വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb26 ജനുവരി പേ. 2-16
  • ജനുവരി 5-11

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 5-11
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2026
mwb26 ജനുവരി പേ. 2-16

ജനുവരി 5-11

യശയ്യ 17-20

ഗീതം 153, പ്രാർഥന | ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

1. “നമ്മളെ കവർച്ച ചെയ്യു​ന്ന​വ​രു​ടെ ഓഹരി”

(10 മിനി.)

ബൈബിൾ മനുഷ്യ​സ​മൂ​ഹത്തെ ഇളകി​മ​റി​യുന്ന കടലി​നോ​ടാണ്‌ താരത​മ്യം ചെയ്യു​ന്നത്‌ (യശ 17:12; w18.06 പേ. 7 ഖ. 16)

നിഷ്‌പ​ക്ഷ​രാ​യി നിൽക്കു​ന്ന​തു​കൊണ്ട്‌ മറ്റുള്ളവർ നമ്മളെ ഉപദ്ര​വി​ക്കു​മെന്നു നമുക്ക്‌ അറിയാം (യോഹ 15:18, 19; w16.04 പേ. 28 ഖ. 4)

“കവർച്ച ചെയ്യു​ന്ന​വ​രു​ടെ” കൈയിൽനിന്ന്‌ യഹോവ പെട്ടെ​ന്നു​തന്നെ നമ്മളെ വിടു​വി​ക്കും (യശ 17:13, 14; ip-1 പേ. 198 ഖ. 20)

ജയിലിൽ ഒരു സഹോദരൻ ഉള്ളുരുകി പ്രാർഥിക്കുന്നു. പുറത്ത്‌ ഒരു കാവൽക്കാരൻ കൈയിൽ തോക്കുമായി നിൽക്കുന്നു.

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • യശ 20:2—യശയ്യ മൂന്നു വർഷം പൂർണ നഗ്നനായി നടന്നോ? (w06 12/1 പേ. 11 ഖ. 2)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കു​വെ​ക്കാം.

3. ബൈബിൾവാ​യന

(4 മിനി.) യശ 19:1-12 (th പാഠം 11)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

4. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

(3 മിനി.) വീടു​തോ​റും. സ്‌നേ​ഹി​ക്കുക, ശിഷ്യ​രാ​ക്കുക ലഘുപ​ത്രി​ക​യു​ടെ അനുബന്ധം എ-യിലെ ഒരു സത്യം വിവാഹം കഴിച്ച ഒരാ​ളോ​ടു പറയുക. (lmd പാഠം 2 പോയിന്റ്‌ 3)

5. മടങ്ങി​ച്ചെ​ല്ലു​മ്പോൾ

(4 മിനി.) വീടു​തോ​റും. ബൈബിൾപ​ഠനം വാഗ്‌ദാ​നം ചെയ്യുക. (lmd പാഠം 8 പോയിന്റ്‌ 4)

6. പ്രസംഗം

(5 മിനി.) lmd അനുബന്ധം എ പോയിന്റ്‌ 14—വിഷയം: നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഗീതം 148

7. ‘നിന്റെ പാറയും കോട്ട​യും ആയവനെ ഓർക്കുക’

(10 മിനി.) ചർച്ച.

യഹോവ നമ്മുടെ പാറയും കോട്ട​യും ആണ്‌. (യശ 17:10) തന്നെ അഭയമാ​ക്കു​ന്ന​വരെ ദൈവം രക്ഷിക്കും. (സങ്ക 144:1, 2) യഹോവ എതിർപ്പു​കൾ എപ്പോ​ഴും തടയി​ല്ലെ​ങ്കി​ലും തന്റെ സുഹൃ​ത്തു​ക്കൾക്കു സഹിച്ചു​നിൽക്കാൻ വേണ്ട​തെ​ല്ലാം കൊടു​ക്കും.—1കൊ 10:13.

“യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം​—ഹനന്യയും മീശായേലും അസര്യയും” എന്ന വീഡിയോയിലെ ഒരു രംഗം. നെബൂഖദ്‌നേസർ രാജാവിന്റെ പ്രതിമയെ കുമ്പിടാൻ ഹനന്യയും മീശായേലും അസര്യയും വിസമ്മതിക്കുന്നു. അവരെ പിടിച്ചുകെട്ടാൻ നെബൂഖദ്‌നേസർ രാജാവ്‌ പട്ടാളക്കാരനോട്‌ ദേഷ്യത്തോടെ ആജ്ഞാപിക്കുന്നു.

യഹോ​വ​യെ ഓർക്കു​ന്നു​ണ്ടെന്നു കാണി​ക്കാ​നുള്ള ഒരു വഴി യഹോ​വയെ അനുസ​രി​ക്കു​ന്ന​താണ്‌. യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം—ഹനന്യ​യും മീശാ​യേ​ലും അസര്യ​യും എന്ന വീഡി​യോ കാണി​ക്കുക. ചില കുട്ടി​കളെ സ്റ്റേജി​ലേക്കു വിളിച്ച്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക അല്ലെങ്കിൽ സദസ്സി​നോ​ടു ചോദി​ക്കുക:

  • യഹോവ തന്റെ കൂട്ടു​കാ​രെ എങ്ങനെ​യാ​ണു രക്ഷിച്ചത്‌? —ദാനി 3:24-28

  • ഹനന്യ​യും മീശാ​യേ​ലും അസര്യ​യും യഹോ​വ​യു​ടെ കൂട്ടു​കാ​രാ​ണെന്ന്‌ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

  • നിങ്ങൾക്ക്‌ യഹോ​വയെ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നാ​റു​ള്ളത്‌ എപ്പോ​ഴാണ്‌?

  • യഹോ​വയെ അനുസ​രി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

8. യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാൻ എല്ലാ ദിവസ​വും സമയം മാറ്റി​വെ​ക്കുക

(5 മിനി.) ചർച്ച.

“യഹോവയുടെ കൂട്ടുകാരിൽനിന്ന്‌ പഠിക്കാം” എന്ന വീഡിയോപരമ്പരയിലെ ബൈബിൾ കഥാപാത്രങ്ങളുടെ ഒരു ചിത്രം. അതിനു മുന്നിലായി വലിയ ഒരു ബൈബിളും വീഡിയോപരമ്പരയിലെ അവതാരകനെയും കാണാം.

യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കാം എന്ന വീഡി​യോ​പ​രമ്പര, വായി​ക്കാൻ തുടങ്ങിയ കുട്ടി​കൾക്കു​വേണ്ടി ഉള്ളതാണ്‌. യഹോ​വയെ സ്‌നേ​ഹി​ച്ച​വ​രെ​ക്കു​റിച്ച്‌ പഠിക്കാൻ അത്‌ അവരെ സഹായി​ക്കു​ന്നു. എല്ലാ ദിവസ​വും യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനിന്ന്‌ പഠിക്കു​ന്ന​തി​നു സമയം മാറ്റി​വെ​ക്കാൻ ആ വീഡി​യോ​കൾ കുട്ടി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

  • യഹോ​വ​യിൽനി​ന്നും യഹോ​വ​യു​ടെ കൂട്ടു​കാ​രിൽനി​ന്നും പഠിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ എല്ലാ ദിവസ​വും സമയം മാറ്റി​വെ​ക്കാ​നാ​ക്കും?

  • ഏതൊക്കെ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കാ​നാ​ണു നിങ്ങൾക്ക്‌ ഇഷ്ടം, എന്തു​കൊണ്ട്‌?

9. സഭാ ബൈബിൾപ​ഠ​നം

(30 മിനി.) lfb പാഠം 50, ഭാഗം 9—ആമുഖം, പാഠം 51

ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.) | ഗീതം 73, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക