ക്രിസ്ത്യാനികളായി ജീവിക്കാം
ദമ്പതികൾക്ക് അവരുടെ വിവാഹബന്ധം എങ്ങനെ ശക്തമാക്കാം?
പരസ്‌പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌ത മാതൃകാദമ്പതികളായിരുന്നു അബ്രാഹാമും സാറയും. (ഉൽ 12:11-13; 1പത്ര 3:6) അതിന് അർഥം അവരുടെ വിവാഹജീവിതത്തിൽ ഒരു കുഴപ്പവുമില്ലായിരുന്നു എന്നല്ല. ജീവിതത്തിൽ പല പ്രശ്നങ്ങളും അവർക്കു നേരിടേണ്ടിവന്നു. അബ്രാഹാമിന്റെയും സാറയുടെയും മാതൃകയിൽനിന്ന് ദമ്പതികൾക്ക് എന്തു പഠിക്കാം?
പരസ്‌പരം തുറന്ന് സംസാരിക്കുക. ഇണ ദേഷ്യപ്പെട്ടോ നീരസത്തിലോ എന്തെങ്കിലും പറഞ്ഞാലും തിരിച്ച് താഴ്മയോടെ സംസാരിക്കുക. (ഉൽ 16:5, 6) നിങ്ങൾക്കു രണ്ടു പേർക്കും മാത്രമായി കുറച്ച് സമയം മാറ്റിവെക്കുക. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഇണയെ സ്നേഹിക്കുന്നെന്ന് ഉറപ്പു കൊടുക്കുക. ഏറ്റവും പ്രധാനമായി, ഒരുമിച്ച് പഠിക്കുകയും പ്രാർഥിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ വിവാഹബന്ധത്തിൽ യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുക. (സഭ 4:12) ശക്തമായ വിവാഹബന്ധങ്ങൾ യഹോവയെ മഹത്ത്വപ്പെടുത്തും, കാരണം യഹോവയാണല്ലോ പാവനമായ ഈ ക്രമീകരണത്തിന്റെ ഉപജ്ഞാതാവ്.
ദാമ്പത്യബന്ധം എങ്ങനെ ശക്തമാക്കാം? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഈ വീഡിയോ അവതരണത്തിൽ, ഷാനും കിയാരയും പരസ്‌പരം അകലുന്നു എന്നതിന്റെ ചില സൂചനകൾ എന്തായിരുന്നു?
സത്യസന്ധമായി, തുറന്ന് സംസാരിക്കുന്നത് വിവാഹബന്ധത്തിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
അബ്രാഹാമിന്റെയും സാറയുടെയും മാതൃക ഷാനിനെയും കിയാരയെയും സഹായിച്ചത് എങ്ങനെ?
ദാമ്പത്യബന്ധം ശക്തമാക്കാൻ ഷാനും കിയാരയും എന്തൊക്കെയാണു ചെയ്‌തത്?
വിവാഹജീവിതത്തിൽ ഒരു കുഴപ്പവും സംഭവിക്കില്ലെന്നു ഭാര്യയും ഭർത്താവും ചിന്തിക്കരുതാത്തത് എന്തുകൊണ്ട്?
ദാമ്പത്യബന്ധം ശക്തമാക്കാൻ നിങ്ങൾക്കു കഴിയും!