ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 11–18
യഹോവയുടെ കൂടാരത്തിൽ ആർ പാർക്കും?
യഹോവയുടെ കൂടാരത്തിൽ പാർക്കുക എന്നതിന്റെ അർഥം, യഹോവയെ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ സുഹൃത്തായിത്തീരുക എന്നതാണ്. ഒരു സുഹൃത്തിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്ന് 15-ാം സങ്കീർത്തനം പറയുന്നു.
യഹോവയുടെ കൂടാരത്തിൽ പാർക്കണമെങ്കിൽ . . .
നിഷ്കളങ്കനായിരിക്കണം
ഹൃദയപൂർവം സത്യം സംസാരിക്കണം
യഹോവയുടെ സഹദാസരെ ആദരിക്കുന്നവനായിരിക്കണം
എത്ര ബുദ്ധിമുട്ടുവന്നാലും വാക്കുമാറാത്തവനായിരിക്കണം
തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ആവശ്യക്കാരെ സഹായിക്കുന്നവനായിരിക്കണം
യഹോവയുടെ കൂടാരത്തിൽ പാർക്കുന്നവൻ ചെയ്യരുതാത്തത് . . .
അപവാദവും നുണയും പറഞ്ഞുപരത്തുന്നത്
അയൽക്കാരനെ ദ്രോഹിക്കുന്നത്
ക്രിസ്തീയസഹോദരങ്ങളെ മുതലെടുക്കുന്നത്
യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരോട് കൂട്ടുകൂടുന്നത്
കൈക്കൂലി വാങ്ങുന്നത്