മെയ് 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 5-ന് ആരംഭിക്കുന്ന വാരം
ഗീതം 8, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bm ഭാഗം 20 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 23-26 (10 മിനി.)
നമ്പർ 1: പുറപ്പാടു 25: 1-22 (4 മിനിട്ടുവരെ)
നമ്പർ 2: ആദാം ശബത്തുദിവസം ആചരിച്ചിരുന്നതായി ഒരു ബൈബിൾരേഖയും ഇല്ല (rs പേ. 346 ¶4-പേ. 347 ¶2) (5 മിനി.)
നമ്പർ 3: അബ്രാഹാം— അബ്രാഹാമിന്റെ ആദ്യകാല ചരിത്രം വിശ്വാസത്തിന്റെ ഒരു നല്ല ഉദാഹരണം (ഉല്പ 5:32; 11:10, 26, 32; 12:4; 14:22; 15:7; 24:3; 1ദിന 1:28; നെഹെ 9:7; പ്രവൃ 7:2-4) (5 മിനി.)
❑ സേവനയോഗം:
10 മിനി: മെയ് മാസം മാസികകൾ സമർപ്പിക്കൽ. ചർച്ച. ഈ പേജിലുള്ള മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ഏപ്രിൽ-ജൂൺ ഉണരുക! എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചുകൊണ്ട് തുടങ്ങുക. അതിനുശേഷം അവതരണം ആദ്യം മുതൽ അവസാനം വരെ വിശകലനം ചെയ്യുക. ഈ മാസിക നന്നായി പരിചയപ്പെടാനും അത് ഉത്സാഹത്തോടെ സമർപ്പിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—സഹായിക്കുന്ന പങ്കാളിയായിരുന്നുകൊണ്ട്” എന്ന ഭാഗത്തുനിന്ന് എങ്ങനെ പ്രയോജനം ലഭിച്ചുവെന്നും അതിനോടു ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ പറയാനും സദസ്സിനെ ക്ഷണിക്കുക.
ഗീതം 103, പ്രാർഥന