നവംബർ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 2-ന് തുടങ്ങുന്ന ആഴ്ച
ഗീതം 32, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 79 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 16–20 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 17:15-27 (3 മിനിട്ടുവരെ)
നമ്പർ 2: ക്രിസ്തുവിന്റെ ശത്രുക്കൾ പ്രവർത്തനനിരതർ ആയിരിക്കുമ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കുന്നു (td 23ബി) (5 മിനി.)
നമ്പർ 3: എലീഫസ്—വിഷയം: വ്യാജമുള്ള നാവ് യഹോവ വെറുക്കുന്നു (ഇയ്യോ 2:11; 4:1–5:27; 16:2, 3; 42:7-9) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: സകലതരം മനുഷ്യരെയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ സഹായിക്കുക.—1 തിമൊ. 2:3, 4.
10 മിനി: നവംബറിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. മാതൃകാവതരണം അവതരിപ്പിക്കുക. തുടർന്ന് അവതരണം തുടക്കം മുതൽ അവസാനംവരെ വിശകലനം ചെയ്യുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ ബൈബിൾ വിദ്യാർഥികളെ പരിശീലിപ്പിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്ന് എന്തു പ്രയോജനം ലഭിച്ചു എന്നു പറയാൻ പ്രചാരകരെ ക്ഷണിക്കുക. സദസ്യർ അവരുടെ നല്ല അനുഭവങ്ങൾ പറയട്ടെ.
ഗീതം 140, പ്രാർഥന
ഓർമിപ്പിക്കൽ: സംഗീതം മുഴുവനും ആദ്യം കേൾപ്പിക്കുക, പിന്നെ സംഗീതത്തോടൊപ്പം സഭ പുതിയഗീതം പാടണം.