ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2015 ഒക്ടോബർ 26-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
ദൈവസേവനത്തിൽ തീക്ഷ്ണതയോടെയും പൂർണഹൃദയത്തോടെയും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം 2 രാജാ. 13:18, 19-ലെ വിവരണം കാണിക്കുന്നത് എങ്ങനെ? (സെപ്റ്റ. 7, w10 4/15 പേ. 26 ഖ. 11)
യോനാ, പ്രവാചകനായി സേവിച്ചിരുന്ന സമയത്ത് ഇസ്രയേലിൽ ഭരിച്ചിരുന്നത് ആരായിരുന്നു, 2 രാജാക്കന്മാർ 14:23-25-ൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് യോനായുടെ ശുശ്രൂഷയെക്കുറിച്ച് നമുക്ക് എന്ത് പറയാനാകും? (സെപ്റ്റ. 7, w09 4/1 പേ. 28 ഖ. 4)
യെശയ്യാ പ്രവാചകൻ മുഖാന്തിരം ദൈവം അറിയിച്ചത് ആഹാസ് വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട്, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മൾ സ്വയം എന്തു ചോദ്യങ്ങൾ ചോദിക്കണം? (2 രാജാ. 16:7) (സെപ്റ്റ. 14, w13 11/15 പേ. 17 ഖ. 5)
റബ്-ശാക്കേയുടെ തന്ത്രംപോലെ ഇന്ന് ദൈവജനത്തിന്റെ എതിരാളികൾ എന്ത് പ്രയോഗിക്കുന്നു, എതിരാളികളുടെ തെറ്റായ ന്യായവാദങ്ങൾ തള്ളിക്കളയാൻ ഏത് ഗുണമാണ് നമുക്ക് വേണ്ടത്? (2 രാജാ. 18:22, 25) (സെപ്റ്റ. 14, w10 7/15 പേ. 13 ഖ. 3-4)
നമ്മുടെ ബൈബിൾ വായനയിൽനിന്നും പഠനത്തിൽനിന്നും കൂടുതൽ പ്രയോജനം ലഭിക്കാനായി യോശീയാവിന്റെ താഴ്മയുള്ള ദൃഷ്ടാന്തം സഹായിക്കുന്നത് എങ്ങനെ? (2 രാജാ. 22:19, 20) (സെപ്റ്റ. 21, w00 3/1 പേ. 30 ഖ. 2)
2 രാജാക്കന്മാർ 24:3, 4-ൽനിന്ന് എന്താണ് നമുക്കുള്ള പാഠം? (സെപ്റ്റ. 28, w05 8/1 പേ. 12 ഖ. 2)
യബ്ബേസ് യഹോവയോട് ഏത് മൂന്നു കാര്യങ്ങൾക്കുവേണ്ടിയാണ് അപേക്ഷിച്ചത്, പ്രാർഥനയെക്കുറിച്ച് ഇതിൽനിന്നുള്ള പാഠം എന്താണ്? (1 ദിന. 4:9, 10) (ഒക്ടോ. 5, w11 4/1 പേ. 23)
1 ദിനവൃത്താന്തം 5:18-22-ൽ വിവരിച്ചിരിക്കുന്ന യുദ്ധത്തിന്റെ പരിണിതഫലം, അത്മീയ യുദ്ധത്തിൽ ധൈര്യത്തോടെ തുടരാൻ നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ? (ഒക്ടോ. 12, w05 10/1 പേ. 9 ഖ. 7)
രക്തത്തിന്റെ പവിത്രത സംബന്ധിച്ച് യഹോവയുടെ നിയമത്തിന്റെ അന്തഃസത്ത ദാവീദിന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്, ദാവീദിന്റെ ഉദാഹരണം എന്തിനാണ് നമ്മെ പ്രേരിപ്പിക്കേണ്ടത്? (1 ദിന. 11:17-19) (ഒക്ടോ. 19, w12 11/15 പേ. 6 ഖ. 12-14)
നിയമപെട്ടകം യെരുശലേമിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഏത് കാര്യമാണ് ദാവീദ് അവഗണിച്ചത്, ഈ വിവരണത്തിൽനിന്ന് ഏത് പ്രധാന പാഠമാണ് നമുക്കുള്ളത്? (1 ദിന. 15:13) (ഒക്ടോ. 26, w03 5/1 പേ. 10-11 ഖ. 11-13)