ജൂലൈ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 27-ന് തുടങ്ങുന്ന ആഴ്ച
ഗീതം 58, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 61 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 15–17 (8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 15:16–24 (3 മിനിട്ടുവരെ)
നമ്പർ 2: ഭാര്യമാരെ ബൈബിൾ എങ്ങനെ സഹായിക്കുന്നു?—igw പേ. 26 ¶3-4 (5 മിനി.)
നമ്പർ 3: ദാവീദ്—വിഷയം: യുവജനങ്ങളേ, യഹോവയെ ധൈര്യത്തോടെ സേവിക്കാൻ ഇപ്പോൾത്തന്നെ ഒരുങ്ങുക—1ശമു 13:14; 16:1-13, 18; 17:26-54; 2ശമു 7:8; 2ദിന 7:6; 29:26, 27 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘നിങ്ങൾ പുറപ്പെട്ട് ശിഷ്യരാക്കിക്കൊള്ളുവിൻ.’—മത്താ. 28:19, 20.
10 മിനി: ശുശ്രൂഷയിലെ നിങ്ങളുടെ വൈദഗ്ധ്യങ്ങൾ വർധിപ്പിക്കുന്നുണ്ടോ? ചർച്ച. 2014 ഫെബ്രുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ വന്ന “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക” എന്ന പരമ്പരയുടെ ഉദ്ദേശ്യം വിവരിക്കുന്ന ഒന്നാം ഖണ്ഡിക പുനരവലോകനം ചെയ്യുക. മുമ്പു വന്ന ചില ലേഖനങ്ങൾ ഹ്രസ്വമായി പരിചിന്തിക്കുക. ഈ ലേഖന പരമ്പരയിൽനിന്ന് പ്രത്യേകമായി ലഭിച്ച പ്രയോജനങ്ങൾ വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക. “മാസത്തിലുടനീളം ഇതു പരീക്ഷിക്കുക” എന്ന ഉപതലക്കെട്ടിൻ കീഴിൽ ഓരോ മാസവും വന്ന നിർദേശങ്ങൾ ബാധകമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
10 മിനി: നിങ്ങളുടെ ബൈബിൾ വിദ്യാർഥിയെ “ദൈവവചനത്തിന് ഒരു ആമുഖം” എന്ന പ്രസിദ്ധീകരണം ഉപയോഗിച്ച് സഹായിക്കുക. ചർച്ച. സ്വന്തം ബൈബിൾ നന്നായി ഉപയോഗിക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥിയെ സഹായിക്കാനായി താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിചിന്തിക്കുക: (1) “ബൈബിൾവാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം.” (2) ചോദ്യം 19: “ബൈബിൾപുസ്തകങ്ങളുടെ ഉള്ളടക്കം എന്താണ്?” (3) ചോദ്യം 20: “ബൈബിൾവായനയിൽനിന്നു നിങ്ങൾക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാനാകും?” ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഒരു പ്രചാരകൻ ബൈബിളധ്യയനത്തിനു ശേഷം തന്റെ വിദ്യാർഥിയുമായി ചർച്ച ചെയ്യുന്നതായി ഹ്രസ്വ അവതരണം നടത്തട്ടെ.
10 മിനി: “പഠിപ്പിക്കാനുള്ള നമ്മുടെ ഉപകരണങ്ങൾ.” ചോദ്യോത്തര പരിചിന്തനം.
ഗീതം 125, പ്രാർഥന