നവംബർ 17-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 17-ന് ആരംഭിക്കുന്ന ആഴ്ച
ഗീതം 106, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 17 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 23–27 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 25:17–26:10 (4 മിനിട്ടുവരെ)
നമ്പർ 2: ദേഹിയെ സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു? (rs പേ. 375 ¶5-പേ. 376 ¶4) (5 മിനി.)
നമ്പർ 3: യിസ്ഹാക്കിന് ഒരു നല്ല ഭാര്യയെ കിട്ടുന്നു (Smy കഥ 16) (5 മിനി.)
❑ സേവനയോഗം:
10 മിനി: “പരസ്യസാക്ഷീകരണത്തിനുള്ള ആവേശകരവും പുതുമയാർന്നതുമായ ഒരു കാൽവയ്പ്.” ചോദ്യോത്തര പരിചിന്തനം. ധാരാളം കാൽനടയാത്രക്കാരുള്ള പ്രദേശത്ത് പരസ്യസാക്ഷീകരണം നടത്താൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പറയാൻ സേവന മേൽവിചാരകനെ അഭിമുഖം നടത്തുക. സദസ്യർക്ക് തങ്ങളുടെ അനുഭവങ്ങൾ പറയാനാകും.
20 മിനി: “പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?” ലേഖനത്തിന്റെ 1 മുതൽ 21 വരെയുള്ള ഖണ്ഡികകൾ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന ചർച്ച.
ഗീതം 92, പ്രാർഥന