ഇപ്രാ​വ​ശ്യം ഞാൻ പിയാ​നോ വായി​ക്കാ​നും പാട്ടു പാടാ​നും ശരിക്കും പഠിച്ചു. എന്റെ ശബ്ദം നല്ലതാ​യി​രു​ന്ന​തു​കൊണ്ട്‌ കുട്ടി​യാ​യി​രു​ന്ന​പ്പോൾ ചില മത്സരങ്ങ​ളി​ലൊ​ക്കെ വിജയി​ക്കാ​നും എനിക്കു പറ്റി. സംഗീ​ത​ത്തിൽ ഡിഗ്രി എടുത്ത്‌ ഒരു മ്യൂസിക്‌ ടീച്ചർ ആകാനും അങ്ങനെ മുഴു​സ​മ​യ​സേ​വ​നത്തെ പിന്തു​ണ​യ്‌ക്കുന്ന ഒരു ജോലി കണ്ടെത്താ​നും ആയിരു​ന്നു എന്റെ ആഗ്രഹം. പക്ഷേ സംഗീ​ത​ത്തെ​ക്കു​റി​ച്ചും അതിന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചും സംഗീ​ത​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും ഒക്കെ പഠിച്ച്‌ പരീക്ഷ എഴുത​ണ​മെ​ങ്കിൽ ഒരുപാ​ടു സമയം ചെലവ​ഴി​ക്കേ​ണ്ടി​വ​രും എന്ന്‌ എനിക്ക്‌ മനസ്സി​ലാ​യി. അതു​കൊണ്ട്‌ ഞാൻ എന്റെ ആ ലക്ഷ്യം വേണ്ടെന്ന്‌ വെച്ചിട്ട്‌ സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. 1963-ലായി​രു​ന്നു അത്‌.

മുൻനി​ര​സേ​വനം സന്തോഷം നേടി​ത്ത​രു​ന്നു

ഒരു വർഷം മുൻനി​ര​സേ​വനം ചെയ്‌ത​ശേഷം ഒണ്ടേറി​യോ​യി​ലെ കപ്പുസ്‌കാ​സി​ങ്ങി​ലേക്ക്‌ എന്നെ പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി നിയമി​ച്ചു. ഡാനി​യേൽ സ്‌കിന്നർ സഹോ​ദ​ര​നാണ്‌ അവിടെ എന്റെകൂ​ടെ ഉണ്ടായി​രു​ന്നത്‌. അദ്ദേഹ​ത്തിന്‌ എന്റെ ഇരട്ടി​യി​ല​ധി​കം പ്രായ​മു​ണ്ടാ​യി​രു​ന്നു. സഭാകാ​ര്യ​ങ്ങ​ളൊ​ക്കെ എന്നെ നന്നായി പഠിപ്പി​ച്ചത്‌ സഹോ​ദ​ര​നാണ്‌. 20 വയസ്സു​ള്ള​പ്പോൾ എന്നെ സഭാ സേവന​ക്ക​മ്മി​റ്റി​യി​ലെ അംഗമാ​യി നിയമി​ച്ചു. എനിക്ക്‌ ഒരുപാട്‌ കാര്യങ്ങൾ പഠിക്കാ​നു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ സംഘടന വീണ്ടും ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നതു കാണു​മ്പോൾ എനിക്കു വളരെ സന്തോഷം തോന്നു​ന്നു. അവർ ആ പരിശീ​ലനം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യാൽ വളരെ ചെറു​പ്പ​ത്തിൽത്തന്നെ യഹോ​വ​യ്‌ക്ക്‌ അവരെ ശരിക്കും ഉപയോ​ഗി​ക്കാൻ പറ്റും.

കപ്പുസ്‌കാ​സി​ങ്ങി​ലെ ജീവിതം അത്ര എളുപ്പ​മാ​യി​രു​ന്നില്ല. തണുപ്പു​കാ​ല​മാണ്‌ ഏറ്റവും ബുദ്ധി​മുട്ട്‌. തണുപ്പ്‌ എന്നൊക്കെ പറഞ്ഞാൽ കൊടും തണുപ്പ്‌! -44 ഡിഗ്രി വരെ താഴും. ഇനി കൂടി​യാൽത്തന്നെ -33 ഡിഗ്രി വരെയേ ഉയരു​ക​യു​ള്ളൂ. ഞാനും ഡാനി​യേൽ സഹോ​ദ​ര​നും മിക്കവാ​റും എല്ലായി​ട​ത്തും നടന്നാണ്‌ പോയി​രു​ന്നത്‌. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും ആ നിയമ​ന​ത്തിൽ എനിക്ക്‌ ഒരുപാട്‌ സന്തോഷം ഉണ്ടായി​ട്ടുണ്ട്‌. അതി​ലൊ​ന്നാണ്‌ ഞാൻ ലിൻഡയെ കണ്ടുമു​ട്ടി​യത്‌. ലിൻഡ കോൾ പിന്നീട്‌ ലിൻഡ സ്‌പ്ലെയ്‌ൻ ആയി മാറി.

ശുശ്രൂ​ഷ​യിൽ നല്ല തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌ ലിൻഡ​യ്‌ക്ക്‌ ഒരുപാട്‌ നല്ല മടക്കസ​ന്ദർശ​നങ്ങൾ ഉണ്ടായി​രു​ന്നു. ഉദാര​ത​യും ദയയും ഉള്ള, ആളുക​ളോ​ടൊ​ക്കെ കൂട്ടു​കൂ​ടാൻ ഒരുപാട്‌ ഇഷ്ടമുള്ള ആളായി​രു​ന്നു ലിൻഡ. ലിൻഡ​യു​ടെ അമ്മയുടെ പേര്‌ ഗോൾഡി എന്നായി​രു​ന്നു; നല്ല വിശ്വ​സ്‌ത​യായ ഒരു സഹോ​ദരി. ലിൻഡ​യു​ടെ പപ്പ അലൻ ആദ്യം സത്യത്തെ എതിർത്തു. എന്നിട്ടും അമ്മ, ലിൻഡ​യെ​യും അനിയ​ന്മാ​രായ ജോണി​നെ​യും ഗോർഡ​നെ​യും കൊണ്ട്‌ മീറ്റി​ങ്ങി​നും ശുശ്രൂ​ഷ​യ്‌ക്കും ഒക്കെ പോകു​മാ​യി​രു​ന്നു. ലിൻഡ​യും അമ്മയും അനിയ​ന്മാ​രും എല്ലാം മുൻനി​ര​സേ​വനം ചെയ്‌തി​രു​ന്നു. വർഷങ്ങൾക്കു ശേഷം ലിൻഡ​യു​ടെ പപ്പ സത്യം സ്വീക​രി​ക്കു​ക​യും ആത്മീയ​കാ​ര്യ​ങ്ങ​ളിൽ നന്നായി ഉൾപ്പെ​ടു​ക​യും ചെയ്‌തു.

പിന്നീ​ടും എനിക്കു സംഘട​ന​യിൽനിന്ന്‌ പരിശീ​ലനം കിട്ടി. 1965-ൽ കാനഡ ബഥേലിൽവെച്ച്‌ നടന്ന, ഒരു മാസം നീളുന്ന രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളി​ലേക്ക്‌ എന്നെ ക്ഷണിച്ചു. അവി​ടെ​വെച്ച്‌ ഗിലെ​യാ​ദി​ലേ​ക്കുള്ള അപേക്ഷാ ഫോം എനിക്കു തന്നു. ഒരു മിഷനറി ആകുന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ ചിന്തി​ച്ചി​ട്ടു​പോ​ലും ഇല്ലായി​രു​ന്നു. അതിനുള്ള യോഗ്യ​ത​യൊ​ന്നും ഇല്ലെന്ന്‌ എനിക്കു തോന്നി. എങ്കിലും ഞാൻ അപേക്ഷ കൊടു​ത്തു. അങ്ങനെ ഗിലെ​യാ​ദി​ന്റെ 42-ാം ക്ലാസി​ലേക്ക്‌ എന്നെ വിളിച്ചു. ഗിലെ​യാ​ദി​ലാ​യി​രി​ക്കു​മ്പോൾ വിദ്യാർഥി​ക​ളു​ടെ പുരോ​ഗതി വിലയി​രു​ത്തി അധ്യാ​പകർ റിപ്പോർട്ടു​കൾ തരുമാ​യി​രു​ന്നു. എനിക്ക്‌ കിട്ടിയ ആദ്യത്തെ റിപ്പോർട്ടിൽ, സ്‌കൂ​ളിൽവെച്ച്‌ സംഘട​ന​യെ​ക്കു​റിച്ച്‌ പരമാ​വധി പഠിക്കാ​നുള്ള പ്രോ​ത്സാ​ഹനം ഉണ്ടായി​രു​ന്നു. 21 വയസ്സ്‌ മാത്ര​മുള്ള എനിക്കു കിട്ടാ​വുന്ന ഏറ്റവും നല്ല ഒരു ഉപദേശം ആയിരു​ന്നു അത്‌.

റേഡി​യോ, ടിവി, പത്രം എന്നിവി​ട​ങ്ങ​ളി​ലെ മാധ്യ​മ​പ്ര​വർത്ത​ക​രു​മാ​യി എങ്ങനെ ഇടപെ​ട​ണ​മെന്ന്‌ ഗിലെ​യാ​ദി​ലെ ഒരു കോഴ്‌സിൽ പഠിപ്പി​ച്ചി​രു​ന്നു. അതു വളരെ രസകര​മാ​യിട്ട്‌ എനിക്കു തോന്നി. ഭാവി​യിൽ അത്‌ എന്തുമാ​ത്രം പ്രയോ​ജനം ചെയ്യു​മെന്ന്‌ ഞാൻ അന്ന്‌ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. അതെക്കു​റിച്ച്‌ ഞാൻ പിന്നെ പറയാം.

സെനഗ​ലി​ലേക്ക്‌

ബിരു​ദ​ദാ​ന​ത്തി​നു ശേഷം ഞാനും മൈക്കിൾ ഹോലെ സഹോ​ദ​ര​നും ആഫ്രി​ക്ക​യി​ലെ ഞങ്ങളുടെ നിയമ​ന​സ്ഥ​ല​മായ സെനഗ​ലി​ലേക്ക്‌ പോയി. ആ സമയത്ത്‌ ഏകദേശം 100 പ്രചാ​ര​ക​രാണ്‌ ആ രാജ്യ​ത്തു​ണ്ടാ​യി​രു​ന്നത്‌.

കുറച്ച്‌ മാസങ്ങൾ കഴിഞ്ഞ​പ്പോൾ ആ രാജ്യത്തെ ബ്രാ​ഞ്ചോ​ഫീ​സിൽ ആഴ്‌ച​യിൽ ഒരു ദിവസം സേവി​ക്കാൻ എന്നെ ക്ഷണിച്ചു. അവി​ടെ​യുള്ള മിഷനറി ഹോമി​ലെ ഒരൊറ്റ മുറി​യാ​യി​രു​ന്നു “ബ്രാ​ഞ്ചോ​ഫീസ്‌.” ബ്രാഞ്ച്‌ ദാസനാ​യി​രുന്ന ഇമ്മാനു​വൽ പാറ്റി​റാ​ക്കിസ്‌ സഹോ​ദരൻ ഒരു കാര്യം എന്നെ എപ്പോ​ഴും ഓർമി​പ്പി​ച്ചു: ബ്രാ​ഞ്ചോ​ഫീസ്‌ എത്ര ചെറു​താ​ണെ​ങ്കി​ലും ആ രാജ്യത്തെ യഹോ​വ​യു​ടെ സംഘട​ന​യെ​യാണ്‌ അതു പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ എന്ന കാര്യം. ഒരു ദിവസം പാറ്റി​റാ​ക്കിസ്‌ സഹോ​ദരൻ മിഷന​റി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഒരു കത്ത്‌ എഴുതുന്ന കാര്യം എന്നോട്‌ പറഞ്ഞു. അന്നത്തെ കാലത്ത്‌ ഒരു കത്ത്‌ എഴുതി​യിട്ട്‌ അതിന്റെ കോപ്പി എടുക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. നല്ല ചെലവുള്ള കാര്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഓരോ​രു​ത്തർക്കും വേണ്ട കത്ത്‌ ഒരു ടൈപ്പ്‌​റൈറ്റർ ഉപയോ​ഗിച്ച്‌ നമ്മൾതന്നെ ടൈപ്പ്‌ ചെയ്യണം. ഒരു തെറ്റു​പോ​ലും വരാൻ പാടില്ല. അത്‌ ഒരു ഭാരിച്ച പണിയാ​യി​രു​ന്നു.

ജോലി​യൊ​ക്കെ കഴിഞ്ഞ്‌ അന്ന്‌ വൈകു​ന്നേരം ഞാൻ എന്റെ മിഷനറി ഹോമി​ലേക്കു പോകുന്ന സമയത്ത്‌ പാറ്റി​റാ​ക്കിസ്‌ സഹോ​ദരൻ എനിക്ക്‌ ഒരു കവർ തന്നു. എന്നിട്ട്‌ പറഞ്ഞു: “ഡേവിഡേ, ഇതു സംഘടന നിനക്കു​വേണ്ടി എഴുതി​യ​താണ്‌.” പിന്നീട്‌ ഞാൻ അതു തുറന്നു​നോ​ക്കി​യ​പ്പോൾ ഞാൻതന്നെ ടൈപ്പ്‌ ചെയ്‌ത ഒരു കത്താണ്‌ അതിലു​ണ്ടാ​യി​രു​ന്നത്‌. ആ സംഭവം എന്നെ ഒരു കാര്യം പഠിപ്പി​ച്ചു: നമ്മുടെ പ്രദേ​ശത്തെ ബ്രാ​ഞ്ചോ​ഫീസ്‌ എത്ര ചെറു​താ​ണെ​ങ്കി​ലും വലുതാ​ണെ​ങ്കി​ലും സംഘട​നയെ നമ്മൾ എപ്പോ​ഴും വിലമ​തി​പ്പോ​ടെ കാണണം.

സ്‌പ്ലെയ്‌ൻ സഹോദരനും ഒരു കൂട്ടം സഹോദരീസഹോദരന്മാരും ഫോട്ടോ എടുക്കുമ്പോൾ ചിരിച്ചുകൊണ്ട്‌ നിൽക്കുന്നു.

സെനഗ​ലിൽ കൂടെ​യു​ണ്ടാ​യി​രുന്ന മിഷന​റി​മാ​രോ​ടൊ​പ്പം, 1967

അവിടത്തെ സഭയിലെ പല സഹോ​ദ​ര​ങ്ങ​ളു​മാ​യി ഞാൻ നല്ല കൂട്ടായി. മിക്ക ശനിയാ​ഴ്‌ച​ക​ളി​ലും വൈകു​ന്നേരം ഞാൻ അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​മാ​യി​രു​ന്നു. എന്ത്‌ രസമാ​യി​രു​ന്നെ​ന്നോ! ഇപ്പോ​ഴും ഞങ്ങൾ ഇടയ്‌ക്കൊ​ക്കെ സംസാ​രി​ക്കാ​റുണ്ട്‌. അന്ന്‌ ഞാൻ പഠിച്ച ഫ്രഞ്ച്‌, പല ബ്രാഞ്ചു​ക​ളും സന്ദർശി​ക്കാൻപോ​കു​മ്പോൾ എനിക്ക്‌ ഇപ്പോൾ ഉപകാ​ര​പ്പെ​ടു​ന്നുണ്ട്‌.

1968-ൽ ഞാനും ലിൻഡ​യും തമ്മിലുള്ള വിവാ​ഹ​നി​ശ്ചയം കഴിഞ്ഞു. കുറച്ചു​നാൾ സെനഗ​ലിൽ ഒരു പാർട്ട്‌-ടൈം ജോലി ഞാൻ അന്വേ​ഷി​ച്ചു. അതാകു​മ്പോൾ ഞങ്ങൾക്ക്‌ ഒരുമിച്ച്‌ അവിടെ മുൻനി​ര​സേ​വനം ചെയ്യാ​മ​ല്ലോ. പക്ഷേ എന്നെ​പ്പോ​ലുള്ള വിദേ​ശി​കൾക്ക്‌ അവിടെ ജോലി കിട്ടാൻ നല്ല പാടാ​യി​രു​ന്നു. കാരണം ആ നാട്ടു​കാ​രെ​യാണ്‌ അവിട​ത്തു​കാർ പൊതു​വേ ജോലിക്ക്‌ എടുത്തി​രു​ന്നത്‌. പിന്നീട്‌ ഞാൻ കാനഡ​യി​ലേക്കു പോയി. അവി​ടെ​വെ​ച്ചാണ്‌ ഞങ്ങൾ കല്യാണം കഴിച്ചത്‌. അതിനു​ശേഷം ഞങ്ങൾക്ക്‌ ന്യൂ ബ്രൺസ്‌വി​കി​ലെ എഡ്‌മ​ണ്ട്‌സി​ലേക്ക്‌ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി നിയമനം കിട്ടി. ക്യു​ബെ​ക്കി​ന്റെ അതിർത്തി​യി​ലുള്ള ഒരു ചെറിയ പട്ടണമാ​യി​രു​ന്നു അത്‌.

ഇരുവശങ്ങളിലും പൂക്കൾ നിറഞ്ഞിരിക്കുന്ന ഒരു വഴിയിൽ ഡേവിഡ്‌ സ്‌പ്ലെയ്‌നും ലിൻഡയും സന്തോഷത്തോടെ നിൽക്കുന്നു.

ഞങ്ങളുടെ വിവാഹം, 1969

ന്യൂ ബ്രൺസ്‌വി​കി​ലും ക്യു​ബെ​ക്കി​ലും മുൻനി​ര​സേ​വനം ചെയ്യുന്നു

ആ ടൗണി​ലാ​ണെ​ങ്കിൽ പ്രചാ​രകർ ആരും ഇല്ലായി​രു​ന്നു; ബൈബിൾപ​ഠനം കിട്ടാ​നാ​ണെ​ങ്കിൽ വളരെ ബുദ്ധി​മു​ട്ടും. കത്തോ​ലി​ക്കാ മതമാണ്‌ ആളുക​ളു​ടെ ജീവി​തത്തെ സ്വാധീ​നി​ച്ചി​രു​ന്നത്‌. ഏതാണ്ട്‌ എല്ലാ വീടി​ന്റെ​യും മുന്നിൽ “യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രവേ​ശ​ന​മില്ല” എന്ന ബോർഡ്‌ വെച്ചി​രു​ന്നു. ഇന്നത്തെ​പ്പോ​ലെയല്ല, അന്നൊക്കെ ഞങ്ങൾ ബോർഡ്‌ ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും എല്ലാ വീട്ടി​ലും പോകും. ഓരോ ആഴ്‌ച​യും പത്രത്തിൽ കത്തോ​ലി​ക്കാ സഭ ഇങ്ങനെ അറിയിപ്പ്‌ കൊടു​ക്കു​മാ​യി​രു​ന്നു: “യഹോ​വ​യു​ടെ സാക്ഷി​കളെ തുരത്തുക.” അവർ ആരെയാണ്‌ ഉദ്ദേശി​ച്ച​തെന്ന്‌ ഞങ്ങൾക്ക്‌ ഒരു സംശയ​വും തോന്നി​യില്ല. കാരണം ആ ടൗണിൽ ഞാനും ലിൻഡ​യും, ഞങ്ങളെ​പ്പോ​ലെ അവിടെ നിയമനം കിട്ടി വന്ന വിക്ടറും വെൽഡ​യും മാത്രമേ സാക്ഷി​ക​ളാ​യിട്ട്‌ ഉണ്ടായി​രു​ന്നു​ള്ളൂ!

സഞ്ചാര മേൽവി​ചാ​ര​കന്റെ ആദ്യത്തെ സന്ദർശനം ഞാൻ ഒരിക്ക​ലും മറക്കില്ല. ഞങ്ങളോ​ടൊ​പ്പം ഒരാഴ്‌ച ചെലവ​ഴി​ച്ച​ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ ഇപ്പോൾ ആകെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആളുക​ളു​ടെ മുൻവി​ധി ഒന്നു മാറ്റി​യെ​ടു​ക്കാൻ ശ്രമി​ക്കുക എന്നതാണ്‌.” പിന്നെ​യ​ങ്ങോട്ട്‌ അതായി​രു​ന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ അതിൽ വിജയി​ക്കു​ക​യും ചെയ്‌തു. പതി​യെ​പ്പ​തി​യെ താഴ്‌മ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളും അഹങ്കാ​രി​ക​ളായ കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാ​രും തമ്മിലുള്ള വ്യത്യാ​സം ആളുകൾക്കു കാണാൻ പറ്റി. ഇപ്പോൾ അവിടെ ഒരു ചെറിയ സഭയുണ്ട്‌.

സഹോ​ദ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ആ ചെറിയ ടൗണിൽ ഏതാണ്ട്‌ ഒരു വർഷ​ത്തോ​ളം സേവി​ച്ച​ശേഷം ക്യു​ബെ​ക്കി​ലെ വലി​യൊ​രു സഭയി​ലേക്ക്‌ മാറാൻ ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. വളരെ ആഥിത്യ​മ​ര്യാ​ദ​യുള്ള അവിടത്തെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഞങ്ങൾ ആറു മാസം ഉണ്ടായി​രു​ന്നു. പിന്നീട്‌ ഞങ്ങളെ സഞ്ചാര​വേ​ല​യി​ലേക്കു ക്ഷണിച്ചു.

പിന്നെ​യുള്ള 14 വർഷം ക്യു​ബെ​ക്കി​ലുള്ള സർക്കി​ട്ടു​ക​ളിൽ ഞങ്ങൾ സേവിച്ചു. ശരിക്കും ആവേശം നിറഞ്ഞ ഒരു സമയം! ക്യു​ബെ​ക്കി​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നല്ല ഫലങ്ങളു​ണ്ടാ​യി. സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കുന്ന പല കുടും​ബ​ങ്ങളെ ഒരു സഭയിൽത്തന്നെ കാണാൻ പറ്റുമാ​യി​രു​ന്നു.

കഠിനാ​ധ്വാ​നി​ക​ളായ അനേകം സഹോ​ദ​ര​ങ്ങളെ ഞങ്ങൾ കണ്ടുമു​ട്ടി

കാനഡ​യി​ലെ ഫ്രഞ്ച്‌ സംസ്‌കാ​ര​ത്തി​ലുള്ള സഹോ​ദ​രങ്ങൾ സന്തോ​ഷ​വും ഉത്സാഹ​വും ഉള്ളവരും കാര്യങ്ങൾ തുറന്നു​പ​റ​യു​ന്ന​വ​രും ആണ്‌. കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പ്‌ ശക്തമാ​യി​രു​ന്ന​തു​കൊണ്ട്‌ സത്യം സ്വീക​രി​ക്കാൻ അവർക്ക്‌ എളുപ്പ​മാ​യി​രു​ന്നില്ല. ചില യുവാക്കൾ സത്യം സ്വീക​രി​ച്ച​പ്പോൾ വിശ്വാ​സ​ത്തിൽ ഇല്ലാത്ത അവരുടെ മാതാ​പി​താ​ക്കൾ ഇങ്ങനെ തുറന്ന​ടി​ച്ചു: “ഒന്നുകിൽ ബൈബിൾ പഠിക്കു​ന്നതു നിറു​ത്തി​ക്കോ, അല്ലെങ്കിൽ വീട്‌ വിട്ടു​പൊ​ക്കോ​ണം.” അപ്പോ​ഴും ആ യുവസ​ഹോ​ദ​രങ്ങൾ വിശ്വ​സ്‌ത​രാ​യി നിന്നത്‌ കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രമാ​ത്രം സന്തോഷം തോന്നി​ക്കാ​ണും.

ഇനി ആ സമയങ്ങ​ളിൽ ക്യു​ബെ​ക്കിൽ ഉണ്ടായി​രുന്ന സാധാരണ മുൻനി​ര​സേ​വ​ക​രു​ടെ​യും പ്രത്യേക മുൻനി​ര​സേ​വ​ക​രു​ടെ​യും പ്രവർത്ത​ന​വും എടുത്തു​പ​റ​യേ​ണ്ട​താണ്‌. അവരിൽ മിക്കവ​രും കാനഡ​യു​ടെ മറ്റു പല ഭാഗങ്ങ​ളിൽനിന്ന്‌ വന്നവരാ​യി​രു​ന്നു. അവർ ഫ്രഞ്ച്‌ ഭാഷ പഠിക്ക​ണ​മാ​യി​രു​ന്നു. ഇനി, അവിടത്തെ ആളുകളെ കത്തോ​ലി​ക്കാ മതം സ്വാധീ​നി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവരുടെ സംസ്‌കാ​ര​വും ചിന്താ​രീ​തി​യും ഈ മുൻനി​ര​സേ​വകർ പഠി​ച്ചെ​ടു​ക്ക​ണ​മാ​യി​രു​ന്നു.

പ്രത്യേക മുൻനി​ര​സേ​വ​കരെ പ്രചാ​ര​ക​രൊ​ന്നും ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലേ​ക്കാണ്‌ മിക്ക​പ്പോ​ഴും നിയമി​ച്ചി​രു​ന്നത്‌. അവി​ടെ​യുള്ള ആളുകൾക്ക്‌ സാക്ഷി​കളെ ഇഷ്ടമല്ലാ​തി​രു​ന്ന​തു​കൊണ്ട്‌ ഈ സഹോ​ദ​ര​ങ്ങൾക്കു വീടും ചെറി​യൊ​രു ജോലി​യും ഒക്കെ കിട്ടാൻ വലിയ പാടാ​യി​രു​ന്നു. സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നും കൈയി​ലി​ല്ലാ​ത്ത​തു​കൊണ്ട്‌ പുതു​താ​യി കല്യാണം കഴിച്ച​വർപോ​ലും ആറും എട്ടും പേർ ഒക്കെയുള്ള ഒരു വീട്ടിൽ ഒന്നിച്ചാണ്‌ താമസി​ച്ചി​രു​ന്നത്‌. ഈ മുൻനി​ര​സേ​വ​ക​രെ​ല്ലാം നന്നായി പ്രവർത്തി​ച്ചു. ഒരു ബൈബിൾപ​ഠനം കിട്ടി​യാൽ അവരെ സഹായി​ക്കാ​നാ​കു​ന്ന​തെ​ല്ലാം അവർ ചെയ്‌തി​രു​ന്നു. എന്നാൽ ഇപ്പോൾ ക്യു​ബെ​ക്കിൽ പുറത്തു​നി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം ആവശ്യ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ അവി​ടേക്കു വന്ന മുൻനി​ര​സേ​വ​ക​രിൽ പലരും ആവശ്യം അധിക​മുള്ള മറ്റു സ്ഥലങ്ങളിൽ സേവി​ക്കു​ക​യാണ്‌.

ഞങ്ങൾ സർക്കിട്ട്‌ വേലയി​ലാ​യി​രുന്ന സമയത്ത്‌, പൊതു​വേ ശനിയാ​ഴ്‌ച​ക​ളിൽ രാവിലെ കൗമാ​ര​ത്തി​ലുള്ള കുട്ടി​ക​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​മാ​യി​രു​ന്നു. അങ്ങനെ അവർ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളൊ​ക്കെ നേരിട്ട്‌ മനസ്സി​ലാ​ക്കാൻ പറ്റി. അവരിൽ ചിലർ ഇപ്പോൾ വേറെ രാജ്യ​ങ്ങ​ളിൽ മിഷന​റി​മാ​രാ​യും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളി​ലും സേവി​ക്കു​ന്നു.

ആ സമയ​ത്തൊ​ക്കെ ചില സഭകൾക്ക്‌ ഞങ്ങളുടെ യാത്രാ​ചെ​ലവ്‌ വഹിക്കാ​നുള്ള സാമ്പത്തി​ക​സ്ഥി​തി ഇല്ലായി​രു​ന്നു. അങ്ങനെ​വ​രു​മ്പോൾ മാസാ​വ​സാ​നം ഞങ്ങളുടെ കൈയിൽ പൈസ ഇല്ലാതെ വരും. അത്തരം സന്ദർഭ​ങ്ങ​ളിൽ ഞങ്ങൾ പൂർണ​മാ​യും യഹോ​വ​യിൽ ആശ്രയി​ച്ചു. കാരണം യഹോ​വ​യ്‌ക്കു മാത്രമേ ഞങ്ങളുടെ സാഹച​ര്യം മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. യഹോവ ഒരിക്ക​ലും ഞങ്ങളെ സങ്കട​പ്പെ​ടു​ത്തി​യി​ട്ടില്ല. ഏതെങ്കി​ലു​മൊ​ക്കെ വിധത്തിൽ ഒരു സഭയിൽനിന്ന്‌ മറ്റൊരു സഭയി​ലേക്ക്‌ യാത്ര ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നു.

വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പഠിച്ച പാഠങ്ങൾ

ഗിലെ​യാ​ദി​ലാ​യി​രു​ന്ന​പ്പോൾ എനിക്കു മീഡിയ വിഭാ​ഗ​ത്തിൽ പരിശീ​ലനം കിട്ടി​യ​തി​നെ​ക്കു​റിച്ച്‌ ഞാൻ മുമ്പ്‌ പറഞ്ഞി​രു​ന്ന​ല്ലോ. ക്യു​ബെ​ക്കിൽ ആയിരുന്ന സമയത്ത്‌ റേഡി​യോ​യി​ലൂ​ടെ​യും ടെലി​വി​ഷ​നി​ലൂ​ടെ​യും പത്രത്തി​ലൂ​ടെ​യും ഒക്കെ സാക്ഷ്യം കൊടു​ക്കാ​നുള്ള ഒരുപാട്‌ അവസരങ്ങൾ ഉണ്ടായി​രു​ന്നു. അത്തരം ആവശ്യ​ങ്ങൾക്ക്‌ എന്നെ മിക്ക​പ്പോ​ഴും നിയമി​ച്ചി​രു​ന്നത്‌ മറ്റൊരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി​രുന്ന ലയോൺസ്‌ ക്രപോ സഹോ​ദ​രന്റെ കൂടെ​യാ​യി​രു​ന്നു. അദ്ദേഹം ഇക്കാര്യ​ത്തിൽ മിടു​ക്ക​നാ​യി​രു​ന്നു. വലിയ മാധ്യ​മ​പ്ര​വർത്ത​ക​രോ​ടൊ​ക്കെ ഇടപെ​ടേ​ണ്ടി​വ​രു​മ്പോൾ, കാര്യ​ങ്ങ​ളെ​ല്ലാം അറിയാ​മാ​യി​രു​ന്നി​ട്ടും അദ്ദേഹം ഇങ്ങനെ പറയും: “സാറേ, ഞങ്ങൾ രണ്ടു പേരും ശുശ്രൂ​ഷ​കരാ. ടിവി​യു​ടെ​യും റേഡി​യോ​യു​ടെ​യും മുന്നിൽ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ട​തെ​ന്നൊ​ന്നും ഞങ്ങൾക്ക്‌ അറിയില്ല. പക്ഷേ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു വലിയ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ ആളുകളെ അറിയി​ക്കാൻ ഞങ്ങളെ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. സാർ ഏതെങ്കി​ലും രീതി​യിൽ ഞങ്ങളെ ഒന്നു സഹായി​ക്കാ​മോ?” ഈ താഴ്‌മ​യോ​ടെ​യുള്ള ചോദ്യം കേട്ട​പ്പോൾ പലരും ഞങ്ങളെ സഹായി​ക്കാൻ തയ്യാറാ​യി. ഒത്തിരി നല്ല അനുഭ​വ​ങ്ങ​ളും ഞങ്ങൾക്ക്‌ ഉണ്ടായി​ട്ടുണ്ട്‌.

പിന്നീട്‌ ബ്രാഞ്ച്‌ എന്നെ, ഒരു വക്കീലാ​യി​രുന്ന ഗ്ലെൻ ഹൗ സഹോ​ദ​രന്റെ കൂടെ ജോലി ചെയ്യാൻ നിയമി​ച്ചു. മാധ്യ​മങ്ങൾ ഉറ്റു​നോ​ക്കി​യി​രുന്ന കേസു​ക​ളാണ്‌ അദ്ദേഹം കൈകാ​ര്യം ചെയ്‌തി​രു​ന്നത്‌. ഗിലെ​യാ​ദിൽനി​ന്നും മുമ്പ്‌ പറഞ്ഞ ലയോൺസ്‌ സഹോ​ദ​ര​നിൽനി​ന്നും കിട്ടിയ പരിശീ​ലനം എന്നെ ശരിക്കും സഹായി​ച്ചു. ഗ്ലെൻ ഹൗ സഹോ​ദ​രന്റെ കൂടെ പ്രവർത്തി​ക്കാൻ പറ്റിയത്‌ വലി​യൊ​രു അവസര​മാ​യി​ട്ടാണ്‌ ഞാൻ കണ്ടത്‌. കേസുകൾ കൈകാ​ര്യം ചെയ്യു​മ്പോൾ സഹോ​ദ​രന്‌ ഒരു പേടി​യു​മി​ല്ലാ​യി​രു​ന്നു. ഇനി എടുത്തു​പ​റ​യേണ്ട മറ്റൊരു കാര്യ​മാണ്‌ അദ്ദേഹ​ത്തിന്‌ യഹോ​വ​യോട്‌ ഉണ്ടായി​രുന്ന ആഴമായ സ്‌നേഹം.

1985-ൽ എന്റെ പപ്പ താമസി​ക്കുന്ന കാനഡ​യു​ടെ പടിഞ്ഞാ​റൻ ഭാഗ​ത്തേക്ക്‌ ഞങ്ങളെ സഞ്ചാര​വേല ചെയ്യാൻ നിയമി​ച്ചു. കാരണം ആ സമയത്ത്‌ പപ്പയ്‌ക്ക്‌ ഞങ്ങളുടെ സഹായം വേണമാ​യി​രു​ന്നു. പക്ഷേ മൂന്നു മാസം കഴിഞ്ഞ​പ്പോൾ പപ്പ മരിച്ചു​പോ​യി. എങ്കിലും 1989 വരെ അവി​ടെ​ത്തന്നെ ഞങ്ങൾ സഞ്ചാര​വേല തുടർന്നു. അതിനു ശേഷം ഞെട്ടി​ച്ചു​കൊ​ണ്ടുള്ള മറ്റൊരു നിയമനം ലഭിച്ചു. ഐക്യ​നാ​ടു​ക​ളി​ലെ ബഥേൽ കുടും​ബ​ത്തി​ലേ​ക്കുള്ള ക്ഷണമാ​യി​രു​ന്നു അത്‌. അങ്ങനെ ഏതാണ്ട്‌ 19 വർഷം നീണ്ട സഞ്ചാര​വേ​ല​യോട്‌ ഞങ്ങൾ വിട പറഞ്ഞു. ആ വർഷങ്ങ​ളി​ലു​ട​നീ​ളം നൂറു​ക​ണ​ക്കിന്‌ സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളിൽ ഞങ്ങൾ താമസി​ച്ചു. ആയിര​ക്ക​ണ​ക്കിന്‌ സഹോ​ദ​രങ്ങൾ ഞങ്ങൾക്കു ഭക്ഷണം വിളമ്പി. ഈ സഹോ​ദ​ര​ങ്ങ​ളോ​ടെ​ല്ലാം ഞങ്ങൾ എത്രമാ​ത്രം നന്ദിയു​ള്ള​വ​രാ​ണെ​ന്നോ!

ഐക്യ​നാ​ടു​ക​ളി​ലേക്ക്‌

ബ്രൂക്‌ലി​നിൽ എത്തിക്ക​ഴിഞ്ഞ്‌ എന്നെ സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ലേക്കു നിയമി​ച്ചു. അന്ന്‌ അവി​ടെ​വെച്ച്‌ എനിക്കു കിട്ടിയ പരിശീ​ലനം ഞാൻ ഇപ്പോ​ഴും നന്ദി​യോ​ടെ ഓർക്കാ​റുണ്ട്‌. ഞാൻ അന്നു പഠിച്ച ഒരു പാഠം ഇതാണ്‌: ഊഹാ​പോ​ഹ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കാര്യങ്ങൾ ചെയ്യാതെ വസ്‌തു​തകൾ പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തണം. പിന്നീട്‌ 1998-ൽ എന്നെ റൈറ്റിങ്‌ ഡിപ്പാർട്ടു​മെ​ന്റി​ലേക്കു നിയമി​ച്ചു. അവിടെ ഞാൻ ഇപ്പോ​ഴും എങ്ങനെ​യാണ്‌ എഴു​തേ​ണ്ട​തെന്ന്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. വർഷങ്ങ​ളോ​ളം ജോൺ ബാർ സഹോ​ദ​രനെ സഹായി​ക്കാ​നുള്ള വലിയ അവസരം എനിക്കു കിട്ടി. അദ്ദേഹ​മാ​യി​രു​ന്നു അപ്പോൾ റൈറ്റിങ്‌ കമ്മിറ്റി​യു​ടെ കോ-ഓർഡി​നേറ്റർ. ആ സമയത്ത്‌ എനിക്കു കിട്ടിയ പരിശീ​ല​ന​വും അദ്ദേഹ​ത്തോ​ടൊ​പ്പം ചെലവ​ഴിച്ച സമയങ്ങ​ളും എല്ലാം ഞാൻ വളരെ വില​പ്പെ​ട്ട​താ​യി കാണുന്നു. നല്ല ഒരു ക്രിസ്‌തീ​യ​വ്യ​ക്തി​ത്വ​ത്തി​ന്റെ ഉടമയാ​യി​രു​ന്നു അദ്ദേഹം.

ഡേവിഡ്‌ സ്‌പ്ലെയ്‌നും ലിൻഡയും ജോൺ ബാറിനോടും മിൽഡ്രഡിനോടും ഒപ്പം ഒരു ഫോട്ടോയ്‌ക്ക്‌ നിൽക്കുന്നു.

ജോൺ ബാറി​നോ​ടും മിൽഡ്ര​ഡി​നോ​ടും ഒപ്പം

റൈറ്റിങ്‌ ഡിപ്പാർട്ടു​മെ​ന്റിൽ താഴ്‌മ​യുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം പ്രവർത്തി​ക്കാൻ കഴിയു​ന്നതു ശരിക്കും ഒരു അനു​ഗ്ര​ഹ​മാണ്‌. അവർ എപ്പോ​ഴും സഹായ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കാണ്‌ നോക്കു​ന്നത്‌. ഓരോ ജോലി​യും ചെയ്‌തു​തീർക്കാൻ പറ്റുന്നത്‌ സ്വന്തം കഴിവു​കൊ​ണ്ടല്ല, പകരം യഹോ​വ​യു​ടെ സഹായ​ത്തോ​ടെ​യാ​ണെന്ന്‌ അവർ മനസ്സോ​ടെ അംഗീ​ക​രി​ക്കു​ന്നു.

20 സഹോദരീസഹോദരന്മാർ ഉള്ള വാച്ച്‌ടവർ ഗായകസംഘത്തെ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ നയിക്കുന്നു. അരികിലായി ഒരു സഹോദരി പിയാനോ വായിക്കുന്നുണ്ട്‌.

2009-ലെ വാർഷി​ക​യോ​ഗ​ത്തിൽ വാച്ച്‌ടവർ ഗായക​സം​ഘത്തെ നയിക്കുന്നു

സ്‌പ്ലെയ്‌ൻ സഹോദരൻ സന്തോഷത്തോടെ ഒരു സഹോദരിക്ക്‌ ബൈബിൾ കൊടുക്കുന്നു.

2014-ൽ കൊറി​യ​യി​ലെ സോളിൽവെച്ച്‌ നടന്ന അന്താരാ​ഷ്ട്ര കൺ​വെൻ​ഷ​നിൽ ബൈബി​ളു​കൾ കൊടുക്കുന്നു

110 രാജ്യ​ങ്ങ​ളി​ലുള്ള നമ്മുടെ വിശ്വസ്‌ത സഹാരാ​ധ​കരെ കാണാ​നുള്ള അവസരം എനിക്കും ലിൻഡ​യ്‌ക്കും യഹോവ തന്നു. അവി​ടെ​യുള്ള മിഷന​റി​മാ​രു​ടെ​യും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളു​ടെ​യും മുഴു​സമയ സേവക​രു​ടെ​യും എല്ലാം സ്‌നേഹം നേരിട്ട്‌ അനുഭ​വി​ച്ച​റി​യാൻ ഞങ്ങൾക്കാ​യി. അതു​പോ​ലെ അവി​ടെ​യുള്ള പ്രചാ​ര​ക​രു​ടെ തീക്ഷ്‌ണ​ത​യും വിശ്വ​സ്‌ത​ത​യും ഒക്കെ ഞങ്ങളെ ശരിക്കും സ്വാധീ​നി​ച്ചു. യുദ്ധം, സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌, ഉപദ്രവം ഇതി​നെ​ല്ലാം ഇടയി​ലാണ്‌ അവർ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്നത്‌. യഹോ​വ​യ്‌ക്ക്‌ അവരെ​യെ​ല്ലാം എത്രമാ​ത്രം ഇഷ്ടമാ​യി​രി​ക്കും!

ഈ കാലങ്ങ​ളി​ലെ​ല്ലാം എനിക്കുള്ള നിയമ​നങ്ങൾ നന്നായി ചെയ്യാൻ ലിൻഡ നല്ലൊരു സഹായ​മാ​യി​രു​ന്നു. ആളുക​ളോ​ടൊ​പ്പം ആയിരി​ക്കാ​നും അവരെ സഹായി​ക്കാ​നും ലിൻഡ​യ്‌ക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. ആളുക​ളു​മാ​യി സംഭാ​ഷണം തുടങ്ങുന്ന കാര്യ​ത്തിൽ അവൾ മിടു​ക്കി​യാണ്‌. പലരെ​യും സത്യത്തി​ലേക്കു കൊണ്ടു​വ​രാൻ ലിൻഡ​യ്‌ക്കു കഴിഞ്ഞു. അതു​പോ​ലെ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യ​വരെ സഹായി​ക്കാ​നും ലിൻഡ ഒരുപാ​ടു ശ്രമം ചെയ്‌തി​ട്ടുണ്ട്‌. യഹോവ എനിക്കു തന്ന വിലപ്പെട്ട ഒരു സമ്മാന​മാണ്‌ എന്റെ ഭാര്യ! പ്രായ​മാ​കും​തോ​റും യാത്ര​യി​ലും മറ്റ്‌ ആവശ്യ​ങ്ങ​ളി​ലും ഞങ്ങളെ സഹായി​ക്കാ​നാ​യി മുന്നോ​ട്ടു​വ​രുന്ന ചെറു​പ്പ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളോട്‌ ഞങ്ങൾക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌.—മർക്കോ. 10:29, 30.

കഴിഞ്ഞ 80 വർഷത്തെ ജീവി​ത​ത്തി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ എനിക്ക്‌ ഒരുപാട്‌ നന്ദി തോന്നു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞ വാക്കു​കൾത​ന്നെ​യാണ്‌ എനിക്കും പറയാ​നു​ള്ളത്‌: “ദൈവമേ, ചെറു​പ്പം​മു​തൽ അങ്ങ്‌ എന്നെ പഠിപ്പി​ച്ചു; ഞാനോ ഈ സമയം​വരെ അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.” (സങ്കീ. 71:17) ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അങ്ങനെ​തന്നെ ചെയ്യണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം!

a ഇന്ന്‌ ഈ പരിശീ​ലനം ഇടദി​വ​സത്തെ മീറ്റി​ങ്ങി​ലെ ഒരു ഭാഗമാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക