ഫെബ്രുവരി 17-23
ഉൽപത്തി 18-19
ഗീതം 1, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“‘സർവഭൂമിയുടെയും ന്യായാധിപൻ’ സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കുന്നു:” (10 മിനി.)
ഉൽ 18:23-25—യഹോവയുടെ ന്യായവിധികൾ എപ്പോഴും നീതിയുള്ളതായിരിക്കുമെന്ന് അബ്രാഹാമിന് ഉറപ്പായിരുന്നു (w17.04 18 ¶1)
ഉൽ 18:32—സൊദോമിൽ പത്തു നീതിമാന്മാരുണ്ടെങ്കിൽ അവിടം നശിപ്പിക്കില്ലെന്ന് യഹോവ പറഞ്ഞു (w18.08 30 ¶4)
ഉൽ 19:24, 25—സൊദോമിലെയും ഗൊമോറയിലെയും ആളുകളുടെ ദുഷ്ടത കാരണമാണ് യഹോവ ആ നഗരങ്ങൾ നശിപ്പിച്ചത് (w10 11/15 26 ¶12)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 18:1, 22—എങ്ങനെയാണ് യഹോവ അബ്രാഹാമിന് ‘പ്രത്യക്ഷപ്പെടുകയും’ ‘അബ്രാഹാമിന്റെകൂടെ നിൽക്കുകയും’ ചെയ്തത്? (w88-E 5/15 23 ¶4-5)
ഉൽ 19:26—ലോത്തിന്റെ ഭാര്യ എന്തുകൊണ്ടാണ് ‘ഉപ്പുതൂണായിത്തീർന്നത്?’ (w19.06 20 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 18:1-19 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: പ്രചാരകൻ എങ്ങനെയാണു തിരുവെഴുത്ത് നന്നായി പരിചയപ്പെടുത്തിയത്? പ്രചാരകൻ തിരുവെഴുത്ത് എങ്ങനെയാണു നന്നായി വിശദീകരിച്ചത്?
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 6)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുക. അതിലെ 98-ാം പേജിലെ ചിത്രം ചർച്ച ചെയ്യുക. (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
“തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—നിങ്ങൾ അതിൽനിന്ന് പ്രയോജനം നേടുന്നുണ്ടോ?:” (15 മിനി.) ചർച്ച. ലോകത്തെ സ്നേഹിക്കരുത് (1യോഹ 2:15) എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 39
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 39, പ്രാർഥന