ക്രിസ്ത്യാനികളായി ജീവിക്കാം
ഉപദ്രവങ്ങളുണ്ടാകുമ്പോൾ സന്തോഷിക്കുക
ഉപദ്രവങ്ങളുണ്ടാകുമെന്നു ക്രിസ്ത്യാനികൾ പ്രതീക്ഷിക്കണം. (യോഹ 15:20) ഉപദ്രവിക്കപ്പെടുമ്പോൾ കുറച്ച് വേദനയും ഉത്കണ്ഠയും ഒക്കെ തോന്നും, പക്ഷേ സഹിച്ചുനിൽക്കുമ്പോൾ നമുക്കു സന്തോഷിക്കാൻ കഴിയും.—മത്ത 5:10-12; 1പത്ര 2:19, 20.
നമുക്കു സന്തോഷിക്കാം, ഉപദ്രവങ്ങളിലും എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
താഴെ പറയുന്ന കാര്യങ്ങളുടെ പ്രാധാന്യം ബസ്ഹെനോവ് സഹോദരന്റെ അനുഭവം പഠിപ്പിക്കുന്നത് എങ്ങനെ?
ദിവസവും ബൈബിൾ വായിക്കുന്നത്.
സഹക്രിസ്ത്യാനികളുടെ പിന്തുണ സ്വീകരിക്കുന്നത്.a
കൂടെക്കൂടെ പ്രാർഥിക്കുന്നത്.
രാജ്യഗീതങ്ങൾ പാടുന്നത്.
വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത്.
a തടവിലായിരിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി നമുക്കു പ്രാർഥിക്കാം, പേരെടുത്തുപോലും പ്രാർഥിക്കാം. പക്ഷേ ബ്രാഞ്ചോഫീസിലൂടെ അവർക്ക് കത്തുകൾ അയയ്ക്കാൻ സാധിക്കില്ല.