വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 മാർച്ച്‌ പേ. 32
  • ബനയ​യെ​പ്പോ​ലെ ധൈര്യ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബനയ​യെ​പ്പോ​ലെ ധൈര്യ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • സമാനമായ വിവരം
  • യഹോവയുടെ വിശ്വസ്‌തദാസരിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • കാലാതീതമായ സന്ദേശം അടങ്ങിയ ഒരു വീഡിയോ
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ”
    2012 വീക്ഷാഗോപുരം
  • സാദോ​ക്കി​നെ​പ്പോ​ലെ ധൈര്യം ഉള്ളവരാ​യി​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 മാർച്ച്‌ പേ. 32

ബൈബിൾക​ഥാ​പാ​ത്രം

ബനയ​യെ​പ്പോ​ലെ ധൈര്യ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കു​ക

ദാവീദ്‌ രാജാ​വി​ന്റെ​യും ശലോ​മോൻ രാജാ​വി​ന്റെ​യും സൈന്യ​ത്തി​ലെ ധീരനായ ഒരു പടയാ​ളി​യാ​യി​രു​ന്നു ബനയ. അദ്ദേഹം ഒരു പുരോ​ഹി​തന്റെ മകനാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും പൊതു​വേ യുദ്ധത്തി​നു പോകു​ക​യോ ആയുധങ്ങൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്യാ​റി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ബനയ യഹോ​വ​യു​ടെ യുദ്ധങ്ങ​ളിൽ ഉത്സാഹ​ത്തോ​ടെ പോരാ​ടി. ബനയ വലിയ ധൈര്യം കാണിച്ചു. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ഒരു കുഴി​യി​ലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ സിംഹത്തെ കൊന്നു. അതു​പോ​ലെ ഭീമാ​കാ​ര​നായ ഒരു ശത്രു​വി​നെ തോൽപ്പി​ക്കു​ക​യും ചെയ്‌തു. ദാവീ​ദിന്‌ ബനയയെ നല്ല വിശ്വാ​സ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അദ്ദേഹത്തെ തന്റെ അംഗര​ക്ഷ​ക​രു​ടെ തലവനാ​യി നിയമി​ച്ചു.—2 ശമു. 23:20-23.

അബ്‌ശാ​ലോ​മും അദോ​നി​യ​യും ദാവീ​ദിന്‌ എതിരെ പ്രവർത്തി​ച്ച​പ്പോൾ ബനയ ദാവീ​ദി​നോട്‌ വിശ്വ​സ്‌ത​നാ​യി നിന്നു. (2 ശമു. 8:18; 15:18; 1 രാജാ. 1:8) ദാവീ​ദിന്‌ പ്രായ​മാ​യ​പ്പോ​ഴും, ബനയ വിശ്വ​സ്‌തത കാണി​ച്ചു​കൊണ്ട്‌ ശലോ​മോ​നെ രാജാ​വാ​ക്കു​ന്ന​തിൽ സഹായി​ച്ചു. (1 രാജാ. 1:32-40) അതെ, മറ്റുള്ളവർ അവിശ്വ​സ്‌തത കാണി​ച്ചെ​ങ്കി​ലും ബനയ യഹോ​വ​യോ​ടും യഹോവ നിയമിച്ച രാജാ​ക്ക​ന്മാ​രോ​ടും വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു.

നമ്മുടെ എതിരാ​ളി​യായ സാത്താൻ ശക്തനാണ്‌. അവനെ​യും അവന്റെ കൂട്ടാ​ളി​ക​ളെ​യും എതിർത്തു​നിൽക്കാൻ നമുക്കും ധൈര്യം വേണം. അതു​പോ​ലെ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ തുടർന്നും ജീവി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചു​റ​യ്‌ക്കണം. (എഫെ. 6:11; 1 പത്രോ. 5:8, 9) ചിലർ യഹോ​വയെ ഉപേക്ഷി​ച്ചു​പോ​യാ​ലും, യഹോവ പ്രതി​ഫലം തരുമെന്ന ഉറപ്പോ​ടെ നമ്മൾ യഹോ​വ​യോട്‌ വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കും.—2 ശമു. 22:26.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക