ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. പോത്തീഫറിന്റെ ഭാര്യയുമായി അധാർമിക ബന്ധത്തിൽ ഉൾപ്പെടാതെ ഓടിയകലാൻ യോസേഫിനെ സഹായിച്ചത് എന്താണ്? (ഉല്പ. 39:7-12) (മാർച്ച് 3, w13 2/15 പേ. 4 ഖ. 6; w07 10/15 പേ. 23 ഖ. 16)
2. അനീതിക്കും വിപത്തിനും ഇരയാകുന്നവർക്ക് യോസേഫ് ഒരു മികച്ച മാതൃകയായിരിക്കുന്നത് എങ്ങനെയാണ്? (ഉല്പ. 41:14, 39, 40) (മാർച്ച് 10, w04 1/15 പേ. 29 ഖ. 6; w04 6/1 പേ. 20 ഖ. 4)
3. യോസേഫ് തന്റെ സഹോദരന്മാരോടു കരുണ കാണിച്ചതിലുള്ള അടിസ്ഥാനം എന്താണ്? (മാർച്ച് 17, w99 1/1 പേ. 30 ഖ. 6-7)
4. ഉല്പത്തി 49:19-ലെ വിവരണം നമുക്കിന്ന് എങ്ങനെ ബാധകമാകുന്നു? (മാർച്ച് 24, w04 6/1 പേ. 15-16, ഖ. 5-8)
5. പുറപ്പാടു 3:7-10 യഹോവയെക്കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു? (മാർച്ച് 31, w09 7/1 പേ. 32, ഖ. 3-7)
6. മോശയുടെ നാളിൽ തന്റെ നാമത്തിന്റെ അർഥത്തിന്റെ ഒരു വശത്തിനു ചേർച്ചയിൽ യഹോവ പ്രവർത്തിച്ചതെങ്ങനെ? (പുറ. 3:14, 15) (മാർച്ച് 31, w13 3/15 പേ. 25-26, ഖ. 5-6)
7. പുറപ്പാടു 7:1-ലെ വിവരണമനുസരിച്ചു മോശയെ “ഫറവോനു ദൈവമാക്കി”യത് എങ്ങനെയാണ്? (ഏപ്രിൽ 7, w04 3/15 പേ. 25, ഖ. 7)
8. ഈജിപ്റ്റിൽനിന്നു വിടുവിച്ചപ്പോഴുള്ള യഹോവയുടെ രക്ഷാശക്തി നേരിൽക്കണ്ട ഇസ്രായേൽ ജനത കുറച്ചുനാളുകൾക്കകം എന്തു മനോഭാവം പ്രകടമാക്കി, അതിൽനിന്ന് നാം എന്താണ് പഠിക്കുന്നത്? (പുറ. 14:30, 31) (ഏപ്രിൽ 14, w12 3/15 പേ. 26-27, ഖ. 8-10)
9. “കഴുകന്മാരുടെ ചിറകിൻ കീഴിൽ വഹിച്ചു” എന്ന പദപ്രയോഗം, പറക്കമുറ്റാത്ത ഇസ്രായേലിനോട് യഹോവ സ്നേഹപൂർവം ഇടപെട്ടുവെന്ന് ഉചിതമായും സൂചിപ്പിക്കുന്നത് എങ്ങനെ? (പുറ. 19:4) (ഏപ്രിൽ 28, w96 6/15 പേ. 10, ഖ. 5-പേ. 11, ഖ. 2)
10. യഹോവ ഭാവിതലമുറകളെ “പിതാക്കന്മാരുടെ അകൃത്യത്തിനു ശിക്ഷിക്കുന്നത്” എങ്ങനെയാണ്? (പുറ. 20:5) (ഏപ്രിൽ 28, w04 3/15 പേ. 27, ഖ. 1)