ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 28–32
ഇയ്യോബ് നിഷ്കളങ്കതയുടെ ഉത്തമമാതൃകയായിരുന്നു
യഹോവയുടെ സാന്മാർഗികനിയമങ്ങൾ അനുസരിക്കാൻ ഇയ്യോബ് നിശ്ചയിച്ചുറച്ചിരുന്നു
ഇയ്യോബ് തന്റെ കണ്ണുകളെ നിയന്ത്രിക്കുകയും പ്രേമാത്മകമായ വികാരങ്ങൾ ഭാര്യയിൽ മാത്രമായി ഒതുക്കുകയും ചെയ്തു
മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ഇയ്യോബ് നല്ല മാതൃക വെച്ചു
ഇയ്യോബ് മറ്റുള്ളവരോട് താഴ്മയോടും നീതിയോടും പരിഗണനയോടും കൂടെ ഇടപെട്ടു. അവരുടെ സാമൂഹികമോ സാമ്പത്തികമോ ആയ പദവികൾ നോക്കിയില്ല
ഇയ്യോബ് ഉദാരമതിയായിരുന്നു; സ്വാർഥനല്ലായിരുന്നു
ഇയ്യോബ് സഹായമനസ്കനും പാവപ്പെട്ടവരോട് ഔദാര്യം കാണിക്കുന്നവനും ആയിരുന്നു