വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
ഹൃദയത്തിൽ തോന്നിയിട്ടായിരിക്കണം ഒരാൾ ദൈവത്തെ അനുസരിക്കേണ്ടത്. (സുഭ 3:1) അതുകൊണ്ട് പഠിപ്പിക്കുമ്പോൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ നല്ല ശ്രമം ചെയ്യണം. എങ്ങനെ അതു ചെയ്യാം?
വിദ്യാർഥിയെ കുറെ ബൈബിൾസത്യങ്ങൾ പഠിപ്പിച്ചാൽ മാത്രം പോരാ. പഠിക്കുന്ന കാര്യങ്ങൾക്ക് തന്റെ ജീവിതവുമായി എന്തു ബന്ധമാണുള്ളതെന്നും അതു ദൈവവുമായുള്ള തന്റെ സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്നും ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കണം. ബൈബിൾ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ, ദൈവത്തിന്റെ സ്നേഹവും നന്മയും നീതിയും കാണാനാകുന്നത് എങ്ങനെയെന്ന് അവർ മനസ്സിലാക്കണം. അതുപോലെ പഠിക്കുന്ന ഓരോ കാര്യത്തെക്കുറിച്ചും തനിക്ക് എന്താണ് തോന്നുന്നതെന്നും അവർ ചിന്തിക്കേണ്ടതുണ്ട്. അതിന് അവരോടു നയപൂർവം ചോദ്യങ്ങൾ ചോദിക്കുക. മോശമായ ഒരു ചിന്തയോ ശീലമോ മാറ്റിയാൽ തനിക്ക് എന്തു പ്രയോജനം കിട്ടുമെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. അവരുടെ ഉള്ളിൽ യഹോവയോടു ശരിക്കും സ്നേഹമുണ്ടെന്നു മനസ്സിലാകുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
“തിങ്കളാഴ്ച പറഞ്ഞ കാര്യത്തെക്കുറിച്ച് പിന്നെ ചിന്തിച്ചായിരുന്നോ” എന്ന് എന്തിനാണ് നീത ഹണിയോടു ചോദിച്ചത്?
യഹോവ ബൈബിളിൽ ചില നിയമങ്ങൾ വെച്ചിരിക്കുന്നത് ഹണിയോടു സ്നേഹമുള്ളതുകൊണ്ടാണെന്നു മനസ്സിലാക്കാൻ നീത എങ്ങനെയാണ് അവളെ സഹായിച്ചത്?
വിദ്യാർഥി യഹോവയോട് അടുക്കണമെങ്കിൽ നമ്മൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലണം
യഹോവയോടുള്ള സ്നേഹം എങ്ങനെ തെളിയിക്കാം എന്നു ചിന്തിക്കാൻ നീത ഹണിയെ സഹായിച്ചത് എങ്ങനെ?