വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 32
  • ഓബദ്യ​—ദൈവ​ഭയം വളർത്തി​യെ​ടു​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓബദ്യ​—ദൈവ​ഭയം വളർത്തി​യെ​ടു​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • സമാനമായ വിവരം
  • ഓബദ്യ​—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • വിശ്വാസവും ദൈവഭയവും നമ്മെ ധൈര്യശാലികളാക്കുന്നു
    2006 വീക്ഷാഗോപുരം
  • നമ്മൾ യഹോ​വയെ ഭയപ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ബൈബിൾ പുസ്‌തക നമ്പർ 31—ഓബദ്യാവ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 32

ബൈബിൾക​ഥാ​പാ​ത്രം

ഓബദ്യ—ദൈവ​ഭയം വളർത്തി​യെ​ടു​ക്കുക

ഇസ്രാ​യേൽദേ​ശ​ത്തെ​ങ്ങും ബാലാ​രാ​ധന നിറയാൻ ഇടയാ​ക്കിയ ആഹാബ്‌ എന്ന ദുഷ്ടരാ​ജാ​വി​ന്റെ കൊട്ടാ​ര​വി​ചാ​ര​ക​നാ​യി​രു​ന്നു ഓബദ്യ. എങ്കിലും അദ്ദേഹം “ചെറു​പ്പം​മു​തൽ” യഹോ​വ​യോ​ടുള്ള ഭയഭക്തി വളർത്തി​യെ​ടു​ത്തി​രു​ന്നു. (1 രാജാ. 18:1-13) അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ​യെ​ല്ലാം കൊല്ലാൻ ഇസബേൽ രാജ്ഞി കല്പിച്ചപ്പോൾ, അവരെ രക്ഷിക്കാൻ താൻ ധൈര്യ​ത്തോ​ടെ എന്തെങ്കി​ലും ചെയ്യണ​മെന്ന്‌ ഓബദ്യക്ക്‌ അറിയാ​മാ​യി​രു​ന്നു. ഒരൊറ്റ പ്രവാ​ച​കനെ ഒളിപ്പി​ക്കു​ന്ന​തു​പോ​ലും വലിയ അപകടം​പി​ടിച്ച കാര്യ​മാ​യി​രു​ന്നു. എന്നാൽ ഓബദ്യ 100 പ്രവാ​ച​ക​ന്മാ​രെ​യാണ്‌ ഒളിപ്പി​ച്ചത്‌. മാത്രമല്ല, ദേശത്ത്‌ ക്ഷാമമു​ണ്ടാ​യി​ട്ടും അവർക്കു വേണ്ട ഭക്ഷണവും അദ്ദേഹം എത്തിച്ചു​കൊ​ടു​ത്തു. രാജാ​വി​നെ​യും രാജ്ഞി​യെ​യും സേവി​ച്ചി​രുന്ന നൂറു​ക​ണ​ക്കിന്‌ വ്യാജ​പ്ര​വാ​ച​ക​രു​ടെ കണ്ണു​വെ​ട്ടിച്ച്‌ ഇതെല്ലാം ചെയ്യു​ന്നത്‌ എത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കും എന്നു ചിന്തി​ച്ചു​നോ​ക്കൂ.—1 രാജാ. 18:19.

ദൈവ​ഭയം ഉണ്ടായി​രുന്ന ഈ ദൈവ​ദാ​സ​നിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ആഹാബി​നെ പേടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓബദ്യ​യു​ടെ ദൈവ​ഭയം അതിലും വലുതാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ സ്വന്തം ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും തന്റെ സഹോ​ദ​ര​ങ്ങളെ രക്ഷിക്കാ​നുള്ള ധൈര്യം അദ്ദേഹ​ത്തി​നു കിട്ടി​യത്‌. നമ്മുടെ ആരാധന നിരോ​ധി​ക്ക​പ്പെട്ട ഒരു സ്ഥലത്താണ്‌ നമ്മൾ താമസി​ക്കു​ന്ന​തെ​ങ്കിൽ, നമ്മളും ദൈവ​ഭയം വളർത്തി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌. ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കുന്ന സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ വേണ്ട ധൈര്യം അതു നമുക്കു തരും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക