വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 സെപ്‌റ്റംബർ പേ. 7
  • “അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അതെല്ലാം തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കുക”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ഫിലി​പ്പി​യർ 4:8—“സത്യമായതു ഒക്കെയും . . . ചിന്തി​ച്ചു​കൊൾവിൻ”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • വിശ്വസ്‌തതയും നമ്മുടെ ചിന്തകളും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • എന്റെ ഹൃദയ​ത്തിൻ ധ്യാനം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • നമുക്ക്‌ എങ്ങനെ നമ്മുടെ വിശ്വാസത്തിനു സദ്‌ഗുണം പ്രദാനം ചെയ്യാൻ കഴിയും?
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 സെപ്‌റ്റംബർ പേ. 7
ഒരു സഹോദരൻ രാത്രിയിൽ കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നു; സാത്താനെ പ്രതിനിധാനം ചെയ്യുന്ന അലറുന്ന ഒരു സിംഹത്തെ സഹോദരന്റെ അടുത്ത്‌ കാണാം

ക്രിസ്‌ത്യാനികളായി ജീവിക്കാം

“അതെല്ലാം തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക”

ഏതെല്ലാം കാര്യങ്ങൾ? സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നിഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കാൻ ഫിലി​പ്പി​യർ 4:8 പറയുന്നു. ക്രിസ്‌ത്യാ​നി​കൾ തിരു​വെ​ഴു​ത്തു​വി​ഷ​യങ്ങൾ മാത്രമേ ചിന്തി​ക്കാ​വൂ എന്നു പറഞ്ഞി​ട്ടില്ല എന്നതു ശരിയാണ്‌. എങ്കിലും നമ്മുടെ ഹൃദയ​ത്തി​ലെ ധ്യാനം യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം. യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം ദുർബ​ല​മാ​ക്കുന്ന ഒന്നി​നെ​ക്കു​റി​ച്ചും ചിന്തി​ക്ക​രുത്‌.—സങ്ക 19:14.

നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ മോശ​മായ ചിന്തകൾ ഒഴിവാ​ക്കു​ന്നതു നമുക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം. കൂടാതെ, ‘ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മായ’ സാത്താ​നും ഒരു മോശ​മായ സ്വാധീ​നം ചെലു​ത്തു​ന്നു. (2കൊ 4:4) മാധ്യ​മ​ലോ​കം സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌. അതു​കൊണ്ട്‌ ടെലി​വി​ഷൻ, റേഡി​യോ, ഇന്റർനെറ്റ്‌, അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ തുടങ്ങി​യ​വ​യിൽ അധിക​വും അധഃപ​തി​ച്ച​താണ്‌. നമ്മുടെ മനസ്സി​ലേക്കു കടത്തി​വി​ടുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ ചിന്തകൾ ദുഷി​ക്കാൻ ഇടയാ​യേ​ക്കാം. അതു സാവധാ​നം നമ്മുടെ സ്വഭാ​വ​ത്തെ​യും ബാധി​ക്കും.—യാക്ക 1:14, 15.

വിശ്വസ്‌തതയ്‌ക്കു തുരങ്കം വെക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക—ഉചിത​മ​ല്ലാത്ത വിനോ​ദങ്ങൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഒരു സഹോദരൻ രാത്രിയിൽ അത്ര ഉചിതമല്ലാത്ത കാര്യങ്ങൾ മൊബൈലിൽ നോക്കിയിരിക്കുന്നു

    സഹോ​ദരൻ എന്താണു ഫോണിൽ കണ്ടു​കൊ​ണ്ടി​രു​ന്നത്‌, അത്‌ സഹോ​ദ​രനെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

  • ഒരു സഹോദരൻ ഒരു സോഷ്യൽ മീഡിയ സൈറ്റിൽനിന്ന്‌ പുറത്ത്‌ കടക്കുന്നു

    ഗലാത്യർ 6:7, 8-ഉം സങ്കീർത്തനം 119:37-ഉം സഹോ​ദ​രനെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക