മാർച്ച് 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 16-ന് തുടങ്ങുന്ന ആഴ്ച
ഗീതം 25 പ്രാർഥന
Smy കഥ 39 (30 മിനി.)
ബൈബിൾ വായന: 1 ശമുവേൽ 5-9 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 6:10-21 (3 മിനിട്ടുവരെ)
നമ്പർ 2: അഥല്യാ—വിഷയം: ഇസബേൽ സ്വാധീനത്തിൽനിന്ന് നിങ്ങളെത്തന്നെ കാത്തുകൊള്ളുക—1 രാജാ 21:20-25; 2 ദിന 21:4-6; 22:1–23:21 (5 മിനി.)
നമ്പർ 3: മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറി—igw പേ. 11 (5 മിനി.)
പ്രതിമാസ വിഷയം: ‘സകല സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാം.’—തീത്തൊസ് 3:1.
10 മിനി: ആത്മാർപ്പണത്തിന്റെ മാതൃകകൾ—തായ്വാനിൽ. 2014 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരം മാസികയിലെ 3 മുതൽ 6 വരെയുള്ള പേജുകളിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പ്രസാധകർ അന്യദേശത്തേക്ക് പോകാൻ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത് എങ്ങനെ? എന്തെല്ലാം അനുഗ്രഹങ്ങളാണ് അവർ ആസ്വദിച്ചത്?
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മാസികാറൂട്ട് വികസിപ്പിച്ചുകൊണ്ട്.” ചർച്ച. ലേഖനം ചർച്ച ചെയ്തതിനു ശേഷം ഒരു പ്രസാധകൻ തന്റെ മാസികാറൂട്ടിലുള്ള ഒരാളോട് ബൈബിളധ്യയനത്തെക്കുറിച്ചു പറയുന്നത് അവതരിപ്പിക്കുക. അതിനു ശേഷം മാസികാറൂട്ടുള്ള ഒരു പ്രസാധകനുമായി അഭിമുഖം നടത്തുക. മാസികാറൂട്ടിൽ എത്ര പേരുണ്ട്? ഓരോ സന്ദർശനത്തിനും എങ്ങനെയാണ് തയ്യാറാകുന്നത്? നല്ല അനുഭവങ്ങൾ പറയാൻ അദ്ദേഹത്തെ ക്ഷണിക്കുക.
ഗീതം 101 പ്രാർഥന