മാർച്ച് 2-8
യശയ്യ 41-42
ഗീതം 8, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. “പേടിക്കേണ്ടാ”
(10 മിനി.)
ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരുവനെ യഹോവ “സൂര്യോദയത്തിൽനിന്ന് “ എഴുന്നേൽപ്പിക്കും (യശ 41:2, 5; ip-2 പേ. 20 ഖ. 10)
എന്നാൽ യഹോവയുടെ ആരാധകർ ഭയക്കേണ്ടതില്ല (യശ 41:10; ijwbv ലേഖനം 5 ഖ. 4-7)
യഹോവ അവരെ സഹായിക്കും (യശ 41:13)
ധ്യാനിക്കാൻ: യശയ്യ 41-ാം അധ്യായത്തിലെ പ്രവചനം ക്രിസ്ത്യാനികൾക്ക് ഇന്നു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?—w16.07 പേ. 18 ഖ. 4-5.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 41:8—അബ്രാഹാം തന്റെ സുഹൃത്താണെന്ന് യഹോവ കാണിച്ചത് എങ്ങനെയാണ്? (w01 10/1 പേ. 20 ഖ. 3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 42:1-13 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. വീട്ടുകാരൻ സ്മാരക ക്ഷണക്കത്ത് സ്വീകരിക്കുകയും വരാൻ താത്പര്യം കാണിക്കുകയും ചെയ്യുന്നു. (lmd പാഠം 6 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു ബന്ധുവിനെ സ്മാരകത്തിന് ക്ഷണിക്കുക. jw.org ഉപയോഗിച്ച് അദ്ദേഹത്തിന്റെ അടുത്തുള്ള സ്മാരകാചരണം നടക്കുന്ന സ്ഥലം കണ്ടെത്തുക. (lmd പാഠം 3 പോയിന്റ് 5)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) പ്രസംഗം. ijwbq ലേഖനം 60—വിഷയം: മരണഭീതി—അതിനെ എങ്ങനെ മറികടക്കാം? (th പാഠം 1)
ഗീതം 19
7. മാർച്ച് 7 ശനിയാഴ്ച ആരംഭിക്കുന്ന സ്മാരക പ്രചാരണപരിപാടി
(5 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിക്കും പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും ആയി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 15 മണിക്കൂർ വ്യവസ്ഥയിൽ സഹായ മുൻനിരസേവനം ചെയ്യാൻ പ്രചാരകർക്ക് കഴിയും.
8. മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ
(10 മിനി.) ചർച്ച.
വീഡിയോ കാണിക്കുക. എന്നിട്ട് വീഡിയോയിൽ കാണുന്ന ചോദ്യങ്ങൾ ചോദിക്കുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 66-67