മാർച്ച് 23-29
യശയ്യ 48-49
ഗീതം 89, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയ്ക്കു ശ്രദ്ധ കൊടുക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ
(10 മിനി.)
യഹോവ തന്റെ ദാസരെ പഠിപ്പിക്കുന്നു (യശ 48:17; it “അധ്യാപകൻ, പഠിപ്പിക്കുന്നു” ഖ. 2-mwbr)
യഹോവയ്ക്കു ശ്രദ്ധകൊടുക്കാൻ നമ്മൾ തീരുമാനിക്കണം (യശ 48:18എ; ijwbq ലേഖനം 44 ഖ. 2-3)
അപ്പോൾ നമ്മുടെ സമാധാനം “നദിപോലെയും” നമ്മുടെ നീതി “സമുദ്രത്തിലെ തിരമാലകൾപോലെയും” ആയിത്തീരും (യശ 48:18ബി; lv പേ. 227 ഖ. 8)
നിർവചനം: “സമാധാനം” എന്നതിന്റെ എബ്രായ പദത്തിന് ആരോഗ്യം, സുരക്ഷിതത്വം, സുബോധം, ക്ഷേമം, സൗഹൃദം, പൂർണത എന്നീ ആശയങ്ങളെയും കുറിക്കാനാകും.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 48:17—മീറ്റിങ്ങുകളിൽ നമ്മൾ ഉത്തരം പറയുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമാണ് ഉള്ളത്? (w19.01 പേ. 9-10 ഖ. 7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 48:9-20 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. നിഷ്ക്രിയനായ ഒരു ബന്ധുവിനെ പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും ക്ഷണിക്കുക. (lmd പാഠം 5 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരകത്തിന് പങ്കെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ആ സമയത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് വിശദീകരിച്ചുകൊടുക്കുക. (lmd പാഠം 9 പോയിന്റ് 3)
6. മടങ്ങിച്ചെല്ലുമ്പോൾ
(5 മിനി.) അനൗപചാരിക സാക്ഷീകരണം. സ്മാരകപ്രസംഗത്തിന് ശേഷം, പങ്കെടുത്ത ഒരു താത്പര്യക്കാരന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുക. (lmd പാഠം 8 പോയിന്റ് 3)
ഗീതം 107
7. വർഷത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാം?
(15 മിനി.) ചർച്ച.
ഓരോ വർഷവും നമ്മൾ സ്മാരകാചരണത്തിൽ പങ്കെടുക്കുമ്പോൾ യേശുവിന്റെ കല്പന അനുസരിക്കുകയാണ്, അതുപോലെ മോചനവില എന്ന യഹോവയുടെ സമ്മാനത്തോടു വിലമതിപ്പും കാണിക്കുകയാണ്. (ലൂക്ക 22:19) ഇനി, യഹോവയും പുത്രനും നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു ചിന്തിക്കാനുള്ള സമയം കൂടിയാണത്. (ഗല 2:20; 1യോഹ 4:9, 10) യഹോവ തന്ന ഈ സമ്മാനത്തിൽനിന്ന് നമുക്ക് എങ്ങനെ പൂർണ പ്രയോജനം നേടാം? അതിന് താത്പര്യക്കാരെ എങ്ങനെ സഹായിക്കാം?
സ്മാരകത്തിനായി ഓരോ ദിവസവും പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾഭാഗങ്ങൾ വായിക്കുകയും ചിന്തിക്കുകയും ചെയ്യുക
മോചനവില എന്ന സമ്മാനത്തെക്കുറിച്ചും അതിനോട് നന്ദി കാണിക്കുന്ന വിധത്തിൽ എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ചും ധ്യാനിക്കുക
നിങ്ങളുടെ ബന്ധുക്കളെയും പരിചയക്കാരെയും നിങ്ങളുടെ പ്രദേശത്തുള്ളവരെയും പ്രത്യേക പ്രസംഗത്തിനായും സ്മാരകത്തിനായും ക്ഷണിച്ചുകൊണ്ട് പ്രചാരണപരിപാടിയിൽ നന്നായി പങ്കെടുക്കുക
നിറഞ്ഞ പുഞ്ചിരിയോടെയും നല്ല സൗഹൃദത്തോടെയും സ്മാരകത്തിനു വരുന്നവരെ സ്വാഗതം ചെയ്യുക. നിങ്ങൾ വ്യക്തിപരമായി ക്ഷണിച്ചിട്ട് സ്മാരകാചരണത്തിന് വന്നവരെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കും എന്നത് ശരിയാണ്. എന്നാൽ ക്ഷണക്കത്ത് കിട്ടി വന്ന മറ്റുള്ളവരെയും സഹായിക്കുകയും അവരെ നിങ്ങളുടെകൂടെ ഇരിക്കാൻ ക്ഷണിക്കുകയും ചെയ്യുക
വരുന്ന ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ തയ്യാറായിരിക്കുക
നിഷ്ക്രിയരായവർ സ്മാരകത്തിന് വരുമ്പോൾ അവരെ സ്വാഗതം ചെയ്യാൻ ശ്രദ്ധിക്കുക. സഭയിൽനിന്ന് നീക്കം ചെയ്തവർ വരുമ്പോൾ അവരെ സ്വാഗതം ചെയ്യാൻ മൂപ്പന്മാർ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം
‘കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാനത്രേ യേശു വന്നത്’ എന്ന വീഡിയോ കാണുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
നിഷ്ക്രിയനായ ഒരാൾ സ്മാരകത്തിന് വരുമ്പോൾ അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾ എന്താണ് പഠിച്ചത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 72-73