വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 11
  • മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മനസ്സു തകർന്നവരെ യഹോവ രക്ഷിക്കുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • വിഷാദത്തിന്റെ പിടിയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?
    ഉണരുക!—2011
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യഹോവ ‘ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്തു​ന്നു’
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • വിഷമി​പ്പി​ക്കുന്ന ചിന്തക​ളോ​ടു നിങ്ങൾക്കു പോരാ​ടാ​നാ​കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 11

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മനസ്സു തകർന്ന​വരെ യഹോവ രക്ഷിക്കു​ന്നു

എല്ലാവർക്കും ഇടയ്‌ക്കൊ​ക്കെ സങ്കടം തോന്നാ​റുണ്ട്‌. അത്‌ ആത്മീയത ഇല്ലാത്ത​തി​ന്റെ ലക്ഷണമാ​ണോ? അല്ല. ഒന്ന്‌ ഓർത്തു​നോ​ക്കുക, ചില സമയത്ത്‌ യഹോ​വ​യ്‌ക്കു​പോ​ലും ദുഃഖം തോന്നി​യി​ട്ടുണ്ട്‌. (ഉൽ 6:5, 6) എന്നാൽ നമുക്ക്‌ എപ്പോ​ഴും​തന്നെ തീവ്ര​മായ ദുഃഖം തോന്നു​ന്നെ​ങ്കി​ലോ?

സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക. യഹോ​വ​യ്‌ക്ക്‌ നമ്മുടെ മാനസി​ക​വും വൈകാ​രി​ക​വും ആയ ആരോ​ഗ്യ​ത്തി​ന്റെ കാര്യ​ത്തിൽ വലിയ ചിന്തയുണ്ട്‌. നമുക്കു സന്തോഷം തോന്നുന്ന നിമി​ഷ​ങ്ങ​ളും നമ്മൾ ദുഃഖി​ച്ചി​രി​ക്കുന്ന സമയങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും വികാ​രങ്ങൾ എന്താ​ണെ​ന്നും നമുക്ക്‌ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ അനുഭ​വ​പ്പെ​ടു​ന്ന​തെ​ന്നും യഹോ​വ​യ്‌ക്ക്‌ മനസ്സി​ലാ​കും. (സങ്ക 7:9ബി) ഇനി, ഏറ്റവും പ്രധാ​ന​മാ​യി യഹോവ നമുക്കു​വേണ്ടി കരുതു​ന്നു. അതു​കൊ​ണ്ടു​തന്നെ ദുഃഖ​വും വിഷാ​ദ​വും ഒക്കെ അനുഭ​വ​പ്പെ​ടു​മ്പോൾ നമ്മളെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.—സങ്ക 34:18.

മാനസി​കാ​രോ​ഗ്യം സംരക്ഷി​ക്കുക. നിരു​ത്സാ​ഹം​പോ​ലുള്ള വികാ​രങ്ങൾ മനസ്സിനെ പിടി​കൂ​ടി​യാൽ നമ്മുടെ സന്തോഷം നഷ്ടപ്പെ​ടും, നമ്മുടെ ആരാധ​ന​യെ​യും അതു ബാധി​ക്കും. അതു​കൊ​ണ്ടു​തന്നെ നമ്മുടെ ഹൃദയത്തെ, നമ്മുടെ ആന്തരി​ക​വ്യ​ക്തി​യെ സംരക്ഷി​ക്കണം.—സുഭ 4:23.

സമാധാ​നം ആസ്വദി​ക്കുന്ന നമ്മുടെ സഹോ​ദ​രങ്ങൾ—വിഷാദം അനുഭ​വി​ക്കു​മ്പോ​ഴും എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • വിഷാ​ദത്തെ മറിക​ട​ക്കാൻ നിക്കി പ്രാ​യോ​ഗി​ക​മാ​യി എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ ചെയ്‌തത്‌?

  • ഡോക്ടറെ കാണണ​മെന്ന്‌ നിക്കിക്ക്‌ തോന്നി​യത്‌ എന്തു​കൊണ്ട്‌?—മത്ത 9:12

  • സഹായ​ത്തി​നാ​യി നിക്കി യഹോ​വ​യിൽ ആശ്രയി​ച്ചത്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌?

മാനസിക ആരോഗ്യം എങ്ങനെ നേടാം എന്ന വിഷയത്തിലുള്ള 2023 നമ്പർ 1 “വീക്ഷാഗോപുരം.”

2023 നമ്പർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പൊതു​പ്പ​തിപ്പ്‌ പ്രയോ​ജനം ചെയ്യുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ?

നമ്മുടെ മാനസി​കാ​രോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കാൻ നമുക്ക്‌ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം?

(മെച്ച​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന ശീലങ്ങൾ മാർക്ക്‌ ചെയ്യുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക