ക്രിസ്ത്യാനികളായി ജീവിക്കാം
അവരിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
അടുത്ത കാലത്ത് ശുശ്രൂഷാദാസനോ മൂപ്പനോ ആയി നിയമനം കിട്ടിയ ഒരാളാണോ നിങ്ങൾ? സഭയിലെ മറ്റു മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഇല്ലാത്ത കഴിവുകളും പ്രാപ്തികളും വിദ്യാഭ്യാസവും നിങ്ങൾക്ക് ഉണ്ടായിരിക്കാം. എങ്കിലും നിങ്ങൾക്ക് അത്തരം സഹോദരന്മാരിൽനിന്ന് ധാരാളം പഠിക്കാൻ കഴിയും. അതുപോലെ, ആരോഗ്യപ്രശ്നങ്ങളോ പ്രായത്തിന്റെ ബുദ്ധിമുട്ടുകളോ കുടുംബോത്തരവാദിത്വങ്ങളോ കാരണം ഇപ്പോൾ ഒരു നിയമിതപുരുഷനായി സേവിക്കാൻ കഴിയാത്ത ആത്മീയതയുള്ള സഹോദരന്മാരിൽനിന്നും നിങ്ങൾക്കു പലതും പഠിക്കാനുണ്ട്.
അനുഭവസമ്പന്നരെ മാനിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
1. റിച്ചാർഡ്സ് സഹോദരൻ എങ്ങനെയാണു ബെല്ലോ സഹോദരനോടു ബഹുമാനം കാണിച്ചത്?
2. ബെന്നിന് എന്തു പിശകാണു പറ്റിയത്, എന്തുകൊണ്ട്?
3. എലീശയുടെ മാതൃകയിൽനിന്ന് ബെൻ എന്താണു പഠിച്ചത്?
4. നിങ്ങൾ ഒരു സഹോദരനാണെങ്കിലും സഹോദരിയാണെങ്കിലും, അനുഭവസമ്പന്നരായ സഹക്രിസ്ത്യാനികളോടു നിങ്ങൾക്ക് എങ്ങനെ ബഹുമാനം കാണിക്കുകയും അവരിൽനിന്ന് പഠിക്കുകയും ചെയ്യാം?